Trending

ട്രെയിൻ യാത്രയ്ക്കാരുടെ ശ്രദ്ധയ്ക്ക്!!!

ഇനി മുതല്‍ സീസണ്‍ ടിക്കറ്റ് എടുക്കണമെങ്കില്‍ യാത്രക്കാരുടെ മൊബൈല്‍ നമ്പറും രക്തഗ്രൂപ്പും നിര്‍ബന്ധമായും വേണം. ഇന്ത്യന്‍ റെയില്‍വെയുടേയാണ് തീരുമാനം.പേരും വയസ്സും മാത്രമാണ് ഇപ്പോഴുള്ളതെന്ന് ടിക്കറ്റ് പരിശോധകര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പുതിയ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 



സീസണ്‍ ടിക്കറ്റിനൊപ്പം റെയില്‍വേ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കര്‍ശനമാക്കിയതിനു പിന്നാലെയാണ് പുതിയ നടപടി.

പുതുതായി സീസണ്‍ ടിക്കറ്റ് എടുക്കുന്നവരും നിലവിലുള്ളവ പുതുക്കുന്നവരും മൊബൈല്‍ നമ്പറും രക്തഗ്രൂപ്പും നല്‍കണം. ഈ വിവരങ്ങള്‍ സെര്‍വറില്‍ രേഖപ്പെടുത്തിയാല്‍ മാത്രമേ സീസണ്‍ ടിക്കറ്റ് പ്രിന്റ് ചെയ്യൂ. ടിക്കറ്റ് പരിശോധകര്‍ക്ക് യാത്രക്കാരന്റെ സമ്പൂര്‍ണ വിവരം ഇനി ഈ തിരിച്ചറിയല്‍ കാര്‍ഡില്‍ കിട്ടും.


കാലാവധി അവസാനിക്കുന്നതിന് 10 ദിവസം മുമ്പ് സീസണ്‍ ടിക്കറ്റ് കൗണ്ടര്‍ വഴി എടുക്കാം. ഏഴുവര്‍ഷമാണ് ടിക്കറ്റിനൊപ്പമുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ കാലാവധി. ഇതുകഴിഞ്ഞാല്‍ ഒരു രൂപയും ഫോട്ടോയും രേഖകളും സഹിതം അപേക്ഷിക്കണം. 


ജനസാധാരണ്‍ ടിക്കറ്റ് സേവാകേന്ദ്രത്തില്‍ നിന്നും സീസണ്‍ ടിക്കറ്റ് എടുക്കാം. റെയില്‍വേ അവതരിപ്പിച്ച പുതിയ മൊബൈല്‍ ആപ്പായ യുടിഎസിലും സീസണ്‍ ടിക്കറ്റ് കിട്ടും. ടിക്കറ്റ് പരിശോധകരെ മൊബൈല്‍ ആപ്പിലെ ഷോ ടിക്കറ്റ് കാണിച്ചാല്‍ മതി.
Previous Post Next Post
3/TECH/col-right