Trending

കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്രത്തിന്റെ അന്തിമ അനുമതി

ന്യൂഡല്‍ഹി: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഡയറക്‌ടര്‍ ജനറല്‍ ഒഫ് ഏവിയേഷന്റെ അന്തിമ അനുമതി ലഭിച്ചു. യാത്രാവിമാനം ഇറക്കിയുള്ള പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഡി.ജി.സി.എയുടെ ഏറോഡ്രാം അനുമതി ലഭിച്ചത്. ഇതോടെ കണ്ണൂര്‍ വിമാനത്താവളം പൂര്‍ണ പ്രവര്‍ത്തന സജ്ജമായി. എന്നാല്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നത് എന്നാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.


ലൈസന്‍സ് അനുവദിക്കുന്നതിനു മുന്നോടിയായുള്ള അവസാന കടമ്ബയായിരുന്ന ഇന്‍സ്ട്ര്‌മെന്റേഷന്‍ അപ്രോച്ച്‌ പ്രൊസീജിയറിന്റെ ( ഐ. എ.പി) കൃത്യത ഉറപ്പുവരുത്തല്‍, വിമാനത്താവളത്തില്‍ സ്ഥാപിച്ച ഇന്‍സ്ട്രുമെന്റ് ലാന്‍ഡിംഗ് സിസ്‌റ്റത്തിന്റെ കാലിബ്രേഷന്‍ തുടങ്ങിയവ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. 


സെപ്‌തംബര്‍ 20, 21 തിയതികളില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശിച്ചതനുസരിച്ച്‌ ഡി.വി.ഒ.ആര്‍ അടിസ്ഥാനമായുള്ള ഫ്‌ളൈറ്റ് ട്രയല്‍ ഡി.ജി.സി.എ എയര്‍ ഇന്ത്യാ എക്‌സ്പ്രസും ഇന്‍ഡിഗോയും വിജയകരമായി നടത്തുകയും ചെയ്തിരുന്നു. 

റണ്‍വേയും എയര്‍സൈഡ് വര്‍ക്കുകളും ഉള്‍പ്പെട്ട 694 കോടി രൂപയുടെ ഇ.പി.സി കോണ്‍ട്രാക്‌ട് ജോലികളും 498 കോടി രൂപയുടെ ടെര്‍മിനല്‍ ബില്‍ഡിംഗും അതിനോടനുബന്ധിച്ച സിറ്റി സൈഡ് നിര്‍മാണ ജോലികളും ടെര്‍മിനല്‍ ബില്‍ഡിംഗിനകത്തെ ഡി.എഫ്.എം.ഡി, എച്ച്‌.എച്ച്‌.എം.ഡി, ഇന്‍ലൈന്‍ എക്‌സ്‌റേ മെഷീന്‍, ബാഗേജ് ഹാന്‍ഡ്‌ലിംഗ് സിസ്റ്റം, ചെക്ക് ഇന്‍ കൗണ്ടറുകള്‍, എമിഗ്രേഷന്‍ ചെക്ക് പോയിന്റുകള്‍, ലിഫ്റ്റുകള്‍, എസ്‌കലേറ്ററുകള്‍, പാസഞ്ചര്‍ ബോര്‍ഡിംഗ് ബ്രിഡ്‌ജ് ജോലികളും ഇതിനകം പൂര്‍ത്തീയായിട്ടുണ്ട്.
Previous Post Next Post
3/TECH/col-right