Trending

ELETTIL ONLINE NEWS NIGHT 04-10-2018

ELETTIL ONLINE NEWS NIGHT 04-10-2018
1194 കന്നി 18
 1440 മുഹറം 24
വ്യാഴം


*🌴 കേരളീയം 🌴*
------------------------>>>>>>>>>>>


🅾 *ന്യൂനമര്‍ദ്ദം നാളെയോടെ എത്തും ;മുന്നറിയിപ്പുമായി ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം;  അറബിക്കടലില്‍ ന്യൂനമര്‍ദം; കടല്‍ പ്രക്ഷുബ്ധമാകും; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പ്; ദീര്‍ഘനാളത്തേക്കു മത്സ്യബന്ധനത്തിനു പോയവര്‍ നാളെ തന്നെ തിരികെ എത്തണമെന്നും നിര്‍ദ്ദേശം.*


🅾 *ഇന്ന് ഗ്രീന്‍... നാളെ യെല്ലോ.... മറ്റെന്നാള്‍ ഓറഞ്ച്... അതിന് പിറ്റേന്ന് റെഡ്..... ചുഴലിക്കൊടുങ്കാറ്റിലേക്കുള്ള ദൂരം കുറഞ്ഞപ്പോള്‍ ധൃതിപിടിച്ച്‌ എല്ലാ മുന്നറിയിപ്പുകളും ഒരുമിച്ച്‌ പുറത്തു വിട്ട് സര്‍ക്കാര്‍; മഴ കാത്ത് നില്‍ക്കാതെ ഡാമുകള്‍ തുറക്കുമെന്നതിനാല്‍ ഇന്ന് മുതല്‍ തീരങ്ങളില്‍ ജലനിരപ്പുയരും.*


🅾 *കനത്ത മഴ ; മലമ്പുഴ  ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; തുറന്നത് നാലു ഷട്ടറുകളുടെ ഒരടി വീതം; കല്‍പ്പാത്തി, ഭാരതപ്പുഴ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം; അടിയന്തര സാഹചര്യം നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ എടുത്തിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ബാലമുരളി.*


🅾 *തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു.അതേ സമയം ഞായറാഴ്ച്ച ഇടുക്കിയിലും മലപ്പുറത്തും റെഡ്‌ അലർട്ട്‌ ഉണ്ടാകും*


🅾 *വയനാട് വെള്ളമുണ്ടയില്‍ മദ്യം കഴിച്ച്‌ മൂന്ന് മരണം; കഴിച്ച മദ്യം മരിച്ചയാള്‍ക്ക് കര്‍ണാടകയിലെ പൂജാകര്‍മ്മങ്ങള്‍ക്ക് ശേഷം നല്‍കിയ പാരിതോഷികം; വ്യാജ മദ്യമെന്ന് സ്ഥിരീകരിച്ച്‌ പൊലീസ്; വിശദമായ പരിശോധനയ്ക്ക് എക്‌സൈസ്‌.*


🅾 *നമ്മുടെ കണ്ണൂര്‍ എയര്‍പോര്‍ട്ട് എങ്ങനെയെന്ന് കാണേണ്ടേ? നാളെ മുതല്‍ 12 വരെ ഫോട്ടോ ഐഡി കാര്‍ഡുമായി ചെന്നാല്‍ കണ്ടു കണ്‍ കുളിര്‍ക്കാം; 10 മണി മുതൽ 4 മണി വരെ ആണ്‌ സന്ദർശന സമയം. കാര്‍ പാര്‍ക്ക് ചെയ്യുന്നതും സൗജന്യം; അന്തിമ അനുമതി ലഭിച്ചാല്‍ ആഴ്ചകള്‍ക്കുള്ളില്‍ മലബാര്‍ വസന്തത്തിന് തുടക്കമാകും*


🅾 *ബ്രൂവറികള്‍ അനുവദിച്ചതിലൂടെ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് ബിഷപ്പ് ജോസഫ് കാരിക്കാശേരി; ബ്രൂവറികള്‍ അനുവദിച്ച ഇടതു സര്‍ക്കാര്‍ നയത്തിനെതിരെ എറണാകുളം ടൗൺ ഹാളിന്‌ മുന്നിൽ കെസിബിസിയുടെ നില്‍പ് സമരം; സമരം ആരംഭിച്ചത് ഇടത് മദ്യനയ രേഖ കത്തിച്ച്‌; കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞത് ഡീ അഡിക്ഷന്‍ സെന്ററുകളിലാണോ എന്നും ബിഷപ്പ്*


🅾 *താനൂരില്‍ യുവാവിനെ കഴുത്തറുത്തു കൊലപ്പെടുത്തി; രക്തത്തില്‍ കുളിച്ച്‌ കിടന്നത് ഇളയ  മകള്‍ക്കൊപ്പം വാടക ക്വാര്‍ട്ടേഴ്‌സിന്റെ മുന്‍ വശത്തുള്ള വരാന്തയില്‍ ഉറങ്ങാന്‍ കിടന്ന 38കാരന്‍; സവാദിന്റെ കൊലയില്‍ അന്വേഷണം തുടങ്ങി പൊലീസ്. താനൂർ അഞ്ചുടി സ്വദേശി പൗറകത്ത്‌ കമ്മുവിന്റെ മജൻ സവാദ്‌ (38) ആണ്‌ തയ്യാല ഓമച്ചപ്പുഴ റോഡിലെ വാടക ക്വാർട്ടേഴ്സിൽ ഇന്ന് പുലർച്ചെ മരിച്ച നിലയിൽ കണ്ടത്‌. ഭാര്യയും നാല്‌ മക്കളും ഉണ്ട്‌. മൽസ്യതൊഴിലാളിയാണ്‌*


🅾 *താനൂരില്‍ യുവാവിനെ കഴുത്തറുത്തുകൊലപ്പെടുത്തിയതിന് പിന്നില്‍ കുടുംബ വഴക്കോ? കറുത്ത ഷര്‍ട്ടിട്ട ഒരാള്‍ ഓടിപ്പോകുന്നതായി കണ്ടെന്ന് ഇളയ മകളുടെ മൊഴി നിര്‍ണായകം; ഭാര്യ സൗജത്തിനെ ചോദ്യം ചെയ്‌തെങ്കിലും മറുപടിയൊന്നും പറയാതെ യുവതി; മയക്കി കിടത്തിയ ശേഷമാണ് കൃത്യം നിര്‍വ്വഹിച്ചെന്ന് നിഗമനത്തില്‍ പൊലീസ്.*


🅾 *സീറോ മലബാര്‍ ഭൂമി ഇടപാട് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. ഡോ: ജോസഫ്‌ ഇഞ്ചോടിയാണ്‌ അഞ്ചംഗ സമിതിയുടെ അധ്യക്ഷൻ*


🅾 *ധനുവച്ചപുരം എന്‍എസ്‌എസ് കോളേജില്‍ വീണ്ടും എസ്‌എഫ്‌ഐ എബിവിപി സംഘര്‍ഷം; പോലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്.നേരത്തെ ഉണ്ടായ സംഘർഷത്തിൽ 6 എ ബി  വി പി പ്രവർത്തകരെ അറസ്റ്റ്‌ ചെയ്യുകയും  ബി ജെ പി ജില്ലാ പ്രസിഡണ്ട്‌ കോളേജ്‌ ടീച്ചർമ്മാർക്കെതിരെ അസഭ്യ വർഷം നടത്തിയതിന്‌ പോലീസ്‌ കേസ്‌ എടുക്കുകയും ചെയ്തിരുന്നു*


🅾 *തുടര്‍ച്ചയായി കേസ് മാറ്റി വയ്ക്കണമെന്ന് ആവശ്യം; ദിലീപിന്റെ അഭിഭാഷകന് പിഴ ചുമത്തി ഹൈക്കോടതി. ചാലക്കുടിയിലെ ഡി സിനിമാസ്‌ ഭൂമി കയ്യേറിയതാണെന്ന കേസിൽ ആണ്‌ കോടതി ദിലീപിന്റെ അഭിഭാഷകന്‌ പിഴ ചുമത്തിയത്‌*


🅾 *കണ്ണൂരില്‍ ശിവക്ഷേത്രം ഏറ്റെടുക്കാന്‍ എത്തിയ ദേവസ്വം ബോര്‍ഡ് ജീവനക്കാരെ വിശ്വാസികള്‍ തടഞ്ഞു; ഏറ്റെടുക്കാനുള്ള തീരുമാനം രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണം.*


🅾 *മൂവാറ്റുപുഴയില്‍ വാഹനാപകടം; കമ്പി കയറ്റി പോയ ലോറിക്കു പിന്നില്‍ കാറിടിച്ച്‌ രണ്ടു മരണം . കോട്ടയം വെളിയന്നൊീർ തുറക്കിയിൽ സുബിൻ എബ്രഹാം കൂത്താട്ടുകുളം കലയന്താനിക്കൽ ജിജി മാത്യു എന്നിവരാണ്‌ മരിച്ചത്‌*


🅾 *പ്രളയത്തില്‍ തകര്‍ന്ന ജന്മനാടിന് സഹായവുമായി മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍; അഹമ്മദാബാദ് കളക്ടര്‍ അരുൺ മഹേഷ്‌ ബാബുവാണ്‌ ഒരു കോടി നല്‍കിയത്‌*


🅾 *റിസര്‍വ് ബാങ്ക് ലൈസന്‍സ് റദ്ദു ചെയ്ത ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പട്ടികയില്‍ മനോരമ കുടുംബത്തിന്റെ  സാമ്പത്തിക സ്ഥാപനവും; ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള മാമന്‍ മാപ്പിള ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിനെതിരെ നടപടി കൈക്കൊണ്ടത് ജൂലൈ മാസം; കര്‍ണാടക മന്ത്രി കെ ജെ ജോര്‍ജ്ജിന്റെ കേളചന്ദ്ര ലീസിങ് ആന്‍ഡ് ഫിനാന്‍സ് ലിമിറ്റഡിനും ലൈസന്‍സ് പോയി; പരസ്യം നല്‍കി മലക്കം മറിയാനുള്ള കൊശമറ്റത്തിന്റെ തന്ത്രങ്ങള്‍ക്ക് പിന്നാലെ ആര്‍ബിഐ പൊക്കിയ മറ്റു വന്‍കിടക്കാരുടെ ലിസ്റ്റും പുറത്ത്‌*


🅾 *ഒരേസമയം പല കമ്പനികൾ  രജിസ്റ്റര്‍ ചെയ്തു അണിയറയില്‍  സാമ്പത്തിക  തിരിമറികള്‍; റിസര്‍വ് ബാങ്ക് പിടികൂടിയപ്പോള്‍ ഉണ്ടായ പേരിലുള്ള കമ്പനി  മറ്റൊരു കമ്പനിയില്‍ ലയിപ്പിച്ചു തടിതപ്പാന്‍ ശ്രമം; ലയനം പ്രഖ്യാപിക്കും മുമ്പ്‌ തന്നെ   നടപടി തുടങ്ങിയെങ്കിലും റിസര്‍വ് ബാങ്ക് നടപടിയുമായി മുന്‍പോട്ട് പോയപ്പോള്‍ പ്രതിസന്ധിയിലായി; ലക്ഷങ്ങള്‍ മുടക്കി സര്‍വപത്രങ്ങളിലും പരസ്യം നല്‍കി പിടിച്ചു നില്‍കാന്‍ ശ്രമവുമായി കൊശമറ്റം ഫിനാന്‍സ്.*


🅾 *ആലുവ പാസ്പോർട്ട്‌ സേവാ കേന്ദ്രം ശനി , ഞായർ ദിവസങ്ങളിൽ പ്രവർത്തിക്കുമെന്ന് റീജണൽ പാസ്പോർട്ട്‌ ഓഫീസർ അറിയിച്ചു. www.passportindia.gov.in  എന്ന വെബ്‌സൈറ്റ്‌ വഴിയോ എം പാസ്‌പോർട്ട്‌ സേവ ആപ്പ്‌ വഴിയൊ ബുക്ക്‌ ചെയ്യാം. ഫോൺ : 9447731152*



🅾 *തിരുവനന്തപുരം- ബാംഗളൂർ റൂട്ടിൽ പുതിയ ട്രെയിൻ ഓടിക്കാൻ പുതിയ കോച്ചുകൾ റെയുൽവേ  അനുവദിച്ചു. സർവ്വീസ്‌ തുടങ്ങുന്ന തീയതി വൈകാതെ റെയിൽവേ അറിയിക്കും.*


🅾 *നാദാപുരം പീഡനം പ്രധാന പ്രതി വിദേശത്തേക്ക് കടന്നു; പ്രതി മുങ്ങാനിടയാക്കിയത് പൊലീസ് നിലപാട്; പതിമൂന്ന് കാരിയെ പീഡിപ്പത് മാതാവ്‌ നജ്മയുടെ  സാന്നിധ്യത്തില്‍; പൊലീസിലെ ഉന്നതര്‍ തന്നെ പ്രതിക്ക് വിവരങ്ങള്‍ നല്‍കിയപ്പോള്‍ അന്വേഷണം ഇരുട്ടില്‍ തന്നെ*


🅾 *ജില്ലാ സഹകരണബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് പത്തനംതിട്ട ഡിസിസി അംഗം തട്ടിയത് ലക്ഷങ്ങള്‍; പണം തിരികെ ചോദിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ നല്‍കാമെന്ന് ഉറപ്പ്; പണം കൊടുക്കാതെ മുങ്ങിയ നേതാവിനെ പുറത്താക്കി മുഖം രക്ഷിച്ച്‌ കോണ്‍ഗ്രസും. ഡി സി സി അംഗവും പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്‌ മുൻ പ്രസിഡണ്ടും ആയ എം എൻ വിശാഖ്‌ കുമാറിനും ഭാര്യക്കും എതിരെയാണ്‌ കേസ്‌*


🅾 *മൊഴിയിലെ വസ്തുതള്‍ ഇഴകീറി വിശകലനം ചെയത് ബലാത്സംഗം ഉറപ്പിച്ചു; സാഹചര്യത്തെളിവുകളും അനുബന്ധമൊഴികളും കൂട്ടിയിണക്കി കുറ്റപത്രം അതിവേഗം തയ്യാറാക്കും; ഇനി ജലന്ധറിലേക്ക് അന്വേഷണ സംഘം പോകില്ല; നാല് പേരുടെ മൊഴി കൂടി മജിസ്‌ട്രേട്ടിന് മുന്നില്‍ രേഖപ്പെടുത്തും; മെത്രാന്‍ പാലാ ജയിലില്‍ നിരാശനായി  കിടക്കുമ്പോൾ ആത്മവിശ്വാസത്തോടെ പൊലീസ്: ഫ്രാങ്കോ മുളയ്ക്കലിന് ശിക്ഷ ഉറപ്പാക്കാനുറച്ച്‌ അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്.*


🅾 *ബലാത്സംഗക്കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളക്കലിനെ   സന്ദര്‍ശിച്ച്‌ ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ച്‌ ബിഷപ്പ്; ബിഷപ്പ് തെറ്റുകാരനാണോയെന്ന് കോടതി തീരുമാനിക്കട്ടെയെന്നും ആര്‍ച്ച്‌ ബിഷപ്പ് ജോസഫ് പെരുന്തോട്ടം.*


🅾 *ഉറക്കമില്ലാതെ ബാലു കരഞ്ഞുകൊണ്ടിരുന്ന ആ ചതിയിലെ വില്ലന് ഈ അപകടവുമായി എന്തെങ്കിലും ബന്ധമുണ്ടോ? വടക്കുംനാഥനെ കണ്ട ശേഷം താമസിക്കാനായി തൃശൂരില്‍ മുറി ബുക്ക് ചെയ്തിട്ടും ഉറക്കമിളച്ച്‌ തിരുവനന്തപുരത്തേക്ക് മടങ്ങാന്‍ പ്രേരണ നല്‍കിയത് എന്ത്? വിദേശത്തെ സ്റ്റേജ് ഷോകള്‍ വഴിയും സംഗീത പരിപാടികള്‍ വഴിയും സമ്ബാദിച്ച സ്വത്തുക്കള്‍ ഒക്കെ ആരുടെ പേരില്‍? ബാലഭാസ്‌കറിന്റെ മരണത്തില്‍ ചില സംശയങ്ങള്‍ ഒക്കെയുണ്ടെന്ന് ബന്ധുക്കള്‍ അടുപ്പക്കാരോട് പറഞ്ഞതായി റിപ്പോര്‍ട്ട്.*


🅾 *സാലറി ചാലഞ്ചില്‍ നിര്‍ബന്ധിച്ച്‌ പങ്കെടുപ്പിക്കുന്നത് എന്തിന്? വിസമ്മതിച്ചവരുടെ പട്ടിക തയ്യാറാക്കുന്നതിന്റെ ഉദ്ദേശമെന്തെന്ന് കോടതി; മുഖ്യമന്ത്രി പറഞ്ഞത് സഹായിക്കണം എന്ന് മാത്രം; ഇപ്പോള്‍ നടക്കുന്നത് ഉദ്ദേശിച്ചതിന് വിപരീതമായ കാര്യങ്ങള്‍; നിര്‍ബന്ധിത സാലറി ചാലഞ്ചില്‍ സര്‍ക്കാരിനെതിരെ വീണ്ടും ഹൈക്കോടതി; വിഷയത്തില്‍ ചൊവ്വാഴ്ചയ്ക്ക് മുന്‍പ് സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദ്ദേശം.*


🅾 *പ്രണയത്തിനൊടുവില്‍ കാമുകിയുമായി ഒളിച്ചോടി; വിശ്വാസം ജനിപ്പിക്കാന്‍ ക്ഷേത്രത്തില്‍ കൊണ്ടുപോയി താലികെട്ടി; രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ നല്‍കിയെങ്കിലും തുടര്‍ നടപടിക്രമങ്ങള്‍ വൈകിപ്പിച്ചു; മധുവിധു കഴിഞ്ഞപ്പോള്‍ വീട്ടില്‍ കൊണ്ടു വിട്ട ശേഷം മറ്റൊരു യുവതിയെ വളച്ചു വീഴ്‌ത്തി; ആദ്യ കാമുകി കൊടുത്ത കേസില്‍ അടൂരില്‍ പിടിയിലായ യുവാവിന്റെ കഥ.അടൂർ വടക്കടത്തുകാവ്‌ വയലസുമ ഭവനിൽ സുഭാഷ്‌ (22) ആണ്‌ പൂതങ്കര സ്വദേശിനിയായ 21 കാരിയുടെ പരാതിയിൽ അറസ്റ്റിൽ ആയത്‌*


🅾 *സുരേഷ്‌ ബാബു; ഗണേശ് കുമാറിനെ മദ്യലഹരിയില്‍ വാഹനം ഇടിച്ച്‌ അപായപ്പെടുത്താന്‍ ശ്രമിച്ച വിരുതന്‍; ബാര്‍ ജീവനക്കാരന്‍ പൊലീസായി ഒടുവില്‍ എത്തിയത് എക്‌സൈസില്‍; ബ്രൂവറി അപേക്ഷയില്‍ വേഗത്തില്‍ തീരുമാനം എടുത്തത് ഋഷിരാജ് സിങ് പടിക്ക് പുറത്താക്കിയ ഈ ഉദ്യോഗസ്ഥന്‍; സിങ്കം എറണാകുളത്തേക്ക് പറപ്പിച്ച 'വില്ലനെ' തിരികെ കൊണ്ടു വന്നത് സിപിഎം നേതാവിന്റെ മകനും; ബ്രൂവറി ചലഞ്ച് പതയുമ്പോൾ  പ്രതികൂട്ടിലാകുന്ന എക്‌സൈസ് ആസ്ഥാനത്തെ ഉന്നതന്റെ കഥ ഇങ്ങനെ.*


🅾 *പ്രളയ ക്കെടുതി നേരിടാൻ വിദേശ സഹായത്തിനായി മന്ത്രിമാർ വിദേശങ്ങളിലേക്ക്‌. മുഖ്യമന്ത്രി യു എ ഇ  സന്ദർശിക്കും. മുഖ്യമന്ത്രി യുഎഇ തെരഞ്ഞെടുത്തത് 700 കോടി കിട്ടുമെന്ന പ്രതീക്ഷയില്‍; യൂസഫലിയുമായുള്ള വിമാനയാത്രയില്‍ എല്ലാം പറഞ്ഞുറപ്പിച്ച്‌ മന്ത്രിതല സംഘത്തെ നിശ്ചയിച്ച്‌ പിണറായി; കേരള പുനര്‍നിര്‍മ്മിതിക്കായുള്ള വിദേശയാത്രയില്‍ രാജുവിനെ ഒഴിവാക്കിയത് കാനവുമായി ചര്‍ച്ച ചെയ്ത്; വനംമന്ത്രിക്ക് വിനയായത് പെരുമഴക്കാലത്തെ ജര്‍മ്മന്‍ ട്രിപ്പ്; ഒഴിവാക്കിയതില്‍ ശൈലജയ്ക്കും രവീന്ദ്രനാഥിനും കടുത്ത നിരാശ.*


🅾 *കേരളാ ബാങ്കിന് അന്തിമ അനുമതി നല്‍കാന്‍ ആവശ്യമായത് 19 നിബന്ധനകള്‍ ; അവയിൽ ചിലത്‌ ഇവയൊക്കെ . പുതിയ സഹകരണ ബാങ്കുകള്‍ തുടങ്ങാന്‍ ആവില്ല; കോടതി ഇടപെടല്‍ ഇല്ലെന്ന് ഉറപ്പു വരുത്തും; മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ജില്ലാ ബാങ്കുകള്‍ ലയനം അംഗീകരിക്കണം; മൂലധന കുറവുണ്ടായാല്‍ സര്‍ക്കാര്‍ നികത്തും; ആസ്ഥി ബാധ്യതകള്‍ക്ക് കരുതല്‍ സൂക്ഷിക്കണം; ട്രഷറി നിക്ഷേങ്ങള്‍ പിന്‍വലിക്കണം*


🅾 *ബ്രൂവറി ചലഞ്ചില്‍ സിപിഎം നേതാവിന്റെ മകന്റെ പങ്ക് വെളിച്ചത്തുവന്നതോടെ നിയമനത്തിലെ ക്രമക്കേടും പുറത്ത്; വിദ്യാഭ്യാസ യോഗ്യതയിലും പ്രവൃത്തി പരിചയത്തിലും ഹാജരാക്കിയത് വ്യാജരേഖകള്‍; കോലിയക്കോട് കൃഷ്ണന്‍ നായരുടെ മകനും കിന്‍ഫ്ര പ്രോജക്റ്റ് ജനറല്‍ മാനേജരുമായ ടി.ഉണ്ണികൃഷ്ണന്റെ നിയമനത്തിലെ ക്രമക്കേട് പുറത്തുകൊണ്ടുവന്നത് 2016 ലെ വിജിലന്‍സ് ക്വിക്ക് വേരിഫിക്കേഷന്‍ റിപ്പോര്‍ട്ട്*


🅾 *കോട്ടയം കടുത്തുരുത്തി കുറുപ്പുന്തറയില്‍ പണമിടപാടുകാരന്‍ കഴുത്തറുത്തുകൊല്ലപ്പെട്ട നിലയില്‍; ബ്ലെയ്ഡ് പലിശക്കാരനായ സ്റ്റീഫനെ (61) വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് കോളേജ് അദ്ധ്യാപികയായ ഭാര്യ. ബുധനാഴ്ച്ച വൈകിട്ട്‌ ഭാര്യ കോളെജിൽ നിന്ന് വന്നപ്പോൾ ആണ്‌ മൃതദേഹം കണ്ടത്‌.  പിന്നില്‍ ഇടപാടുകാരെന്ന സംശയത്തില്‍ പൊലീസ്; ഫോണ്‍ രേഖകളും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും; കൊലപാതകത്തില്‍ ഞെട്ടി നാട്ടുകാര്‍.*


🅾 *പാലക്കാട്ടെ സി പി എമ്മില്‍ സംഭവിക്കുന്നത് വണ്‍ ടു ത്രീ മോഡല്‍ വെട്ടിനിരത്തല്‍; പി കെ ശശിക്കെതിരായ പാര്‍ട്ടിയിലെ പടയൊരുക്കത്തിന് പിന്നില്‍ ജില്ലയിലെ പ്രമുഖ നേതാവിന് പങ്കെന്ന് സൂചന; ശശിക്കും ചാക്കിനും പി.ഉണ്ണിക്കും പിന്നാലെ പണി കിട്ടിയത് മണ്ണാര്‍ക്കാട്ടെ പാര്‍ട്ടിയിലെ ശശിയുടെ അടുത്ത അനുയായിക്ക്*


🅾 *മലപ്പുറത്ത് 110 കോടി മൂല്യമുള്ള തുര്‍ക്കി കറന്‍സിയുമായി അഞ്ചുപേര്‍ അറസ്റ്റില്‍; പിടികൂടിയത് തുര്‍ക്കിയില്‍ നിരോധിച്ച നോട്ട്; പ്രത്യക അന്വേഷണ സംഘത്തിന്റെ അറസ്റ്റ് കറന്‍സികളുമായി ഗൂഡല്ലൂരിലേക്ക് കടക്കവെ.എടപ്പാൾ സ്വദേശി അബ്ദുൽ സലാം, ആലപ്പുഴ, കായംകുളം സ്വദേശികളായ സന്തോഷ്കുമാർ ശ്രീജിത്‌ കൃഷ്ണൻ , വൈപ്പിൻ സ്വദേശി സലിം, മുണ്ടൂർ സ്വദേശി ജംഷീർ എന്നിവർ ആണ്‌ പിടിയിൽ ആയത്‌*


🅾 *ഒളിവിലിരുന്ന് ഫാ.മാത്യു മണവാളന്‍ ആഘോഷിക്കുന്നത് തിരിമറി നടത്തിയ കോടികള്‍; മുന്‍ കൊരട്ടി പള്ളി വികാരിക്ക് മുന്‍കൂര്‍ജാമ്യം കോടതി നിഷേധിച്ചിട്ടും ഞങ്ങളാരെയും കണ്ടിട്ടില്ലെന്ന ഭാവത്തില്‍ പൊലീസ്; അന്വേഷണത്തിലെ പോരായ്മയില്‍ പരാതി പറഞ്ഞപ്പോള്‍ വിശ്വാസികളെ കളിയാക്കി ഉന്നത ഉദ്യോഗസ്ഥന്‍; 23 കോടിയുടെ തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി വിശ്വാസികള്‍ കോടതിയിലേക്ക്.*


🅾 *മാഹിപള്ളി തിരുനാളിന് നാളെ തുടക്കം; രഹസ്യ അറയില്‍ സൂക്ഷിച്ച ത്രേസ്യാ പുണ്യവതിയുടെ തിരുസ്വരൂപം പൊതുവണക്കത്തിന് സമര്‍പ്പിക്കും; ഇരുപത് ദിവസം നീണ്ടു നില്‍ക്കുന്ന  മഹോത്സവം വന്‍ ആഘോഷമാക്കാന്‍ മാഹി.*


🅾 *സദാചാര ഗൂണ്ടായിസം: വീട്ടുപരിസരത്ത് രാത്രി കണ്ടുവെന്നാരോപിച്ച്‌ യുവാവിനെ വെട്ടിനുറുക്കി കൊലപ്പെടുത്താന്‍ ശ്രമം;കൊടക്കൽ പി കെ പടി സ്വദേശി കാളിയാടൻ ഫിറോസ്‌ മണിയെ (40) ആണ്‌ സഹോദരങ്ങളായ മൂന്ന് പേർ ചേർന്ന് വെട്ടിയത്‌.  തിരുനാവായ കൊടക്കലില്‍ നടുറോഡില്‍ നടന്ന ആക്രമണത്തില്‍ ഞെട്ടി നാട്ടുകാര്‍; ആസൂത്രിത സംഭവമെന്ന് പൊലീസ്.*


🅾 *വയറുവേദനയുമായെത്തിയ തൃക്കരിപ്പൂർ സ്വദേശിനിയായ യുവതി പെണ്‍കുഞ്ഞിനെ പ്രസവിച്ചു; കുഞ്ഞിനെ വേണ്ടെന്ന് യുവതി, കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.*



*🕉 ശബരിമല 🕉*
-------------------------->>>>>>>. 


🅾 *മീശ വിവാദത്തില്‍ കൈവിടാതിരുന്ന ഭക്തര്‍ കൂടി ഉപേക്ഷിക്കുമെന്ന ഘട്ടമായപ്പോള്‍ മൂന്ന് ദിവസത്തെ നിശബ്ദതയ്ക്ക് ശേഷം നിലപാട് തിരുത്തി മാതൃഭൂമി; പന്തളത്തെ സമര വാര്‍ത്ത കണ്ടില്ലല്ലോ എന്ന് ചോദിച്ച്‌ വിളിച്ച പ്രേക്ഷകനോട് എന്തുകൊടുക്കുമെന്ന് ഞങ്ങള്‍ തീരുമാനിക്കുമെന്ന മറുപടി കൂടിയായപ്പോള്‍ ജനരോഷം തണുപ്പിക്കാന്‍ പ്രധാനവാര്‍ത്തയ്‌ക്കൊപ്പം പ്രതികരണങ്ങളും ചേര്‍ത്ത് വന്‍ കവറേജ്; ശബരിമല സ്ത്രീ പ്രവേശനത്തില്‍ മാധ്യമങ്ങളും നിലപാട് മാറ്റുന്നു*


🅾 *ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് കേരള കോണ്‍ഗ്രസ് മാണി വിഭാഗം; സര്‍ക്കാര്‍ തീരുമാനം വിശ്വാസികളെ മാനിച്ചുകൊണ്ടാകണമെന്നും ജോസ് കെ മാണി.*


🅾 *പുരോഗമന ചിന്തയുടെ പേരില്‍ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തവരെല്ലാം മാളത്തിലൊളിച്ചു; വോട്ട് ബാങ്ക് ഇളകി തുടങ്ങിയതോടെ ആദ്യം മലക്കം മറിഞ്ഞത് കോണ്‍ഗ്രസും ബിജെപിയും; കടുത്ത നിലപാട് തുടര്‍ന്നാല്‍ പണി കിട്ടുമെന്നറിഞ്ഞ് സിപിഎമ്മും മൗനത്തിലേക്ക്; പ്രാദേശിക സമ്മര്‍ദ്ദങ്ങള്‍ പോലും അവഗണിച്ചിരുന്ന മാധ്യമങ്ങളും കണ്ണു തുറന്നു; അയ്യപ്പ ഭക്തന്മാരുടെ സഹനസമരത്തിന് ഓരോ ദിവസവും പിന്തുണ ഏറുന്നു.*


🅾 *എരുമേലി കൊച്ചമ്പലത്തിന്‌ മുന്നിലെ   പ്രാര്‍ത്ഥന പ്രതിഷേധത്തിന് എത്തിയത് അനേകംപേര്‍; വാവര് പള്ളി പ്രതിനിധികളും ജമാഅത്ത് പ്രതിനിധിയും പിന്തുണയുമായെത്തി; പമ്പ  കടക്കാന്‍ പിണറായി വിജയനെയും ദീപക് മിശ്രയെയും ഭക്തര്‍ അനുവദിക്കില്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍; വിശ്വാസ സംരക്ഷണത്തിന്റെ പേരില്‍ തുടങ്ങിയ പ്രതിഷേധം വ്യാപിക്കുന്നു.*


🅾 *ക്ഷേത്രങ്ങളിലെ വ്യത്യസ്ത ആചാരങ്ങള്‍ മാനിക്കണം; കോടതിവിധിയില്‍ വിശ്വാസികളുടെ വികാരം തള്ളിക്കളയുന്നതും തെറ്റ്; വിശ്വാസികള്‍ സമാധാനപരമായി സമരം ചെയ്യണം; ശബരിമല സ്ത്രീപ്രവേശനത്തില്‍ നിലപാട് മാറ്റി ആര്‍എസ്‌എസ്.*


🅾 *ശബരിമല; കോടതി വിധി എഐസിസി സ്വാഗതം ചെയ്യുമ്പോഴും  റിവ്യൂ ഹര്‍ജി നല്‍കണമെന്ന ആവശ്യവുമായി കെപിസിസി പ്രസിഡന്റ് ഉള്‍പ്പടെയുള്ള സംസ്ഥാന നേതാക്കള്‍; തെരുവില്‍ ലക്ഷക്കണക്കിന് ഭക്തന്മാര്‍ സമരം ചെയ്യുമ്പോൾ  പിണറായിക്ക് എന്തിന് പിടിവാശിയെന്ന് മുല്ലപ്പള്ളി; യുവതികളെ പ്രവേശിപ്പിക്കുന്നതിനെതിരെയുള്ള സമരങ്ങള്‍ക്ക് പൂര്‍ണ പിന്തുണയെന്ന് ചെന്നിത്തല; അയ്യപ്പഭക്തരുടെ സമരം സര്‍ക്കാരിനെതിരെയുള്ള വികാരമാക്കുന്നതില്‍ ബിജെപിക്ക് ഒരു മുഴം  മുമ്പേ എറിഞ്ഞ്‌ കോണ്‍ഗ്രസ്.*


🅾 *ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ ഭക്തരുടെ പ്രക്ഷോഭം ശക്തമാകുന്നു; യുവതികളെ പ്രവേശിപ്പിക്കുന്നതിനെതിരായ സമരത്തിന് പിന്തുണയേറുന്നു; ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് ഇന്ന് മഹിള മോര്‍ച്ചയുടെ പ്രതിഷേധ മാര്‍ച്ച്‌.*


🅾 *'എടോ മുഖ്യമന്ത്രീ ഞങ്ങളുടെ കാലില്‍ ചെരുപ്പുണ്ട്; ഞങ്ങള്‍ ഇവിടെ ഇരുന്നും നിന്നും സമരം നടത്തും; ഏതോ ഒരുത്തിക്ക് ശബരിമലയില്‍ പ്രവേശനം നടത്തണമെങ്കില്‍ അത് ഞങ്ങളുടെ നെഞ്ചിനെ മറികടന്നുവേണം; പിണറായിക്ക് ഭ്രാന്തുണ്ടെങ്കില്‍ സിപിഎമ്മുകാര്‍ ചികില്‍സിക്കണം'; ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് ബിജെപി മഹിള മോര്‍ച്ച നടത്തിയ പ്രകടനത്തില്‍ ആഞ്ഞടിച്ച്‌ ശോഭ സുരേന്ദ്രന്‍.*


🅾 *'രാജ്യത്തെ ആയിരക്കണക്കിന് ക്ഷേത്രങ്ങളിലേയും ഗുരുദ്വാരകളിലേയും മുസ്ലിം പള്ളികളിലേയും ആചാരങ്ങള്‍ മാറ്റാന്‍ കോടതിക്കാവുമോ ?'; 'ആചാരങ്ങളുടെ യുക്തി പരിശോധിക്കാന്‍ കോടതിക്ക് അധികാരമില്ല' ; ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച്‌ മുന്‍ സുപ്രീം കോടതി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു.*


🅾 *ശബരിമല സ്ത്രീപ്രവേശനത്തില്‍ സര്‍ക്കാറിനെ തുറന്നെതിര്‍ത്ത് എന്‍എസ്‌എസ്‌ റിവ്യു ഹര്‍ജി നല്‍കേണ്ടെന്ന സംസ്ഥാന സര്‍ക്കാറിന്റെയും ദേവസ്വം ബോര്‍ഡിന്റെ നിലപാട് നിരാശാജനകമാണെന്ന് ജി സുകുമാരന്‍ നായര്‍; വിശ്വാസികളെ ബാധിക്കുന്ന കോടതിവിധി നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാറിന് മറ്റൊന്നിലുമില്ലാത്ത വ്യഗ്രതയും തിടുക്കവുമെന്ന് വിമര്‍ശനം; സ്ത്രീ തീര്‍ത്ഥാടകര്‍ വലിയതോതില്‍ എത്തിച്ചേരുന്നത് ക്ഷേത്രത്തിന്റെ മഹത്വം വര്‍ദ്ധിപ്പിക്കുമെന്ന നിലപാടുമായി ജന്മഭൂമി ദിനപത്രം.*


🅾 *എ പദ്മകുമാര്‍ സത്യ പ്രതിജ്ഞ ചെയ്തത് ദൈവ നാമത്തിലാണ് പിണറായിയുടെ നാമത്തിലല്ല; പദ്മകുമാറിനെ ശാസിക്കാനാകില്ലെന്നും കെ മുരളീധരന്‍.*


🅾 *ശബരിമല സ്ത്രീപ്രവേശനം; വിശ്വാസത്തെ മാനിച്ച്‌ റിവ്യൂ ഹര്‍ജി നല്‍കണം; വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെത് ഒളിച്ചുകളി; പികെ കുഞ്ഞാലിക്കുട്ടി*



*🇮🇳 ദേശീയം 🇮🇳*
------------------------------>>>>>>>>>>


🅾 *വിദര്‍ഭയിലെ വിമത ബിജെപി എംഎല്‍എ കോണ്‍ഗ്രസില്‍ ചേര്‍ന്നു; ആശിഷ് ദേശ്മുഖ് പാര്‍ട്ടി വിട്ടത് എംഎല്‍എ സ്ഥാനം രാജിവെച്ച ശേഷം; രാജിക്ക് കാരണം കര്‍ഷകരോടുള്ള അനാസ്ഥയെന്ന് ആശിഷ്.*


🅾 *അതിര്‍ത്തിയില്‍ പാക് പ്രകോപനം മുന്‍ വര്‍ഷങ്ങളെക്കാള്‍ അധികം; വെടിവെയ്‌പ്പുകളുടെ എണ്ണം നാല് വര്‍ഷം കൊണ്ട് 111ല്‍ നിന്ന് 498 ആയി ഉയര്‍ന്നു; സുരക്ഷയും തിരിച്ചടിയും ശക്തമാക്കാനൊരുങ്ങി ഇന്ത്യ. ഈ വർഷം ഇത്‌ വരെ 12 ബി എസ്‌ എഫ്‌ ജവാന്മാർക്ക്‌ ജീവൻ നഷ്ടപ്പെട്ടപ്പോൾ 40 പേർക്ക്‌ പരിക്കുണ്ട്‌*


🅾 *രണ്ട് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് റഷ്യൻ പ്രസിഡണ്ട്‌  പുടിന്‍ ഇന്ത്യയിൽ എത്തി;ഇന്ന് തന്നെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച, നാളെ എസ് 400 വിമാനങ്ങളുടെ കരാറില്‍ ഒപ്പുവയ്ക്കും*


🅾 *ഊട്ടിയില്‍ വിനോദ സഞ്ചാരികളുടെ വാഹനം കൊക്കയിലേക്കു മറിഞ്ഞ് അഞ്ചു മരണം; മറിഞ്ഞത് ഉല്ലത്തിയില്‍ 250 അടി താഴ്ചയിലേക്ക്; വാഹനം കണ്ടെത്തിയത് മൂന്ന് ദിവസത്തെ തിരച്ചിലുകള്‍ക്കൊടുവിൽ*


🅾 *ചെന്നൈയിൽ നിന്ന് ഊട്ടി , മസിനഗുഡി എന്നിവിടങ്ങളിലേക്ക്‌ ടൂർ വന്ന ഏഴംഗ സംഘത്തിന്റെ വാഹനം കൊക്കയിലേക്ക്‌ മറിഞ്ഞ്‌ 5 പേർ മരിച്ചു.ഡോർ ലോക്ക്‌ ആയതിനാൽ കൊടും കാട്ടിൽ രക്ഷപ്പെട്ട 2 പേരും മൃതദേഹങ്ങൾക്കൊപ്പം 2 ദിവസം കാറിൽ തന്നെ കിടക്കേണ്ടി വന്നു. വണ്ടിയുടെ ഡോര്‍ ലോക്ക് ആയപ്പോള്‍ ഓരോരുത്തരായി മരിച്ച്‌ വീഴുന്നത് കണ്ട് തകര്‍ന്ന് സുഹൃത്തുക്കള്‍; കൂട്ടുകാരുടെ മൃതദേഹങ്ങള്‍ പുഴുവരിച്ച്‌ തുടങ്ങുന്നത് കണ്ട് നിസ്സഹായരായി അരുണും രാജേഷും.രക്ഷപ്പെട്ട 2 പേരെയും ആശുപത്രിയിൽ ആക്കി*


🅾 *ഇന്ധന വില വര്‍ധന; പ്രധാനമന്ത്രി കേന്ദ്രമന്ത്രിമാരുടെ യോഗം വിളിച്ചു; ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനുമായി ചര്‍ച്ച പുരോഗമിക്കുന്നു; പെട്രോളിന് 15 പൈസയും ഡീസലിന് 21 പൈസയും ഇന്നും കൂടി.*


🅾 *ജനത്തിന്റെ ക്ഷമ നശിച്ചപ്പോള്‍ കേന്ദ്ര ഇടപെടല്‍; പെട്രോളിനും ഡീസലിനും രണ്ടര രൂപ വില കുറയും; എക്‌സൈസ് തീരുവ ഒന്നര രൂപ കുറക്കുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി; എണ്ണ കമ്പനികളും  ഒരു രൂപ വില കുറയ്ക്കും; സെഞ്ച്വറിയിലേക്ക് കുതിക്കുന്ന ഇന്ധനവില പിടിച്ചു നിര്‍ത്താന്‍ ഒടുവില്‍ ഇടപെടല്‍ നടത്തി കേന്ദ്രസര്‍ക്കാര്‍; സംസ്ഥാന സര്‍ക്കാറുകളോടും തീരുവ കുറയ്ക്കാന്‍ നിര്‍ദ്ദേശം; നീക്കത്തിന്റെ ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പുകള്‍ തന്നെ; കേരളം നികുതി കുറയ്ക്കില്ല.*


🅾 *കേന്ദ്രം നികുതി കുറച്ചിട്ടും കണ്ടില്ലെന്ന മട്ടില്‍ കേരളം; ആന്ധ്രയും രാജസ്ഥാനും കര്‍ണാടകയും കുറച്ചിട്ടും നികുതി കുറയ്ക്കില്ലെന്ന് നിലപാടില്‍ ഉറച്ചുതന്നെ; കേന്ദ്രത്തിന് പിന്നാലെ മഹാരാഷ്ട്രയും ഗുജറാത്തും നികുതി കുറച്ചു; ഇളവില്ലെന്ന് തറപ്പിച്ച്‌ പറഞ്ഞ് ധനമന്ത്രി തോമസ് ഐസക്; 14 രൂപ കൂട്ടിയത് മൊത്തം കുറച്ചാല്‍ ഇവിടെ ആലോചിക്കാമെന്ന് ധനമന്ത്രി.*


🅾 *ഹരിയാനയില്‍ പതിനാറുകാരിയെയും അമ്മയെയും കൂട്ട ബലാത്സംഗം ചെയ്‌തെന്ന് പരാതി; എഎസ്‌ഐ അടക്കം എഴ് പൊലീസുകാര്‍ക്കെതിരെ കേസ്; സംഭവത്തില്‍ നിലവിലെ പഞ്ചായത്ത് പ്രസിഡന്റും മുന്‍ പഞ്ചായത്ത് പ്രസിഡന്റും എഎസ്‌ഐയെ സഹായിച്ചെന്ന് ആരോപണം.*


🅾 *ഏറെ വൈകാതെ കൈയും വീശിച്ചെന്ന് വിമാനത്തില്‍ കയറാം; ഐഡി കാര്‍ഡ് ഒഴിവാക്കി ഫെയ്‌സ് സ്‌കാനിങ് ഏര്‍പ്പെടുത്താന്‍ നടപടി പൂര്‍ത്തിയാക്കി ഡൊമസ്റ്റിക് സെക്ടര്‍; ആറ് വിമാനത്താവളങ്ങളില്‍ ഉടന്‍ നടപ്പാകും.*


🅾 *വിമാനം കയറാന്‍ പോകുന്നവര്‍ക്ക് ഇനി മുതല്‍ സര്‍ക്കാരിന്റെ 'ഡിജി യാത്ര' ; ഫേഷ്യല്‍ റെക്കഗിനീഷനിലൂടെ വിമാനത്താവളങ്ങളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കുന്ന പദ്ധതിയൊരുക്കി കേന്ദ്ര സര്‍ക്കാര്‍; ഡിജി യാത്ര നിര്‍ബന്ധമല്ലെന്നും യാത്രാ നടപടികള്‍ കടലാസ് രഹിതമാക്കാനാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്നും വ്യോമയാന മന്ത്രി.*


🅾 *ബിഹാറിൽ പൊതുകുളത്തില്‍ നിന്ന് വെള്ളം എടുത്തതിന് ദളിത് സ്ത്രീയെ വെടിവച്ച്‌ കൊന്നു; വെടിവയ്പ്പില്‍ രണ്ട് പേര്‍ക്ക് പരിക്ക്.*


🅾 *തമിഴ്‌നാട്ടിലും റെഡ് അലര്‍ട്ട്; അപകടകരമായ സ്ഥലങ്ങളിലേക്കുളള യാത്ര ഒഴിവാക്കണം.*


🅾 *ഏഷ്യയില്‍ ഒട്ടാകെ തകര്‍ന്ന് ഓഹരി വിപണി; സെന്‍സെക്‌സ് 800 പോയിന്റ് ഇടിഞ്ഞു; നിഫ്റ്റി 300 പോയിന്റും.*


🅾 *കോടിക്കണക്കിന് രൂപ അനധികൃതമായി അനുവദിച്ചു; വിവാദം കത്തുന്നതിനിടെ ഐസിഐസിഐ ബാങ്ക് എംഡി ചന്ദാ കൊച്ചാര്‍ രാജിവെച്ചു.*


🅾 *പ്രഥമ ജെസിബി സാഹിത്യ പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു ; പട്ടികയില്‍ ബെന്യാമിനും പെരുമാള്‍ മുരുകനും.*


🅾 *മോഡിയുടെ നാലുവര്‍ഷത്തെ വിദേശയാത്രാ ചെലവുകള്‍ പുറത്തുവിടാനാകില്ല; രേഖകള്‍ കൈവശമില്ലെന്ന് വിദേശകാര്യ മന്ത്രാലയം.*



*🌎 അന്താരാഷ്ട്രീയം 🌍*
----------------------->>>>>>>>>>>


🅾 *ബ്രെക്‌സിറ്റ് നടക്കുകയോ കരാര്‍ ഇല്ലാതെ പിരിയുകയോ ചെയ്താല്‍ കോളടിക്കുന്നത് ഇന്ത്യക്കാര്‍ക്ക്; ഇന്ത്യക്കാരുടെ തൊഴിലവസരങ്ങള്‍ കവര്‍ന്നെടുത്തിരുന്നവര്‍ മടങ്ങുമ്ബോള്‍ വാതില്‍ തുറക്കുന്നത് കഴിവുള്ള ഇന്ത്യക്കാര്‍ക്ക് മുന്നില്‍.*


🅾 *ഇന്തൊനേഷ്യയിലെ ഭൂകമ്പത്തിൽ  അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു; ഭക്ഷമവും വെള്ളവുമില്ലാതെ ആയിരങ്ങള്‍ തെരുവില്‍; സുനാമിയില്‍ മരിച്ചവരുടെ എണ്ണം 1400 പിന്നിട്ടു; ദുരന്തത്തിന് പിന്നാലെ മോഷണങ്ങളും ശക്തം.*


🅾 *സ്വദേശിവത്കരണം ശക്തമാക്കാനുറച്ച്‌ സൗദി അറേബ്യ മുന്നോട്ട് പോകുമ്പോൾ  പ്രവാസികള്‍ ആശങ്കയില്‍; മത്സ്യബന്ധന മേഖലയ്ക്ക് പിന്നാലെ ആരോഗ്യം , റെസ്റ്റോറന്റ്‌ , റിയൽ എസ്റ്റേറ്റ്‌, കോഫീ ഷോപ്പ്‌, ടെലികമ്മ്യൂണിക്കേഷൻ തുടങ്ങി  68 സെക്ടറുകളില്‍ കൂടി നടപടി ശക്തമാക്കുന്നു; മൂന്നാഴ്ചയ്ക്കുള്ളില്‍ പരിശോധന നടത്തിയത് 2500 സ്ഥാപനങ്ങളില്‍; മുന്നറിയിപ്പ് നോട്ടീസ് നല്‍കിയതോടെ അടച്ച്‌ പൂട്ടലിന്റെ വക്കില്‍ നിരവധി സ്ഥാപനങ്ങള്‍*


🅾 *ഞങ്ങള്‍ ഇല്ലെങ്കില്‍ സൽമാൻ രാജാവ്‌ രണ്ടാഴ്ച പോലും അവിടെ രാജാവായി തുടരുകയില്ല; എണ്ണവില നിയന്ത്രിക്കാന്‍ മടിക്കുന്ന സൗദി രാജാവിന് മുന്നറിയിപ്പുമായി ട്രംപ്; ഉറ്റ സൗഹൃദം കാത്തുസൂക്ഷിച്ചിട്ടും പരസ്യമായി അപമാനിച്ചതില്‍ അറബ് ലോകത്ത് പ്രതിഷേധം*


🅾 *'തന്നെയും രണ്ട് പെണ്‍മക്കളേയും എപ്പോഴും ഉയര്‍ത്തിക്കൊണ്ട് വരുന്ന ആ സ്‌നേഹത്തിനും വിശ്വാസത്തിനും ബഹുമാനത്തിനും നന്ദി'; 26ാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഒബാമയുടെ ആശംസയ്ക്ക് പിന്നാലെ ഹൃദയത്തില്‍ തൊട്ട വാക്കുകളുമായി ഭാര്യ മിഷേല്‍; ഭാര്യയുടെ സുന്ദരമായ ചിത്രം പങ്കു വെച്ച്‌ എപ്പോഴും ചിരിക്കുന്ന അതിവിശിഷ്ടമായ പങ്കാളിയെന്ന് വിശേഷിപ്പിച്ച്‌ ഒബാമ.*


🅾 *രൂപയുടെ മൂല്യമിടിഞ്ഞതോടെ ഖത്തര്‍ റിയാലിന് വന്‍ ഉണര്‍വ്; റിയാലിന് 20.15 രൂപ വരെ വിനിമയ നിരക്ക് ഉയര്‍ന്നതോടെ നാട്ടിലേക്ക് പണമയയ്ക്കാന്‍ പ്രവാസികളുടെ തിരക്ക്; ഓണ്‍ലൈന്‍ ബാങ്കിങ് വഴി റെക്കോര്‍ഡ് വേഗത്തില്‍ പണം ഒഴുകുന്നതിന് പിന്നാലെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് അറിയിച്ച്‌ മണി എക്‌സ്‌ചേഞ്ചുകള്‍.*


🅾 *ഇന്ത്യയുമായി സമാധാന ചര്‍ച്ചകള്‍ തുടരാന്‍ അമേരിക്കന്‍ സഹായം തേടി പാകിസ്താന്‍.*


_____________________________


_ചില അവിചാരിതമായി ഉണ്ടായ കാരണങ്ങളാൽ ഇന്ന് പ്രഭാത വാർത്ത അയക്കാൻ സാധിച്ചില്ല._
_പ്രഭാത വാർത്തയിൽ വരേണ്ട വാർത്തകളും സായാഹ്ന വാർത്തയിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്‌_

🙏🏼


*⚽ കായികം 🏏*
------------------------------->>>>>>>>>>>


🅾 *വെസ്റ്റ്‌ ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റിന്റെ ആദ്യ ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 4 വിക്കറ്റ്‌ നഷ്ടത്തിൽ 364 റൺസ്‌ എടുത്തു . ഇന്ത്യക്ക്‌ വേണ്ടി പൃഥ്വിഷ 134 റൺസ്‌  നേടി പുറത്തായപ്പോൾ പൂജാര 86 ഉം രഹാനെ 41 റൺസും എടുത്ത്‌ പുറത്തായി. 72 റൺസ്‌ എടുത്ത കോഹ്‌ലിയും 17 റൺസുമായി പന്തുമാണ്‌ ക്രീസിൽ*


🅾 *രാജ്‌കോട്ട് ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം; അരങ്ങേറ്റ ടെസ്റ്റില്‍ മിന്നും പ്രകടനവുമായി കൗമാരതാരം പൃഥ്വി ഷാ; അര്‍ധ സെഞ്ച്വറി നേടിയത് ഏകദിന ശൈലിയിലെ ബാറ്റിംഗിലൂടെ. അമ്മയുടെ മരണത്തോടെ മകന് വേണ്ടി ജീവതം ഉഴിഞ്ഞു വച്ച പങ്കജ് ഷാ; സച്ചിന്റെ ആരാധകന്‍ കണ്ട സ്വപ്‌നം ഫലിച്ചു; രാജ്‌കോട്ടില്‍ സെഞ്ച്വറിയുമായി അച്ഛന് ഗുരുദക്ഷിണ ഒരുക്കി മകന്‍; തെണ്ടുല്‍ക്കറിന്റെ സ്‌റ്റൈലും വീരുവിന്റെ വീര്യവുമായി വിന്‍ഡീസിനെ വട്ടം ചുറ്റിച്ച്‌ പതിനെട്ടുകാരന്‍ ബാറ്റ് വീശിയത് പ്രതീക്ഷയിലേക്ക്; രഞ്ജിയിലേയും ഇറാനിയിലേയും പതിവ് ടെസ്റ്റിലും തെറ്റിച്ചില്ല; ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ രാജകുമാരന്‍ പൃഥ്വി ഷായുടെ കഥ.*


🅾 *അണ്ടര്‍ 17 ലോകക്കപ്പിലെ ആദ്യ ഇന്ത്യന്‍ ഗോളിനുടമ ഇനി നമ്മുടെ സ്വന്തം; കേരള ബ്ലാസ്‌റ്റേഴ്‌സുമായി കരാറിലെത്തി ജീക്‌സണ്‍ സിങ്; ധീരജ് സിങിന് പിന്നാലെ മറ്റൊരു അണ്ടര്‍ 17 താരം കൂടി മഞ്ഞപ്പടയിൽ*


🅾 *ഐ എസ്‌ എല്ലിൽ ഇന്ന് എ ടി കെ , നോർത്ത്‌ ഈസ്റ്റിനെ നേരിടുന്നു*


🅾 *ഐഎസ്‌എല്ലില്‍ ഇന്നലെ നടന്ന  ഡല്‍ഹി പൂണെ മത്സരം സമനിലയില്‍; വിജയമുറപ്പിച്ച ഡല്‍ഹിയില്‍ നിന്നും സമനില പിടിച്ച്‌ വാങ്ങി പൂണെ; സമനില ഗോള്‍ നേടിയത് ബ്രസീലിയന്‍ താരം ഡീഗോ കാര്‍ലോസ്.*


🅾 *അണ്ടര്‍ 19 ഏഷ്യാ കപ്പ് കലാശ പോരിന് ടിക്കറ്റെടുത്ത് ഇന്ത്യന്‍ കുട്ടികള്‍; ബാറ്റിംഗില്‍ കൈവിട്ട മത്സരം ബൗളിംഗിലൂടെ കൈപിടിയിലൊതുക്കി; സെമിയില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചത് രണ്ടു റണ്‍സിന്.*


🅾 *പോര്‍ച്ചുഗീസ് ഫുട്‌ബോളര്‍ റൊണാൾഡോക്കെതിരെ  ബലാത്സംഗ ആരോപണം ഉയര്‍ത്തിയ യുവതിയെ പ്രണയത്തോടെ ചുംബിക്കുന്ന വീഡിയോ പുറത്ത്; ലോകോത്തര താരം തീര്‍ന്നു.*


🅾 *ഫുട്ബോള്‍ പ്രേമികള്‍ക്ക് സ്വാഗതം; സ്വന്തം മണ്ണിലേക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ നാളത്തെ കളി കാണാന്‍ ക്ഷണിച്ച്‌ മോഹന്‍ലാല്‍.*



*🎥 സിനിമാ ഡയറി 🎥*
--------------------->>>>>>>>>>>>


🅾 *ഒരു ഹോളിവുഡ് സിനിമയ്ക്കാവശ്യമായത്രയും സംഭവ ബഹുലമാണ് തിലകന്റെ ജീവിതം; അതു തന്റെ കൈയില്‍ നില്‍ക്കുമോയെന്ന് അറിയില്ല; കലാഭവന്‍ മണിക്ക് പിന്നാലെ മലയാള സിനിമയുടെ പെരുന്തച്ചന്റെ കഥ വെള്ളിത്തിരയിലെത്തിക്കാന്‍ വിനയന്‍.*


🅾 *'ഭക്തരുടെ നിലവിളി  കേൾക്കുമ്പോൾ പ്രത്യക്ഷപ്പെടുന്ന ദൈവം'; മോഹന്‍ലാല്‍ ഇല്ലാതെ കായംകുളം കൊച്ചുണ്ണിയുടെ പുത്തന്‍ ടീസര്‍; അത്യുഗ്രന്‍ സംഘട്ടന രംഗങ്ങളുമായി നിവിന്‍പോളി നിറയുന്ന ടീസറിന് വന്‍ സ്വീകാര്യത.*


🅾 *പ്രിയ വാര്യരെ ട്രോളന്മാര്‍ വിടുന്ന മട്ടില്ല ; തെലുങ്കില്‍ ഇറക്കിയ പുത്തന്‍ പരസ്യത്തിനും ഡിസ് ലൈക്ക് പൂരം; തെലുങ്ക് താരം അഖിലിനൊപ്പം അഭിനയിച്ച പരസ്യത്തിനെ അടപടലം ട്രോളി സോഷ്യല്‍ മീഡിയ.*


🅾 *ഒരിക്കലും ഞാന്‍ ബാലുച്ചേട്ടന് പകരമാവില്ല...ഹീ ഈസ് ലജന്‍ഡ്; ആ ഒരു ഷോ അദ്ദേഹത്തിന്റെ അനിയന്‍ എന്ന നിലയ്ക്ക് ..കലാകാരന്‍ എന്ന നിലയ്ക്ക് ചെയ്യുകയാണ്; ബെംഗളൂരുവില്‍ ബാലഭാസ്‌കര്‍ ചെയ്യാമെന്നറ്റ ഷോ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട പോസ്റ്റര്‍ വിവാദത്തില്‍ വിശദീകരണവുമായി ശബരീഷ് പ്രഭാകര്‍.*


🅾 *മലയാള സിനിമയില്‍ പുതു ചരിത്രം രചിക്കാനൊരുങ്ങി കായകുളം കൊച്ചുണ്ണി; 19 സെന്ററുകളില്‍ 24 മണിക്കൂര്‍ നീണ്ട നോണ്‍സ്റ്റോപ്പ് പ്രദര്‍ശനം നടത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍; ചിത്രം 11ന് പ്രേക്ഷകരിലേക്ക്. കേരളത്തിൽ മാത്രം 300 സെന്ററുകളിൽ ആണ്‌ ചിത്രം എത്തുക*


🅾 *ഭാസി ചേട്ടന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്തതുകൊണ്ട് പല ചിത്രങ്ങളില്‍ നിന്നും എന്നെ മാറ്റി നിര്‍ത്തി; അന്നുണ്ടായിരുന്ന ചലച്ചിത്ര പരിഷത് എന്ന അസോസിയേഷനില്‍ പരാതിയുമായെത്തിയെങ്കിലും സെക്രട്ടറിയായിരുന്ന ഉമ്മര്‍ നടപടിയെടുത്തില്ല;സിനിമാ ലോകം അടക്കിവാണിരുന്നത് അടൂര്‍ ഭാസിയായിരുന്നു; വെളിപ്പെടുത്തലുകളുമായി കെ പി എ സി ലളിത.*


🅾 *'നിജത്തിലെ.... ‍മുതലമൈച്ചർ   ആണാ മുതലമൈച്ചറാ നടിക്കമാട്ടെ! 'ഒരു വേള മുഖ്യമന്ത്രിയായാല്‍ ആദ്യം അവസാനിപ്പിക്കുക കൈക്കൂലിയും അഴിമതിയും; സര്‍ക്കാര്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങില്‍ കാണികളുടെ കൈയടി നേടുന്ന പ്രസംഗവുമായി വിജയ്.*


🅾 *ഝാന്‍സിയുടെ റാണിയായി കങ്കണയുടെ കിടിലന്‍ പ്രകടനത്തിന് ഉഗ്രന്‍ വരവേല്പുമായി ആരാധകര്‍; മണികര്‍ണികയുടെ ടീസര്‍ ഇതുവരെ കണ്ടത് ഒരുകോടിയിലധികം പേര്‍; നടിയുടെ ലുക്ക് ആഘോഷമാക്കി ട്രോളര്‍മാരും.*


🅾 *പ്രളയക്കെടുതി; കേരളത്തിന് വീണ്ടും കൈത്താങ്ങായി ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസ്; 6,000 ത്തോളം കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച്‌ നല്‍കും.. 2006 ലെ മിസ്‌ യൂണിവേഴ്സ്‌ ആയിരുന്ന ജാക്വിലിൻ ശ്രീലങ്കൻ സ്വദേശി ആണ്‌*


🅾 *ആസിഫലി ആരാധകര്‍ക്കൊരു സന്താഷവാര്‍ത്ത! മന്ദാരം നാളെ എത്തും.*


🅾 *'നിങ്ങള്‍ക്കും ഉണ്ടോ കട്ടത്താടി'? താടിക്കാര്‍ക്ക് ആസിഫ് അലി ചിത്രം മന്ദാരത്തിന് ഫ്രീ ടിക്കറ്റ്.*


🅾 *ഗ്ലാമര്‍ വേഷങ്ങളോടും ചുംബന രംഗങ്ങളോടും എനിക്ക് എതിര്‍പ്പില്ല; അനാര്‍ക്കലി മരിക്കാര്‍.മന്ദാരത്തിലെ നായികയാണ്‌ അനാർക്കലി*


*​🗓               04-10-2018                🗓*
*​​💰   ഇന്നത്തെ വില നിലവാരം   💰​​*
______________________________________
*💵കറൻസി വിനിമയ നിരക്കുകൾ*
______________________________________
*1.🇸🇦സൗദി റിയാൽ               : 19.63*
*2.🇦🇪യു.എ.ഇ ദിർഹം            : 20.04*
*3.🇶🇦ഖത്തർ റിയാൽ            : 20.21*
*4.🇴🇲ഒമാൻ റിയാൽ              : 191.24*
*5.🇧🇭ബഹ്‌റൈൻ ദിനാർ      : 195.23*
*6.🇰🇼കുവൈറ്റ് ദിനാർ           : 242.30*
*7.🇲🇾മലേഷ്യൻ റിങ്കറ്റ്            : 17.75*
*8.🇺🇸അമേരിക്കൻ ഡോളർ : 73.64*
*
______________________________________
*🥇സ്വർണ്ണം (22K) & 🥈വെള്ളി വില*
______________________________________
*സ്വർണ്ണം ഒരു പവൻ    : 23,120 രൂപ*
*സ്വർണ്ണം ഒരു ഗ്രാം       : 2890 രൂപ*

*വെള്ളി ഒരു കിലോ     :41,600 രൂപ*
*വെള്ളി ഒരു ഗ്രാം          :41,60 രൂപ*
*​​​​​​🌍          📰NewS  & InfOℹ          🌍​​​​​​*
______________________________________
*⛽പെട്രോൾ & ഡീസൽ വില - HP*
______________________________________
*1.🌊കോഴിക്കോട്*
*പെട്രോൾ: 86.36       ഡീസൽ: 79.80*

*2.🛫മലപ്പുറം*
*പെട്രോൾ: 86.66       ഡീസൽ: 80.08*

*3.🌾പാലക്കാട്*
*പെട്രോൾ: 86.96       ഡീസൽ: 80.34*

*4.🎇തൃശൂർ*
*പെട്രോൾ: 86.56      ഡീസൽ: 79.96*


Previous Post Next Post
3/TECH/col-right