Trending

ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പ്: ജി​ല്ല​യി​ലും അ​തീ​വ ജാ​ഗ്ര​ത

കോ​ഴി​ക്കോ​ട്: ന്യൂ​ന​മ​ര്‍​ദം രൂ​പ​പ്പെ​ട്ട് ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന കേ​ന്ദ്ര കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ത്തി​ല്‍ ഇ​ന്ന് മു​ത​ല്‍ മൂ​ന്ന് ദി​വ​സം ജ​ന​ങ്ങ​ള്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ യു.​വി. ജോ​സ് അ​ഭ്യ​ര്‍​ഥി​ച്ചു.




ജി​ല്ലാ​ത​ല ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റേ​റ്റി​ല്‍ യോ​ഗം ചേ​ര്‍​ന്ന് സ്ഥി​തി​ഗ​തി​ക​ള്‍ അ​വ​ലോ​ക​നം ചെ​യ്തു. ക​ട​ലി​ല്‍ പോ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ഉ​ട​ന്‍ തീ​ര​ത്തെ​ത്ത​ണ​മെ​ന്നും ക​ളക്ട​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചു.


മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്തെ മൂ​ന്ന് ജി​ല്ല​ക​ളി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ഏ​ഴാം തീ​യ​തി വ​രെ യെ​ല്ലോ അ​ല​ര്‍​ട്ട് ആ​ണ്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ള്‍ നേ​രി​ടു​ന്ന​തി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ സ്വീ​ക​രി​ച്ച​താ​യി ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.


ക​ള​ക്ട​റേ​റ്റി​ലും താ​ലൂ​ക്കു​ക​ളി​ലും 24 മ​ണി​ക്കൂ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ തു​റ​ന്നി​ട്ടു​ണ്ട്. മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലി​നും മ​ണ്ണി​ടി​ച്ചി​ലി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ഇ​വി​ട​ങ്ങ​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ മ​ല​യോ​ര​മേ​ഖ​ല​യി​ലെ യാ​ത്ര ഒ​ഴി​വാ​ക്ക​ണം. 

തീ​ര​പ്ര​ദേ​ശ​ത്ത് അ​തി ശ​ക്ത​മാ​യ കാ​റ്റ​ടി​ക്കാ​നും അ​ത് വ​ഴി അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. പോ​ലീ​സ്, റ​വ​ന്യു, ഫ​യ​ര്‍ ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​നം 24 മ​ണി​ക്കു​റും അ​ടി​യ​ന്ത​ര ഘ​ട്ട കാ​ര്യ​നി​ര്‍​വ​ഹ​ണ കേ​ന്ദ്ര​ത്തി​ല്‍ ഉ​റ​പ്പു​വ​രു​ത്തും.


 ജി​ല്ലാ​ത​ല ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ കെ. ​ഹി​മ, വി​വി​ധ വ​കു​പ്പു​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ജി​ല്ല​യി​ലെ ഡാം ​ജ​ല​നി​ര​പ്പ് വി​ല​യി​രു​ത്തു​ന്ന​തി​നും ആ​വ​ശ്യ​ഘ​ട്ട​ത്തി​ല്‍ ഡാം ​തു​റ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നു​മാ​യി ഇ​ന്ന് രാ​വി​ലെ 11.30 ന് ​ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ർന്നു.



കണ്ണപ്പൻക്കുണ്ട് ഭാഗത്ത് മലവെള്ളപ്പാച്ചിൽ.മട്ടിമല  വനത്തിനകത്ത് ഉരുൾപൊട്ടിയതായി സംശയം.

###















ജാഗ്രതപാലിക്കുക.     

  കനത്ത മഴക്കും ഉരുള്പൊട്ടലിനും,മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ കൂടരഞ്ഞി വില്ലേജിൽ ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകൾ സുരക്ഷിത സ്ഥലങ്ങളിലേക്ക്   മാറി താമസിക്കേണ്ടതാണ്. 

 വില്ലജ് ഓഫീസർ, കൂടരഞ്ഞി



Previous Post Next Post
3/TECH/col-right