ഒറ്റ ദിനം: കണ്ടെത്തിയത് 1159 നിയമലംഘനങ്ങൾ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 4 October 2018

ഒറ്റ ദിനം: കണ്ടെത്തിയത് 1159 നിയമലംഘനങ്ങൾ

കോഴിക്കോട് ∙ ഒറ്റ ദിനം, ജില്ലയിൽ ആർടിഒ പരിശോധനയിൽ മാത്രം കണ്ടെത്തിയത് 1159 നിയമലംഘനങ്ങൾ. കോഴിക്കോട്ട് മാത്രം നടത്തിയ വിവിധ ട്രാഫിക് നിയമ ലംഘനങ്ങളുടെ കണക്കാണിത്. 6,49,700 രൂപ പിഴയിനത്തിൽ ഈടാക്കി. ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ ഡോ. പി.എം. മുഹമ്മദ് നജീബിന്റെ നിർദേശപ്രകാരം എൻഫോഴ്സ്മെന്റ് ആർടിഒ സി.ജെ. പോൾസന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
4 ജില്ലകളിലെ മോട്ടോർ വാഹന ഉദ്യോഗസ്ഥർ സ്ക്വാഡുകളായി തിരിഞ്ഞു കോഴിക്കോടിന്റെ പല ഭാഗങ്ങളിൽ പരിശോധന നടത്തി. ലൈസൻസില്ലാതെ വാഹനമോടിച്ച 99 പേരെ പിടികൂടി. ഇതു കൂടാതെ പ്രായപൂർത്തിയാകാതെ വാഹനമോടിച്ച 28 പേരെയും കണ്ടെത്തി. മറ്റു കേസുകൾ

∙ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തത് 414 പേർ.

∙ സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്ത 111 കാറുകൾ.

∙ സ്പീഡ് ഗവർ‌ണർ വിച്ഛേദിച്ചു മരണപ്പാച്ചിൽ‌ നടത്തിയ 3 ബസുകൾക്കെതിരെ നിയമ നടപടി.

∙ മൊബൈൽ ഫോൺ ഉപയോഗിച്ചു വാഹനമോടിച്ച 28 പേരുടെ ലൈസൻസ് സസ്പൻഡ് ചെയ്യാൻ ശുപാർശ.

∙ വാഹനങ്ങൾക്കു രൂപമാറ്റവും ശബ്ദവ്യതിയാനവും നടത്തി ശബ്ദമലിനീകരണം നടത്തിയ 32 വാഹനങ്ങൾക്കതിരെ നടപടി.

∙ നിയമവിരുദ്ധമായ രീതിയിൽ ഫാൻസി നമ്പർ പ്ലേറ്റ് ഘടിപ്പിച്ച 26 വാഹനങ്ങൾ പിടികൂടി.

No comments:

Post a Comment

Post Bottom Ad

Nature