Trending

ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ്:കണ്ണൂരിലേക്ക് തട്ടിയെടുക്കാനുള്ള സര്‍ക്കാര്‍ ശ്രമം നന്ദികേട്

കോഴിക്കോട്: വര്‍ഷങ്ങള്‍ മികച്ച രീതിയില്‍ കരിപ്പൂരില്‍ പ്രവര്‍ത്തിച്ച ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് കണ്ണൂരിലേക്ക് തട്ടിയെടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ശ്രമം നന്ദി കേടാണെന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ട് അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ ടി.പി.എം ആഷിറലി. 



ഇതുവരെ ആരംഭിക്കുക പോലും ചെയ്യാത്ത കണ്ണൂരിലെ സ്വകാര്യ വിമാത്താവളത്തിലേക്ക് ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കിയത് പൊതു മേഖലയിലുള്ള കരിപ്പൂരിന്റെ ചിറകരിയാനാണ്.
പിണറായി വിജയന്‍ കണ്ണൂരിന്റെ മാത്രം മുഖ്യമന്ത്രിയായി സ്വകാര്യ ലോബിക്കായി പൊതുമേഖലയിലെ കരിപ്പൂരിനെ തകര്‍ക്കുന്നത് നീതിയല്ല. 


2015ല്‍ അറ്റകുറ്റ പണിക്കായി നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത് താല്‍ക്കാലികമാണെന്ന് അധികൃതര്‍ വ്യക്തമാക്കിയതാണ്. ആറു മാസത്തിനകം റീ കാര്‍പ്പറ്റിംഗും റണ്‍വെ സ്ട്രങ്ങ്തനിംഗും പൂര്‍ത്തിയാക്കുമെന്നും എല്ലാം പഴയപടിയാവുമെന്നുമായിരുന്നു ഉറപ്പ്.
 

മൂന്നു വര്‍ഷത്തിനൊടുവില്‍ അറ്റ കുറ്റ പണി തീര്‍ത്ത് മികച്ച നിലവാരത്തിലേക്ക് കരിപ്പൂര്‍ മാറിയിട്ടും ചില കള്ളക്കളികള്‍ തുടരുകയാണ്. തിരുവനന്തപുരത്തേക്ക് മാറ്റിയ സഊദി സര്‍വ്വീസുകളും നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റും കരിപ്പൂരിലേക്ക് പുനഃസ്ഥാപിക്കുന്നത് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി സംശയമുണ്ട്.

സഊദി സര്‍വ്വീസിന്റെ എട്ടാം സ്റ്റേഷന്‍ പദവി കരിപ്പൂരില്‍ പുനഃസ്ഥാപിക്കുകയോ തിരുവന്തപുരത്തിന് പുറമെ ഒമ്പതാം സ്റ്റേഷനായി അംഗീകരിപ്പിക്കുകയോ ചെയ്യേണ്ടത് അടിയന്തര ആവശ്യമാണ്. ഇക്കാര്യത്തിലുള്ള നടപടികള്‍ നീട്ടുന്നത് ഗൂഢാലോചനയാണ്. ജനങ്ങളുടെ സ്വന്തം വിമാനത്താവളമായ കരിപ്പൂരിനെ സംരക്ഷിക്കാന്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് കരുത്ത് പകരേണ്ടത് അനിവാര്യമാണെന്നും ടി.പി.എം ആഷിറലി പറഞ്ഞു.


Cts:Chandrika
Previous Post Next Post
3/TECH/col-right