Trending

ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം:റെഡ് അലര്‍ട്ട്

തിരുവനന്തപുരം: ഒക്ടോബര്‍ ഏഴിന് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.  



വയനാട്, കോഴിക്കോട്, കണ്ണൂര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ അഞ്ച് മുതല്‍ ഏഴു വരെ മഞ്ഞ അലര്‍ട്ട് നേരത്തെ  പ്രഖ്യാപിച്ചിട്ടുണ്ട്. 

ചില ജില്ലകളില്‍ നാലിനും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. 

ഇടുക്കിയില്‍ നാല് മുതല്‍ ആറു വരെ തിയതികളിലും തൃശൂരിലും പാലക്കാടും ആറിനും പത്തനംതിട്ടയില്‍ ഏഴിനും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. 

കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് എന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. 

മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരന്ത നിവാരണ അതോരിറ്റിയുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
Previous Post Next Post
3/TECH/col-right