സംസ്ഥാനത്ത് സിമൻറ്​ ക​മ്പ​നി​ക​ളു​ടെ തീവെട്ടിക്കൊ​ള്ള - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 3 October 2018

സംസ്ഥാനത്ത് സിമൻറ്​ ക​മ്പ​നി​ക​ളു​ടെ തീവെട്ടിക്കൊ​ള്ള

കൊ​ച്ചി: പ്ര​ള​യ​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​ത്തി​െ​ല ഉ​യ​ർ​ന്ന സി​മ​ൻ​റ്​ വി​ല നി​യ​ന്ത്രി​ക്ക​ണ​​മെ​ന്ന ആ​വ​ശ്യം ശ​ക്​​ത​മാ​യി ഉ​യ​രു​ന്ന​തി​നി​ടെ കാ​ര​ണ​മൊ​ന്നു​മി​ല്ലാ​തെ വീ​ണ്ടും വി​ല വ​ർ​ധി​പ്പി​ച്ച്​ ക​മ്പ​നി​ക​ളു​ടെ കൊ​ള്ള. തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ ബാ​ഗി​ന്​ 10 മു​ത​ൽ 20 രൂ​പ​യു​ടെ വ​രെ വ​ർ​ധ​ന​യാ​ണ്​ വ​രു​ത്തി​യ​ത്. ഇ​തോ​ടെ പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ വി​ല 410 രൂ​പ​യാ​യി. രാ​ജ്യ​ത്ത്​ സി​മ​ൻ​റി​ന്​ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല യു​ള്ള​ത്​ ​കേ​ര​ള​ത്തി​ലാ​ണ്.


ശ​രാ​ശ​രി 1400 കോ​ടി​യാ​ണ്​ പ്ര​തി​വ​ർ​ഷം ക​മ്പ​നി​ക​ൾ കേ​ര​ള​ത്തി​ൽ​നി​ന്ന്​ ക​വ​രു​ന്ന​ത്​. പ്ര​ള​യാ​ന​ന്ത​രം പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ സി​മ​ൻ​റ്​ വ​ലി​യ തോ​തി​ൽ ആ​വ​ശ്യ​മാ​യി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ല നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്​​ത​മാ​യ​തോ​ടെ സ​ർ​ക്കാ​ർ ​ ക​മ്പ​നി പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​.

എ​ന്നാ​ൽ, അ​യ​ൽ സം​സ്​​ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ സം​സ്​​ഥാ​ന​ത്ത്​ നി​ല​നി​ൽ​ക്കു​ന്ന ഉ​യ​ർ​ന്ന വി​ല ക​ു​റ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം മു​ന്നോ​ട്ടു വെ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ല. പ്ര​ള​യ​ബാ​ധി​ത​ർ​ക്ക്​ വേ​ണ്ടി​യു​ള്ള വീ​ട്​ നി​ർ​മാ​ണ​ത്തി​ന്​ 50 ശ​ത​മാ​നം വി​ല​ക്കു​റ​വി​ൽ സി​മ​ൻ​റ്​ ന​ൽ​കു​മെ​ന്ന്​ മാ​​ത്ര​മാ​യി​രു​ന്നു ധാ​ര​ണ. ഇ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ഇ​പ്പോ​ൾ ക​മ്പ​നി​ക​ൾ സ​ർ​ക്കാ​റി​​െൻറ മൗ​നാ​നു​വാ​ദ​ത്തോ​ടെ​ വീ​ണ്ടും വി​ല വ​ർ​ധി​പ്പി​ച്ച​ത്.

അ​ടു​ത്ത ജി.​എ​സ്.​ടി കൗ​ൺ​സി​ലി​ൽ സി​മ​ൻ​റി​​െൻറ നി​കു​തി 28ൽ ​നി​ന്ന്​ 18 ആ​യി കു​റ​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. ഇ​ത്​ മു​ന്നി​ൽ ക​ണ്ടാ​ണ​ത്രെ​ ക​മ്പ​നി​ക​ൾ തി​ടു​ക്ക​ത്തി​ൽ വി​ല കൂ​ട്ടി​യ​ത്. ഇ​നി നി​കു​തി കു​റ​ച്ചാ​ലും അ​തി​​െൻറ ആ​നു​കൂ​ല്യം സം​സ്​​ഥാ​ന​ത്തെ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ല​ഭി​ക്കി​ല്ല. മു​മ്പും സ​മാ​ന രീ​തി​യി​ൽ ക​മ്പ​നി​ക​ൾ വി​ല വ​ർ​ധി​പ്പി​ച്ചി​രു​ന്നു. 

ജി.​എ​സ്.​ടി ന​ട​പ്പാ​ക്കും മു​മ്പ്​ പ​ല രീ​തി​യി​ലു​മാ​യി 31 ശ​ത​മാ​ന​മാ​യി​രു​ന്നു സി​മ​ൻ​റി​ന്​ നി​കു​തി. ജി.​എ​സ്.​ടി ന​ട​പ്പാ​ക്കി​യ​പ്പോ​ൾ അ​ത്​ 28 ശ​ത​മാ​ന​മാ​യി. ജി.​എ​സ്.​ടി ന​ട​പ്പാ​ക്കു​ന്ന​തി​ന്​ മു​മ്പ്​ 50 രൂ​പ വ​രെ വി​ല വ​ർ​ധി​പ്പി​ച്ചാ​ണ്​ ക​മ്പ​നി​ക​ൾ അ​തി​​െൻറ ആ​നു​കൂ​ല്യം ഉ​​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ നി​ഷേ​ധി​ച്ച​ത്. ഇ​പ്പോ​ഴ​ത്തെ വി​ല വ​ർ​ധ​ന മൂ​ലം പ്ര​തി​മാ​സം 8.5 ല​ക്ഷം ട​ൺ സി​മ​ൻ​റ്​ വി​ൽ​ക്കു​ന്ന കേ​ര​ള​ത്തി​ൽ​നി​ന്ന്​ ക​മ്പ​നി​ക​ൾ​ക്ക്​ ശ​രാ​ശ​രി 18 കോ​ടി അ​ധി​ക​മാ​യി ല​ഭി​ക്കും.

No comments:

Post a Comment

Post Bottom Ad

Nature