Trending

കണ്ണൂര്‍ വിമാനത്താവളം:ഉദ്ഘാടനം 2019 ലേക്ക് നീളും

കണ്ണൂര്‍: നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നീളും. 2019 ജനുവരി/ഫെബ്രുവരിയിലോ മാത്രമേ ഉദ്ഘാടമുണ്ടാകുകയുള്ളൂ. ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പു വരെ ചിലപ്പോള്‍ നീണ്ടേക്കും. 


വ്യോമയാന മന്ത്രാലയം വിമാനത്താവളത്തില്‍ പൂര്‍ണ തൃപ്തി അറിയിച്ചിട്ടുണ്ട്. മാത്രമല്ല ലൈസന്‍സിംഗ് പ്രക്രിയകള്‍ അതിവേഗമാണ് മുന്നോട്ടു നീങ്ങുന്നത്. വിമാനക്കമ്പനികള്‍ ഷെഡ്യൂള്‍ പോലും നിശ്ചയിച്ചിട്ടുണ്ടെങ്കിലും നിലവിലുള്ള സാഹചര്യത്തില്‍ ഉദ്ഘാടനം വൈകും.
     

എയറോനോട്ടിക്കല്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക്കേഷനു ശേഷമേ വിമാനത്താവളം കമ്മീഷന്‍ ചെയ്യാനാകൂ ലൈസന്‍സിംഗ് പ്രക്രിയകളുടെ ഭാഗമാണിത്. എന്നാല്‍ എ.ഐ. പിയുടെ അപ്‌ഡേഷനില്‍ അടുത്ത എഡിഷനിലേ കണ്ണൂര്‍ വിമാത്താവളമുളളൂ. ഉദ്ഘാടനം വൈകാന്‍ പ്രധാന കാരണമിതാണ്.


എയറോനോട്ടിക്കല്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക്കേഷനു ശേഷമേ വിമാനത്താവളത്തിന് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനാകുകയുള്ളൂ. അതെപ്പോഴാണെന്നത് ഇതുവരെ തീരുമാനിച്ചിട്ടില്ല. പബ്ലിക്കേഷന് അന്താരാഷ്ട്ര പ്രോട്ടോക്കോളുണ്ട്. അതനുസരിച്ച് മാത്രമേ പബ്ലിക്കേഷനുണ്ടാകുകയുള്ളൂ.
 

സംസ്ഥാന സര്‍ക്കാറിന് വിമാനത്താവളം ഔദ്യോഗികമായി ഏതു സമയവും ഉദ്ഘാടനം ചെയ്യാം.അതിന് സജ്ജമാണ്. പക്ഷേ, വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള നടപടികള്‍ പൂര്‍ത്തികരിച്ചതിനു ശേഷം മതി ഉദ്ഘാടനമെന്ന നിലപാടിലാണ് 'കിയാല്‍'.ഇതുവരെ ഉദ്ഘാടനത്തിനുള്ള തീയതി കിയാല്‍ അധികൃതര്‍ തീരുമാനിച്ചിട്ടില്ല. നിരവധി കടമ്പകള്‍ ഇനിയുമുണ്ടെന്നതിനാലാണിത്.

ഡി.വി.ഒ.ആര്‍ (ഡ്രോപ്പര്‍ വെരി ഹൈ ഫ്രീക്വന്‍സി ഓംനി ഡയരക്ഷണല്‍ റേഞ്ച്) റഡാര്‍ ഉപയോഗിച്ചുള്ള ലാന്റിംഗിന്റെ പരിശോധനകളും പരീക്ഷണങ്ങളുമാണ് നടന്നത് ഇനി ഐ.എല്‍.എസ് (ഇന്‍സ്ട്രുമെന്റ് ലാന്റിംഗ് സിസ്റ്റം ) ഉപയോഗിച്ചുള്ള ലാന്റിംഗ് പരിശോധിക്കണം.
ഇതിന് സിവില്‍ ഏവിയേഷന്‍ ഡയരക്ടറുടെ അനുമതി വേണം. എയര്‍ലൈന്‍ കമ്പനികള്‍ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം ഷെഡ്യൂള്‍ പ്രഖ്യാപിക്കും. എന്നാല്‍ വാണിജ്യാടിസ്ഥാനത്തില്‍ സജ്ജമായതിനു ശേഷമേ ഓപ്പറേഷന് തയ്യാറാകുകയുള്ളൂ.


2010 ല്‍ ശിലയിട്ടെങ്കിലും 2014ലാണ് പണിയാരംഭിച്ചത്. 2016ല്‍ കമ്മീഷന്‍ ചെയ്യാനായിരുന്നു പദ്ധതിയെങ്കിലും ഇത് നീണ്ടു. 2016 ഫെബ്രുവരി 29 ന് 15 സീറ്റുള്ള നാവിക സേനയുടെ ഡോര്‍ണിയര്‍ വിമാനമിറക്കി ഉദ്ഘാടനം നടന്നതായി പ്രചരിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് നാടകമായിരുന്നു ഇത് 2018 ല്‍ കമ്മീഷനിംഗ് നടക്കുമെന്ന് കരുതിയെങ്കിലും കണക്കു കൂട്ടലുകള്‍ തെറ്റിച്ച് 2019 ലേക്ക് നീളുകയാണ്.
Previous Post Next Post
3/TECH/col-right