തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില ദിനംപ്രതി ഉയരുകയാണ്. രാജ്യത്ത് മിക്കയിടങ്ങളിലൂം പെട്രോള്‍ വില 90 കടന്നതോടെ വില 100 ലെത്തിയാല്‍ പമ്പുകളില്‍ നിരക്ക് പ്രദര്‍ശനം എങ്ങനെ സാധ്യമാകും എന്നത് വലിയ ബുദ്ധിമുട്ടായി.എന്നാല്‍, പുതിയ ഡിസ്പ്ലേ ബോര്‍ഡുകള്‍ സ്ഥാപിച്ച് പ്രശ്നം പരിഹരിക്കാനാണ് പമ്പ് ഉടമകള്‍ ഇപ്പോള്‍ ശ്രമിച്ചുവരുന്നത്.
പ്രളയശേഷം സംസ്ഥാനത്ത് ഇന്ധന ഉപയോഗത്തില്‍ വലിയ കുറവുണ്ടായതായാണ് പമ്പുടമകള്‍ പറയുന്നത്. ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കുന്നവരുടെ എണ്ണത്തില്‍ വലിയതോതില്‍ കുറവ് വന്നു. 

ഡീസല്‍ ഉപയോഗത്തില്‍ സംസ്ഥാനത്ത് 10 മുതല്‍ 15 ശതമാനത്തിന്‍റെ വരെ കുറവും ഉണ്ടായതായാണ് ഈ രംഗത്തെ വിദഗ്ധരുടെ നിരീക്ഷണം. 


രൂപയുടെ മൂല്യം ഇടിയുന്നതും ഇറാന്‍ പ്രശ്‌നവുമെല്ലാം സൂചിപ്പിക്കുന്നത് അധികം വൈകാതെ ഇന്ധന വില 100 ലേക്കെത്തുമെന്നാണ്.