Trending

ജില്ലാതല ടഗ് ഓഫ് വാർ മത്സര വിജയികളെ അനുമോദിച്ചു

നരിക്കുനി:കോഴിക്കോട് ജില്ലാ തല ടഗ് ഓഫ് വാർ മത്സരത്തിൽ ജൂനിയർ ആൺകുട്ടികളുടെ 440 കിലോ വിഭാഗത്തിൽ ചാമ്പ്യൻമാരാവുകയും 500,480 കിലോ വിഭാഗത്തിൽ റണ്ണറപ്പുമായ ചക്കാലക്കൽ ഹൈസ്കൂൾ ടീമിനെ അനുമോദിച്ചു.



ആലുവയിൽ വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലയെ ചക്കാലക്കൽ എച്ച്.എസ്.പ്രതിനിധീകരിക്കും. വിജയികളെ സ്ക്കൂൾ പി.ടി.എ.യും സ്റ്റാഫ് കൗൺസിലും അനുമോദിച്ചു.

ചടങ്ങിൽ ഹെഡ്മാസ്റ്റർ ടീ.പ്രകാശ്, പി.ടി.എ.പ്രസിഡണ്ട് കെ.എം.അബൂബക്കർ, വിജയൻ നായർ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ വി.വിജയൻ, ടി.പി.മുഹമ്മദ് അഷ്റഫ്, കെ.സന്തോഷ്, പി.കെ.അൻവർ, പി.ജാഫർ, ചാന്ദ്രൻ എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right