വലിയങ്ങാടിക്ക‌് മേൽക്കൂര നിർമിക്കാനൊരുങ്ങി കോർപ്പറേഷൻ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 2 October 2018

വലിയങ്ങാടിക്ക‌് മേൽക്കൂര നിർമിക്കാനൊരുങ്ങി കോർപ്പറേഷൻ

കോഴിക്കോട‌്:മലബാറിന്റെ വ്യാപാര സിരാകേന്ദ്രമായ വലിയങ്ങാടിക്ക‌് മേൽക്കൂര വരുന്നു. കടുത്ത വെയിലിൽനിന്നും മഴയിൽനിന്നും തൊഴിലാളികളെയും വലിയങ്ങാടിയിലെത്തുന്ന വാഹനങ്ങളെയും സംരക്ഷിക്കുന്ന തരത്തിലാകും മേൽക്കൂര സ്ഥാപിക്കുക.  കോർപറേഷൻ മുൻകൈയെടുത്ത‌് എംഎൽഎമാരുടെയും എംപിയുടെയും സഹകരണത്തോടെയാവും പദ്ധതി നടപ്പാക്കുക. കോർപറേഷൻ ഇതുസംബന്ധിച്ച പ്രാരംഭ നടപടികൾ ആരംഭിച്ചു. എസ‌്റ്റിമേറ്റ‌് തയ്യാറാക്കുന്നതിനായി എക‌്സിക്യൂട്ടീവ‌് എൻജിനിയർമാർ സ്ഥലം സന്ദർശിച്ച‌് അളവെടുത്തു. എൻജിനിയർമാർ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും തുടർനടപടികൾ സ്വീകരിക്കുക.

വലിയങ്ങാടിയിൽ ഏതാണ്ട‌് 1500 തൊഴിലാളികളാണ‌് ജോലി ചെയ്യുന്നത‌്. കടുത്ത വെയിലിൽ തൊഴിലാളികൾ വലിയ പ്രയാസങ്ങളാണ‌് അനുഭവിക്കുന്നത‌്. പലർക്കും സൂര്യാതപം ഏൽക്കുന്ന അവസ്ഥയുണ്ടായി.  വർഷങ്ങളായി വേനൽക്കാലത്ത‌് തൊഴിലാളികളും കച്ചവടക്കാരും ചേർന്ന‌് താൽക്കാലിക മേലാപ്പ‌് കെട്ടിയുണ്ടാക്കുകയാണ‌് പതിവ‌്. ഇതോടെയാണ‌്  മേൽക്കൂര നിർമിക്കണമെന്ന ആവശ്യം ശക്തിപ്പെട്ടത‌്. 

സൗത്ത‌് ബീച്ച‌് മുതൽ റെയിൽവേ സ‌്റ്റേഷൻ നാലാം പ്ലാറ്റ‌് ഫോമിന‌് സമീപം വരെ ഏതാണ്ട‌് 800 മീറ്റർ ദൂരമാണ‌് മേൽക്കൂര  ഉദേശിക്കുന്നത‌്. എൻജിനിയർമാരുടെ റിപ്പോർട്ട‌് ലഭിച്ചാൽ  കോർപറേഷൻ തുടർ നടപടി സ്വീകരിച്ചു തുടങ്ങും.

No comments:

Post a Comment

Post Bottom Ad

Nature