കോഴിക്കോട്: സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിച്ചു വരുന്ന അൽബിർ സ്കൂളുകളിൽ  മികവിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾക്ക് ഏർപെടുത്തിയ അവാർഡുകൾ വിതരണം ചെയ്തു.


 കുട്ടികളുടെ  വളർച്ച ശുദ്ധമാകുന്നത് ഇസ്ലാമിക ശരീഅത്തിനനുസരിച്ചാണെന്നും വിശുദ്ധ മാർഗ്ഗമയ പ്രവാചക ജീവിത ചര്യയിലൂടെ കുട്ടികളെ വളർത്തുന്ന ബൃഹത്തായ വിദ്യഭ്യാസ പദ്ധതിയാണ് അൽബിർറ് സംവിധാനം പ്രദാനം ചെയ്യുന്നതെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രസ്താവിച്ചു.അൽബിർ ഇസ്ലാമിക് പ്രീ സ്കൂൾ സംസ്ഥാന സമിതി സംഘടിപ്പിച്ച അൽബിർ സ്കൂൾ മേനേജ്മെൻറുകളുടെ ഏകദിന ശില്പശാല "തഖ് വിയ 2018" ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.നൂറ്റി എഴുപതോളം സ്കൂൾ മേനേജ്മെന്റുകളുടെ പ്രതിനിധികളായി മുന്നൂറോളം പേർ പങ്കെടുത്ത സംഗമത്തിൽ സമസ്ത കേരള ഇസ്ലാമത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് MT അബദുള്ള മുസല്യാർ അധ്യക്ഷം വഹിച്ചു.  ചെയർമാൻ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, നാസർ ഫൈസി കൂടത്തായ്, എം.സി ഖമറുദ്ദീൻ എന്നിവർ സംസാരിച്ചു. പ്രളയ ദുരിതാശ്വാസ  ക്യാമ്പുകളായി പ്രവർത്തിച്ച സ്കൂൾ മേനേജ്മെന്റുകൾക്കുള്ള പ്രശസ്തിപത്രവും, ജില്ലാ അൽബിർ കോഡിനേറ്റർമാർക്കുള്ള മൊമെന്റോയും, കഴിഞ്ഞ വർഷങ്ങളിൽ ഫെസ്റ്റ് സംഘടിപ്പിച്ച സ്ഥാപനങ്ങൾക്കുള്ള മൊ മൻറോയും പരിപാടിയിൽ സമസ്ത നേതാക്കൾ സമ്മാനിച്ചു.

2018-19 വർഷത്തെ അൽബിർ ഫെസ്റ്റ് നടക്കുന്ന സ്ഥാപനങ്ങളെ കൺവീനർ ഉമർ ഫൈസി മുക്കം പ്രഖ്യാപിച്ചു.

ഉച്ചയ്ക്ക് ശേഷം നടന്ന സെഷനുകളിൽ  ഫൈസൽ ഹുദവി, ഇസ്മായിൽ മുജദ്ദിദി, ഉമർ മൗലവി വയനാട് എന്നിവർ ക്ലാസെടുത്തു.ശില്പശാലയിൽ സമസ്ത നേതാക്കളായ ആർ.വി കുട്ടിഹസ്സൻ ദാരിമി, കെ. മോയിൻകുട്ടി മാസ്റ്റർ , അൽബിർ സംസ്ഥാന സമിതി അംഗം ഷാഹുൽ ഹമീദ് മാസ്റ്റർ,മേൽമുറി ജില്ലാ കോഡിനേറ്റർമാരായ ജാബിർ ഹുദവി ചാനടുക്കം, അഷ്റഫ് മാസ്റ്റർ അണ്ടോണ, സലാം റഹ്മാനി തിരുവള്ളൂർ, ഹംസ മാസ്റ്റർ മയ്യിൽ,അസ്കർ അലി മാസ്റ്റർ കരിമ്പ, പ്രൊഫ. നൗഫൽ വാഫി മേലാറ്റൂർ, അബി വാഫി പേഴക്കാപ്പിള്ളി എന്നിവർ പ്രസംഗിച്ചു.


ഉമർ ഫൈസി മുക്കം സ്വാഗതവും ഹസൻ മാസ്റ്റർ നന്ദിയും പറഞ്ഞു.