ദുരിതാശ്വാസ വിഭവ സമാഹരണത്തിന് എത്തിയ മന്ത്രിയെ താമരശ്ശേരിയില് തടഞ്ഞു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 13 September 2018

ദുരിതാശ്വാസ വിഭവ സമാഹരണത്തിന് എത്തിയ മന്ത്രിയെ താമരശ്ശേരിയില് തടഞ്ഞു.


താമരശ്ശേരികരിഞ്ചോലയിലുണ്ടായ ഉരുള്പ്പൊട്ടലിലെ ഇരകള്താമരശ്ശേരിയില്മന്ത്രിയെ തടഞ്ഞു. വെള്ളപ്പൊക്ക ദുരിതാശ്വാസ വിഭവ സമാഹരണത്തിന് എത്തിയ മന്ത്രി ടി.പി രാമകൃഷ്ണനെയാണ് യൂത്ത് ലീഗ് പ്രവര്ത്തകരുടെ നേതൃത്വത്തിലെത്തിയ ഇരകളുടെ സംഘം തടഞ്ഞത്. താമരശ്ശേരി ഗസ്റ്റ്ഹൗസിലാണ് മന്ത്രി വിഭവസമാഹരണത്തിനെത്തിയത്. രാവിലെ ഒമ്പത് മുതല്‍ 11.45 വരെ മന്ത്രി ഗസ്റ്റ് ഹൗസിലുണ്ടായിരുന്നു. ജില്ലാ കലക്ടര്യു.വി ജോസ്, എം.എല്‍. കാരാട്ട് റസാഖ്, ജനപ്രതിനിധികളും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.യൂത്ത് ലീഗ് ജില്ലാ പഞ്ചായത്ത് മെംബര്നജീബ് കാന്തപുരത്തിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് പ്രതിഷേധവുമായി ഗസ്റ്റ് ഹൗസിലേക്ക് എത്തിയത്. പ്രതിഷേധ സംഘത്തെ അകത്തേക്ക് കടത്താതെ സ്ഥലത്തുണ്ടായിരുന്ന പോലിസ് തടയുകയായിരുന്നു. സംഘം ഏറെ നേരം ഗെയിറ്റിന് മുമ്പില്ഉപരോധം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. വൈകാതെ താമരശ്ശേരി പോലിസെത്തി ഇവരെ അറസ്റ്റ് ചെയ്തു നീക്കി.അറസ്റ്റ് ചെയ്തചെയ്തവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് മുന്എം.എല്‍.എമാരായ പി.മോയിന്കുട്ടി, പി.ഉമ്മര്മാസ്റ്റര്എന്നിവരുടെ നേതൃത്വത്തില്നഗരത്തില്പ്രതിഷേധപ്രകടനം നടത്തുകയും പോലിസ് സ്റ്റേഷന് മുമ്പില്കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു.അറസ്റ്റ് ചെയ്ത ലീഗ് പ്രവർത്തകരെ പോലീസ് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

 
ദുരന്തത്തില്കുടുംബത്തിലെ എട്ടു പേര്മരണപ്പെട്ട കരിഞ്ചോല ഹസന്റെ മകന്റാഫിയും കുടുംബത്തിലെ നാലു പേര്മരണപ്പെട്ട കരിഞ്ചോല അബ്ദുറഹ്മാന്റെ മകന്ജംഷീദും സമരത്തില്പങ്കെടുത്തു

കരിഞ്ചോല ഉരുള്പ്പൊട്ടല്ദുരന്തത്തില്വീട് നഷ്ടപ്പെട്ടവര്ക്ക് ആറു ലക്ഷം രൂപയും, മരണപ്പെട്ടവരുടെ പേരില്നാലു ലക്ഷം രൂപ വീതവും നല്കുമെന്നായിരുന്നു സര്ക്കാര്പ്രഖ്യാപനം. ഇതില്മരിച്ചവരുടെ ആശ്രിതര്ക്ക് നാലു ലക്ഷവും, വീടു നിര്മാണത്തിന് ഒരു ലക്ഷം രൂപയും നല്കിയതൊഴിച്ചാല്ബാക്കിയെല്ലാം പ്രഖ്യാപനത്തില്ഒതുങ്ങി. ദുരന്തത്തിന്റെ ഇരകള്സഹായങ്ങള്ക്കായി ആരെ സമീപിക്കണമെന്ന അറിയാത്ത അവസ്ഥയിലാണ്.


No comments:

Post a Comment

Post Bottom Ad

Nature