അധ്യാപക ദിനം:തൊഴിലാളിക്ക് അടിസ്ഥാന സൗകര്യമൊരുക്കി അധ്യാപകർ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 5 September 2018

അധ്യാപക ദിനം:തൊഴിലാളിക്ക് അടിസ്ഥാന സൗകര്യമൊരുക്കി അധ്യാപകർ

പൂനൂർ :അധ്യാപക ദിനത്തിൽ വേറിട്ട പ്രവർത്തനവുമായി പൂനൂർ ഗവ.എച്ച്.എസ്എ.എസിലെ അധ്യാപകർ മാതൃകയാവുകയാണ്. ഹയർ സെക്കന്ററി സ്കൂളിലെ ശുചീകരണ തൊഴിലാളി കൊന്നക്കൽ  രമയുടെ വീട് സന്ദർശിച്ച് അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ തീരുമാനമെടുത്തു.

മൂന്ന് സെന്റ് സ്ഥലത്ത് താമസിക്കുന്ന രമ, ഭർത്താവ് ബാലൻ എന്നിവരും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിനാണ് അടിസ്ഥാന സൗകര്യമൊരുക്കി അധ്യാപകർ തുണയാകുന്നത്. ഒരു മാസം കൊണ്ട് പദ്ധതി പൂർത്തീകരിക്കും. സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് നിർമാണ പ്രവൃത്തികൾ ഏറ്റെടുത്തു.ഇതിനകം തന്നെ വീട് നിർമാണം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ട്, കരിഞ്ചോല ഭവന നിർമാണം എന്നിവയ്ക്ക് മികച്ച സംഭാവന നൽകിയ അധ്യാപകർ സഹാനുഭൂതിയുടെയും മനുഷ്യസ്നേഹത്തിന്റെയും പുതിയ മാതൃക തീർക്കുകയാണ്.

No comments:

Post a Comment

Post Bottom Ad

Nature