Trending

പകർച്ചപ്പനിക്കെതിരെ ബോധവൽക്കരണവുമായി:എൻ.എസ്.എസ് വളണ്ടിയർമാർ

പൂനൂർ: പകർച്ചപ്പനി വ്യാപകമായ സാഹചര്യത്തിൽ പൂനൂർ  ഗവ: ഹയർ സെക്കന്ററി സ്കൂളിലെ   NSS യൂണിറ്റും, മങ്ങാട് ഹെൽത്ത് സെന്ററും സംയുക്തമായി   ദത്തു ഗ്രാമത്തിലെ അഞ്ഞൂറോളം വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. ക്ലോറിനേഷൻ, നോട്ടീസ് വിതരണം, വീടും പരിസരവും ശുചീകരിക്കൽ ,ബ്ലിച്ചിംഗ് പൗഡർ വിതരണം തുടങ്ങിയ പരിപാടികൾ നടത്തി.


മെഡിക്കൽ ഓഫീസർ ഡോ:സുനിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ തൊളോത്ത് മുഹമ്മദ്, ഹെൽത്ത് ഇൻസ്പെക്ടർ സജീവൻ പേരാമ്പ്ര,പ്രിൻസിപ്പാൾ റെന്നി ജോർജ്, വിനീഷ് മാസ്റ്റർ, പ്രോഗ്രാം ഓഫീസർ മുഹമ്മദ് ഇസ്മായിൽ  എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.



സ്കൂളിലെ NSS വളണ്ടിയർമാർ തയാറാക്കിയ രണ്ടായിരത്തോളം പേപ്പർ ഗുളിക കവറുകൾ മെഡിക്കൽ ഓഫീസർ ഏറ്റുവാങ്ങി.
Previous Post Next Post
3/TECH/col-right