പുതു തലമുറയെ സ്മാർട്ടാക്കാൻ എസ്കോ എളേറ്റിൽ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 6 September 2018

പുതു തലമുറയെ സ്മാർട്ടാക്കാൻ എസ്കോ എളേറ്റിൽ


എളേറ്റിൽ വട്ടോളിയുടെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ വ്യത്യസ്തമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന യുവജന കൂട്ടായ്മയായ ESCO (Educational ,Social and Cultural Organisation) പുതിയ തലമുറയിലെ വിദ്യാർത്ഥികൾക്ക് വേണ്ടി ആവിഷ്കരിച്ച നടപ്പാക്കുന്ന പദ്ധതിയാണ് സ്മാർട്ട് ജൂനിയർ പ്രോഗ്രാം. പദ്ധതിയുടെ വിശദ വിവരങ്ങൾ എസ്കോ എളേറ്റിൽ വിശദീകരിക്കുന്നു.

അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ രക്ഷിതാവാണോ താങ്കൾ...?
എങ്കിൽ സ്മാർട്ട്‌ ജൂനിയർ പദ്ധതിയെ പറ്റി താങ്കൾ അറിയണം

അഞ്ചാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുക്കുന്നവർക്ക്‌ സിവിൽ സർവ്വീസ്‌ വരെ നേടാനുതകും വിധം ഒഴിവു ദിനങ്ങളിൽ നടത്തുന്ന നിരന്തര പരിശീലനമാണ്‌ സ്മാർട്ട്‌ ജൂനിയർ പ്രോഗ്രാം.
മികച്ച സ്വഭാവ ഗുണങ്ങളും ആശയ വിനിമയ പാടവവും സംഘാടന ശേഷിയും ഒത്തു ചേർന്ന പുതുതലമുറയെ വാർത്തെടുക്കുക എന്നാതാണ് ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യം.എളേറ്റിൽ വട്ടോളിയിലെ പ്രമുഖ സന്നദ്ധ സംഘടനയായ എസ്കോ എളേറ്റിലാണു പ്രോഗ്രാം സംഘടിപ്പിക്കുന്നത്‌.


തിരഞ്ഞെടുക്കുന്ന 50 വിദ്യാർത്ഥികൾക്ക്‌ ഒന്നാം ഘട്ടത്തിൽ (അഞ്ചാം ക്ലാസ്‌ മുതൽ ഏഴാം ക്ലാസ്‌ വരെ) എസ്കോ അക്കദമിക്‌ വിദഗ്ധർ തയാറാക്കിയ മൊഡ്യൂൾ അനുസരിച്ചും രണ്ടാം ഘട്ടത്തിൽ (എട്ടാം ക്ലാസ്‌ മുതൽ പത്താം ക്ലാസ്‌ വരെ) CIGI തയാറാക്കിയ മൊഡ്യൂൾ അനുസരിച്ചുമായിരിക്കും  പരിശീലനങ്ങൾ സംഘടിപ്പിക്കുകഅഞ്ചാം ക്ലാസിൽ നിന്നും വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രവേശന പരീക്ഷ 08-09-2018 ശനിയാഴ്ച രാവിലെ 10 മുതൽ 11 വരെ നടക്കുകയാണു.

താൽപര്യമുള്ള വിദ്യാർത്ഥികൾ ശനിയാഴ്ച രാവിലെ 10 മണിക്ക്‌ എളേറ്റിൽ ഫോക്കസ്‌ ഓഡിറ്റോറിയത്തിൽ (രണ്ടാം നില,മാളിയേക്കൽ ഷോപ്പിംഗ്‌ കോമ്പ്ലക്സ്‌,എളേറ്റിൽ വട്ടോളി)എത്തണമെന്ന് അറിയിക്കുന്നു

കൂടുതൽ വിവരങ്ങൾക്ക്‌ വിളിക്കുക
8589899769
8589899801

No comments:

Post a Comment

Post Bottom Ad

Nature