Trending

പെട്രോള്‍, ഡീസല്‍ വില:കുതിക്കുന്നു

ന്യൂഡൽഹി: എല്ലാ റെക്കോർഡുകളും തകർത്ത് തുടർച്ചയായ 10 ാം ദിവസവും ഇന്ധനവിലയിൽ കുതിപ്പ് തുടരുന്നു. പെട്രോൾ ലിറ്ററിന് 16 പൈസയും ഡീസൽ ലിറ്ററിന് 19 പൈസയുമാണ് ഇന്ന് വർധിച്ചത്. ചൊവ്വാഴ്ച ലിറ്ററിന് 79.31 രൂപയാണ് ഡൽഹിയിലെ പെട്രോൾ വില. ലിറ്ററിന് 71.34 രൂപയാണ് ഡീസൽ വില. മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 86.72 രൂപയായും ഡീസൽ വില ലിറ്ററിന് 75.74 രൂപയായും ഉയർന്നു. 


തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 82.7 രൂപയും ഡീസലിന് ലിറ്ററിന് 76.41 രൂപയുമാണ് വില. കഴിഞ്ഞ അഞ്ച് മാസം കൊണ്ട് ഡീസൽ വില ലിറ്ററിന് 4.66 രൂപയും പെട്രോൾ വില 6.35 രൂപയുമാണ് വർധിച്ചത്. വിലവർധനയ്ക്കുകാരണം ബാഹ്യഘടകങ്ങളാണെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ പറയുന്നു. 


അസംസ്കൃത എണ്ണയുത്പാദനം കുറഞ്ഞു. ഉത്പാദനം പ്രതിദിനം പത്തുലക്ഷം വീപ്പയാക്കാമെന്ന് ഒപെക് പറഞ്ഞിരുന്നെങ്കിലും അത് നടപ്പായില്ല. ഇതിനുപുറമേ വെനസ്വേല, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിസന്ധി തുടരുകയാണ്. രൂപയുടെ മൂല്യം ഇടിഞ്ഞതും വിലകൂടാൻ കാരണമായി.
Previous Post Next Post
3/TECH/col-right