താമരശേരി: കോടഞ്ചേരി ഗവ. കോളജില്‍ നിന്നുള്ള ആദ്യ ഗവേഷണ ബിരുദത്തിന് കാലിക്കട്ട് സര്‍വകലാശാലയുടെ അംഗീകാരം. ഇതോടെ ജില്ലയിലെ മലയോര മേഖലയില്‍ നിന്നുള്ള ആദ്യ ഗവേഷണ പഠന കേന്ദ്രമായി കോടഞ്ചേരി ഗവ. കോളജ് മാറി.
ബിരുദാനന്തര ബിരുദം വരെ പഠനത്തിനുള്ള അവസരമായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. ഒരു വര്‍ഷം മുമ്ബാണ് സാമ്ബത്തിക ശാസ്ത്രത്തില്‍ കോളജില്‍ ഗവേഷണ പഠന കേന്ദ്രം ആരംഭിച്ചത്. കോളജിലെ സാമ്ബത്തികശാസ്ത്ര വിഭാഗം അസി. പ്രഫസറായ കെ.പി. ഷബീറാണ് ഡോക്ടറേറ്റ് നേടിയത്.
കേരളത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളുടെ ആരോഗ്യ രക്ഷാ സാമ്ബത്തിക ക്രമം എന്ന വിഷയത്തിലാണ് പ്രബന്ധം രചിച്ചത്.
കോളജ് വൈസ് പ്രിന്‍സിപ്പലും കാലിക്കട്ട്-കണ്ണൂര്‍ സര്‍വകലാശാലകളുടെ ഗൈഡുമായ ഡോ. സി. കൃഷ്ണന്റെ കീഴിലാണ് പഠനം പൂര്‍ത്തിയാക്കിയത്. ഏഴു വിദ്യാര്‍ഥികള്‍ സാമ്ബത്തിക ശാസ്ത്ര വകുപ്പില്‍ ഇപ്പോള്‍ ഗവേഷണം നടത്തുന്നുണ്ട്.കോമേഴ്സില്‍ കൂടി ഗവേഷണ കേന്ദ്രം സ്ഥാപിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്

Tags:
THAMARASSERY