Trending

ELETTIL ONLINE MORNING NEWS 02-09-2018

ELETTIL ONLINE MORNING NEWS 02-09-2018
             



🅾 മുഖ്യമന്ത്രി നാളെ അമേരിക്കയ്ക്ക് പോകുന്നത് ചുമതല ആര്‍ക്കും കൈമാറാതെ; മന്ത്രിസഭാ യോഗത്തിലെ അധ്യക്ഷസ്ഥാനവും മേല്‍നോട്ടവും ഇ പി ജയരാജനെ ഏല്‍പ്പിച്ചെങ്കിലും മൂന്നാഴ്‌ച്ചത്തെ വിദേശയാത്ര മുഖ്യമന്ത്രിയുടെ ചുമതല ആര്‍ക്കും നല്‍കാതെ തന്നെ; ഇ ഫയല്‍ വഴി അമേരിക്കയില്‍ ഇരുന്ന് കേരളം ഭരിക്കാന്‍ ഒരുങ്ങി പിണറായി വിജയന്‍.


🅾 ചെങ്ങന്നൂരില്‍ പഴിച്ചത് കേന്ദ്രത്തെ, സംസ്ഥാന സര്‍ക്കാറിനെയല്ല; സജി ചെറിയാന്‍ എംഎല്‍എ.പറയാനുള്ളതെല്ലാം സർക്കാരിന്‌ എഴുതി സമർപ്പിച്ചിട്ടുണ്ട്‌


🅾 തലശേരി അതിരൂപതയിലെ എല്ലാ വൈദികരുടെയും ഒരുമാസത്തെ അലവന്‍സ് മുഖ്യമന്ത്രിയുടെ ദുിരതാശ്വാസ നിധിയിലേക്ക്.


🅾 തിരുവനന്തപുരത്ത് വന്‍ ലഹരി മരുന്ന് വേട്ട: 6 കോടിയുടെ മയക്കുമരുന്നുമായി മൂന്ന് പേര്‍ പിടിയില്‍.കട്ടപ്പന സ്വദേശികളായ ബിനോയ്‌, ജോബി എന്നിവരും തൂത്തുക്കുടി സ്വദേശി ആന്റണിയും ആണ്‌ പിടിയിൽ ആയത്‌


🅾 കണ്ണൂർ സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്‌ എഫ്‌ ഐ തൂത്തു വാരിയെങ്കിലും കാസർക്കോട്‌ ജില്ലയിലെ 4 കോളേജുകൾ പിടിച്ചെടുത്ത്‌ എ ബി വി പി. അതിൽ മൂന്ന് കോളേജും എസ്‌ എഫ്‌ ഐ യിൽ നിന്ന് പിടിച്ചെടുക്കുകയായിരുന്നു


🅾 സേലം ബസ്സപപകടത്തില്‍ മരിച്ച ഏഴുപേരില്‍ ആറു മലയാളികള്‍; ബെംഗളൂരു-തിരുവല്ല സ്വകാര്യ ബസ് അപകടത്തില്‍ പെട്ടത് മാമാങ്കത്ത് വച്ച്‌; പരുക്കേറ്റ മുപ്പതോളം പേര്‍ സേലത്തെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍.  മരിച്ചത്‌. ജിം ജേക്കബ്‌ (58) ഷാനു (28)സി ജി വിൻസന്റ്‌ (35), ടീനു ജോസഫ്‌ (35)ജോർജ്ജ്‌ ജോസഫ്‌ (60)ഭാര്യ അൽഫോൺസ (55) എന്നിവരാണ്‌ മരിച്ച മലയാളികൾ.


🅾 അപകടം ഉണ്ടായത് നിര്‍ത്തിയിട്ടിരുന്ന വാനില്‍ ഇടിച്ചുനിയന്ത്രണം വിട്ട് എതിരെ വന്ന പാലക്കാട് ബസില്‍ തട്ടി; മരിച്ച മലയാളികള്‍ എല്ലാം ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് വന്നവര്‍; മരിച്ച ഷിനോ വിവാഹിതനായത് ഒരുമാസം മുമ്ബ്; എടത്വാ കോളേജിലെ റിട്ടയേഡ് അദ്ധ്യാപകനായ ജിം ജേക്കബിനെ മരണം വിളിച്ചത് ബെംഗളൂരുവില്‍ മകനെ കാണാന്‍ പോയപ്പോള്‍; ജോര്‍ജ് ജോസഫിനും ഭാര്യയ്ക്കും ജീവന്‍ നഷ്ടമായത് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍.


🅾 ഇതിലും വലിയ നാണക്കേട് ഇനി കേരളാ പൊലീസിന് സംഭവിക്കാന്‍ ഇടയില്ല! പലവട്ടെ അന്വേഷിച്ചിട്ടും തെളിവുകള്‍ എല്ലാം കന്യാസ്ത്രീക്ക് അനുകൂലം; മെത്രാന്റെ മൊഴികളില്‍ മിക്കതും പച്ചക്കള്ളം; സമ്മര്‍ദ്ദം ചെലുത്തി കന്യാസ്ത്രീയെ കൊണ്ട് പരാതി പിന്‍വലിപ്പിക്കാനുള്ള ശ്രമങ്ങല്‍ മാസങ്ങളായി തുടര്‍ന്നിട്ടും മുന്നോട്ടു പോകാന്‍ ഉറച്ചു പീഡനത്തിന് ഇരയായ കന്യാസ്ത്രീ: ഒരു ന്യായവും പറയാനില്ലാതിരുന്നിട്ടും ഫ്രാങ്കോയെ അറസ്റ്റു ചെയ്യാതെ കയ്യും കെട്ടി പൊലീസ്.


🅾 മൂന്ന് ദിവസം കിണഞ്ഞുശ്രമിച്ചപ്പോള്‍ കണ്ടത് അത്ഭുതം! മഹാപ്രളയത്തില്‍ ഒലിച്ചുപോയെന്ന് എല്ലാവരും കരുതിയ ത്രിവേണി പാലം കണ്ടെത്തി; അയ്യപ്പദര്‍ശനത്തിനായി സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിടാന്‍  പമ്പയിൽ തീവ്രയത്‌നം തുടരുന്നു.


🅾 പ്രളയത്തില്‍ വലയുന്ന കേരളത്തിന് അനുവദിച്ച അധികഅരി സൗജന്യമാക്കണം; ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് വില വെട്ടിക്കുറയ്ക്കുന്നത് സംസ്ഥാനത്തെ ബാധിക്കും; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്.


🅾 കേരളത്തിനെ നെഞ്ചോട് ചേര്‍ത്ത് മന്ത്രിമാരുടെ പ്രിയ പത്‌നിമാരും; പ്രളയബാധിതര്‍ക്കായി നല്‍കിയത് ഒരുമാസത്തെ പെന്‍ഷന്‍ തുക; 3,23,271 രൂപ മുഖ്യമന്ത്രിയെ നേരിട്ട് ഏല്‍പ്പിച്ചത് മുഖ്യമന്ത്രിയുടെ ഭാര്യയുള്‍പ്പെട്ട സംഘം.


🅾 ചിറക് വിരിച്ച്‌ പറക്കാനൊരുങ്ങി കണ്ണൂര്‍ വിമാനത്താവളം; കാലിബ്രേഷന്‍ വിമാന പരിശോധന വിജയകരം; പരീക്ഷണം പറക്കല്‍ ചെറുവിമാനം ഉപയോഗിച്ച്‌; ആകാശക്കാഴ്ചയില്‍ വിമാനത്താവളം അതിമനോഹരമെന്നും സംഘം.


🅾 പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യയുടെ ആത്മഹത്യ: മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍; ജയില്‍ ഡിജിപിയുടെ നടപടി ഗുരുതര വീഴ്ചയുണ്ടായെന്ന ഡിഐജിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്.അസിസ്റ്റന്റ്‌ പ്രിസൺ ഓഫീസർമാരായ. കെ പി ദീപ, എൻ വി സോജ, ടി വി മിനി എന്നിവർക്കാണ്‌ സസ്പെൻഷൻ


🅾 'കേരളമായതുകൊണ്ടും സദാചാര ഗുണ്ടകള്‍ സര്‍ക്കാരിന് വേണ്ടപ്പെട്ടവരായതുകൊണ്ടും ആക്രമികള്‍ക്കെതിരെ നടപടിയുണ്ടാകില്ല; ഉത്തരേന്ത്യയില്‍ മറ്റോ ആയിരുന്നേല്‍ കാണായിരുന്നു പൂരം'; മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കെ.സുരേന്ദ്രന്‍.


🅾 കേരളം സാക്ഷ്യം വഹിച്ചത് 1924ന് സമാനമായ പ്രളയം; ഇന്ന് നഷ്ടം 35,000 കോടിയെങ്കില്‍ അന്ന് നഷ്ടം ഒരുലക്ഷത്തിന് മുകളില്‍; പ്രളയക്കെടുതുയില്‍ തിരുവിതാംകൂര്‍ മാഹാരാജാവിന്റെ ദുരിതാശ്വാസ നിധിയിലെത്തിയത് 74,000രൂപയിലധികം; ചെലവായത് 71,000രൂപ; മൂലം തിരുനാള്‍ രാമവര്‍മ്മയുടെ നയതന്ത്രത്തില്‍ ഒഴികുയെത്തിയത് രാജ്യാന്തര തലത്തിലുള്ള ധനസഹായം.


🅾 ദുരിതാശ്വാസ  ക്യാമ്പുകളുടെ  മറവില്‍ അനധികൃത പണപ്പിരിവ് നടത്തിയിട്ടില്ല; വാട്ട്‌സാപ്പ് ഗ്രൂപ്പ് വഴി പണപ്പിരിവ് നടത്തിയെന്ന് ആരോപിക്കുന്ന മാഹിന്‍കുട്ടിക്ക് മുന്‍വൈരാഗ്യം; വിദേശത്തുള്ള സുഹൃത്തിന് ദുരിതാശ്വാസ ഫണ്ടിലേക്ക് പണം കൈമാറാനാണ് തന്റെ അക്കൗണ്ട്  നമ്പർ 'കരുണാലയം റിലീഫ് ക്യാമ്പ്‌ ' വാട്ട്‌സാപ്പ് ഗ്രൂപ്പിലിട്ടത്; വിശദീകരണവുമായി സിപിഎം തൃക്കാക്കര നഗരസഭ കൗണ്‍സിലര്‍ സി.എ.നിഷാദ്.


🅾 സംസ്ഥാനത്ത് വീണ്ടും റാഗിങ് ക്രൂരത; തിരൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നേരെ മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ പരാക്രമം; പരിക്കേറ്റ വിദ്യാര്‍ത്ഥി ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി; റാഗിങ് മുടി ചീരലും, വസ്ത്രധാരണവും ചോദ്യം ചെയ്ത്.


🅾 സര്‍ക്കാര്‍ മുണ്ടു മുറുക്കിയുടുത്ത് ചെലവ്  ചുരുക്കുമ്പോൾ അപ്രഖ്യാപിത നിയമന നിരോധനം ഉറപ്പ്; കെഎസ്‌ആര്‍ടിസിക്കുള്ള ധനസഹായവും നിലച്ചേക്കും; പുതിയ വാഹനങ്ങള്‍ വാങ്ങില്ലെന്ന് പറയുമ്പോഴും  മന്ത്രിമാരുടെ വിദേശയാത്രാച്ചെലവ് ധൂര്‍ത്തായി മാറിയില്ലേയെന്ന ചോദ്യത്തിന് മറുപടിയില്ല; വെള്ളാനകളായ കോര്‍പ്പറേഷനുകളെ തൊടാനും തയ്യാറാകാതെ സര്‍ക്കാര്‍; ദുരിതാശ്വാസ പ്രവര്‍ത്തനം പൂര്‍ത്തിയാകും  മുമ്പ്‌ ഫണ്ട് പിരിക്കാനുള്ള മന്ത്രിമാരുടെ വിദേശയാത്രയെ വിമര്‍ശിച്ച്‌ ഉമ്മന്‍ ചാണ്ടിയും.


🅾 ഒരു സംയുക്ത പ്രമേയം പാസാക്കാനായി മാത്രം നിയമസഭ വിളിച്ചു 25 ലക്ഷം മുടിച്ചു; മന്ത്രിമാര്‍ക്ക് വിദേശത്തു പോയി വരാന്‍ കുറഞ്ഞ ചെലവ് രണ്ട് കോടി; മന്ത്രിമാര്‍ക്ക് പറപറക്കാന്‍ ഇതുവരെ 6.78 കോടിയുടെ കാറുകള്‍ വാങ്ങിയ സര്‍ക്കാര്‍ ദുരിതാശ്വാസത്തിന്റെ പേരിലും ഒരു പ്രയോജനവുമില്ലാതെ പൊടിക്കുന്നത് കോടികള്‍


🅾 എലിപ്പനി അതിന്റെ സര്‍വശേഷിയോടും കൂടി ആഞ്ഞടിക്കുന്നത് ഈ വര്‍ഷം; പ്രധാനരോഗകാരണം വെള്ളക്കെട്ട് തന്നെ; രോഗം പിടികൂടിയതില്‍ ഭൂരിപക്ഷവും കൈയും മെയ്യും മറന്ന് സഹജീവികളെ രക്ഷിക്കാന്‍ പ്രളയത്തിലേക്ക് ഇറങ്ങിയവര്‍; ഇന്നലെയും എട്ടുപേര്‍ മരിച്ചതോടെ പ്രളയം മാലിന്യങ്ങള്‍ കഴുകി കളഞ്ഞിട്ടും പോവാതെ മരണം: വെള്ളത്തില്‍ ഇറങ്ങിയവരും ഇറങ്ങാനുള്ളവരും പ്രതിരോധ കുത്തിവയ്‌പ്പെടുക്കുക.


🅾 ജനതാദള്‍ എസ് ദേശീയ നിര്‍വാഹകസമിതിയംഗം അഡ്വ. നിസാര്‍ അഹമ്മദിന്‍റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.


🅾 97 ശതമാനം വെള്ളവും തമിഴ്‌നാട് കൊണ്ടുപോയിട്ടും കേരളം ദുരിതക്കയത്തില്‍; പെരിയാറ്റിലും പമ്ബയിലും പെയ്ത മഴ മുല്ലപ്പെരിയാറ്റില്‍ പെയ്തിരുന്നെങ്കില്‍ സ്ഥിതിഗതികള്‍ കൈവിട്ടു പോയേനെ; മുല്ലപ്പെരിയാര്‍ 152 അടിയാക്കാന്‍ തമിഴ്‌നാട് രംഗത്തെത്തിയതോടെ നെഞ്ചുപൊട്ടി നിലവിളിച്ച്‌ പെരിയാര്‍ തീരത്തെയും കട്ടപ്പനയിലും പരിസര പ്രദേശത്തെയും ആളുകള്‍.


🅾 ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റത്തിന്റെ കാലിബ്രേഷന്‍ പൂര്‍ത്തിയാക്കി ബീച്ച്‌ ക്രാഫ്റ്റ് ബി 350 വിമാനം ഡല്‍ഹിയിലേക്ക് മടങ്ങി; കാലാവസ്ഥാ വിഭാഗത്തിന്റെ പരിശോധന നാലിന്; രണ്ടാഴ്‌ച്ചക്കകം അന്തിമ ലൈസന്‍സ്; കണ്ണൂര്‍ വിമാനത്താവളത്തിന് ചിറകു വിരിയാന്‍ ഇനി ആഴ്‌ച്ചകള്‍ മാത്രം; പ്രതീക്ഷയോടെ മലബാര്‍.


🅾 ചെങ്ങന്നൂര്‍ പാണ്ടനാട് മാതൃഭൂമി ന്യൂസ് സംഘത്തെ ആക്രമിച്ചത് ക്ഷേത്ര ദര്‍ശന വിവാദത്തിന്റെ കലിപ്പ് തീര്‍ക്കാന്‍; അറസ്റ്റിലായവരെല്ലാം ആര്‍എസ്‌എസ്-ബിജെപി പ്രവര്‍ത്തകര്‍; കൊല്ലം റിപ്പോര്‍ട്ടര്‍ കണ്ണന്‍ നായര്‍ അടക്കമുള്ളവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി; വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചാര്‍ത്തിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.


🅾 എലിപ്പനി ; മരണം 20 ആയി , കോഴിക്കോട്‌ ജില്ലയിൽ മാത്രം 14 പേർ എലിപ്പനി മൂലം മരിച്ചു


🅾 വാജ്പേയിയുടെ ചിതാഭസ്മം ആലുവ പുഴ ഏറ്റു വാങ്ങി.


🅾 ഇന്ന് ശ്രീകൃഷ്ണ ജയന്തി. പ്രളയ ദുരിതം മൂലം ബാലഗോകുലം ശോഭായാത്രകൾ ഈ തവണ ഇല്ല. പകരം പ്രാർത്ഥന യഞ്ജം.


🅾 കാറും ഓട്ടോയും കൂട്ടി മുട്ടി തൃപ്പൂണിത്തുറയിൽ ഉദയംപേരൂർ പത്താം കുഴിയിൽ ഗോപാലകൃഷ്ണൻ നായർ (65) മരണപ്പെട്ടു


🅾 സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു



ദേശീയം

🅾 ലഡാക്ക്‌ സ്വയം ഭരണ പർവ്വത മേഖല കൗൺസിൽ കാർഗിൽ  തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ഇല്ല. 10 സീറ്റ്‌ നേടി നാഷണൽ കോൺഫറൻസ്‌ ഏറ്റവും വലിയ ഒറ്റ കക്ഷി ആയി .കോൺഗ്രസ്‌ 8 സീറ്റ്‌ നേടി , പിഡി പി 2 സീറ്റും ബി ജെ പി ഒരു സീറ്റും നേടി


🅾 പോസ്റ്റ്‌ ഓഫീസ്‌ ബാങ്കിന്‌ തുടക്കം ആയി. കേരളത്തിലെ 15 ശാഖകൾ അടക്കം 650 ശാഖകളും 3000 ഓളം പ്രവർത്തന കേന്ദ്രങ്ങളുമായാണ്‌ തുടക്കം


🅾 നടൻ വിജയകാന്ത്‌ ഇന്ന് ആശുപത്രി വിടുമെന്ന് ഡി എം ഡി കെ അറിയിച്ചു


🅾 ഗുരുഗ്രാം ഭൂമിയിടപാട് കേസ്: പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയ്‌ക്കെതിരെ കേസെടുത്ത് ഹരിയാന പൊലീസ്; മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ്‌ ഹൂഡക്കെ എതിരെയും കേസ്‌; ഇപ്പോൾ തിരഞ്ഞെടുപ്പ്‌ സമയം ആണ്‌, എണ്ണ വില വർദ്ധിച്ചു വരികയാണ്‌. യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് വഴി തിരിച്ചുവിടാനുള്ള സര്‍ക്കാര്‍ ശ്രമമെന്ന് വാദ്ര.


🅾 പ്രളയം മുങ്ങിയ കേരളത്തിന് ഗുജറാത്തില്‍ നിന്നും സഹായഹസ്തം ഒഴുകുന്നു; ബിജെപി ഭരിക്കുന്ന അഹമ്മദാബാദ് ജില്ലാ പഞ്ചായത്ത് റിലീഫ് ആവശ്യത്തിനായി ട്രെയിനില്‍ രണ്ട് ബോഗി നിറയെ സാധനങ്ങള്‍ കൊച്ചിയില്‍ എത്തിച്ചു.


🅾 ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സുപ്രീം കോടതിയുടെ നാല്പ്പത്തി ആറാമത് ചീഫ് ജസ്റ്റിസാകും.


🅾 തെലങ്കാന നിയമസഭ പിരിച്ചുവിട്ടെക്കും; തീരുമാനം ഇന്ന് കൂടുന്ന മന്ത്രിസഭ യോഗത്തില്‍.2019 മെയ്‌ വരെ ആണ്‌ ടി ആർ എസ്‌ സർക്കാരിന്‌ കാലാവധി ഉള്ളത്‌. പിരിച്ചു വിട്ടാൽ മധ്യപ്രദേശ്‌, ചത്തീസ്ഗഡ്‌, രാജസ്ഥാൻ, മിസോറാം എന്നീ സംസ്ഥാനങ്ങൾക്കൊപ്പം തെലങ്ങാനയിലും തിരഞ്ഞെടുപ്പ്‌ നടക്കും.


🅾 രാജ്യത്തെ ഇന്ധനവില വര്‍ധനവിന് കാരണം അമേരിക്കയുടെ നയങ്ങളെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍.


🅾 ത്രിപുരയില്‍ മുതിര്‍ന്ന സി.പി.എം നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു. മുൻ സംസ്ഥാന കമ്മറ്റി അംഗം ബുശ്വജിത്‌ ദത്തയാണ്‌  ബി ജെ പി യിൽ ചേർന്നത്‌



അന്താരാഷ്ട്രീയം 

🅾 ഐക്യരാഷ്ട്ര സംഘടനയുടെ പലസ്തീൻ അഭയാർത്ഥി ഏജൻസിക്ക്‌ അമേരിക്ക എല്ലാ സഹായങ്ങളും നിർത്തി വച്ചു.സംഭവത്തിൽ യു എൻ ഖേദം പ്രകടിപ്പിച്ചു.


🅾 അമേരിക്കയിൽ വിസ തട്ടിപ്പ്‌ നടത്തിയ ഇന്ത്യൻ പൗരൻ പ്രദ്യുമ്ന കുമാർ സമാൽ (49) അറസ്റ്റിൽ ആയി.എച്ച്‌ ബി 1 അടക്കമുള്ള വിസകൾ സംഘടിപ്പിച്ച്‌ 200 ഓളം പേരെ യു എസിൽ എത്തിച്ച കേസിൽ ആണ്‌ അറസ്റ്റ്‌.


🅾 ബോളിവുഡ് പാട്ടിന് ഒരുമിച്ച്‌ ചുവടുവെച്ച്‌ ഇന്ത്യ-പാക് സൈനികര്‍; കോരിത്തരിപ്പിച്ച കാഴ്ച റഷ്യയിലെ ഭീകരവിരുദ്ധ പരിപാടിക്കിടെ; ആടിയും പാടിയും ആരതി ഉഴിഞ്ഞും ഇരു സൈനിക വിഭാഗവും; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ.


🅾 അഫ്ഗാനില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടു താലിബാന്‍ കമാന്‍ഡര്‍മാരെ വധിച്ചു.


കായികം

🅾 ഏഷ്യൻ ഗെയിംസിന്‌ ഇന്ന് കൊടിയിറക്കം.എക്കാലത്തെയും മികച്ച ഏഷ്യൻ ഗെയിംസ്‌ മെഡൽ നേട്ടത്തോടെ ഇന്ത്യ. 2010 ലെ 65 മെഡൽ എന്ന നേട്ടം ഈ വർഷം 69 ആക്കി. ഇന്ത്യ ഈ വർഷം നേടിയത്‌ 15 സ്വർണ്ണവും 24 വെള്ളിയും 30 വെങ്കലവും.


🅾 ചൈനീസ്‌ മെഡൽ നേട്ടം 286 ആയി. 131 സ്വർണ്ണവും 90 വെള്ളിയും 65 വെങ്കലവും ഉൾപെടെ ആണിത്‌. ജപ്പാൻ 72 സ്വർണ്ണവും 54 വെള്ളിയും 74 വെങ്കലവുമായി രണ്ടാം സ്ഥാനത്തും ദക്ഷിണ കൊറിയ 48 സ്വർണ്ണവും 57 വെള്ളിയും. 68 വെങ്കലവും ആയി മൂന്നാം സ്ഥാനത്തും ഉണ്ട്‌.ഇന്തൊനേഷ്യ 31 സ്വർണ്ണം, ഉസ്ബെക്കിസ്ഥാൻ 21 സ്വർണ്ണം, ഇറാൻ 20 സ്വർണ്ണം, ചൈനീസ്‌ തായ്പെയ്‌ 17 സ്വർണ്ണം എന്നീ രാജ്യങ്ങൾ ആണ്‌ ഇന്ത്യക്ക്‌ മുന്നിൽ ഉള്ളത്‌


🅾 ഏഷ്യൻ ഗെയിംസ്‌ സമാപന ചടങ്ങ്‌ ഇന്ന് വൈകിട്ട്‌ 4.30 മുതൽ സോണി ടെൺ ചാനലുകളിൽ കാണാം.


🅾 ഓസ്ട്രേലിയൻ ഫുട്ബോൾ താരം ടിം കാഹിൽ ജംഷഡ്‌പൂർ എഫ്‌ സി യുമായി കരാർ ആയി 4 ലോകകപ്പുകളിൽ കളിച്ചിട്ടുണ്ട്‌.


🅾 പുതിയ സീസണിലും കേരള രഞ്ജി ടീമിനെ സച്ചിൻ ബേബി തന്നെ നയിക്കും


🅾 യു എസ്‌ ഓപ്പണിൽ സെറീന വില്യംസിന്‌ സഹോദരി വീനസ്‌ വില്ല്യംസിനെതിരെ ജയം. സെറീന നാലാം റൗണ്ടിൽ കടന്നു (6-2,6-1) എന്ന സ്കോറിനാണ്‌ സെറീനയുടെ ജയം.സിമോണ ഹാലപ്പിനെ അട്ടിമറിച്ച എസ്തോണിയൻ താരം കെയിന കനേപിയാണ്‌<സെറീനയുടെ അടുത്ത എതിരാളി. ഡെൽ പോട്രൊ, റാഫേൽ നദാൽ, ഡൊമിനിക്‌ തീം,മരിയ ഷറൽപോവ, കരോളിൻ പ്ലിസ്കോവ, എലേന സ്വിറ്റോലിന തുടങ്ങിയവരും നാലാം റൗണ്ടിൽ എത്തി


🅾 സതാംപ്ടന്‍ ടെസ്റ്റ്: അശ്വിന്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല; മൂന്നാം ദിനം ജോസ് ബട്ടലറിന്റെ കരുത്തില്‍ ആതിഥേയര്‍ക്ക് മുന്‍കൈ; ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 260; 233 റണ്‍സ് ലീഡ്.


🅾 ഏഷ്യാകപ്പ്‌ ക്രിക്കറ്റ്‌; കോഹ്‍ലിയ്ക്ക് വിശ്രമം, ഏഷ്യ കപ്പില്‍ ഇന്ത്യയെ രോഹിത് നയിക്കും. ടീം അംഗങ്ങൾ:  രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, അമ്പാട്ടി റായിഡു, കേധാര്‍ ജാഥവ്, മനീഷ് പാണ്ഡേ, എംഎസ് ധോണി, ദിനേശ് കാര്‍ത്തിക്, ഹാര്‍ദ്ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യൂസുവേന്ദ്ര ചഹാല്‍, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ശര്‍ദ്ധുല്‍ താക്കൂര്‍, ഖലീല്‍ അഹമ്മദ്


സിനിമാ ഡയറി

🅾 പൃഥിരാജ്‌ ചിത്രം 'രണം' സെപ്റ്റംബർ 6 ന്‌ എത്തും.  ആസിഫ്‌ അലി നായകൻ ആയ ' മന്ദാരം' സെപ്റ്റംബർ 7 ന്‌ പ്രദർശനത്തിന്‌ എത്തും


🅾 പേളി മാണി യഥാര്‍ഥത്തില്‍ ആരാണെന്ന് എനിക്കിപ്പോള്‍ അറിയില്ല; ശ്രീനിഷുമായുള്ള പേളിയുടെ പ്രണയം വിവാഹത്തിലെത്തിയാല്‍ പിന്തുണയ്ക്കും; ശത്രുവായിരുന്ന തരികിട സാബു ഇപ്പോള്‍ അടുത്ത സുഹൃത്ത്; ബിഗ് ബോസ് ഷോയില്‍ വീണ്ടും വിളിച്ചാല്‍ പങ്കെടുക്കുന്ന കാര്യം പരിഗണിക്കുമെന്നും രഞ്ജിനി ഹരിദാസ് ഫേസ്‌ബുക്ക് ലൈവില്‍.


🅾 വീട്ടിൽ റെയ്ഡിന്‌ എത്തിയ  പൊലീസിനെ കളിത്തോക്ക് ചൂണ്ടി കളിപ്പിച്ചു; ഹോളിവുഡ് നടിയെ പൊലീസ് വെടിവെച്ചു കൊന്നു; മരിച്ചത് മിടു ക്യാമ്പയ്നുകളിലൂടെ   ശ്രദ്ധേയയായ നടി വെനേസ മാര്‍ക്വസ്


🅾 'രാഷ്ട്രപിതാവിന്റെ മരണം ആഘോഷമാക്കിയവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്'; കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി സ്വര ഭാസ്‌കര്‍.


🅾 'ആമേന്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന സ്വാതി റെഡ്ഡി വിവാഹിതയായി; ചടങ്ങുകള്‍ നടന്നത് പരമ്പരാഗത  രീതിയില്‍; മലയാള സഹപ്രവര്‍ത്തകര്‍ക്കായി കൊച്ചിയില്‍  ഇന്ന് സല്‍ക്കാരം.


 🅾 ദുരിതാശ്വാസനിധിയിലേക്ക് ഒരുകോടി നല്‍കിയ പ്രഭാസിനെ മലയാളത്തിലെ മഹാനടന്മാര്‍ മാതൃകയാക്കണം; ഒരുസിനിമയ്ക്കുമാത്രം മൂന്നും നാലും കോടി വാങ്ങുന്നവര്‍ നമ്മുടെ നാട്ടിലുമുണ്ട്; വിമര്‍ശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.


Previous Post Next Post
3/TECH/col-right