Trending

ക​ര്‍​ണാ​ട​ക ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ്; മി​ക​ച്ച വി​ജ​യം നേടി കോണ്‍ഗ്രസ്‌, 10 ജി​ല്ല​ക​ളി​ല്‍ ഭൂ​രി​പ​ക്ഷം


ക​ര്‍​ണാ​ട​ക ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മി​ക​ച്ച വി​ജ​യം നേടി കോണ്‍ഗ്രസ്‌. 22 ജി​ല്ല​ക​ളി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ത്തി​ലും കോ​ണ്‍​ഗ്ര​സ് ഭൂ​രി​പ​ക്ഷം നേ​ടി. 105 ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കാ​ണ് ഓ​ഗ​സ്റ്റ് 31-ന് ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന​ത്. 2662 സീ​റ്റു​ക​ളി​ല്‍ 982 എ​ണ്ണം കോ​ണ്‍​ഗ്ര​സ് വി​ജ​യി​ച്ച​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ റിപ്പോര്‍ട്ട്.

ബെ​ല്ലാ​രി, ബി​ദാ​ര്‍, ഗ​ദ​ഗ്, മൈ​സു​രു, ഉ​ത്ത​ര ക​ന്ന​ഡ, റാ​യ്ചു​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കോ​ണ്‍​ഗ്ര​സി​നു വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ല​ഭി​ച്ചു. മ​റു​വ​ശ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ സ​ഖ്യ​ക​ക്ഷി​ക​ളാ​യ ജ​ന​താ​ദ​ള്‍ സെ​ക്കു​ല​ര്‍ (ജെ​ഡി-​എ​സ്) 375 സീ​റ്റി​ല്‍ വി​ജ​യി​ച്ചു. ഹാ​സ​ന്‍, മാ​ണ്ഡ്യ, തു​മ​കു​രു ജി​ല്ല​ക​ളി​ല്‍ ജെ​ഡി​എ​സ് വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം നേ​ടി. മു​ഖ്യ​പ്ര​തി​പ​ക്ഷ​മാ​യ ബി​ജെ​പി 929 സീ​റ്റു​ക​ളി​ല്‍ വി​ജ​യി​ച്ചു. ഉ​ഡു​പ്പി, ദ​ക്ഷി​ണ ക​ന്ന​ഡ തു​ട​ങ്ങി​യ തീ​ര​ദേ​ശ ജി​ല്ല​ക​ളി​ല്‍ വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് ബി​ജെ​പി​യു​ടെ വി​ജ​യം. 329 സീ​റ്റു​ക​ളി​ല്‍ സ്വ​ത​ന്ത്ര​ര്‍ വി​ജ​യിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ശക്തിപ്രകടനമായാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ കാണുന്നത്. വെള്ളിയാഴ്ചയാണ് 21 ജില്ലകളില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത്. ഫലം അറിവായ നിരവധി സ്ഥലങ്ങളില്‍ തൂക്ക്‌സഭക്ക് സാധ്യതയുള്ളതിനാല്‍ ഇവിടങ്ങളില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ഭരിക്കാനാണ് സാധ്യത. ഈ മാസം കാലാവധി പൂര്‍ത്തിയായ 105 തദ്ദേശ സ്ഥാപനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 8340 സ്ഥാനാര്‍ഥികളാണ് ഇവിടെ ജനവിധി തേടിയത്.
Previous Post Next Post
3/TECH/col-right