Trending

News Night - 2018 സെപ്റ്റംബർ 03 തിങ്കൾ



 കേരള വാർത്തകൾ 

🏮 പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോയത്  പ്രോസ്റ്റേറ്റ്‌ കാന്‍സറിന് ചികില്‍സ തേടിയെന്ന് റിപ്പോര്‍ട്ടുകള്‍; ഒപ്പമുള്ളത് ഭാര്യ കമലയും പൃഥ്വിരാജിന്റെ അമ്മാവനും മാത്രം; മയോ ക്ലീനിക്കില്‍ പോവാന്‍ തീരുമാനിച്ചത് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ നിന്നും വിദഗ്ധാഭിപ്രായം തേടിയ ശേഷം; പ്രധാന പരിശോധന നടത്തിയത് കഴിഞ്ഞ മാസം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അവാര്‍ഡ് വാങ്ങാന്‍ പോയപ്പോള്‍; പ്രാഥമിക പരിശോധനയില്‍ രോഗം ഗുരുതരമല്ലെന്ന് സൂചന.


🏮 ഫ്രാങ്കോ മുളയിക്കലിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ്; ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാകണമെന്ന് നോട്ടീസ് നല്‍കുക പഞ്ചാബ് പൊലീസ് വഴി; ബിഷപ്പിനെതിരെ തെളിവുണ്ടായിട്ടും അറസ്റ്റ് ചെയ്യാന്‍ അനുമതി നല്‍കാത്തതില്‍ അതൃപ്തിയറിയിച്ച്‌ അന്വേഷണസംഘം; പീഡന പരാതിയില്‍ കുടുങ്ങിയ ജലന്തര്‍ ബിഷപ്പിനെ രക്ഷിക്കാന്‍ കള്ളക്കളികള്‍ ഇപ്പോഴും സജീവം.


🏮 മാറാവ്യാധികള്‍ കൊണ്ട് പൊറുതിമുട്ടി കോഴിക്കോട്; എലിപ്പനിക്ക് പുറമെ ഈ വര്‍ഷത്തെ ആദ്യ എച്ച്‌ 1 എന്‍ 1ഉം കോഴിക്കോട് സ്ഥിരീകരിച്ചു; സംസ്ഥാനത്താകെ അതീവജാഗ്രത നിര്‍ദ്ദേശം; കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത് 145 പേര്‍.


🏮 പെട്രോള്‍ വില 82ഉം ഡീസല്‍ വില 76ഉം കടന്ന് മേല്‍പോട്ട്; ഇന്നലെ മാത്രം കൂടിയത് ലിറ്ററിന് 32 പൈസ; എല്ലാവരും പുനര്‍നിര്‍മ്മാണത്തെക്കുറിച്ച്‌ പറഞ്ഞുകൊണ്ടിരിക്കുമ്ബോള്‍ എല്ലാ നിയന്ത്രണങ്ങളും വിട്ട് കുതിക്കുന്നു; ആര്‍ക്കും തൊടാന്‍ ആവാത്ത പോലെ ലാഭക്കുതിപ്പില്‍ എണ്ണ കമ്പനികൾ


 🏮 ഹനാന് കാര്‍ അപകടത്തില്‍ പരിക്ക്; അപകടമുണ്ടായത് കോഴിക്കോട് നിന്നും എറണാകുളത്തേക്ക് മടങ്ങുന്നതിനിടയില്‍ കൊുങ്ങല്ലൂരില്‍ വെച്ച്‌; നട്ടെല്ലിന് ഗുരുതര പരിക്ക്; അടിയന്ത്ര ശസ്ത്രക്രിയക്ക് ഹനാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


 🏮 കഴിഞ്ഞ മാസങ്ങളിൽ വാർത്താ താരം ആയിരുന്ന ഹനാന്‌ വാഹനാപകടത്തിൽ പരിക്ക്‌. ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയിൽ എത്തിയിട്ടും വേദന കുറയാത്തതിനാൽ വിശദ പരിശോധനക്കായി എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ പ്രവേശിപ്പിച്ചു.സ്പൈനൽ കോഡിന്‌ പരിക്കെന്ന് അധികൃതർ


🏮 അത്യാഹിതത്തില്‍ വേദന കൊണ്ടു പുളയുമ്പോഴും  പറഞ്ഞത് 'മോദിയെ താന്‍ വിമര്‍ശിച്ചിട്ടില്ലെന്ന്'; പരിവാറുകാരുടെ സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കാനുള്ള കമ്മീഷണര്‍ ഓഫീസിലേക്കുള്ള യാത്രയ്ക്കിടെ ഉണ്ടായ അപകടം; റോഡ് ക്രോസ് ചെയ്ത ആളെ ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍ വെട്ടിത്തിരിച്ചപ്പോള്‍ ചെന്നിടിച്ചത് വൈദ്യുതി പോസ്റ്റില്‍; ആഘാതം ഏറെയുണ്ടായത് ഹനാന്‍ ഇരുന്ന മുന്നിലെ സൈഡ് സീറ്റില്‍.


🏮 വൈദ്യുത പോസ്റ്റിലെ ഇടിക്കിടെ മുന്‍സീറ്റിലിരുന്ന ഹനാന്റെ നട്ടെല്ലിനുണ്ടായത് ഗുരുതര പരിക്ക്; സ്‌പൈനല്‍ കോഡിലെ ക്ഷതം മൂലം ഒരു വശം തളര്‍ന്ന നിലയില്‍; ബോധം പോവാത്തതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മെഡിക്കല്‍ ട്രസ്റ്റ്; ഉടന്‍ അടിയന്തര ശസ്ത്രക്രിയ; കൊടുങ്ങല്ലൂരിലെ അപകടം കോഴിക്കോട്ടെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവേ; വ്യാജപ്രചരണങ്ങളെ അതിജീവിച്ച ധീരതയുടേയും അതിജീവനത്തിന്റേയും പ്രതീകമായ ഹനാന്റെ ആരോഗ്യത്തിന് വേണ്ടി വീണ്ടും പ്രാര്‍ത്ഥിച്ച്‌ മലയാളികള്‍.


 🏮 വാഹനാപകടത്തില്‍ നട്ടെല്ലിന് ഗുരുതര പരിക്കേറ്റ ഹനാനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ചു; പരിക്കേറ്റ പെണ്‍കുട്ടിയുടെ പുറംകാലിനും മരവിപ്പ്; ശസ്ത്രക്രിയ കഴിഞ്ഞാലും ദീര്‍ഘനാള്‍ വിശ്രമം വേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍; ന്യൂറോ ഐസിയുവില്‍ വേദന താങ്ങാനാവാതെ കരയുന്ന ഹനാന് കൂട്ടായി കൂട്ടുകാര്‍ മാത്രം..


🏮 ഹനാന്റെ ശസ്ത്രക്രിയയ്ക്ക് വേണ്ടത് രണ്ടരലക്ഷം രൂപ; പണം വരുന്നത് കാത്ത് നില്‍ക്കാതെ കേരളത്തിന്റെ ദത്തുപുത്രിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി; സ്വന്തം മകള്‍ക്ക് വേണ്ടി രംഗത്തെത്തി സിനിമാ താരം സീമ.ജി.നായരും വൈക്കം എംഎല്‍എ ആശയും ഡോ.രതീഷും; ഉറ്റവരും ഉടയവരുമില്ലാത്ത നമ്മുടെ പൊന്നുമോളുടെ ജീവിതം പുനഃസൃഷ്ടിക്കാന്‍ വേണ്ടി നിങ്ങള്‍ കഴിയുന്ന സഹായം ചെയ്യുമോ?
ഇടപ്പള്ളി ലുലു മാളിലെ ഫെഡറൽ ബാങ്കിലാണ്‌ ഹനാന്‌ അക്കൗണ്ട്‌ ഉള്ളത്‌.
അക്കൗണ്ട്‌ നമ്പർ :20310100057578
IFSC Code: fdrl 000203


🏮 പല തവണ ഉപേക്ഷിച്ച അതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്ക് വേണ്ടി വൈദ്യുതി മന്ത്രിയെന്തിനാണ് വീണ്ടും രംഗത്തുവരുന്നത്; ജല വൈദ്യുത പദ്ധതിയേക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇനി പ്രസക്തിയില്ല; മന്ത്രി എം.എം മണിക്കെതിരെ പരസ്യ പ്രസ്താവനയുമായി എ.ഐ.എസ്.എഫ്.


🏮  ദുരിതാശ്വാസത്തിനായി വിദേശത്തു നിന്നെത്തിച്ച വസ്ത്രങ്ങള്‍ കടത്താന്‍ ശ്രമം;  12 വനിതാ പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി. കൊച്ചി സെൻട്രൽ സ്റ്റേഷനിൽ നിന്നാണ്‌ പോലീസുകാരികൾ വസ്ത്രങ്ങൾ പൊക്കിയത്‌. എന്ത്‌ ശിക്ഷ വേണമെന്ന് അന്വേഷണത്തിന്‌ ശേഷം പ്രഖ്യാപിക്കും


🏮 പ്രളയത്തില്‍ മരണസംഖ്യ കുറയാന്‍ കാരണം മത്സ്യത്തൊഴിലാളികളുെട മനുഷ്യത്വപരമായ ഇടപെടലെന്ന് മന്ത്രി എസി മൊയ്തീന്‍; മത്സ്യത്തൊഴിലാളികളെ ആദരിച്ച്‌ ലെ മെറിഡിയന്‍ കൊച്ചി. കൊച്ചി മേഖലയിൽ ഉള്ള അറുനൂറ്റമ്പതോളം മൽസ്യ തൊഴിലാളികളെ ആണ്‌ ആദരിച്ചത്‌


🏮 മലപ്പുറത്ത് നവജാത ശിശുവിനെ അമ്മ കഴുത്തറുത്തുകൊന്നു; അമ്മയും സഹോദരനും പൊലീസ് പിടിയില്‍.സംഭവത്തിൽ വിവാഹ മോചിതയായ നബീല, സഹോദരൻ ഷിഹാബ്‌ എന്നിവരെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു.  അവിഹിതത്തിൽ ഉണ്ടായ കുഞ്ഞിനെ ആരും അറിയാതിരിക്കാൻ കൊലപ്പെടുത്തുകയായിരുന്നു. എന്നാൽ കുഞ്ഞിന്റെ കരച്ചിലും മറ്റ്‌ ബഹളങ്ങളും കേട്ട്‌ അയൽക്കാർ പോലീസിനെ അറിയിക്കുകയായിരുന്നു


🏮 വയറ്റില്‍ ബെല്‍റ്റ് കെട്ടിയും അയഞ്ഞ വസ്ത്രം ധരിച്ചും ഗര്‍ഭം ഒളിച്ചുവെച്ചു; രഹസ്യ പ്രസവത്തിന് ശേഷം കുട്ടിയുടെ തല അറുത്ത് മാറ്റിയ ക്രൂരതയും; നവജാത ശിശുവിനെ കഴുത്തറുത്തുകൊന്നത് മാനഹാനി ഭയന്ന്; ഭര്‍ത്താവുമായി പിരിഞ്ഞ് കഴിഞ്ഞ യുവതി ഗര്‍ഭിണിയായത് അവിഹിത ബന്ധത്തില്‍; കുഞ്ഞിനെ കഴുത്തറുത്ത് മാറ്റിയ നബീല ക്രൂരയായ കൊലയാളിയായി മാറിയത് ഇങ്ങനെ.


🏮 ശബരിമലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് പൊലീസ്; സ്വകാര്യ വാഹനങ്ങള്‍ ഇനി നിലയ്ക്കല്‍ വരെ മാത്രം; തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തി ദിവസവും മുപ്പതിനായിരം പേരെ മാത്രം പ്രവേശിപ്പിക്കണമന്നും നിര്‍ദ്ദേശം; അംഗീകരിക്കാന്‍ കഴിയില്ലെന്നും തിരുപ്പതി മോഡല്‍ ശബരിമലയില്‍ പ്രായോഗികമല്ലെന്നും ദേവസ്വം ബോര്‍ഡ്.


🏮 ബഹുനില കെട്ടിടങ്ങള്‍ നിരങ്ങി നീങ്ങുന്നു; വീടുകള്‍ മണ്ണിലേക്ക് താഴുന്നു; നോക്കി നില്‍ക്കെ ഭിത്തികളില്‍ വന്‍ വിള്ളലുകള്‍; കുറുകേ കടക്കാനാവാതെ ഭൂമി വിണ്ടു കീറുന്നു; മഴ മാറി ആഴ്ചകള്‍ കഴിഞ്ഞിട്ടും പേടിപ്പിക്കുന്ന അനുഭവങ്ങളുമായി ഇടുക്കിക്കാര്‍; ഗതാഗതം പൂര്‍ണ്ണമായും ശരിയാകും  മുമ്പ്‌ തകരാത്ത വീടുകളില്‍ കയറാന്‍ പോലും ഭയന്ന് നാട്ടുകാര്‍.


🏮 കുപ്പിവെള്ളത്തിന്റെ വില 13 ആക്കിക്കൊണ്ടുള്ള നിര്‍മ്മാതാക്കളുടെ ഉത്തരവ് അട്ടിമറിച്ചത് വന്‍കിട കമ്പനികൾ ; സര്‍ക്കാരിനെ സ്വാധീനിച്ച്‌ തീരുമാനം അട്ടിമറിച്ചു; ഇപ്പോഴും ഒരു കുപ്പി വെള്ളത്തിന് ഈടാക്കുന്നത് 15 മുതല്‍ 20 രൂപ വരെ.


🏮 വെള്ളപ്പൊക്കവുമായി ബന്ധമില്ലാത്തവര്‍ പോലും നഷ്ടപരിഹാര ലിസ്റ്റില്‍; പരിക്കേറ്റവര്‍ക്കുള്ള 50,000 വാങ്ങാന്‍ നേരത്തെ ഉരുണ്ട് വീണ് കൈയോടിഞ്ഞവര്‍ വരെ; 5000 രൂപ വേണ്ടിടത്ത് 5 ലക്ഷം കൊടുക്കാന്‍ പറഞ്ഞാലും കൊടുക്കുക മാത്രം വഴി; ക്യാമ്പിൽ പേരു രജിസ്റ്റര്‍ ചെയതിരിക്കുന്നവരില്‍ പാതിയും വ്യാജന്മാര്‍; യഥാര്‍ത്ഥത്തില്‍ ദുരിതത്തില്‍ പെട്ടവര്‍ക്ക് നക്കാപ്പിച്ച കൊടുക്കുമ്ബോള്‍ പ്രാദേശിക നേതാക്കള്‍ ശുപാര്‍ശ ചെയ്താല്‍ വ്യാജന്മാര്‍ക്ക് പോലും നഷ്ടപരിഹാരം; എല്ലാം തീരുമാനിക്കേണ്ടത് പഞ്ചായത്തിലെ സര്‍വേയര്‍മാരും.


🏮 മുഖ്യമന്ത്രിയുടെ വകുപ്പിന്റെ ചുമതലകള്‍ ആര്‍ക്കും കൊടുക്കാത്തത് എന്തുകൊണ്ടെന്ന് കെസി ജോസഫ്; ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രി എങ്ങനെ ഓണ്‍ലൈനായി ഫയലുകള്‍ നോക്കും; കേരളം ഇനി മൂന്നാഴ്ചത്തേക്ക് നാഥനില്ലാ കളരിയുടെ അവസ്ഥയിലേക്ക് പോകും; ചുമതല ആര്‍ക്കെങ്കിലും കൈമാറിയില്ലെങ്കില്‍ പ്രളയദുരിതാശ്വാസം സ്തംഭനാവസ്ഥയിലാവുമെന്നും കോണ്‍ഗ്രസ്സ് നിയമസഭാകക്ഷി ഉപനേതാവ്.


🏮 കേരളത്തിന്റെ പുനർനിർമ്മാണ പ്രവർത്തനത്തിന്റെ കൺസൾട്ടൻസി ചുമതല ഏൽപിച്ചിരിക്കുന്ന കെ പി എം ജി കമ്പനിയെ കുറിച്ച്‌ നിരവധി ആരോപണങ്ങൾ ഉണ്ടായിട്ടുള്ള സാഹചര്യത്തിൽ വിവാദ കമ്പനിയുടെ  വിശ്വാസ്യത പരിശോധിക്കണമെന്ന് രമേശ് ചെന്നിത്തല; ഈക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ഇ.പി ജയരാജന് കത്ത് നല്‍കി; ഡച്ച്‌ സര്‍ക്കാര്‍ നല്‍കിയ സാങ്കേതിക സഹായം പരിഗണിക്കാനും കത്തില്‍ ആവശ്യം


🏮 ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വ്യാജ പ്രചരണം; ജേക്കബ് വടക്കാഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ; നടപടി ആവശ്യപ്പെട്ട് ഡി.ജി.പിക്ക് കത്ത് നല്‍കി.


🏮 1895ല്‍ അണക്കെട്ട്  നിർമ്മിക്കുമ്പോൾ നിശ്ചയിച്ചിരുന്നത് 144 അടി മാത്രം ജലനിരപ്പ് ; 13 വര്‍ഷം കഴിഞ്ഞപ്പോള്‍ തിരുവിതാംകൂര്‍ രാജാവിനെ ചതിച്ച്‌ മദ്രാസ് ഭരണകൂടം വലത് ഭാഗത്തെ പാറപൊട്ടിച്ച്‌ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തി; വെള്ളപ്പൊക്കം ശക്തമായപ്പോള്‍ ആദ്യം ഉയരം കുറച്ചു; 79ല്‍ സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് 132ലേക്ക് താഴ്‌ത്തി; 116 വര്‍ഷം കഴിഞ്ഞ് ഡാമിന്റെ സുരക്ഷ ആശങ്ക ഉണര്‍ത്തുമ്ബോള്‍ യാതൊരു മുന്‍കരുതലുമില്ലാതെ നിര്‍മ്മാണഘട്ടത്തിലെ നിലയിലേക്ക് ഉയര്‍ത്താന്‍ ശ്രമം; മുല്ലപ്പെരിയാറില്‍ സംഭവിക്കുന്നത് ഇത്.


🏮 ഡാമുകൾ എല്ലാം ഒന്നിച്ച്‌ തുറന്ന് വിട്ടതിനെ ന്യായീകരിച്ച്‌ ഡാം സുരക്ഷ അഥോറിറ്റി ചെയർമ്മാൻ ജസ്റ്റിസ്‌ രാമചന്ദ്രൻ ; എന്‍ഡോസള്‍ഫാന്‍ തളിക്കുമ്ബോള്‍ മാറി നിന്നാല്‍ രോഗം വരില്ലായിരുന്നല്ലോ എന്നു പറഞ്ഞ് ആദ്യം ഇരകളെ ആക്ഷേപിച്ചു; ഇനിയും പാറമടകള്‍ വേണമെന്നും മണല്‍ വാരണമെന്നും വരെ ഭാഷ്യം; ജനങ്ങളുടെ സുരക്ഷയല്ല ഡാമുകളുടെ സുരക്ഷ മാത്രമാണ് തന്റെ വിഷയമെന്ന് പറഞ്ഞ് ഒടുവില്‍ സ്റ്റാറായി: മനുഷ്യ ജീവന് പുല്ല് വില കല്‍പ്പിച്ച്‌ ഡാം സുരക്ഷാ അഥോറിറ്റി ചെയര്‍മാന്‍ ഗീര്‍വാണങ്ങളുമായി രംഗത്ത്; ജസ്റ്റിസാണെങ്കിലും വിവരം വേണമെന്ന് സോഷ്യല്‍ മീഡിയ


🏮 കൊല്ലണമെന്നുണ്ടായിരുന്നില്ല, പറ്റിപ്പോയതാണ് സാറെ; ബാലുശ്ശേരിയില്‍ നവജാത ശിശുവിനെ കൊന്ന റിന്‍ഷ വനിതാ പൊലീസിനെ കണ്ടപ്പോള്‍ തന്നെ കുറ്റ സമ്മതം നടത്തി; കുഞ്ഞിന്റെ പിതാവാരെന്ന ചോദ്യത്തിനു മറുപടി മൗനം മാത്രം; അന്വേഷണം റിന്‍ഷയുടെ സഹോദരനെത്തേടി വീട്ടിലെത്തിയിരുന്ന യുവാക്കളെ കേന്ദ്രീകരിച്ച്‌


🏮 കോഴിക്കോട്‌  മെഡിക്കല്‍ കോളജിന് ഐ.സി.യു ഹൈടെക്ക് ആംബുലന്‍സ് സമര്‍പ്പിച്ച്‌ ബെഹറൈന്‍ കെ.എം.സി.സി; മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയുടെ പ്രവര്‍ത്തനം ഇ.അഹമ്മദ് സ്മരണാര്‍ത്ഥം; മെഡിക്കല്‍ കോളജിലെ സി.എച്ച്‌ സെന്ററിലേക്ക് ആബുലന്‍സ് കൈമാറി


🏮 ലീഗുമായി അഭിപ്രായ ഭിന്നത; വളാഞ്ചേരി നഗരസഭാധ്യക്ഷ എം ഷാഹിന  രാജിവച്ചു


🏮 മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നവരാണ് കോട്ടില്‍ പേരുതുന്നി തലങ്ങും വിലങ്ങും കറങ്ങുന്നയാളെ ആരാധനയോടെ നോക്കുന്നത്; പൂര്‍ണ്ണ ആരോഗ്യവാനായി തിരികെയെത്താന്‍ പിണറായി വിജയന് ആശംസയറിയിച്ച്‌ ദീപാ നിശാന്ത്.


🏮 ആരോഗ്യവാനായി തിരിച്ചുവരൂ' മുഖ്യമന്ത്രി പിണറായി വിജയനോട് മോഹന്‍ലാല്‍ ഫേസ്ബുക്കിൽ.


🏮 സൈന്യത്തെ ഇറക്കി കുട്ടനാട്ടിലെ വെള്ളം വറ്റിക്കണം; ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള.


🏮 എലിപ്പനി; സംസ്ഥാനത്ത് ഇന്ന് മരണം അഞ്ചായി; ഇതൊടെ ആകെ മരണം 35


🏮 വിഴിഞ്ഞം; കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ തിരയില്‍പ്പെട്ട് കാണാതായി.വിഴിഞ്ഞം മുല്ലുർ ചരുവിള പുത്തൻ വീട്ടിൽ കുമാറിന്റെയും കലയുടെയും മകൻ ശ്രീകാന്ത്‌ ആണ്‌ മരിച്ചത്‌


🏮 കേരള സര്‍വ്വകലാശാല നാലാം തീയതി മുതൽ പതിനഞ്ചാം തീയതി വരെ നടത്താൻ ഇരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു.


🏮 സ്വര്‍ണ വില ഇന്ന് ഗ്രാമിന്‌ 10 രൂപ കുറഞ്ഞു : 22,440 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു.


🏮 തൃശൂരില്‍ രാസവള സൂക്ഷിപ്പുകേന്ദ്രത്തില്‍ സുരക്ഷാവീഴ്‌ച്ച; ടണ്‍ കണക്കിന് രാസവളം ഒഴുക്കിയത് നെല്‍ പാടങ്ങളിലേക്കും ഇരുന്നൂറോളം കിണറുകളിലേക്കും; അനധികൃത രാസവള കേന്ദ്രത്തിന് കൃഷിവകുപ്പിന്റെ അനുമതി; രാസവള കേന്ദ്രം അടച്ച്‌ പൂട്ടുംവരെ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാര്‍.


 ദേശീയ വാർത്തകൾ 

🅾 കര്‍ണാടക മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കുതിപ്പ്; 1412 വാര്‍ഡുകളിലെ ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ 846 സീറ്റില്‍ കോണ്‍ഗ്രസ് ആധിപത്യം; 788 സീറ്റ് ബിജെപി കൈയടക്കിയപ്പോള്‍ ജനതാദള്‍ നേടിയത് 307 സീറ്റുകള്‍.


🅾 കസ്തൂരി രംഗന്‍ കരട് വിജ്ഞാപനത്തിന് കേന്ദ്രത്തിന്റെ അംഗീകാരം; കേരളം ആവശ്യപ്പെട്ട മാറ്റങ്ങള്‍ അതു പോലെ അംഗീകരിച്ച്‌ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം; പരിസ്ഥിതി ലോല പ്രദേശത്തെ വില്ലേജുകളുടെ എണ്ണം 94 ആയി ചുരുങ്ങി; പുതിയ ക്വാറികള്‍ക്കും പാറമടകള്‍ക്കും ഇനി പ്രവര്‍ത്തനാനുമതി ഉടന്‍ നല്‍കില്ല; സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടി ഇടപെടല്‍; വിജ്ഞാപന തീരുമാനത്തിലെ മാറ്റങ്ങള്‍ ആശ്വാസമാകുന്നത് കേരളത്തിലെ മലയോരമേഖലയ്ക്ക്.


🅾 വാട്‌സ്‌ആപ്പില്‍ സെക്‌സ് വീഡിയോ ചോദിച്ച ഹിന്ദു മഹാസഭ നേതാവ് ചക്രപാണി മഹാരാജ് കുടുങ്ങി; കേരളത്തിലെ പ്രളയത്തിന് കാരണം ബീഫ് തീറ്റയെന്ന് പറഞ്ഞ സ്വാമിയെ കുടുക്കിയത് കേരള സൈബര്‍ വാരിയേഴ്‌സ്.പെൺകുട്ടിയെന്ന വ്യാജേന സ്വാമിയുമായി ചാറ്റ്‌ നടത്തി കേരള സൈബർ വാരിയേഴ്സ്‌.   പെണ്‍കുട്ടിയുടെ യൂണിഫോമില്‍ നില്‍ക്കുന്ന ദൃശ്യങ്ങളും ആവശ്യപ്പെട്ട് ചക്രപാണി മഹാരാജ്.


🅾 ലോകത്തെ അസൂയപ്പെടുത്താന്‍ ഇന്ത്യയുടെ ചാന്ദ്രയാന്‍-2 ഒരുങ്ങുന്നു; ബാഹുബലി എന്ന് പേരിട്ട സാറ്റലൈറ്റും ബ്രിട്ടനുവേണ്ടി വിക്ഷേപിക്കുന്നതും ഏറെ ശ്രദ്ധ നേടുന്നു; ഏഴുമാസത്തിനിടെ 19 സാറ്റലൈറ്റുകള്‍ വിക്ഷേപിച്ച്‌ ബഹിരാകാശ ഗവേഷണരംഗത്ത് ലോകത്ത് ഒന്നാം നമ്പറാകാൻ ഉറച്ച്‌  ഐഎസ്‌ആര്‍ഒ; ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ചിനോട് മത്സരിക്കാനാകാതെ ലോക രാജ്യങ്ങള്‍.


🅾 59,000 കോടിക്ക് 36 ഫ്രഞ്ച് റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് വിവാദമായിരിക്കവെ1.4 ലക്ഷം കോടിക്ക് 114 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കരാറുറപ്പിച്ച്‌ മോദി സര്‍ക്കാര്‍; ഇന്ത്യന്‍ പ്രതിരോധ കരാറുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടില്‍ നേരിട്ട് വാങ്ങുന്നത് 18 വിമാനങ്ങള്‍ മാത്രം; ബാക്കിയെല്ലാം കരാറായത് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍.


 🅾 ഉത്തര്‍പ്രദേശില്‍ കനത്ത മഴയില്‍ 16 മരണം; ഇതുവരെ തകര്‍ന്നത് 461 വീടുകള്‍; അണക്കെട്ടിന് സമീപമുള്ള ദ്വീപില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി വ്യോമസേന.


🅾 മകള്‍ക്ക് മുന്നില്‍ അച്ഛന്റെ അഭിമാന സല്യൂട്ട്; അസുലഭ നിമിഷത്തിന് സാക്ഷിയായി തെലുങ്കാന പൊലീസ്; എസ്‌പിയായ മകള്‍ക്ക് സല്യൂട്ട് നല്‍കിയത് ഡി.വൈ.എസ്‌പിയായ പിതാവ്; ഇത് പൊലീസ് സേനയിലെ അത്യപൂര്‍വ മുഹൂര്‍ത്തം.പോലീസ്‌ സൂപ്രണ്ട്‌ സിന്ധു ശർമ്മയാണ്‌ പിതാവ്‌ ഡെപ്യുട്ടി പോലീസ്‌ കമ്മീഷണർ ഉമാ മഹേശ്വര റാവുവിൽ നിന്ന് സല്യുട്ട്‌ സ്വീകരിച്ചത്‌.


🅾 ഇന്ത്യയില്‍ ടെലിവിഷന്‍ നിര്‍മ്മാണം അവസാനിപ്പിക്കാനൊരുങ്ങി സാംസങ്; ടെലിവിഷന്‍ നിര്‍മ്മാണത്തോട് വിട പറയുന്നത് നോയിഡയില്‍ സ്മാര്‍ട്ട് ഫോണ്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്യത് മാസങ്ങള്‍ക്ക് ശേഷം; കേന്ദ്ര സര്‍ക്കാര്‍ ടിവി പാനലുകള്‍ നിര്‍മ്മിക്കുന്ന വസ്തുക്കള്‍ക്ക് ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയത്  കമ്പനിക്ക്‌  തിരിച്ചടിയായി.


🅾 റിയല്‍മി 2 ഫ്‌ളിപ്കാര്‍ട്ട് സെയില്‍ സെപ്റ്റംബര്‍ 4ന് ആരംഭിക്കും.


 🅾 മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ഒരുങ്ങവെ സ്ഥാനാര്‍ത്ഥി ചട്ടവുമായി കോണ്‍ഗ്രസ്; മത്സരിക്കാന്‍ മിനിമം യോഗ്യത ഫേസ്‌ബുക്കില്‍ 15,000 ലൈക്കും ട്വിറ്ററില്‍ 5000 ഫോളോവേഴ്‌സും; എല്ലാ വാര്‍ത്തകളോടും പ്രതികരിക്കുന്നവര്‍ പരിഗണനാ പട്ടികയില്‍.



 അന്താരാഷ്ട്ര വാർത്തകൾ 


🅾 'പാക്കിസ്ഥാന് വേണ്ടിയുള്ള സൈനിക സഹായം സംബന്ധിച്ച്‌ പുറത്ത് വരുന്നത് വളച്ചൊടിച്ച വാര്‍ത്തകള്‍'; ഹഖാനി നെറ്റ് വര്‍ക്ക്, താലിബാന്‍ എന്നിവയുള്‍പ്പടെയുള്ള തീവ്രവാദ സംഘടനകള്‍ക്കെതിരെ പാക്കിസ്ഥാന്‍ ശക്തമായ നടപടികള്‍ എടുക്കണമെന്നും പെന്റഗണ്‍; പാക്കിസ്ഥാന് നല്‍കിയ 50 കോടിയുടെ സൈനിക സഹായത്തില്‍ നിന്നും 30 കോടി അടിയന്തര ചെലവുകള്‍ക്കായി വിനിയോഗിക്കുകയായിരുന്നുവെന്നും പെന്റഗണ്‍ അധികൃതര്‍.


🅾 കണ്ണടച്ചാല്‍ അപ്പോള്‍ത്തന്നെ സുഖമായി ഉറങ്ങാം; രണ്ടുമിനിറ്റിനുള്ളില്‍ ഉറങ്ങാന്‍ പ്രേരിപ്പിക്കുന്ന സാങ്കേതിക വിദ്യ വളര്‍ത്തി അമേരിക്കന്‍ മിലിട്ടറി.


🅾 അമേരിക്കയില്‍ വീണ്ടും വെടിവെയ്‌പ്പ്; കാലിഫോര്‍ണിയയില്‍ ഉണ്ടായ വെടിവെയ്‌പ്പില്‍ കുട്ടികള്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്ക് പരിക്കേറ്റു: മൂന്ന് പേരുടെ നില അതീവ ഗുരുതരം.


🅾 മ്യാന്മറില്‍ റോഹിങ്യന്‍ വംശജര്‍ക്ക് നേരെ പട്ടാളം നടത്തുന്ന അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു; പിന്നാലെ രണ്ട് റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഏഴ് വര്‍ഷം ജയില്‍ ശിക്ഷ; ശിക്ഷിച്ചത് ദേശീയ സുരക്ഷയെ ബാധിക്കുന്ന രീതിയില്‍ വാര്‍ത്ത നല്‍കിയെന്ന കാരണത്താല്‍; മാധ്യമ പ്രവര്‍ത്തകരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭയും യൂറോപ്യന്‍ യൂണിയനും രംഗത്ത്.

🅾 കാട്ടുചെന്നായ്cക്കളെ പോലെയാണ് അമേരിക്കയുടെ പെരുമാറ്റമെന്ന് തുർക്കി പ്രസിഡണ്ട്‌ റജബ് ത്വയിബ് ഉര്‍ദുഗാന്‍.മറ്റ്‌ രാജ്യങ്ങളുമായുള്ള വ്യാപാരത്തിന്‌ ഡോളർ ഇതര കറൻസികൾ ഉപയോഗിക്കുമെന്നും ഉർദ്ദുഗാൻ



 കായിക വാർത്തകൾ  

🅾 ഇന്ത്യ, ഇംഗ്ലണ്ട്‌ അഞ്ചാമത്തേതും അവസാനത്തേതും ആയ ക്രിക്കറ്റ്‌ ടെസ്റ്റ്‌ വെള്ളിയാഴ്ച്ച ആരംഭിക്കും . പരമ്പര നിലവിൽ ഇംഗ്ലണ്ട്‌ 3-1 ന്‌ നേടി കഴിഞ്ഞു


🅾 യുഎസ് ഓപ്പണ്‍: സെറീന വില്ല്യംസും റാഫേല്‍ നദാലും ക്വാര്‍ട്ടറില്‍.


🅾 അടുത്ത ഒളിംപിക്സില്‍ 1500 മീറ്ററില്‍ മാത്രമാണ് ശ്രദ്ധയെന്ന് ജിന്‍സണ്‍ ജോണ്‍സണ്‍. ഏഷ്യൻ ഗെയിംസിൽ ജിൻസൻ സ്വർണ്ണം നേടിയിരുന്നു. സച്ചിന്റെ അഭിനന്ദനം തനിക്ക്‌ ഏറെ പ്രിയപ്പെട്ടതെന്നും ജിൻസൻ


 സിനിമാ വാർത്തകൾ  

🅾 19ാം വയസില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് പക്വതയില്ലായ്മ; പ്രണയസിനിമകള്‍ പോലെയാകും ജീവിതം എന്നുകരുതി; അല്ലെന്ന് തിരിച്ചറിയുമ്ബോഴേക്കും തകര്‍ന്ന് പോയി; രണ്ടാമത്തെ വിവാഹമോചനം പ്രയാസകരമായിരന്നു; ആ സമയത്ത് റോബോട്ടിനെ പോലെ ജീവിച്ചു; രണ്ട് വിവാഹമോചനങ്ങളെപ്പറ്റിയും ശാന്തികൃഷ്ണ


🅾 പ്രിയങ്ക ചോപ്രയുടെ  ഭാവി അമ്മായി അച്ഛന്‍ കടക്കെണിയിലെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍; റിയല്‍ എസ്റ്റേറ്റ് കമ്ബനി ഉടമയായ നിക്ക് ജോനാസിന്റെ പിതാവിന് എട്ട് കോടിയോളം രൂപയുടെ കടമെന്ന് സൂചന; നിക്കിനെ സഹായിക്കാന്‍ പ്രിയങ്കയോട് ആവശ്യപ്പെട്ട് ആരാധകര്‍.


 🅾 ഒടുവില്‍ തീവണ്ടി ഈ ആഴ്‌ച്ചയെത്തും; ടോവിനോ ചിത്രത്തിന്റെ പ്രീ റീലിസ് പ്രൊമോ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍.

🅾 ദിലീപ് കേസില്‍ തന്നെ അനാവശ്യമായി വലിച്ചിഴച്ചു; മാധ്യമങ്ങള്‍ തീര്‍ച്ചയായും നീതിബോധം പാലിക്കണം; വിവാഹം കഴിഞ്ഞാല്‍ അഭിനയിക്കില്ല; അമ്മയെപ്പോലെ കുടുംബിനിയാകാന്‍ താത്പര്യം; നമിതാ പ്രമോദ്


🅾 നിവിന്‍ പോളിയുടെ മിഖായേലിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ഗ്രേറ്റ്‌ ഫാദറിന്‌ ശേഷം ഹനീഫ്‌ അദേനി സംവിധാനം നിർവ്വഹിക്കുന്ന ചിത്രം ആണിത്‌. ഉണ്ണി മുകുന്ദനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു


🅾 പ്രളയത്തില്‍ നിന്ന് ഉയര്‍ത്ത് എഴുന്നേല്‍ക്കുന്ന കേരളത്തിന് കൈത്താങ്ങായി എആര്‍ റഹ്മാനും; ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപ നല്‍കും.


🅾 ഹിന്ദി ചിത്രം'ലവ് രാത്രി'യുടെ പ്രദര്‍ശനം തടയും;ചിത്രത്തിന്റെ പേര് ഹിന്ദു സംസ്‌കാരത്തെ മോശമായി ചിത്രീകരിക്കുന്നു; ശിവസേന.ശിവരാത്രി എന്ന പേരിൽ നിന്നാണ്‌ ലവ്‌ രാത്രി എന്ന പേര്‌ എടുത്തിരിക്കുന്നതെന്നും ശിവസേന. സൽമാൻ ഖാൻ ആണ്‌ ചിത്രത്തിന്റെ നിർമ്മാതാവ്‌


🅾 വ്യത്യസ്തമായ കഥാപാത്രവുമായി ആസിഫ് അലി; ഏറ്റവും പുതിയ ചിത്രം 'കക്ഷി:അമ്മിണിപ്പിള്ള' അണിയറയില്‍ ഒരുങ്ങുന്നു.
Previous Post Next Post
3/TECH/col-right