ELETTIL ONLINE NEWS NIGHT 06-09-2018 - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 6 September 2018

ELETTIL ONLINE NEWS NIGHT 06-09-2018

ELETTIL ONLINE NEWS NIGHT 06-09-2018

 🏮 കേരള വാർത്തകൾ 🏮

🏮 ആഘോഷങ്ങള്‍ വിലക്കി ഉത്തരവിറക്കാന്‍ നിര്‍ദ്ദേശിച്ചത് പിണറായി വിജയന്‍ ആണെന്ന് വ്യക്തമായതോടെ പരാതിയുമായെത്തിയ മന്ത്രിമാര്‍ മാളത്തിലൊളിച്ചു; ആരോടും ആലോചിക്കാതെ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത് അമേരിക്കയ്ക്ക് പോകുന്നതിന് തൊട്ടു മുമ്പ്‌ ; ഗ്രേസ് മാര്‍ക്ക് വിഷയത്തില്‍ കുരുങ്ങാതിരിക്കാന്‍ ആഘോഷങ്ങളില്ലാതെ കലോത്സവം മാത്രം നടത്താന്‍ ആലോചന സജീവം; ഒരുക്കങ്ങള്‍ പാതി വഴിയിലായിരിക്കവേ ആലോചിക്കുക കൂടി ചെയ്യാതെ ചലച്ചിത്ര മേള റദ്ദ് ചെയ്തതില്‍ അക്കാഡമി ചെയര്‍മാന്‍ കമലിന് കടുത്ത പ്രതിഷേധം.


🏮 സ്‌കൂള്‍ കലോത്സവം നടത്തുന്ന കാര്യത്തില്‍ മുഖ്യമന്ത്രി വന്ന ശേഷം തീരുമാനം കൈക്കൊള്ളും; ഗ്രേസ് മാര്‍ക്കിനായി പ്രത്യേക മത്സരങ്ങള്‍ നടത്തുമെന്ന് മന്ത്രി ജയരാജന്‍.


🏮 ആഘോഷങ്ങള്‍ മാറ്റിയതിലെ വിമര്‍ശനം കലയെ സ്‌നേഹിക്കുന്നതിനാല്‍; കലോത്സവം നടത്തുന്ന കാര്യം തീരുമാനിക്കുക പിണറായി വിജയന്‍ മടങ്ങിയെത്തിയതിന് ശേഷം; കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കാന്‍ മത്സരം ജില്ലാ തലത്തില്‍ നടത്താനും ആലോചന; മത്സരം ഒഴിവാക്കുകയല്ല ആര്‍ഭാടം കുറയ്ക്കുകയാണ് ലക്ഷ്യമെന്നും ഇ.പി ജയരാജന്‍.


🏮 ഷൊർണ്ണൂർ പീഡനം; ഗ്രൂപ്പ് വ്യത്യാസമില്ലാതെ ജില്ലാ നേതാക്കളില്‍ ഭൂരിപക്ഷത്തിനും പരാതിക്കാരിയായ പെണ്‍കുട്ടിയോട് യോജിപ്പ്; പരസ്യ നിലപാട് എടുക്കാത്തത് തമ്പുരാനെതിരെ  സംവാദം ഉയര്‍ത്താനുള്ള പേടി കാരണം; ശബ്ദിച്ചാല്‍ ഏത് കരുത്തനേയും നിശബ്ദനാക്കാന്‍ ശശിക്കാവുമെന്ന് ചരിത്രം സാക്ഷി; ശശിയുടെ മാടമ്പിത്തരത്തിനെതിരെ ശബ്ദിക്കുന്നവര്‍ക്കെല്ലാം മുമ്പ്‌  സിപിഎമ്മില്‍ പണി കിട്ടി.


🏮 പാര്‍ട്ടി നടപടി ഉറപ്പാക്കിയില്ലെങ്കില്‍ പരാതി പൊലീസിന് കൈമാറും; നിയമം അറിയാവുന്ന പരാതിക്കാരിയും രണ്ടും കല്‍പ്പിച്ച്‌ തന്നെ; ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍ക്ക് വിലങ്ങു തടിയാവുന്നത് വനിതാ യുവ നേതാവിന്റെ നിശ്ചയദാര്‍ഢ്യം; പികെ ശശിക്കെതിരെയുള്ള ആരോപണം തണുക്കില്ല


🏮 ഭീരുക്കളുടെ ഒരാള്‍ക്കൂട്ടമാകരുത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി; വനിതാ കമ്മീഷന്‍ അധ്യക്ഷയെ ഇത്ര നിസ്സഹായ മുഖഭാവത്തോടെ മുന്‍പ് ഒരിക്കലും കണ്ടിട്ടില്ല; കാര്‍ന്നോന്മാര്‍ സമ്മതിക്കാതെ ഒന്നും ചെയ്യാന്‍ പറ്റില്ലെങ്കില്‍ ഇങ്ങനൊരു കമ്മീഷന്‍ അനാവശ്യ ബാധ്യതയല്ലേ ?;എംഎല്‍എയുടെ പീഡന വിവാദത്തില്‍ സിപിഎമ്മിനെയും സംസ്ഥാന വനിതാ കമ്മീഷനെയും രൂക്ഷമായി വിമര്‍ശിച്ച്‌ എസ്.ശാരദക്കുട്ടി.


🏮 പി.കെ ശശി എംഎ‍ല്‍എയ്‌ക്കെതിരെ യുവതി രംഗത്ത് വരണം; പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്നും വനിതാ കമ്മീഷന്‍


🏮 വൈദ്യുത കമ്മി രൂക്ഷം; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത: ഉപഭോഗം കൂടുതലുള്ള വൈകുന്നേരങ്ങളില്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്താന്‍ നീക്കം. വൈകിട്ട് 6.30 മുതല്‍ 9.30 വരെ വൈദ്യുതി നിയന്ത്രണം


🏮 10000 രൂപ ധനസഹായ വിതരണം വെള്ളിയാഴ്ച പൂര്‍ത്തിയാക്കും; ഇപി ജയരാജന്‍.


🏮 എക്‌സൈസ് സേനയിലേക്ക് കൂടുതല്‍ വനിതകളെ റിക്രൂട്ട് ചെയ്യുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍


🏮 വിള്ളല്‍ വീണ കോഴഞ്ചേരി പാലം അടയ്‌ക്കേണ്ടി വന്നാല്‍ അവതാളത്തിലാകുന്നത് പത്തനംതിട്ടയിലെ പ്രധാന ഗതാഗത മാര്‍ഗം; സമാനമായ പ്രശ്‌നം നിരവധി പാലങ്ങള്‍ക്കുണ്ടാകുമെന്ന് ആശങ്കപ്പെട്ട് പൊതു മരാമത്ത് വകുപ്പ് ; ഏനാത്ത്-റാന്നി പാലം അടക്കമുള്ളവയുടെ സുരക്ഷാ പരിശോധന വീണ്ടും വരും; പ്രധാന പാലങ്ങള്‍ എല്ലാം അടയ്‌ക്കേണ്ടി വന്നാല്‍ കേരളത്തിലെ യാത്രകള്‍ എല്ലാം താറുമാറാകും.


🏮 കോഴഞ്ചേരി പാലത്തിന് ബലക്ഷയമില്ല; ആശങ്ക വേണ്ടെന്ന് വിദഗ്ധസംഘം; പ്രളയത്തെ തുടര്‍ന്ന് തൂണുകളില്‍ ഒന്നിനുണ്ടായ വിള്ളല്‍ അടയ്ക്കും: പാലത്തിന്റെ നവീകരണത്തിന് 1.50 കോടിയുടെ പദ്ധതി നിര്‍ദ്ദേശം സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് വീണാ ജോര്‍ജ് എംഎല്‍എ.


🏮 സംസ്ഥാനത്ത് പ്രളയക്കെടുതി വിട്ട്‌ ഒഴിയുമ്പോൾ  ദൃശ്യമാകുന്നത് അപൂര്‍വ്വ പ്രതിഭാസങ്ങള്‍; പെരിയാറിന്റെ തീരപ്രദേശങ്ങളിലെ കിണറുകളില്‍ ജലനിരപ്പ് അതിവേഗം താഴുന്നു; പെരുമ്പാവൂരിലുള്ള   പക്ഷി ശാസ്ത്രജ്ഞൻ ഡോ: ആർ സുഗതന്റെ  വീട്ടിലെ കിണറ്റില്‍ ജലനിരപ്പ് താഴ്ന്നത് 30 അടിയോളം.


🏮 കുപ്പിവെള്ളം നിരത്തിവച്ചും ഫ്‌ളെക്‌സ് ബോര്‍ഡ് അടിച്ചും ഇനി മന്ത്രിമാരെ പരിപാടിക്ക് ക്ഷണിച്ചാല്‍ അവര്‍ വന്നപാടേ മുഖം വെറുപ്പിച്ച്‌ മടങ്ങും; മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്ന പരിപാടികളില്‍ ഹരിത പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍.


🏮 തച്ചങ്കരിയുടെ പെരുമാറ്റം സ്വേഛാധിപതിയെ പോലെ; ഇന്ന് വന്ന് നാളെ പോകേണ്ടവാണെന്ന ഓര്‍മ്മ തച്ചങ്കരിക്ക് വേണം: കെഎസ്‌ആര്‍ടിസി എംഡിയെ പരസ്യമായി ഭീഷണിപ്പെടുത്തി പന്ന്യന്‍ രവീന്ദ്രന്‍.കെ എസ്‌ ആർ ടി സി സംയുക്ത തൊഴിലാളി നിരാഹാര സമരം ഉൽഘാടനം ചെയ്യുകയായിരുന്നു പന്ന്യൻ രവീന്ദ്രൻ


🏮 മുഖ്യമന്ത്രി കേന്ദ്രത്തെ കുറ്റപ്പെടുത്താതെ നിൽക്കുമ്പോൾ  സി പി എം മറിച്ചുള്ള നയമാണ് സ്വീകരിക്കുന്നതെന്ന് ശ്രീധരന്‍ പിള്ള; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ കാണിക്കുന്ന കെടുകാര്യസ്ഥതയില്‍ ബിജെപി സമരത്തിലേക്ക് നീങ്ങുമെന്നും സംസ്ഥാന അധ്യക്ഷന്‍


🏮 കര്‍ണാടക രജിസ്‌ട്രേഷന്‍ വ്യാജ നമ്പറുള്ള കാർ പെരുമ്പാവൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍! ദുരൂഹതയേറുന്നു.പെരുമ്പാവൂർ സ്വദേശിയായ ഗുണ്ടാ നേതാ ഉണ്ണിയുടെ കൊലപാതകവുമായി ഇതിന്‌ ബന്ദം ഉണ്ടൊ എന്ന് പോലീസ്‌ അന്വേഷിക്കുന്നു


🏮 തായ്‌ലന്‍ഡ് ഗുഹയിലെത്തിയ രക്ഷാ കരങ്ങള്‍ കുട്ടനാട്ടിലേക്കും 'ഓപ്പറേഷനായി' എത്തി !; ഗുഹയിലെ വെള്ളം വറ്റിച്ച യു എസ്‌ സ്വദേശി  റോബര്‍ട്ടും ഇംഗ്ലണ്ട്‌ സ്വദേശി  ആദവും പ്രളയത്തില്‍ മുങ്ങിയ കൈനകരിയിലെ ദൗത്യത്തിന് ശേഷം തിരികെ നാട്ടിലേക്ക് ; ദുബായില്‍ നിന്നും കുട്ടനാട്ടിലെത്തിച്ച 12 കൂറ്റന്‍  പമ്പുകൾ വലിച്ചെടുക്കുന്നത് മിനിട്ടില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം; പത്തു ദിവസം കൂടി തുടര്‍ച്ചയായി പമ്പിംഗ്‌   നടത്തുമെന്നും അധികൃതര്‍


🏮 വിശ്വാസ സമൂഹത്തിന് പുണ്യ ദര്‍ശനമായി മണര്‍കാട് പള്ളിയിലെ നടതുറക്കല്‍ നാളെ; വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം തുറക്കുന്ന നടതുറക്കല്‍ ചടങ്ങിന് സാക്ഷിയാകാന്‍ വിശ്വാസികളുടെ ഒഴുക്ക് ; നട തുറക്കുന്നത് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍.


🏮 ചാക്ക് രാധാകൃഷ്ണന്റെ 18കോടിയുടെ സ്വത്തുക്കളേതെന്ന് കണ്ടെത്താന്‍ നടപടി ആരംഭിച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; രാധാകൃഷ്ണനെ ഇന്നലെ ചോദ്യം ചെയ്തത് എട്ട് മണിക്കൂറോളം; മലബാര്‍ സിമന്റ്‌സ് അഴിമതി കേസ് ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ കുരുങ്ങിയ വ്യവസായി 21 കോടിയുടെ കള്ളപ്പണം ഇടപാടുകള്‍ നടത്തിയെന്ന് റിപ്പോര്‍ട്ട്;  വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്‍ കൂടുതല്‍ കുരുക്കിലേക്ക്.


🏮 വയലാര്‍ രവിയുടേയും തന്റേയും മുഖ്യമന്ത്രി സ്വപ്‌നം വെട്ടിയത് ഒരാള്‍ തന്നെ! പുതിയ വെടി പൊട്ടിച്ച്‌ ശങ്കരനാരായണന്‍; കുറച്ച്‌ കാലം കൂടി ഇവിടെ ചുറ്റിത്തിരിയാന്‍ ആഗ്രഹം ഉള്ളതു കൊണ്ട് പേരു പറയുന്നില്ലെന്ന് മുന്‍ മഹാരാഷ്ട്രാ ഗവര്‍ണ്ണര്‍; ശങ്കരനാരായണനും മുഖ്യമന്ത്രി സ്വപ്‌നമോ എന്ന് പരിഹസിച്ച്‌ സോഷ്യല്‍ മീഡിയ; നേതാക്കള്‍ ലക്ഷ്യം ഇട്ടത് എകെ ആന്റണിയെ എന്ന് സൂചന.


🏮 വ്യത്യസ്ഥ സ്ഥാപനത്തിലേക്ക് സ്ഥലമാറ്റം ആവശ്യപ്പെടുന്നതെങ്ങനെയെന്ന് മനസിലാകുന്നില്ല'; കെഎസ്‌എഫ്‌ഇയിലേക്ക് സ്ഥലമാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള കെഎസ്‌ആര്‍ടിസി ഉദ്യോഗസ്ഥരുടെ അപേക്ഷ തള്ളി ഹൈക്കോടതി; അപ്പീല്‍ പിന്‍വലിക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് സമയം പാഴാക്കിയെന്നും 2500 രൂപ പിഴയടയ്ക്കാനും കോടതി.


🏮 കേരളത്തിലെ പ്രളയക്കെടുതിക്ക് കാരണം മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളമെന്ന തര്‍ക്കം രൂക്ഷം; അണക്കെട്ടിന്റെ സുരക്ഷാ ആശങ്ക സംബന്ധിച്ച അപേക്ഷ സുപ്രീം കോടതി വീണ്ടും പരിഗണിക്കും; മുല്ലപ്പെരിയാറില്‍ നിന്നും ഇടുക്കി അണക്കെട്ടിലേക്ക് പെട്ടന്ന് വെള്ളം നിറഞ്ഞെന്ന് കേരളം  പറയുമ്പോൾ വെള്ളമൊഴുകിയത് 15 മുതല്‍ എന്ന വാദവുമായി തമിഴ്‌നാട്.


🏮 സണ്‍ഡേ സ്‌കൂള്‍ ക്യാമ്പിനിടെ   പെണ്‍കുട്ടി എങ്ങിനെ കുളത്തില്‍ വീണു മരിച്ചു; എട്ടു വര്‍ഷം ഉത്തരം കിട്ടാത്ത ചോദ്യത്തിന് മറുപടി പറയാന്‍ സിബിഐ വരുമെന്നായപ്പോള്‍ ആഹ്ലാദിക്കുന്നത് മക്കള്‍ക്ക് നീതികിട്ടാന്‍പോരാടിയ മാതാപിതാക്കള്‍ക്ക്: ആലപ്പുഴ കൃപാഭവനിലെ മരണത്തില്‍ ഇനിയെങ്കിലും ദുരൂഹതമാറുമോ? 12 കാരി ശ്രേയയുടെ മരണം സി ബി ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു


🏮 പരുമല കോളേജിലെ ഗാന്ധിപ്രതിമയ്ക്ക് നേരെ അക്രമണമുണ്ടായ സംഭവത്തില്‍ നാലു പേര്‍ക്ക് സസ്‌പെന്‍ഷന്‍; പ്രതിമയ്ക്ക് മേല്‍ സിമന്റ് കട്ട കയറ്റി വച്ചും ലൈബ്രറിയില്‍ നാശനഷ്ടമുണ്ടാക്കിയും വിദ്യാര്‍ത്ഥികളുടെ വിളയാട്ടം; അക്രമ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തിലും പ്രചരിച്ചു.


🏮 നടൻ മോഹൻലാൽ അച്ചന്റെയും അമ്മയുടെയും പേരിൽ ആരംഭിച്ച വിശ്വശാന്തി ഫൗണ്ടേഷന്റെ തലപ്പത്ത്‌ ഉള്ളവർ എല്ലാം ആർ എസ്‌ എസ്‌ പ്രവർത്തകർ. മാനേജിങ് ഡയറക്ടര്‍ പിബി മേനോന്‍ സംഘചാലകനെങ്കില്‍ ഡയറക്ടര്‍ ടിഎസ് ജഗദീശ്വരന്‍ ബാലഗോകുലം രക്ഷാധികാരി; ഡോ നാരായണന്‍ ആര്‍എസ്‌എസ് ഉടമസ്ഥതയിലുള്ള ആശുപത്രിയുടെ ചീഫ് മെഡിക്കല്‍ ഓഫീസര്‍; അഡ്വ ശങ്കര്‍ റാം നാരായണന്‍ പ്രാന്ത കാര്യകാരി സദസ്യന്‍; അച്ഛന്റേയും അമ്മയുടേയും പേരുകള്‍ ചേര്‍ത്ത് മോഹന്‍ലാല്‍ ഉണ്ടാക്കിയ ജീവകാരുണ്യ സംഘടനയുടെ തലപ്പത്തുള്ളവരെല്ലാം ആര്‍ എസ് എസുകാര്‍; രാഷ്ട്രീയ പ്രവേശം നിഷേധിക്കുമ്പോഴും  മോഹന്‍ലാല്‍ വരുമെന്ന് തന്നെ ബിജെപിക്കാര്‍ കരുതുന്നത് ഇത്‌ കൊണ്ട്‌ ഒക്കെ തന്നെ


🏮 ഇടുക്കിയില്‍ ഒരു വൈദ്യുതി നിലയം കൂടി നിര്‍മ്മിക്കാന്‍ നീക്കമെന്ന് സൂചന; പദ്ധതി നടപ്പാക്കുന്നത് ഇടുക്കി അണക്കെട്ടിലെ ജലം ഉപയോഗിച്ച്‌ പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കാനും ഭാവിയില്‍ പ്രളയമുണ്ടായാല്‍ നിയന്ത്രിക്കാനും; 1000 കോടി വരെ ചെലവ് വരുന്ന പദ്ധതിക്ക് പണം കണ്ടെത്തുന്നത് ബോര്‍ഡിന് വെല്ലുവിളി


🏮 മുത്തലാഖ് നിരോധിച്ച്‌ ഒരു വര്‍ഷം കഴിഞ്ഞിട്ടും കുണ്ടംകുഴിയിലെ ഷിഹാബുദ്ദീന്‍ അറിഞ്ഞില്ല; മൂന്ന് തവണ തലാഖ് എന്ന് പറഞ്ഞ് സാധനങ്ങളുമായി വീടു വിട്ട് പോയെന്ന് പരാതിപ്പെട്ട് കാസര്‍കോട്ടെ യുവതി; ഭര്‍ത്താവിനെ കാണാന്‍ ഇല്ലെന്ന് പറഞ്ഞ് ആദ്യം പരാതി നല്‍കിയ യുവതി മുനീറ തലാഖിന്റെ പേരില്‍ പരാതിയുമായി പള്ളിക്കമ്മറ്റിയില്‍; പരാതി പൊലീസിന് കൈമാറിയാല്‍ ആദ്യത്തെ മുത്തലാഖ് നിയമ ലംഘന കേസായി മാറിയേക്കും


🏮 കണ്ണൂര്‍ വനിതാ ജയിലില്‍ കുത്തഴിഞ്ഞ ഭരണ സംവിധാനം; സൂപ്രണ്ടും ഡപ്യൂട്ടി സൂപ്രണ്ടും ഗുരുതരമായ വീഴ്ച വരുത്തിയെന്നാക്ഷേപം; പരിശോധനയിലും നിരീക്ഷണത്തിലും താളപ്പിഴ; പിണറായി കൊലക്കേസ് പ്രതി സൗമ്യയുടെ ആത്മഹത്യയില്‍ കീഴ് ജീവനക്കാര്‍ക്കെതിരെ നടപടി; ഉന്നതരെ രക്ഷിക്കാന്‍ സംഘടനാ നേതാക്കളും.


🏮 കരിപ്പൂര്‍ എയര്‍പോര്‍ട്ട് വഴി ഖത്തറിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമം; മൂന്ന് പേര്‍ വടകരയില്‍ പിടിയില്‍. കാഞ്ഞങ്ങാട്‌ മടിക്കൈ സ്വദേശി മുനീർ, ഇരിക്കൂർ സ്വദേശി മുസ്തഫ, കാഞ്ഞങ്ങാട്‌ പടന്ന സ്വദേശി സിദ്ധീഖ്‌ എന്നിവരാണ്‌ പിടിയിൽ ആയത്‌ ; പിടിയിലായത് വിദേശത്തേക്ക് ലഹരിമരുന്ന് കടത്തുന്ന സംഘത്തിലെ കണ്ണികള്‍; ഇവരുടെ ഇരകളായ രണ്ടുപേര്‍ ഇപ്പോഴും വിദേശത്ത് ജയിലില്‍


🏮 അക്കൗണ്ടിങ്  പഠിക്കുമ്പോൾ തുടങ്ങിയ സൗഹൃദം പ്രണയമായി; എല്ലാം തകര്‍ക്കാന്‍ വില്ലനായി രോഗമെത്തിയിട്ടും തളര്‍ന്നില്ല; ആദ്യ കീമോ കഴിഞ്ഞപ്പോള്‍ വിവാഹ നിശ്ചയം; എട്ടാമത്തെ കീമോയ്ക്ക്  മുമ്പ്‌ മാംഗല്യവും; എല്ലാ ഉപേക്ഷിച്ച്‌ കൂലിപ്പണിയെടുത്ത് പ്രിയതമയ്ക്ക് താങ്ങും തണലുമായി ചേര്‍ത്ത് പിടിച്ച്‌ സച്ചിന്റെ ഒറ്റയാള്‍ പോരാട്ടം തുടരും; ക്യാന്‍സറിനും തോല്‍പ്പിക്കാവാത്ത നിശ്ചയദാര്‍ഢ്യവുമായി ഇരുവരും ഇന്ന് കതിര്‍മണ്ഡപത്തിലെത്തി; ഇനി ഇവര്‍ക്ക് വേണ്ടത് സുമനസ്സുകളുടെ പിന്തുണ.പൂളപ്പാടം സ്വദേശി രാധാകൃഷ്ണന്റെ മകൻ സച്ചിൻ ആണ്‌ ഇന്ന് കരുളായി സ്വദേശി ഗിരീഷ്‌ , മഞ്ജു ദമ്പതികളുടെ മകൾ ഭവ്യയെ വിവാഹം കഴിച്ചത്‌


🏮 ഖത്തറില്‍ നിന്നും ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കും കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം എന്ന് പറഞ്ഞ്‌ വിശ്വസിപ്പിച്ച്‌ പലരിൽ നിന്നുമായി കോടികൾ തട്ടിയെടുത്തു.; മലബാര്‍ അടുക്കള ഫേസ്‌ബുക്ക് കൂട്ടായ്മക്കാര്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍; ചെറുപുഴയില്‍ നിന്നും ഷമീം മുഹമ്മദ് കൂടി അറസ്റ്റിൽ ആകുമ്പോൾ  പുറത്ത് വരുന്നത് ഒന്നരക്കോടിയുടെ തട്ടിപ്പ്.


🏮 കുട്ടികളെക്കുറിച്ച്‌ നല്ലതെഴുതിയാലും പത്രക്കാരും സോഷ്യല്‍ മീഡിയക്കാരും കുടുങ്ങും; ദാരിദ്ര്യത്തെ തോല്‍പിച്ച്‌ ഉന്നത വിജയം നേടിയതിനെ കുറിച്ച്‌ വാര്‍ത്ത എഴുതിയതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസിന്റെ പേരില്‍ കര്‍ശന നിയന്ത്രണവുമായി ബാലാവകാശ കമ്മീഷന്‍.ദേശീയ വാർത്തകൾ 

🏮 ഇന്ധനവിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ തിങ്കളാഴ്ച ഭാരത് ബന്ദ്; രാജ്യവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തത് കോണ്‍ഗ്രസ്; ജനങ്ങള്‍ ബന്ദിനോട് സഹകരിക്കണമെന്നും കോണ്‍ഗ്രസ് അഭ്യര്‍ത്ഥന. രാവിലെ 9 മണി മുതൽ ഉച്ചക്ക്‌ 3 വരെ ആണ്‌ ബന്ദ്‌


🏮 വീണ്ടും ഡോളറിനോട് അടിപതറി രൂപ; ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം 72.12 രൂപയായി.


🏮 പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി കുറ്റ കൃത്യമല്ല; 157 വര്‍ഷം പഴക്കമുള്ള നിയമത്തിന് ചരിത്രപരമായ തിരുത്തല്‍ നല്‍കി സുപ്രീം കോടതി; സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമാക്കുന്ന 377 -ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി; ലൈംഗികത്വത്തിെന്റ പേരില്‍ ഒരാളും ഭയന്നു ജീവിക്കാന്‍ ഇടവരരുതെന്ന് പരമോന്നത നീതിപീഠം; സ്വവര്‍ഗ രതി നിയമ വിധേയമാക്കി വിധി പുറപ്പെടുവിച്ചത് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബഞ്ച്.


🏮 ഒരാളുടെ ലിംഗവും ലൈംഗികതയും അയാളുടെ തിരഞ്ഞെടുപ്പാക്കുന്ന ചരിത്ര വിധി; സ്വകാര്യത മൗലീകാവകാശമാണെന്ന് അടിവരയിടുന്ന പ്രാധാന്യം; വൈവിധ്യത്തിന്റെ കരുത്ത് ഉയര്‍ത്തി തിരുത്തിയത് ബ്രിട്ടീഷ് ഭരണകാലത്തെ നിയമം; ചര്‍ച്ചയാകേണ്ടത് ഭരണഘടനയിലൂന്നിയ സദാചാരബോധമെന്നും വിശദീകരണം; ഇനി ഐപിസി 377ലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധം; ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നത് ഇങ്ങനെ.


🏮 ഗര്‍ഭധാരണത്തിനു വേണ്ടിയല്ലാത്ത ഏതുതരം ലൈംഗിക ബന്ധവും കുറ്റകരം! പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന്റെ പേരില്‍ ഭര്‍ത്താവിനെ ഭാര്യക്ക് അകത്താക്കാം; തോളില്‍ കൈയിടുന്നതുപോലും സ്വവര്‍ഗരതി; ഊഹത്തിന്റെ പേരില്‍ അറ്സറ്റ് ചെയ്യാം; ബ്രിട്ടീഷ് കാലത്തെ വിക്ടോറിയല്‍ സദാചാര കരിനിയമം രാഷ്ട്രീയ സാമുദായിക സമ്മര്‍ദങ്ങളെ തുടര്‍ന്ന് മാറാതെ കിടന്നത് 157 വര്‍ഷം; പരമോന്നത നീതിപീഠം റദ്ദാക്കിയ ലൈംഗിക ന്യൂനപക്ഷങ്ങളെ വേട്ടയാടിയ ഐപിസി 377ാം വകുപ്പ് ഇങ്ങനെ.


🏮 സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്ന വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച്‌ പ്രമുഖര്‍; സാമൂഹ്യ മാധ്യമങ്ങളില്‍ പിന്തുണയറിയിച്ച്‌ ശശി തരൂരും അമീര്‍ ഖാനും മുതല്‍ ആലിയ ഭട്ട് വരെ.


🏮 സ്വവര്‍ഗ ലൈംഗികത കുറ്റമല്ലെന്ന് വിധിച്ച സുപ്രീംകോടതി വിധി നല്ല തീരുമാനമെന്ന് ശശി തരൂര്‍.


🏮 സ്വവര്‍ഗരതി നിയമവിധേയമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ ആര്‍.എസ്.എസ്; സ്വവര്‍ഗരതി തെറ്റാണെന്ന് കരുതുന്നില്ല; എന്നാല്‍ ഒരേ ലിംഗത്തിലുള്ളവര്‍ കല്യാണം കഴിക്കുന്നത് പ്രകൃതിവിരുദ്ധമാണെന്ന് ആര്‍.എസ്.എസ് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് അരുൺ കുമാർ


🏮 സ്വവര്‍ഗ്ഗ ലൈംഗീകത ചികിഝിച്ച്‌ മാറ്റാവുന്ന രോഗമെന്ന് ബാബ രാംദേവ്; 'അസുഖം' മാറ്റാന്‍ പതജ്ഞലി സ്റ്റോറില്‍ നിന്നും കുറിച്ച്‌ നല്‍കിയത് എനര്‍ജി ടോണിക്കും, വയറ് വൃത്തിയാക്കാനുള്ള മരുന്നും !.


🏮 സ്വവര്‍ഗ ലൈംഗീകത നിയമവിധേയം; അതൃപ്തി രേഖപ്പെടുത്തി രാഹുല്‍ ഈശ്വര്‍.


🏮 തെലുങ്കാനാ നിയമസഭ പിരിച്ചു വിട്ടു; നടപടി കാലാവധി പൂര്‍ത്തിയാക്കാന്‍ എട്ട് മാസം നിലനില്‍ക്കെ; മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ലക്ഷ്യമിടുന്നത് അതിവേഗ തെരഞ്ഞെടുപ്പിലൂടെ അധികാരം പിടിക്കാന്‍; ടി ആര്‍ എസിന്റെ പിന്തുണ ഉറപ്പിക്കാന്‍ കരുക്കള്‍ നീക്കി ബിജെപി; ഡിസംബറില്‍ തെലുങ്കാനയില്‍ തെരഞ്ഞെടുപ്പ് നടന്നേക്കും; നടപ്പാക്കുന്നത് മോദി തന്ത്രം


🏮 രാഹുല്‍ ഗാന്ധി ഇന്ത്യ കണ്ട ഏറ്റവും വലിയ കോമാളിയെന്ന് ചന്ദ്രശേഖര റാവു; പ്രസ്താവന തെരഞ്ഞെടുപ്പിലേക്ക് നയിച്ചതിനെ വിമര്‍ശിച്ചതിന് മറുപടിയായി; എല്ലാ മന്ത്രിമാരും വീണ്ടും മത്സരിക്കുമെന്ന് ടിആര്‍എസ്; ഭരണം വീണ്ടും ഉറപ്പിക്കാന്‍ കരുക്കള്‍ നീക്കി ചന്ദ്രശേഖര റാവു; തെരഞ്ഞെടുപ്പ് നവംബറില്‍ നടന്നേക്കും; രാഹുലിനെ പരിഹസിച്ച ടിആര്‍എസിന്റെ പോക്ക് എന്‍ഡിഎയിലേക്കോ?.

🏮 രാജീവ് ഗാന്ധി വധക്കേസ്; പ്രതികളെ ജയിലില്‍ നിന്ന് വിട്ടയക്കണമെന്ന് സുപ്രീം കോടതി.


🏮 പേരറിവാളന്റെ അമ്മയുടെ ഒറ്റയാള്‍ പോരാട്ടം വെറുതെ ആയില്ല; മോദി സര്‍ക്കാരിന്റെ വാദങ്ങളെ തള്ളി സുപ്രീംകോടതി; രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ ജയിലില്‍ നിന്ന് വിട്ടയക്കാന്‍ പരമോന്നത നീതിപീഠത്തിന്റെ ഉത്തരവ്: വിദേശ പൗരന്മാരുള്‍പ്പെടെ ഏഴു പ്രതികളെ മോചിപ്പിക്കാനുള്ള അധികാരം തമിഴ്‌നാട് സര്‍ക്കാരിനുണ്ടെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്: പേരറിവാളനും കൂട്ടരും ഇനി പുറം ലോകത്തേക്ക്.


🏮 രാജീവ് ഗാന്ധിയെ വധിച്ച ബോംബ് നിര്‍മ്മിക്കാന്‍ ബാറ്ററികള്‍ എത്തിച്ചു എന്നായിരുന്നു പേരറിവാളന്റെ പേരിലുള്ള കുറ്റം; ആ ബാറ്ററികള്‍ എന്തിനായിരുന്നുവെന്നുപോലും അയാള്‍ക്ക് അറിയില്ലായിരുന്നു; എല്‍ടിടിഇ നേതാവ് ശിവരശനും പൊട്ടുഅമ്മനും തമ്മിലുള്ള വയര്‍ലെസ് സന്ദേശവും തെളിവ്; രാജീവ്ഗാന്ധി വധം വീണ്ടും ചർച്ചയാവുമ്പോൾ  മൂന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ത്യാഗരാജന്റെ വെളിപ്പെടുത്തലും വിവാദമാവുന്നു; പേരറിവാളന്‍ 27 വര്‍ഷം ജയലില്‍ കിടന്നത് വെറുതെയോ?.


🏮 അഭയകേസ് അന്വേഷിച്ച അതേ സിബിഐ എസ്‌പി ത്യാഗരാജന്‍ തന്നെയാണ് എന്റെ കേസും അന്വേഷിച്ചത്; കേസ് ആദ്യം അന്വേഷിച്ച തോമസ് വര്‍ഗീസ് പറഞ്ഞത് അഭയയുടേത് ആത്മഹത്യയാക്കി അവസാനിപ്പിക്കാന്‍ ത്യാഗരാജന്‍ സമ്മര്‍ദം ചെലുത്തിയെന്നാണ്; പിന്നീട് അഭയയുടെ കൊലപാതികളെ പൊലീസ് അറസ്റ്റു ചെയ്തു; അതുപോലെയല്ല രാജീവ്ഗാന്ധി വധക്കേസെന്ന് ആര്‍ക്കും പറയാനാവും? മുമ്ബ് പരോള്‍ കിട്ടിയപ്പോള്‍ പേരറിവാളന്‍ മാധ്യമങ്ങളോട് പറഞ്ഞത്.


🏮 കാമുകനൊപ്പം പോകാന്‍ മക്കളെ കൊലപ്പെടുത്തി അഭിരാമി പോയതോടെ ഒറ്റയ്ക്കായ വിജയ്ക്ക് ആശ്വാസവുമായി രജനീകാന്ത്; കടുത്ത ആരാധകന്റെ സങ്കടം സഹിക്കാനാവാതെ സ്‌റ്റൈല്‍ മന്നന്‍; അമ്മ വകവരുത്തിയ മക്കള്‍ ചെയ്ത ഡബ്‌സ്മാഷ് കണ്ട് പൊട്ടിക്കരഞ്ഞ് സൂപ്പര്‍ താരം; ബിരിയാണിക്കടക്കാരനൊപ്പം കേരളത്തിലേക്ക് ഒളിച്ചോടാനിരുന്ന അഭിരാമി പൊലീസ് കസ്റ്റഡിയിലും അന്താരാഷ്ട്ര  വാർത്തകൾ 

🏮 ഇന്ത്യ-യുഎസ് ബന്ധം ഊട്ടി ഉറപ്പിച്ചു കൊണ്ട് കോംകാസാ കരാറില്‍ ( സമ്പൂർണ്ണ സൈനിക ആശയ വിനിമയ സഹകരണ കരാർ)  ഇരു രാജ്യങ്ങളും ഒപ്പുവെച്ചു; അമേരിക്കയില്‍ നിന്നും പ്രതിരോധ സാങ്കേതിക വിദ്യയും ആയുധങ്ങളും ലഭ്യമാകുന്ന ഈ സുപ്രധാന കരാര്‍ ഒപ്പു വെച്ചത് ഇരു രാജ്യത്തേയും ഉന്നത നേതാക്കള്‍ ചേര്‍ന്ന്.


🏮 ഷാഗോസ് ദ്വീപിന്റെ ഉടമസ്ഥാവകാശം യുകെയ്ക്കാണോ മൗറീഷ്യസിനാണോ? അന്താരാഷ്ട്ര കോടതി ഉപദേശം തേടിയപ്പോള്‍ ഇന്ത്യ അടക്കം 17 രാജ്യങ്ങളും മൗറീഷ്യസിനൊപ്പം; ബ്രിട്ടനെ തുണയ്ക്കാന്‍ അമേരിക്കയും ഇസ്രയേലും കാനഡയും അടക്കം അഞ്ചുരാജ്യങ്ങള്‍ മാത്രം.


🏮 ഒരു പ്രയോജനവുമില്ലാതെ മെസ്സേജുകള്‍ കണ്ടും വായിച്ചും സമയംപോയി; വാട്‌സാപ്പ് അഡ്‌മിന്‍ നഷ്ടം നികത്തണം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡോക്ടര്‍ കോടതിയില്‍; സൗദിയിലെ കേസ് വിജയിച്ചാല്‍ വാട്‌സാപ്പ് അഡ്‌മിന്മാര്‍ കണ്ടം വഴി ഓടേണ്ടിവരും.


🏮 രൂപയ്ക്കെതിരെ ഡോളര്‍ പിടിവിട്ട്‌ ഉയരുമ്പോഴും  പമ്മി നിന്ന് പൗണ്ടും ഒടുവില്‍ ക്ലെച്ച്‌ പിടിക്കുന്നു; ബ്രെക്സിറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കവെ ബ്രിട്ടീഷ് കറന്‍സിക്ക് ഉണര്‍വ്വ്; ഈ ആഴ്ച തന്നെ 95 ല്‍ എത്തിയേക്കാം


🏮 ടാറ്റയുടെ നടുവൊടിക്കാന്‍ ഈ പഠന റിപ്പോര്‍ട്ടിന് കഴിയുമോ? ഏറ്റവും മോശം അഞ്ചുകാറുകളില്‍ റെയ്ഞ്ച് റോവറും ലാന്‍ഡ് റോവറും ഉള്‍പ്പെടുത്തി ബ്രിട്ടീഷ് കണ്‍സ്യൂമര്‍ ഗ്രൂപ്പ്; പത്ത് കോടി രൂപ കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങുന്നത് എന്തിനെന്ന് ചോദ്യം.


🏮 സാലിസ്‌ബറിയില്‍ മാരകവിഷം നിക്ഷേപിച്ച്‌ മടങ്ങിയത് റഷ്യന്‍ മിലിട്ടറി ഇന്റലിജന്‍സ് തന്നെയെന്ന് കണ്ടെത്തി ബ്രിട്ടീഷ് പൊലീസ്; രണ്ടു റഷ്യന്‍ ഏജന്റുമാര്‍ മോസ്‌കോയില്‍നിന്നെത്തി മൂന്നുദിവസം ഹോട്ടലില്‍ താമസിച്ചു കൃത്യം നിര്‍വഹിച്ചുമടങ്ങിയതിന്റെ തെളിവുകള്‍ പുറത്ത്; ബ്രിട്ടനും റഷ്യയും തമ്മിലുള്ള പ്രശ്‌നം മൂര്‍ധന്യത്തിലേക്ക്.


🏮 രഹസ്യപ്പൊലീസിന്റെ പണി കെ.ജി.ബി. ചെയ്യുമ്പോൾ  ഏറെ കടുപ്പമേറിയ പണികള്‍ ഏല്‍പിക്കാന്‍ ലെനിന്‍ തുടങ്ങിയ അതിതീവ്ര വകുപ്പ്; വഞ്ചകരെ പച്ചയ്ക്ക് കത്തിക്കുന്നിടത്ത് തുടങ്ങുന്ന പരിശീലനം; യുക്രൈനിയന്‍ വിമാനവെടിവെപ്പും യു.എസ്. തിരഞ്ഞെടുപ്പും മുതല്‍ സാലിസ്‌ബറി ആക്രമണം വരെ നേട്ടങ്ങളില്‍; ഏകാധിപതിയായ പുട്ടിനെ കാക്കാന്‍ പ്രവര്‍ത്തിക്കുന്ന റഷ്യയുടെ മിലിട്ടറി ഇന്റലിജന്‍സായ ഗ്രൂവിന്റെ കഥ ഇങ്ങനെ.


🏮 ഇന്ത്യയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട അതിപുരാതന വിഗ്രഹങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ നല്‍കി അമേരിക്ക; അഞ്ച് ലക്ഷം അമേരിക്കന്‍ ഡോളര്‍ വിലവരുന്ന ശിവവിഗ്രഹങ്ങള്‍ സൂക്ഷിച്ചിരുന്നത് വാഷിങ്ടണിലെ മ്യൂസിയത്തില്‍; തമിഴ്‌നാട്ടില്‍ നിന്ന് മോഷ്ടിക്കപ്പെട്ട വഗ്രഹങ്ങള്‍ തിരികെ ഏറ്റുവാങ്ങിയത് ഇന്ത്യന്‍ അംബാസിഡര്‍ സന്ദീപ് ചക്രവര്‍ത്തി. കായിക വാർത്തകൾ 
🏮 ഇന്ത്യ , ഇംഗ്ലണ്ട്‌ അഞ്ചാം ടെസ്റ്റ്‌ നാളെ തുടങ്ങും.


🏮 ഇന്ത്യ എ , ഓസ്ട്രേലിയ എ രണ്ടാം ടെസ്റ്റ്‌ ശനിയാഴ്ച്ച തുടങ്ങും


🏮 ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിലും  റെക്കോര്‍ഡോടെ സ്വര്‍ണം നേടി 16കാരന്‍ സൗരഭ് ചൗധരി.ഏഷ്യൻ ഗെയിംസിലും സൗരഭ്‌ സ്വർണ്ണം നേടിയിരുന്നു സിനിമാ ഡയറി 

🏮 ആര്‍പ്പോ വിളികളും ആഘോഷങ്ങളുമായി ഒരു കല്യാണമേളം; കുഞ്ചാക്കോയും നിമിഷാ വിജയനും നായികാനായകന്മാരാകുന്ന മാംഗല്യം തന്തുനാനേനയുടെ ടീസര്‍ പുറത്ത്‌


🏮 ഒടിയന്‍ ഡിസംബര്‍ 14നും ലൂസിഫര്‍ മാര്‍ച്ച്‌ 28 നും കുഞ്ഞാലിമരക്കാര്‍ അടുത്ത ഓണത്തിനും റീലിസ്; മോഹന്‍ലാല്‍ ചിത്രങ്ങളുടെ റിലീസിങ് തിയതി പുറത്തുവിട്ട് ആന്റണി പെരുമ്പാവൂർ


🏮 നീല സാരിയില്‍ അതിസുന്ദരിയായി ട്രാന്‍സ്ജെന്‍ഡര്‍ വേഷത്തില്‍ വിജയ് സേതുപതി: സൂപ്പര്‍ ഡീലക്‌സിലെ താരത്തിന്റെ ലുക്ക് കൈയടി നേടുന്നു.


🏮 വളരെ കുറച്ചുസിനിമകള്‍ മാത്രമേ എന്നെ സ്പര്‍ശിച്ചിട്ടുള്ളു; അഭിനയിച്ചിട്ട് മതിയായില്ലെന്ന് തോന്നിയ സിനിമയാണ് 'അരികെ ; ഇഷ്ടപ്പെട്ട സംവിധായകന്‍ പത്മരാജന്‍; മണിച്ചിത്രത്താഴും തൂവാനത്തുമ്ബികളും പ്രിയ സിനിമകള്‍; ഇന്നത്തെ സംവിധായകര്‍ വളരെ ബോള്‍ഡായി ചിന്തിക്കുന്നു; നടി മംമ്ത മോഹന്‍ദാസ്


🏮 മീനാക്ഷിക്ക് കൂട്ടായി ഒരു കുഞ്ഞ് അതിഥി കൂടി വരുന്നു; രണ്ടാം വട്ടം അച്ഛനാകുന്നതിന്റെ ത്രില്ലില്‍ ദിലീപും: കാവ്യാ മാധവന്‍ ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ച്‌ കുടുംബ സുഹൃത്തുക്കള്‍.


🏮 ബംഗാളി നടിയെ ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; മരിച്ച നിലയില്‍ കണ്ടെത്തിയത് ടി.വി വെബ് സീരിസ് താരം പായല്‍ ചന്ദ്രബത്തിനെ; ആത്മഹത്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.


🏮 സംവിധായകന്‍ രാജമൗലിയുടെ മകന്‍ എസ്‌ എസ്‌ കാർത്തികേയ  വിവാഹിതനാകുന്നു;വധു നടൻ ജഗപതി ബാബുവിന്റെ മരുമകൾ പൂജ പ്രസാദ്‌ ചിത്രങ്ങള്‍ പങ്കുവെച്ച്‌ അഖില്‍ അക്കിനേനി


🏮 ഐഎഫ്‌എഫ്‌കെ റദ്ദാക്കുന്നത് ചലച്ചിത്രോത്സവത്തിന്റെ ഭാവി ഇല്ലാതാക്കും..! നിലപാട് വ്യക്തമാക്കി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.

No comments:

Post a Comment

Post Bottom Ad

Nature