Trending

നിര്‍ണ്ണായക പ്രതിരോധ കരാറില്‍ ഒപ്പുവച്ച്‌ ഇന്ത്യയും അമേരികയും: 2019ല്‍ സംയുക്ത സൈനിക പരിശീലനം നടത്തും


ഇന്ത്യയും അമേരിക്കയും നിര്‍ണ്ണായക പ്രതിരോധ കരാറായ കോംകാസ കരാറില്‍ ഒപ്പിട്ടു. സമ്ബൂര്‍ണ സൈനിക ആശയവിനിമയ സഹകരണ കരാര്‍ എന്നാണ് കരാറിന്റെ പൂര്‍ണ രൂപം. കരാറില്‍ ഒപ്പിട്ടതോടെ തന്ത്രപ്രധാനമായ പ്രതിരോധ സാങ്കേതികവിദ്യ അമേരിക്കയില്‍ നിന്നും ഇന്ത്യക്ക് ലഭിക്കും.
ചൈനയ്ക്കും പാകിസ്ഥാനും വന്‍ തിരിച്ചടിയായി അമേരിക്കയുടെ തീരുമാനം. ഇതോടെ ഇന്ത്യയ്ക്കു നേരെ ചൈനയ്‌ക്കോ പാകിസ്ഥാനോ ചെറുവിരല്‍ അനക്കാന്‍ പോലും സാധ്യമല്ലാതായി. ചൈന ഉള്‍പ്പെടെയുള്ള ശത്രുരാജ്യങ്ങളുടെ മുങ്ങിക്കപ്പലുകളെയും യുദ്ധകപ്പലുകളെയും കണ്ടെത്താന്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് അമേരിക്കയുടെ അതീവരഹസ്യമായ സാങ്കേതിക സംവിധാനത്തിന്റെ പിന്തുണ. അമേരിക്കന്‍ സഖ്യരാജ്യങ്ങള്‍ക്ക് മാത്രം നല്‍കിവരുന്ന കമ്ബയിന്‍ഡ് എന്റര്‍്‌പ്രൈസ് റീജിയണല്‍ ് ഇന്‍ഫര്‍മേഷന്‍ എക്‌സ്‌ചേഞ്ച് സിസ്റ്റം അഥവാ സെന്‍ട്രിക്‌സിന്റെ സഹായമാണ് ഇന്ത്യന് സേനയ്ക്ക് പ്രയോജനപ്പെടുത്താനാവുക.

ഇന്ത്യ-യുഎസ് ബന്ധം ശക്തമാക്കി ഇരുരാജ്യങ്ങളും ഒപ്പിട്ട തന്ത്രപ്രധാനമായ കോംകാസ കരാറിന്റെ ഭാഗമായാണ് സെന്‍ട്രിക്‌സിന്റെ സഹായം ഇന്ത്യയ്ക്ക് ലഭ്യമാവുക. അമേരിക്കയുടെ സൈനിക സഖ്യങ്ങളുമായുള്ള തന്ത്രപ്രധാന ആശയവിനിമയ സംവിധാനമാണ് സെന്ട്രിക്‌സ്.

ഇതോടെ ചൈനയുടെയോ മറ്റ് രാജ്യങ്ങളുടെയോ മുങ്ങിക്കപ്പലിന്റേയോ യുദ്ധക്കപ്പലിന്റേയോ സാന്നിധ്യം അമേരിക്കന്‍ യുദ്ധക്കപ്പലോ വിമാനമോ കണ്ടെത്തിയാല്‍ ഉടന്‍ ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ക്കും യുദ്ധവിമാനങ്ങള്‍ക്കും ആ വിവരം ഉടനടി ലഭ്യമാവും. ചൈനീസ് നാവികസേനാ വാഹനങ്ങളുടെ സാന്നിധ്യവും വേഗതയും മാത്രമല്ല ആ വാഹനങ്ങളുടെ വീഡിയോ ദൃശ്യവും ഇന്ത്യന് സേനയ്ക്ക് ഇതുവഴി ലഭിക്കും. ഇതോടെ ചൈനയ്‌ക്കോ പാകിസ്ഥാനോ ഇന്ത്യയ്ക്കു നേരെ രഹസ്യആക്രമണം നടത്താന്‍ കഴിയില്ല എന്നതാണ് തന്ത്രപ്രധാനമായ കാര്യം

ഇരു രാജ്യങ്ങളും തമ്മിലൂള്ള ഉന്നതതല ചര്‍ച്ചക്ക് ശേഷമാന് കരാറിലെത്തിയ കാര്യം വാര്‍ത്ത സമ്മേളനത്തിലൂടെ അറിയിച്ചത്. ഇന്ത്യ-യുഎസ് ബന്ധത്തിലെ പുതുയുഗപ്പിറവിയാണ് കരാര്‍ എന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിന്‍ പ്രതികരിച്ചു.
ചര്‍ച്ചയില്‍ ഇന്ത്യന്‍ പ്രതിനിധികളായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പ്രതിരോധ മന്ത്രി നിര്‍മ്മലാ സിതാരാമനുമാണ് പങ്കെടുത്തത്. 2019ല്‍ ഇരു രാജ്യങ്ങളിലെയും സൈനികര്‍ സംയുക്ത പരിശീലനം നടത്താനും ധാരണയായി. പ്രതിരോധവും വാണിജ്യവുമുള്‍പ്പടെ നിരവധി വിഷയങ്ങള്‍ ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തു.
Previous Post Next Post
3/TECH/col-right