തിങ്കളാഴ്ചത്തെ ശിവസേന ഹർത്താൽ പിൻവലിച്ചു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 29 September 2018

തിങ്കളാഴ്ചത്തെ ശിവസേന ഹർത്താൽ പിൻവലിച്ചു.

തിരുവനന്തപുരം:ശബരിമലയിൽ സ്ത്രീകൾക്കു പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയെ അപലപിച്ച് ശിവസേന തിങ്കളാഴ്ച നടത്താനിരുന്ന ഹർത്താൽ പിൻവലിച്ചു. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാനാണു ഹർത്താൽ പിൻവലിച്ചതെന്ന് കേരള രാജ്യപ്രമുഖ് എം.എസ്. ഭുവനചന്ദ്രൻ അറിയിച്ചു. പകരം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ആചാരാനുഷ്ഠാനങ്ങൾ മനസ്സിലാക്കാതെ യുക്തിയുടെ അടിസ്ഥാനത്തിലുള്ളതാണു കോടതി വിധിയെന്നു ഭുവനചന്ദ്രൻ പറഞ്ഞു. ഭരണഘടനയെക്കാൾ പഴക്കമുള്ളതാണ് ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ. ആരാധനയും പൂജാവിധികളും എങ്ങനെ വേണമെന്നു ഭരണഘടനയിലില്ല.ക്ഷേത്ര തന്ത്രിക്കും ആചാര്യൻമാർക്കുമാണ് അതു നിശ്ചയിക്കാനുള്ള അവകാശം. വിവിധ മതവിശ്വാസികളുടെ ആരാധനാ കേന്ദ്രമാണു ശബരിമല. അഞ്ചംഗ ബെഞ്ചിലെ ഒരു ജഡ്ജി തന്നെ തീരുമാനത്തോടു വിയോജിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ആരോഗ്യ സർവകലാശാല, വെറ്ററിനറി, കാർഷിക സർവകലാശാലകളുടെ പരീക്ഷകളൊന്നും മാറ്റിവെച്ചിട്ടില്ല. മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണ്.


No comments:

Post a Comment

Post Bottom Ad

Nature