ELETTIL ONLINE NEWS NIGHT 29-09-2018 - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 29 September 2018

ELETTIL ONLINE NEWS NIGHT 29-09-2018

ELETTIL ONLINE NEWS NIGHT 29-09-2018
1194 കന്നി 13
1440 മുഹറം 19
ശനി

 

                
🅾 പ്രളയാനന്തര പുനനിര്‍മ്മിതിക്കായി സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആയി ഉയര്‍ത്താന്‍ നീക്കം; ഗീതാ ഗോപിനാഥിന്റെ ഉപദേശം അനുകൂലമായതോടെ ഫയല്‍ തുറക്കാന്‍ ധനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ പച്ചക്കൊടി; ഇടതു മുന്നണിയില്‍ ചര്‍ച്ച നടത്തി തീരുമാനം നടപ്പാക്കും; പെന്‍ഷന്‍ ഫണ്ട് രൂപീകരിച്ചില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നും മുന്നറിയിപ്പ്; ഒരു മാസത്തെ ശമ്ബളം സാലറി ചലഞ്ചില്‍ നല്‍കിയ ജീവനക്കാര്‍ക്ക് സമ്മാനമായി രണ്ട് വര്‍ഷത്തെ സേവനം അധികം നല്‍കാനുറച്ച്‌ പിണറായി സര്‍ക്കാര്‍.


🅾 ചെറുതോണിയിലെ നിര്‍മ്മാണങ്ങള്‍ക്ക്‌ ഹൈക്കോടതിയുടെ നിരോധനം; നിലവിൽ ചെറുതോണിയിൽ നിർമ്മാണം നടക്കുന്നത്‌ 62 കെട്ടിടങ്ങൾ. നിര്‍മ്മാണ നിരോധിത മേഖലയായി സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന സ്ഥലത്ത് എന്ത് മാനദണ്ഡം അനുസരിച്ചാണ് അനുമതി നല്‍കിയതെന്ന് കോടതി; മൂന്നാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് വാഴത്തോപ്പ് പഞ്ചായത്ത് സെക്രട്ടറിക്ക് കോടതിയുടെ നിര്‍ദ്ദേശം


🅾 സംസ്ഥാനത്ത് ശക്തമായ തിരമാല മുന്നറിയിപ്പ്; തിരമാലകള്‍ കള്ളക്കടല്‍ പ്രതിഭാസത്തിന്റെയും സ്പ്രിങ് ടൈഡിന്റെയും ഫലം; മുന്നറിയിപ്പ് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ തീരങ്ങളില്‍.


🅾 ബാലഭാസ്‌കറിന്റെ നിലയില്‍ നേരിയ പുരോഗതി; ചികിത്സക്കായി എയിംസില്‍ നിന്ന് ഡോക്ടര്‍മാര്‍ എത്തിയേക്കും; വെന്റിലേറ്ററിലാണെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍; ഭാര്യ ലക്ഷ്മിയുടെ നിലയും മെച്ചപ്പെട്ടന്ന് വിവരം; പ്രാര്‍ത്ഥനയോടെ ആരാധകരും സഹപ്രവര്‍ത്തകരും; ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തേക്കും.


🅾 സംസ്ഥാനത്ത് നാളെയും മറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഇടുക്കി പാലക്കാട്‌ ജില്ലകളിൽ ആണ്‌ യെല്ലോ അലർട്ട്‌ പ്രഖ്യാപിച്ചത്‌


🅾 സ്‌കൂള്‍ ശാസ്‌ത്രോത്സവം ആഘോഷങ്ങളും ആര്‍ഭാടങ്ങളുമില്ലാതെ നവംബർ 24,25 തീയതികളിൽ കണ്ണൂരിൽ നടക്കും


🅾 പരിഷ്‌കരണത്തിനെതിരെ സമരം പ്രഖ്യാപിച്ചതിനു പിന്നാലെ കെഎസ്‌ആര്‍ടിസിയില്‍ കൂട്ട സ്ഥലമാറ്റം; മാറ്റിയത് 5000 ജീവനക്കാരെ.


🅾 തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ  എല്ലാ സ്‌കൂള്‍ ബസുകളിലും ജിപിഎസ് സംവിധാനം; പിന്നാലെ മറ്റു വാഹനങ്ങള്‍ക്കും.


🅾 പി.കെ ശശി എംഎല്‍എക്കെതിരായ പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് പൊലീസ്; തൃശൂര്‍ റേഞ്ച് ഐജി ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; പെണ്‍കുട്ടിയെ നേരില്‍ക്കണ്ട് ചോദിച്ചിട്ടും പരാതി ലഭിച്ചില്ല; പെണ്‍കുട്ടിക്ക് പരാതിയില്ലെങ്കില്‍ കേസെടുക്കാനാകില്ലെന്നാണ് നിയമോപദേശം;പരാതികള്‍ മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മാത്രം; ഷൊര്‍ണൂര്‍ എംഎല്‍എയുടെ നടപടി പാര്‍ട്ടി സസ്‌പെന്‍ഷനില്‍ ഒതുങ്ങും.


🅾 ഇന്ധന വിലയുടെ ചൂടില്‍ ഇനി സാധാരണക്കാരന്റെ കീശ കത്തും ! രാജ്യത്ത് പെട്രോളിന് 18 പൈസയും ഡീസലിന് 22 പൈസയും വര്‍ധിച്ചു; തിരുവനന്തപുരത്ത് പെട്രോളിന് വില 85.44, ഡീസലിന് 79.87 രൂപ; മഹാരാഷ്ട്രയില്‍ പെട്രോള്‍ വില 92.45 രൂപയിലേക്ക് കുതിച്ചു.


🅾 ബ്രൂവറി സ്ഥാപിക്കാന്‍ എറണാകുളം കിന്‍ഫ്രാ പാര്‍ക്കില്‍ പത്ത് ഏക്കര്‍ ഭൂമി അനുവദിച്ചിട്ടില്ലെന്ന് ഇ പി ജയരാജന്‍; പവര്‍ ഇന്‍ഫ്രാടെകിന് ഭൂമി നല്‍കിയെന്ന സര്‍ക്കാര്‍ ഉത്തരവ് തെറ്റെന്നും വാദം; കൊടുക്കാത്ത സ്ഥലത്തിന്റെ പേരിലാണ് ഇപ്പോഴത്തെ വിവാദമെന്ന വ്യവസായ മന്ത്രിയുടെ വാദത്തോടെ വെട്ടിലായി എക്‌സൈസ് വകുപ്പ്; സ്ഥലം പോലും ഇല്ലാത്ത കമ്പനിക്ക്‌    ബ്രൂവറി എങ്ങനെ അനുവദിച്ചു എന്ന ചോദ്യത്തില്‍ ഉത്തരം മുട്ടി ടി പി രാമകൃഷ്ണന്‍: 'ബ്രൂവറി ചലഞ്ചി'ലെ കള്ളക്കളി പുറത്താകുമ്പോൾ  കൂടുതല്‍ വെട്ടിലായി പിണറായി സര്‍ക്കാര്‍.


🅾 കാക്കനാട് കിന്‍ഫ്രാ പാര്‍ക്കില്‍ പത്ത് ഏക്കര്‍ അനുവദിച്ചതിന്റെ ഉത്തരവ് പുറത്തു വിടണം; അഴിമതിയില്‍ വ്യവസായ വകുപ്പിനും പങ്കെന്ന് ആരോപണം; റൂള്‍സ് ഓഫ് ബിസിനസിലെ സെക്ഷന്‍ 20 അനുസരിച്ച്‌ ഏത് മന്ത്രിസഭാ യോഗമാണ് ഇത് ചര്‍ച്ച ചെയ്തത്? പുതുതായി ബ്രുവറികളും ഡിസ്റ്റിലറികളും അനുവദിക്കാന്‍ പോകുന്ന വിവരം നാല് പേര്‍ മാത്രം എങ്ങനെ അറിഞ്ഞു? ബ്രൂവറി ചലഞ്ചില്‍ പിണറായി സര്‍ക്കാരിനെ വെട്ടിലാക്കി വീണ്ടും ചെന്നിത്തല; അന്വേഷണം ഉറപ്പിക്കാന്‍ പ്രതിപക്ഷം നിയമനടപടിക്ക്.


🅾 മദ്യലോബിയെ വീണ്ടും പ്രീണിപ്പിച്ച്‌ അധികാരം നിലനിര്‍ത്താനാണ് സിപിഎം ശ്രമം : ശ്രീധരന്‍പിള്ള.


🅾 സ്വര്‍ണ വില വര്‍ധിച്ചു ; പവന്‌ 120 രൂപയാണ്‌ വർദ്ധിച്ചത്‌.  22,760 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു.


🅾 ശബരിമലയില്‍ സ്ത്രീകള്‍ക്ക് സൗകര്യമൊരുക്കാന്‍ വനം വകുപ്പിനോട് 100 ഏക്കര്‍ ആവശ്യപ്പെടുമെന്ന് ദേവസ്വം ബോര്‍ഡ്; സ്ത്രീകള്‍ക്ക് മാത്രമായുള്ള ക്യുവെന്നതും പരിഗണനയില്‍; പതിനെട്ടാം പടി കടത്തി വിടാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കാനും നീക്കം; മണ്ഡലകാലം ആരംഭിക്കാന്‍ വെറും രണ്ട് മാസം മാത്രം ബാക്കി നില്‍ക്കേ സര്‍ക്കാരുമായി കൂടിയാലോചിച്ചുള്ള 'സ്ത്രീ സൗഹൃദ' പദ്ധതികള്‍ക്കൊരുങ്ങി ദേവസ്വം ബോര്‍ഡ്.


🅾 യുവതികളില്‍ നിന്ന് മാറി നില്‍ക്കുകയെന്നത് ശബരിമലയിലെ പ്രതിഷ്ഠയുടെ ആവശ്യമെന്ന് ദീപ രാഹുല്‍ ഈശ്വര്‍; ആര്‍ത്തവമല്ല യുവതികള്‍ മല ചവിട്ടുന്നതിന് തടസം; ഒരു കാരണവശാലും ഞാന്‍ ശബരിമല കയറില്ല, പടി ചവിട്ടില്ല; ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ പോരാടുക തന്നെ ചെയ്യും: സുപ്രീം കോടതി വിധിക്കെതിരെ പൊട്ടിത്തെറിച്ച്‌ ദീപ രാഹുല്‍ ഈശ്വര്‍


🅾 ആരും പേടിക്കേണ്ട,എല്ലാവരും ഓടിക്കോ! സുപ്രീംകോടതി വിധി ശബരിമല അയ്യപ്പന് അത്ര പിടിച്ചില്ലെന്ന് തോന്നുന്നുവെന്ന വാദവുമായി സോഷ്യല്‍ മീഡിയയില്‍ വിശ്വാസികള്‍: പമ്പയിൽ  വീണ്ടും വെള്ളപ്പൊക്കം: ഹോട്ടല്‍ കോംപ്ലക്സ് വരെ വെള്ളം കയറി: കനത്ത മഴയില്‍ പുനര്‍ നിര്‍മ്മാണവും അവതാളത്തില്‍.


🅾 ശബരിമല സുപ്രീംകോടതി വിധിക്കെതിരെ ഒക്ടോബര്‍ ഒന്നിന് തിങ്കളാഴ്ച്ച സംസ്ഥാന വ്യാപകമായി നടത്താനിരുന്ന ഹര്‍ത്താല്‍ ശിവസേന പിൻവലിച്ചു .


🅾 മല ചവിട്ടാന്‍ വിധി ഉണ്ടെങ്കില്‍ അവിടെ എത്തും, ക്ഷേത്രാചാരത്തില്‍ പറഞ്ഞിരിക്കുന്ന വയസ്സ് വരെ ഞാന്‍ കാത്തിരിക്കും..! 'ക്ഷേത്രാചാരങ്ങളെ' ഇങ്ങനെ ഉന്മൂലനം ചെയ്യേണ്ടതുണ്ടോ; നിലപാട് വ്യക്തമാക്കി നടി ഭാമ.


🅾 ശബരിമലയിൽ സ്ത്രീകൾക്ക്‌ പ്രവേശനാനുമതി നൽകിയതിന്‌ പിന്നാലെ തിരക്ക്‌ നിയന്ത്രിക്കാൻ പുതിയ നിർദ്ദേശവുമായി പോലീസ്‌; ശബരിമലയിലേക്ക് ദിവസം 80,000 പേരെ മാത്രം കയറ്റിവിട്ടാല്‍ മതി; നിര്‍ദേശങ്ങളുമായി പോലീസ്.


🅾 ശബരിമലയില്‍ വേണ്ടത് വിവേചനമില്ലാത്ത നിലപാട് തന്നെ; ചരിത്രപരമായ വിധി സ്വാഗതാര്‍ഹം; മാസ്റ്റര്‍പ്ലാന്‍ നടപ്പിലായാല്‍ ഒരു ബുദ്ധിമുട്ടുമില്ലാതെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നും മന്ത്രി ജി സുധാകരന്‍.


🅾 'കുട്ടി ഡ്രൈവര്‍മാര്‍' പുറത്തിറങ്ങിയാല്‍ വീട്ടുകാര്‍ 'അകത്താകും' ! കുട്ടികള്‍ വാഹനമെടുത്ത് പൊതുനിരത്തിലിറങ്ങുന്നത് തടയാന്‍ നടപടിയുമായി പൊലീസും മോട്ടോര്‍ വാഹന വകുപ്പും; അമിത വേഗത മൂലം കൗമാരക്കാര്‍ അപകടത്തിലാകുന്നതിന് പിന്നാലെ പരിശോധന ശക്തമാക്കി അധികൃതര്‍.


🅾 ഗാര്‍ഹികേതര ഉപയോക്താക്കള്‍ക്ക് വൈദ്യുതി ബില്‍ 2000 രൂപയ്ക്ക് മുകളിലാണെങ്കില്‍ ഇനി ഓണ്‍ലൈന്‍ പേയ്‌മെന്റ് മാത്രം; വൈദ്യുതി കമ്ബനികള്‍ നഷ്ടത്തിലെന്ന് ചൂണ്ടികാട്ടി ചെലവ് ചുരുക്കാന്‍ കേന്ദ്രത്തിന്റെ പുത്തന്‍ തന്ത്രം; നിര്‍ദ്ദേശം നടപ്പാക്കിയില്ലെങ്കില്‍ കേന്ദ്രത്തില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചേക്കുമെന്നും സൂചന


🅾 മടപ്പള്ളി ഗവ.കോളേജില്‍ മറ്റൊരു അഭിമന്യുവിനെ സൃഷ്ടിക്കും; ലീഗ് പ്രവര്‍ത്തകരുടെ ഫേസ്‌ബുക്ക് പേജുകളില്‍ പ്രതിഷേധം ഭീഷണി സന്ദേശങ്ങള്‍; കോളേജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷം സിപിഎം - ലീഗ് പോരായി മാറിയപ്പോള്‍ സംഘര്‍ഷഭീതിയില്‍ നാട്.


🅾 എറണാകുളത്ത് വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു.എറണാകുളം ആയവനയിൽ ആണ്‌ ഗ്യാസ്‌ സിലിണ്ടർ പൊട്ടിത്തേറിച്ചത്‌. ആയവന സ്വദേശികളായ തങ്കച്ചൻ, മകൻ ബിജു ഭാര്യ അനിഷ എന്നിവർക്ക്‌ ആണ്‌ പൊള്ളലേറ്റത്‌. മുവാറ്റുപുഴയിലെ ആശുപത്രിയിൽ ആക്കി


🅾 രാത്രി പന്ത്രണ്ടേകാലിന് സ്വാകാര്യ വാഹനം ഓടിച്ചെത്തിയത് ഡിഐജി ഷെഫിന്‍ അഹമ്മദ് ; പൊലീസ് കാറിന് കൈകാണിച്ച്‌ നിര്‍ത്തിയപ്പോള്‍ സാദാ ഡ്രൈവറായി മാറി ഐപിഎസുകാരന്‍; ഡിക്കി വരെ തുറന്ന് പരിശോധിച്ചും ബ്രീത്ത് അനലൈസറില്‍ ഊതിപ്പിച്ചും കൃത്യ നിര്‍വ്വണം നടത്തി പൊലീസുകാരും; എല്ലാം മനസ്സിലാക്കി പേടിച്ചിരുന്നവരെ തേടിയെത്തിയത് അഭിനന്ദനക്കത്തും; വഞ്ചിയൂര്‍ സ്റ്റേഷനിലെ പൊലീസുകാര്‍ സേനയുടെ അഭിമാനമെന്ന് ഡിഐജി ഷെഫിന്‍ അഹമ്മദ്; ഇതാണ് പൊലീസെന്ന് ഓര്‍മ്മിപ്പിച്ച്‌ ചര്‍ച്ചകളും.


🅾 ആ 70 മണിക്കൂറുകളില്‍ ചിന്തകളെ അകറ്റിനിര്‍ത്തി! തിരിച്ചുവരില്ലെന്ന് ഉറപ്പിച്ച നിമിഷങ്ങള്‍; കടലിലെവിടെയോ രൂപംകൊള്ളുന്ന ചുഴലിക്കൊടുങ്കാറ്റിന്റെ സൂചനകള്‍ തന്നു; തിരയെടുത്തെറിഞ്ഞപ്പോള്‍ വാച്ച്‌ കയറില്‍ കുടുങ്ങി! കൈ അനക്കാന്‍ വയ്യാതെ ഒറ്റക്കയ്യില്‍ തൂങ്ങിക്കിടന്നു കൈത്തണ്ട ഒടിയുമെന്നു തോന്നിയപ്പോയി; വര്‍ഷങ്ങളായുള്ള കടല്‍യാത്രയുടെ ഏറ്റവും വലിയ പാഠങ്ങളിലൊന്നിനെക്കുറിച്ച്‌ വാചാലനായി അഭിലാഷ് ടോമി.


🅾 'വയസ്സന്‍' ബസുകള്‍ക്ക് സര്‍ക്കാരിന്റെ 'വരം'; യാത്രാബസുകളുടെ ഉപയോഗ കാലാവധി 15 ല്‍ നിന്ന് 20 വര്‍ഷമാക്കി ഉയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍; തീരുമാനം തങ്ങള്‍ക്കും പ്രയോജനപ്പെടുമെങ്കിലും  സാമ്പത്തിക  ബാധ്യതയ്ക്ക് കാരണമാകുമെന്ന് കെഎസ്‌ആര്‍ടിസി.


🅾 മറ്റൊരുവന്റെ ഭാര്യയുമായി യുവാവ് ഒളിച്ചോടി; പൊലീസ് പിന്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്ന് പൊക്കി; വിവാഹേതര ലൈംഗികബന്ധം കുറ്റകരമല്ലാത്തതിനാല്‍ കൂളായി നിന്ന് കാമുകീ-കാമുകന്മാര്‍; കാമുകന്റെ പൂര്‍വാശ്രമം അന്വേഷിച്ചപ്പോള്‍ ബൈക്ക് മോഷ്ടാവ്; യുവതി മഹിളാമന്ദിരത്തിലും കാമുകന്‍ അകത്തുമായി; സുപ്രീംകോടതിയുടെ വിധിക്ക് പിന്നാലെ ചര്‍ച്ചയായ റാന്നിയിലെ അപൂര്‍വ പ്രണയ കഥ.റാന്നിയിലെ മൊബെയിൽ കടയിൽ ജോലി ചെയ്തിരുന്ന പത്തനംതിട്ട മുണ്ടുകോട്ടക്കൽ ഉയത്തിൽ  തടത്തിൽ ഷിനു (20) ആണ്‌ ജയിലിൽ ആയത്‌. താൻ ജോലി ചെയ്യുന്ന കടയുടെ സമീപത്ത്‌ തയ്യലിന്‌ എത്തിയ യുവതിയുമായാണ്‌ ഷിനു തെങ്കാശിക്ക്‌ കടന്നത്‌.


🅾 മണിക്കൂറുകള്‍ നീണ്ട ഭാര്യയുടെ ഫോണ്‍വിളി ചോദ്യം ചെയ്തു; ഭര്‍ത്താവിനോട് കലിപൂണ്ട യുവതി മൂന്ന് മക്കളെയും കൊന്ന് ആത്മഹത്യ ചെയ്തു; നാടിനെ നടുക്കിയ സംഭവം ഡല്‍ഹി കൊഴിഞ്ഞിപാട്ടി ഗ്രാമത്തില്‍.


🅾 80 ജീവനുകളെ 'ജെസിബി' കൈകളില്‍ താങ്ങി നിര്‍ത്തിയ കപില്‍ ദേവിന് ശാന്തന്‍പാറയുടെ ആദരം; തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് കൊക്കയിലേക്ക് മറിയാന്‍ തുടങ്ങിയ നിമിഷങ്ങളെ വിവരിച്ച്‌ കപില്‍;  കപിലിന് സ്വീകരണം നല്‍കി ഓര്‍ത്തഡോക്‌സ് സഭ.


🅾 കടിച്ച  പാമ്പുകൾ  തന്നെ വിഷമിറക്കി; സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ച ഇരവിപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ അനില്‍കുമാര്‍ രാജിവച്ചു; സ്ഥാനമൊഴിഞ്ഞിട്ടും ആരോപണത്തില്‍ നിന്ന് പിന്മാറിയില്ല; വൈസ് പ്രസിഡന്റ് അഴിമതിക്കാരനെന്ന് ആവര്‍ത്തിച്ചു പറഞ്ഞ് ഗീത; തുണയായി നിന്നവര്‍ പാര്‍ട്ടിക്കൊപ്പം ചേര്‍ന്നത് രാജിക്ക് കാരണമായി.


🅾 പ്രഥമ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ ബോട്ട് ഷോയ്ക്കും ഹോട്ടല്‍ടെക് കേരളയ്ക്കും ബോൾഗാട്ടി പാലസിൽ  തുടക്കമായി; മാരിടൈം ടൂറിസം രംഗത്ത് കേരളത്തിന് ഏറെ സാധ്യതകളുണ്ടെന്ന് വൈസ് അഡ്‌മിറല്‍ എ.കെ ചാവ്‌ല.


🅾 കൈക്കൂലിക്കാരനെ പൂട്ടി മന്ത്രി ജി സുധാകരന്‍;തൃക്കരിപ്പൂർ   സബ് രജിസ്ട്രാര്‍ വിവി മണിയ്ക്ക് സസ്‌പെന്‍ഷന്‍.


🅾 തലസ്ഥാനത്തെ ഞെട്ടിച്ച്‌ വന്‍ പെണ്‍ഭാണിഭ സംഘം പിടിയില്‍; ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ കസ്റ്റഡിയില്‍.


🅾 അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് യുവതിയുടെ ജീവനെടുത്തു; കൊട്ടാരക്കര സ്വദേശിനി സബിത മരിച്ചത് വയറ്റിലെ മുഴകള്‍ നീക്കാനുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയയെ തുടര്‍ന്നുള്ള പിഴവും അണുബാധയെയും തുടര്‍ന്ന്; പിഴവു പറ്റിയത് മറച്ചുവെക്കാന്‍ ശസ്ത്രക്രിയക്ക് രണ്ട് ദിവസത്തിന് ശേഷവും യുവതിയെ കാണാനും അനുവദിച്ചില്ല: ആശുപത്രിക്കെതിരെ പരാതി നല്‍കി ബന്ധുക്കള്‍.


🅾 കണ്ണൂരില്‍ നിന്നും പറന്നുയരാനൊരുങ്ങി എമിറേറ്റ്‌സും ഇത്തിഹാദും ഉള്‍പ്പടെ 11 അന്താരാഷ്ട്ര വിമാന  കമ്പനികൾ ;  മോടിപിടിപ്പിക്കലും റോഡ് സൗകര്യങ്ങളും മികച്ചതാക്കാന്‍ കരാര്‍ മോണ്ടി കാര്‍ലോ ലിമിറ്റഡിന്; പുരോഗമിക്കുന്നത് അവസാന റൗണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍; വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ വിമാനത്താവളം ഈ വര്‍ഷം സജ്ജമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.


🅾 ആര്‍എസ്‌എസിനെതിരെ സെമി കേഡര്‍ ശൈലി വേണം; സംഘടനാ സംവിധാനം താഴെതട്ടില്‍ നിന്നും ഉടച്ചു വാര്‍ക്കുമെന്ന ഇച്ഛാശക്തിയോടെ കെ സുധാകരന്‍ പണി തുടങ്ങി; ഖദറിട്ട് ബലംപിടിച്ചു നടന്നാല്‍ മാത്രം പോരായെന്ന് നേതാക്കള്‍ക്ക് മുന്നറിയിപ്പും; ഗംഭീര പരിഷ്‌കാരം കണ്ണൂരില്‍ തുടങ്ങാന്‍ ഉറപ്പിച്ച്‌ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ്; കെഎസ് ബ്രിഗേഡ് കോണ്‍ഗ്രസ് ബ്രിഗേഡായി സൈബര്‍ ലോകവും കീഴടക്കും.


🅾 ചേന്ദമംഗലം കൈത്തറി ലാക്‌മേ ഫാഷന്‍ വീക്കിലേക്ക്; ഫ്രണ്ട്‌സ് ഓഫ് ചേന്ദമംഗലവും സേവ് ദ ലൂമും ഒപ്പം ചേര്‍ന്ന് കൈത്തറിക്ക് പുതു ജീവന്‍ നല്‍കുന്നു; രാജ്യാന്തര ഫാഷന്‍ ഭൂപടത്തില്‍ ഇടമൊരുങ്ങുമ്പോൾ  അതു കേരള കൈത്തറിക്കു നല്‍കുക പുതിയൊരു ദിശാബോധം.


🅾 ഫ്രാങ്കോയ്ക്ക് അനുകൂലമായി മൊഴി നല്‍കാന്‍ പ്രേരിപ്പിച്ചു;കോടനാട്‌ ഇടവക വികാരി ഫാദർ നിക്കോളാസ്‌ മണിപ്പറമ്പിലിനെതിരെ കന്യാസ്ത്രീകൾ.. ഫ്രാങ്കോക്ക്‌ എതിരായ പരാതിയിൽ നിന്ന് പിന്നോട്ട്‌ പോകില്ലെന്നും സിസ്റ്റർ അനുപമ


🅾 ഞാനിപ്പോള്‍ ബിഷപ്പിനെ കാണാന്‍ ജയിലില്‍ വെയിറ്റ് ചെയ്തിരിക്കയാണ്; ബിഷപ്പിനെ കാണുന്നതില്‍ എന്താണ് തെറ്റ്? നമുക്കെന്താ കുഴപ്പം കാണുന്നതില്‍! ഞാന്‍ കാരാഗൃഹത്തില്‍ ആയിരുന്നപ്പോള്‍ എന്നെ നിങ്ങള്‍ വന്നുകണ്ടോയെന്ന് ബിഷപ്പ് ഇനി ചോദിച്ചാല്‍ പറയണമല്ലോ?' കുറവിലങ്ങാട് മഠത്തിലെത്തിയ ഫാ. നിക്കോളസ് നേരെ പോയത് പാല ജയിലിലേക്ക്; ഇനി ദൈവവിളി ഉണ്ടാകുമെന്ന് തോന്നുന്നുണ്ടോ... കാര്‍ന്നോമ്മാര് വിടുമോയെന്നും കന്യാസ്ത്രീകളോട് ചോദിച്ചെന്ന് ഇടവക വികാരി . എന്നാൽ താൻ ആർക്കും അനുകൂലമായി മൊഴി നൽകാൻ പ്രേരിപ്പിച്ചിട്ടില്ല. ആരോപണം നിഷേധിച്ച്‌ ഫാദർ നിക്കോളാസ്‌ മണിപ്പറമ്പിൽ


🅾 ഫ്രാങ്കോയ്ക്ക് വേണ്ടി കേസ് അട്ടിമറിക്കാന്‍ ഫാദര്‍ നിക്കോളസ് മണിപ്പറമ്പിലിന്റെ   ഇടപെടല്‍; കുറവിലങ്ങാട് മഠത്തിലെത്തിയത് കന്യാസ്ത്രീകളെ സ്വാധീനിക്കാനെന്ന് സിസ്റ്റര്‍ അനുപമയുടെ വെളിപ്പെടുത്തല്‍; സമരം ചെയ്തതും പരാതി നല്‍കിയതും തെറ്റായി പോയെന്ന് വകാരി പറഞ്ഞെന്ന് അനുപമ


🅾 ബലാത്സംഗത്തെ സാധൂകരിക്കുന്ന തെളിവുകള്‍ കിട്ടി; ഇനി കണ്ടെത്താനുള്ളത് പ്രതികാരത്തിന്റെ ഉത്തരവുകളും അനുബന്ധ രേഖകളും; തെളിവ് ശേഖരണം പൂര്‍ത്തിയാകും വരെ ബിഷപ്പിന് ജാമ്യം കിട്ടില്ലെന്ന് ഉറപ്പിക്കാന്‍ തന്ത്രങ്ങളൊരുക്കി പ്രോസിക്യൂഷന്‍; ഇംഗിതത്തിന് വഴങ്ങാതെ വന്നതോടെ മെത്രാന്‍ ചുമതലകളില്‍ നിന്നും ഒഴിവാക്കിയെന്ന കന്യാസ്ത്രീയുടെ മൊഴി തെളിയിക്കാന്‍ ഉറച്ച്‌ അന്വേഷണ സംഘം; അഞ്ച് കന്യാസ്ത്രീകളുടെ രഹസ്യ മൊഴിയും എടുക്കും; ഫ്രാങ്കോ മുളയ്ക്കലിനെ കൂടുതല്‍ കുരുക്കിലാക്കാന്‍ പൊലീസ്.


🅾 നെടുമ്പാശേരി വിമാനത്താവളത്തെ പ്രളയം ബാധിക്കാതിരിക്കാന്‍ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി.


🅾 ബ്രൂവറി അനുവദിക്കാനുള്ള തീരുമാനം എല്‍ഡിഎഫ് നയത്തിന് വിരുദ്ധമല്ല : കാനം രാജേന്ദ്രന്‍.ആവശ്യം ഉള്ളിടത്ത്‌ മദ്യം കൊടുക്കുക എന്നതാണ്‌ എൽ ഡി എഫ്‌ നയം


ദേശീയം

🅾 ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് തുളസീദാസ് ബോര്‍ക്കര്‍ (84) മരിച്ചു; അന്ത്യം മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍.


🅾 മിന്നലാക്രമണത്തിന്റെ സൂചനകള്‍ നല്‍കി രാജ്‌നാഥ് സിങ്; അതിര്‍ത്തിയില്‍ ചില വലിയ കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്;എന്താണെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല! നടന്നതെന്താണെന്ന് നിങ്ങള്‍ അടുത്തുതന്നെ അറിയുമെന്നും മന്ത്രി; പാക്കിസ്ഥാനാണ് ആദ്യം വെടിവയ്ക്കുന്നതെങ്കില്‍ പിന്നീട് ബുള്ളറ്റിന്റെ എണ്ണം നോക്കരുതെന്നും സൈനികര്‍ക്ക് നിര്‍ദ്ദേശം.


🅾 പാക്കിസ്ഥാനെതിരേ മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് കൂടി ഇന്ത്യ നടത്തിയോ? വേറെ ഒരു സംഭവം കഴിഞ്ഞദിവസം ഉണ്ടായതായി പ്രഖ്യാപിച്ച്‌ രാജ്‌നാഥ് സിങ്; മൂന്നുദിവസം മുമ്പ്‌  നടന്ന കാര്യത്തെക്കുറിച്ച്‌ തല്‍ക്കാലം ഒന്നും പറയാന്‍ നിവൃത്തിയില്ലെന്ന് ആഭ്യന്തരമന്ത്രി; ഇന്ത്യന്‍ സൈനികരെ കൊന്നതിന് തിരിച്ചടിക്കാന്‍ മിന്നലാക്രമണം നടത്തി വന്‍ നാശം വരുത്തിയതായി റിപ്പോര്‍ട്ടുകള്‍; ഇന്ത്യ-പാക് ബന്ധം വീണ്ടും അപകടകരമായ നിലയിലേക്ക്.


🅾 വിവരങ്ങള്‍ 'അപ്‌ഡേറ്റഡ്' അല്ലെങ്കില്‍ ആധാര്‍ 'ഔട്ട്‌ഡേറ്റഡാകും'! ബയോമെട്രിക്ക് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാത്ത കുട്ടികളുടെ ആധാര്‍ റദ്ദാകുമെന്ന് സര്‍ക്കാര്‍; റദ്ദാകുന്നത് 15 വയസ് കഴിഞ്ഞിട്ടും അപേഡേറ്റ് ചെയ്യാത്ത ആധാര്‍; 800 അക്ഷയ കേന്ദ്രങ്ങളില്‍ ബയോമെട്രിക്‌സ് അപ്‌ഡേറ്റ് ചെയ്യാന്‍ സൗകര്യമൊരുക്കി സര്‍ക്കാര്‍.


🅾 ഇംഗ്ലീഷ്‌ വിരോധവുമായി വീണ്ടും ഉപരാഷ്ട്രപതി. ഗുഡ് മേര്‍ണിംഗ് മുതല്‍ ഗുഡ് നൈറ്റ് വരെയുള്ള ആശംസകള്‍ തനിക്ക്‌  ആവശ്യമില്ല..! 'നമസ്‌കാരം' മാത്രം മതിയാകും; ഇംഗ്ലീഷിനെതിരെ വീണ്ടും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു


🅾 പൊലീസുകാരുടെ ബൈക്കില്‍ കാര്‍ ഉരസി; കാര്‍ യാത്രികനായ യുവാവിനെ പൊലീസുകാര്‍ വെടിവച്ചു കൊന്നു; രണ്ട് പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്; സംഭവം ലഖ്‌നൗവില്‍; വെടിയുതിര്‍ത്തത് തങ്ങളെ ഇടിക്കാന്‍ ശ്രമിച്ചപ്പോഴെന്ന് പൊലീസുകാര്‍; അല്ലെന്ന് യുവാവിനൊപ്പം സഞ്ചരിച്ച സുഹൃത്ത്.


🅾 യോഗിജി ഞങ്ങളുടെ മുഖ്യമന്ത്രിയായപ്പോള്‍ ഞങ്ങള്‍ വളരെ സന്തോഷിച്ചു, ബിജെപി ഞങ്ങളുടെ വിശ്വാസത്തെ ഇല്ലാതാക്കി..! മനസ്സിനെ തളര്‍ത്തുന്ന വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട ആപ്പിള്‍ എക്‌സിക്യുട്ടീവ്‌ വിവേക്‌ തിവാരിയുടെ ഭാര്യ രംഗത്ത്‌


🅾 കാർ നിർത്തിയില്ലെന്നാരോപിച്ച്‌ പോലീസ്‌ വെടി വച്ച്‌ കൊന്ന യുവാവിന്റെ ഭാര്യാ സഹോദരൻ യോഗി സർക്കാരിനെ വെല്ലു വിളിച്ച്‌ രംഗത്ത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ വെടിവെച്ചു വീഴ്ത്താന്‍ ഇത് കാശ്മീരല്ല...! ഈ അരുംകൊലയ്ക്ക് യോഗി മറുപടി പറയണം, ഇല്ലെങ്കില്‍ മൃതദേഹം നീക്കില്ലെന്ന് കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യാ സഹോദരന്‍.


🅾 തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കുഴിയില്‍ ചാടി തെലുങ്കാന സര്‍ക്കാര്‍; വോട്ടര്‍മാരെ കൈയിലെടുക്കാന്‍ ഓര്‍ഡര്‍ കൊടുത്തത് 95 ലക്ഷം സാരികള്‍ക്ക്; പൊടിച്ചത് 280കോടി രൂപ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റ ചട്ട ഉത്തരവ് പൊല്ലാപ്പായി; സാരി എന്തു ചെയ്യണമെന്നറിയാതെ സര്‍ക്കാരും ടിആര്‍എസും


അന്താരാഷ്ട്രീയം

 
🅾 ഇന്തോനേഷ്യയില്‍ നിന്നും കേള്‍ക്കുന്നത് ഞെട്ടിക്കുന്ന മരണ സംഖ്യ ! ശക്തമായ ഭൂചലനത്തിലും സുനാമിയിലും മരണ സംഖ്യ 384 ആയി ഉയര്‍ന്നുവെന്ന് ദുരന്ത നിവാരണ സേനയുടെ അറിയിപ്പ്; സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം; ദുരന്തത്തില്‍ തകര്‍ന്നത് ഒട്ടേറെ വീടുകളും കെട്ടിടങ്ങളും.


🅾 ഇന്തോനേഷ്യന്‍ തീരത്ത് ആഞ്ഞടിക്കുന്നത് രാക്ഷസന്‍ തിരമാലകള്‍; പത്ത് മീറ്ററോളം ഉയരത്തില്‍ തിരമാലകള്‍ സംഹാര താണ്ഡവമാടിയപ്പോള്‍ രണ്ട് നഗരങ്ങള്‍ തകര്‍ന്ന് തരിപ്പണമായി; മരണ സംഖ്യ 500നോട് അടുത്തതായും റിപ്പോര്‍ട്ടുകള്‍; സുനാമിയില്‍ പെട്ട് നിരവധി കെട്ടിടങ്ങള്‍ വെള്ളത്തിനടിയില്‍; രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍പോലും പറ്റാതായതോടെ മൃതദേഹങ്ങള്‍ മണല്‍ മൂടിയ അവസ്ഥയില്‍; ഭയന്ന് വിറങ്ങലിച്ച്‌ തീരദേശവാസികള്‍.


🅾 ഇന്തോനേഷ്യയിലെ  ഭൂചലനത്തില്‍ തുടര്‍ചലന സാധ്യതയുള്ളതിനാല്‍ പാലുവിലെ വിമാനത്താവളം അടച്ച്‌ അധികൃതര്‍; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം സുലവേസിയില്‍ നിന്നും 56 കിലോ മീറ്റര്‍ അകലെ ഭൂമിക്കടിയില്‍ നിന്നും !.


🅾 ഗാസാ പ്രക്ഷോഭത്തിനിടെ ഇസ്രയേല്‍ വെടിവയ്പ്പ്; ഏഴ് പലസ്തീനികള്‍ കൊല്ലപ്പെട്ടു.


🅾 ലോകത്തിന് മുന്‍പില്‍ ഇന്ത്യയ്ക്ക് അഭിമാനമായി ഈ 'പെണ്‍കരുത്ത്'; ബിസിനസ് രംഗത്തെ കരുത്തരായ 50 വനിതകളുടെ പട്ടികയില്‍ ആലീസ് വൈദ്യനും; ഫോര്‍ച്യൂണ്‍ മാസിക പുറത്ത് വിട്ട പട്ടികയില്‍ ആലീസ് നേടിയത് 47ാം റാങ്ക്; ഇന്ത്യയില്‍ നിന്നും പട്ടികയില്‍ ഇടം നേടിയ ഏക വ്യക്തി.ഇൻഷുറൻസ്‌ കമ്പനികളുടെ ബിസിനസിന്‌ സുരക്ഷ നൽകുന്ന റീ ഇൻഷുറൻസ്‌ കമ്പനിയായ ജി ഐ സി യുടെ ആദ്യ വനിതാ സി എം ഡി ആണ്‌ 59 കാരിയായ ആലീസ്‌


🅾 ബറാക്ക്‌ ഒബാമയുടെ മകൾ മാലിയ ഒബാമ അഭിനയിച്ച്‌ മ്യൂസിക്ക് വീഡിയോ പുറത്തിറങ്ങി; വാക്കിങ് ഓണ്‍ എയര്‍ എന്ന വീഡിയോക്ക് വന്‍ സ്വീകാര്യത; വിനോദ വ്യവസായ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി മാലിയ.


🅾 ഇറാനുമേല്‍ ഉപരോധം ശക്തമാക്കുന്നതിനൊപ്പം ഇന്ത്യക്ക് ഉപദേശവുമായി അമേരിക്ക; എണ്ണ ഇറക്കുമതിക്ക് ഇന്ത്യ ബദല്‍ മാര്‍ഗം തേടണമെന്ന് ട്രംപ് ഭരണകൂടം; ഇറാനുമായി സഹകരിക്കുന്നവരുമായി  സാമ്പത്തിക  ബന്ധമില്ലെന്നും മുന്നറിയിപ്പ്.


🅾 ലൈംഗികാരോപണത്തിന് പിന്നാലെ 88 കാരനായ ചിലിയൻ വൈദികൻ ഫാദർ ഫെർണാണ്ടൊ കരഡിമക്കെതിരെ   നടപടിയെടുത്ത് പോപ്പ് ഫ്രാന്‍സിസ്; പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ ശിക്ഷയായി 'ജീവപര്യന്തം അനുതാപവും പ്രാര്‍ത്ഥനയും'; നടപടി വധശിക്ഷയ്ക്ക് തുല്യമെന്ന് പുരോഹിതര്‍


കായികം

🅾 ഐഎസ്‌എല്‍ ആരവത്തിന് ഇന്ന് കിക്കോഫ്; കരുത്തു കാട്ടാന്‍ എടികെയും കലിപ്പടക്കാന്‍ ബ്ലാസ്റ്റേഴ്‌സും നേര്‍ക്കുനേര്‍; ഉദ്ഘാടന മത്സരം കൊല്‍ക്കത്ത വിവേകാനന്ദ യുവ ഭാരതി സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30ന് ആരംഭിച്ചു  ഐഎസ്‌എല്‍ ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ ലീഗ്; തന്ത്രങ്ങളൊരുക്കി കോപ്പലാശാനും ഡേവിഡ് ജയിംസും.


🅾 ഐ എസ്‌ എല്ലിൽ ബ്ലാസ്റ്റേഴ്സും എ ടി കെ യും തമ്മിലുള്ള മൽസരം പകുതി സമയം പിന്നിടുമ്പോൾ ഇരു ടീമുകളും ഗോൾ നേടിയിട്ടില്ല


സിനിമാ ഡയറി

🅾 പ്രേക്ഷകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന ആ ദിനം വന്നെത്തി; ഒക്ടോബര്‍ 23 ന് തന്റെ പിറന്നാള്‍ ദിനത്തില്‍ പ്രതിസ്തുത വധുവിനെ വെളിപ്പെടുത്തുമെന്ന് പ്രഭാസ്.


🅾 ഇത്രയും വികാരഭരിതയായി സിനിമ കാണുന്നത് ആദ്യമായി..! മണിച്ചേട്ടനെ കണ്ട് തിയ്യേറ്ററില്‍ നിന്ന് ഇറങ്ങിയ ഹണിറോസ് പൊട്ടിക്കരഞ്ഞു.


🅾 ഫേസ്ബുക്കിലും ട്വിറ്ററിലും മാത്രമല്ല ഇനി ഇന്‍സ്റ്റഗ്രാമിലും ഞാനുണ്ടാകും; മഞ്ജു വാര്യര്‍.


🅾 വിശാലിന്റെ പുതിയ ചിത്രം 'സണ്ടക്കോഴി 2' ; ട്രെയ്‌ലര്‍ പുറത്തിറങ്ങി.


🅾 ധര്‍മജന്‍ ബോള്‍ഗാട്ടി നിര്‍മിക്കുന്ന 'നിത്യ ഹരിത നായകന്‍' ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഒക്ടോബര്‍ 1ന്. നായകൻ ആയി വിഷ്ണു ഉണ്ണികൃഷ്ണൻ.

No comments:

Post a Comment

Post Bottom Ad

Nature