Trending

ഗ്രാമ പഞ്ചായത്ത് ഇടപെട്ടു: തടേങ്ങൽ ചെറുമണ്ണ് നിവാസികൾക്ക് ഇനി വഴി നടക്കാം.

വയൽ നികത്തി പഞ്ചായത്ത് മിനി സ്റ്റേഡിയം നിർമ്മിച്ചതോടെ 'പെരുവഴി' യിലായ കിഴക്കോത്ത് പഞ്ചായത്ത് പതിനെട്ടാം വാർഡ് പരിധിയിലെ ചെറ്റക്കടവ് തടേങ്ങൽ, ചെറുമണ്ണ് നിവാസികൾക്ക് ഇനി വഴി നടക്കാം. 





റോഡ് പണി പുരോഗമിക്കുന്നു  

നരിക്കുനി പൂനൂർ റോഡിൽ നിന്നും ചെറ്റക്കടവു ഭാഗത്ത് നിന്നും തടേങ്ങൽ ചെറുമണ്ണ് നിവാസികൾക്കും, എം.ജെ.ഹയർ സെക്കന്ററി സ്കൂളിലേക്ക് പോകുന്ന വിദ്യാത്ഥികൾക്കും വയൽ നികത്തിയതോടെ വഴി നടക്കാൻ ഇടമില്ലായിരുന്നു. വയൽ നികത്തിയതാണ് ഇവരെ ദുരിതത്തിലാക്കിയത്. വയൽ നികത്തി മിനി സ്റ്റേഡിയം നിർമ്മിച്ചതോടെ ഇവർ ഉപയോഗിച്ചിരുന്ന നടപ്പാത ഇല്ലാതായി.




എളേറ്റിൽ മിനി സ്റ്റേഡിയം വെള്ളംകയറിയ നിലയിൽ 

മിനി സ്റ്റേഡിയം നിർമ്മാണം ആരംഭിച്ച സമയത്തു തന്നെ നടക്കാൻ ആവശ്യമായ സൗകര്യം ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഇതെ തുടർന്ന് സ്റ്റേഡിയത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിനോട് ചേർന്ന ഭാഗത്ത് കൂടി റോഡ് നിർമ്മിക്കുമെന്ന് അന്നത്തെ ഭരണ സമിതി ഉറപ്പ് നൽകിയിരുന്നു. 




എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും നടപ്പാത ഒരുക്കാൻ പഞ്ചായത്ത് ഭരണ സമിതികൾക്ക് കഴിഞ്ഞിരുന്നില്ല. മഴക്കാലം ആരംഭിച്ച സമയത്ത് പരിസര വാസികളുടെ പ്രയാസം നേരത്തെ  റിപ്പാർട്ട് ചെയ്തിരുന്നു. തുടർന്ന്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.സി.ഉസ്സയിൻ മാസ്റ്റർ ഇടപ്പെട്ട്, സ്റ്റേഡിയത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ ഒന്നര മീറ്ററും, സ്വകാര്യ വ്യക്തി പുതിയൊട്ടിൽ ഉദയന്റെ പറമ്പിന്റെ ഒരു ഭാഗവും ചെർത്ത് മൂന്ന് മീറ്ററിൽ റോഡ് നിർമ്മിച്ചിരിക്കുകയാണ്.

റിപ്പോർട്ട് : മുജീബ് ചളിക്കോട് 
Previous Post Next Post
3/TECH/col-right