എളേറ്റിൽ:എളേറ്റിൽ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ CH അനുസ്മരണം സംഘടിപ്പിച്ചു.
"സി എച് മുഹമ്മദ്കോയ: വേർപാടിന്റെ 35 വർഷങ്ങൾ" എന്ന പേരിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം എം എ ഗഫൂർ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. സി.കെ അബൂ അധ്യക്ഷനായ ചടങ്ങിൽ വി.കെ അബ്ദുറഹിമാൻ മുഖ്യ പ്രഭാഷണം നടത്തി.

എൻ സി ഉസൈൻ മാസ്റ്റർ, കെ.കെ ജബ്ബാർ മാസ്റ്റർ, മൊയ്ദീൻ കുട്ടി മാസ്റ്റർ, ഹബീബ് എളേറ്റിൽ, റഊഫ് കെ.പി, സമദ് വട്ടോളി,കൃഷ്ണൻ.എൻ.കെ, കെ.പി ഹനീഫ,റാഫി. കെപി എന്നിവർ സംസാരിച്ചു.
ഉബൈസ് വട്ടോളി സ്വാഗതവും കെ കെ കാദർ നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS