Trending

വയോജനങ്ങളെ ബീച്ച്‌ ആശുപത്രിയില്‍ ഉപേക്ഷിച്ചവർക്കെതിരെ കര്‍ശന നടപടിയെന്ന് കളക്ടര്‍



കോഴിക്കോട് ബീച്ച്‌ ആശുപത്രിയില്‍ ഉറ്റവരില്ലാതെ ഉപേക്ഷിച്ച വരെ പുനരധിവസിപ്പിക്കുന്നതിനും ബന്ധുക്കള്‍ ഉണ്ടായിട്ടും കൂടെ കൊണ്ടുപോകാന്‍ വിസമ്മതിച്ചാല്‍ നിയമ നടപടി സ്വീകരിക്കുന്നതിനും നടപടി സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ യുവി ജോസ് അറിയിച്ചു.

പുനരധിവാസത്തിന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി യേയും സാമൂഹിക നീതി വകുപ്പിനേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഉറ്റവരാരും ഇല്ലാതെ കണ്ടെത്തിയ ബേബി വിനോദിനി, ആസിയാ ലളിത, രാമസ്വാമി എന്നിവരെ സാമുഹ്യ നീതി വകുപ്പിന്റെ ഗ്രാന്റോടെ പ്രവര്‍ത്തിക്കുന്ന ഹോം ഓഫ് ലവ് എന്ന സ്ഥാപനത്തിലും അബുവിനെ വെള്ളിമാട്കുന്ന് ഗവ. വൃദ്ധസദനത്തിലും അംഗ പരിമിതനായ കര്‍ണാടക സ്വദേശി അശോക് ബാബുവിനെ മായനാട് ഗവ.വികലാംഗ സദനത്തിലും പുനരധിവസിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചു.

ജോസൂട്ടിയെ കാപ്പാട് കനിവ് സ്‌നേ ഹതീരത്തില്‍ പുനരധിവസിപ്പിക്കുന്നതിനും തീരുമാനിച്ചു. രോഗം ഭേദമായ ശിവനെ ബന്ധുക്കള്‍ ഏറ്റെടുത്തു.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഏഴു പേരെ അസുഖം ഭേദമായെന്ന് ഡിഎംഒ റിപ്പോര്‍ട്ട് ചെയ്യുന്ന മുറയ്ക്ക് പുനരധിവസിപ്പിക്കുമെന്ന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് എംപി ജയരാജ് ജില്ലാ സാമൂഹിക നീതി ഓഫീസര്‍ അനീറ്റ എസ് ലിന്‍ എന്നിവര്‍ അറിയിച്ചു.
Previous Post Next Post
3/TECH/col-right