Trending

ELETTIL ONLINE MORNING NEWS 27-09-2018

ELETTIL ONLINE MORNING NEWS 27-09-2018 
1194 കന്നി 11
1440 മുഹറം 17

വ്യാഴം




🅾 വീണ്ടും ഭീതി; ഇടുക്കി ജില്ലയില്‍ ഇന്ന് ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്; ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; ഈ മാസം 30 വരെ കനത്ത മഴയ്ക്കു സാധ്യത.


🅾 പ്രളയ ശേഷം വീണ്ടും പെരിയാറിലെ ജലനിരപ്പ് ഉയരുന്നു; ജലനിരപ്പ് ഉയര്‍ത്തിയത് തമിഴ്‌നാട്ടിലെ കനത്ത മഴ; മഴപോലും പെയ്യാതെ പെട്ടെന്ന് വെള്ളം കൂടിയതോടെ ആശങ്കപ്പെട്ട് പെരിയാര്‍ തീരത്തുള്ളവര്‍; മലയോര പ്രദേശങ്ങളില്‍ കനത്ത മഴയും ഉരുള്‍പൊട്ടലും ഉണ്ടായേക്കും; തീരദേശ പ്രദേശങ്ങളിലും കനത്ത മുന്‍കരുതല്‍: മഹാപ്രളയ ദുരിതം മാറും മുമ്ബ് പ്രകൃതി മുഖം കറുപ്പിച്ചപ്പോള്‍ കേരളം വീണ്ടും ആശങ്കയുടെ മുള്‍മുനയില്‍.


🅾 തിരുവനന്തപുരം വേളി ടൂറിസ്റ്റ് വില്ലേജില്‍ മിനിയേച്ചര്‍ റെയില്‍വേ പദ്ധതിക്ക് അനുമതി. 9 കോടി മുടക്കി ടൂറിസം വകുപ്പ്‌ ആണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഒന്നര വർഷം കൊണ്ട്‌ പദ്ധതി യാഥാർത്ഥ്യം ആകും.45 പേർക്ക്‌ സഞ്ചരിക്കാവുന്ന ട്രെയിനിൽ ഒരാൾക്ക്‌ 30 രൂപ ആയിരിക്കും ചാർജ്ജ്‌.

🚥🚥
വാർത്താ ഗ്രൂപ്പിൽ  അംഗമാവാൻ താഴെ ലിങ്കിൽ അമർത്തുക👇
https://chat.whatsapp.com/3dvHGGwV8xFLHfC8BboUgy
🚥🚥

🅾 കേരളത്തിനും മോദി കെയര്‍! ആയുഷ്മാന്‍ ഭാരതിന് വഴങ്ങാന്‍ പിണറായി സര്‍ക്കാരും; ഖജനാവ് നഷ്ടം കുറയ്ക്കാന്‍ പോളിസി രണ്ട് ലക്ഷമാക്കി കുറച്ചേക്കും; പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി മോദി സര്‍ക്കാര്‍ അവതരിപ്പിച്ച 'വലിയ തട്ടിപ്പ്' ആണെന്ന് പറഞ്ഞ ധനമന്ത്രിയെ വെട്ടി കേന്ദ്രാവിഷ്‌കൃത പദ്ധതിക്ക് പച്ചക്കൊടി കാട്ടുന്നത് പിണറായി നേരിട്ട്.


🅾 ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ നിന്ന് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും പുറത്താകുമെന്ന ആശങ്കയുണ്ട്: മന്ത്രി കെ കെ ശൈലജ. കേരളത്തിലെ ജീവിതാവസ്ഥ ഇന്ത്യയിലെ മറ്റ്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ താരതമ്യേന മികച്ചത്‌ ആയത്‌ കൊണ്ടും സാമ്പത്തിക സർവേ അനുസരിച്ച്‌ 25 ശതമാനം പേർ മാത്രം ദാരിദ്ര രേഖയിൽ താഴെ ഉള്ളത്‌ കൊണ്ടും സംസ്ഥാനത്തെ ഭൂരിപക്ഷം പേർക്കുമിതിന്റെ ആനുകൂല്യം ലഭിക്കില്ല. മാത്രമല്ല നിലവിൽ ഉള്ള ഇൻഷുറൻസ്‌ പദ്ധതികളായ ആർ എസ്‌ ബി വൈ , ചിസ്‌ പദ്ധതികളിൽ സർക്കാർ ഒരു വർഷത്തെ പ്രീമിയം അടച്ചിട്ടും ഉണ്ട്‌. ഇത്‌ കൊണ്ടൊക്കെ ആണ്‌ സംസ്ഥാനം പദ്ധതിയിൽ അംഗം ആവാത്തത്‌. പദ്ധതി നടപ്പാക്കാൻ ശ്രമിക്കുമെന്നും മന്ത്രി ഷൈലജ ടീച്ചർ പറഞ്ഞു


🅾 സ്ഥലപരിശോധനയ്ക്ക് കൈക്കൂലി; മൂവാറ്റുപുഴ അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍ എൻ ജി ജോസഫിനെ വിജിലൻസ്‌ സംഘം അറസ്റ്റ്‌ ചെയ്തു


🅾 കൊട്ടിയൂർ പീഡനം; കേസ് പൊളിക്കാന്‍ പണമൊഴുക്കി വലിയ പുലികളെയിറക്കി റോബിനച്ചന്‍; കൊട്ടിയൂര്‍ പീഡനകേസിലെ പ്രതി ഫാ.റോബിനുവേണ്ടി തെലുങ്കാനയില്‍ നിന്ന് വന്നത് മുന്‍ ഡിഎന്‍എ. വിദഗ്ധനായ അഭിഭാഷകന്‍; കോടതിയില്‍ ഫോറന്‍സിക് വിദഗ്ധയെ ക്രോസ് ചെയ്യുക രാജീവ് ഗാന്ധി കൊലക്കേസിലും തന്തൂരി കൊലക്കേസിലും ഡിഎന്‍എ പരിശോധനയ്ക്ക് സഹായം നല്‍കിയ അഡ്വ. ജി.വി. റാവു


🅾 അയ്യോ പാവം ലുക്കില്‍ കളക്ടര്‍ ബ്രോ പ്രശാന്ത്‌.കേൾവി ശക്തിയെ ബാധിക്കുന്ന രോഗം മൂലം കൊച്ചി അമൃതയിൽ ചികിൽസയിൽ ആണ്‌. അപൂര്‍വമാണ് സംഗതിയെങ്കിലും പേടിക്കാനൊന്നുമില്ല; ആശുപത്രിയിലായപ്പോഴും നര്‍മം വിടാതെ പ്രശാന്ത് നായര്‍; മകള്‍ അമ്മു എടുത്ത ചിത്രത്തില്‍ ഫ്രെയിമും നന്നായി രോഗിയുടെ ഭാവവും നന്നായി; എത്രയും വേഗം ആരോഗ്യവാനായി തിരിച്ചെത്തുമെന്നും ബ്രോ


🅾 ലോക്സഭാ തെരഞ്ഞെടുപ്പ്: കേരളത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞ് നീങ്ങുന്നതില്‍ ബിജെപി ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തി; കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം ബൂത്ത് കമ്മിറ്റികള്‍ ചേര്‍ന്നിട്ടില്ല; സംസ്ഥാന കമ്മിറ്റിയില്‍ വിരലില്‍ എണ്ണാവുന്നത്ര നേതാക്കള്‍ മാത്രമേ ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കുന്നുള്ളൂ; ജനകീയ സമരങ്ങള്‍ ഏറ്റെടുക്കുന്നതില്‍ പരാജയമെന്നും ബിജെപി കേന്ദ്ര നേതൃത്വം.


🅾 ഏത് സ്ത്രീയാണ് കൂടെയുള്ളതെന്നും ഈ നേരത്ത് എവിടേക്കാണ് പോകുന്നതെന്നും അവര്‍ ചോദിച്ചു'; എടപ്പാൾ നടുവട്ടത്ത്‌ ഭാര്യയോടൊപ്പം രാത്രിയില്‍ സഞ്ചരിക്കുകയായിരുന്നയാള്‍ക്ക് സദാചാര പൊലീസിന്റെ മര്‍ദ്ദനം; കാലടിത്തറ ശുകപുരം സ്വദേശിനി സജിത സുരേഷ്‌ ശുകപുരം പോലീസിൽ ഇത്‌ സംബന്ദിച്ച്‌ പരാതി നൽകിയെങ്കിലും നറപടി ഒന്നു ം ഉണ്ടായില്ലെന്നും പത്ര സമ്മേളനത്തിൽ .


🅾 സ്‌കൂള്‍ വിട്ടുവന്ന കുട്ടികളെ കൂട്ടാനെത്തിയപ്പോള്‍ പിന്നിലൂടെ വന്ന് കഠാര കുത്തിയിറക്കി; മലപ്പുറത്ത് മുസ്ല്യാരങ്ങാടിയില്‍ റോഡില്‍ വച്ച്‌ ഭാര്യയെ ഭര്‍ത്താവ് കുത്തി വീഴ്‌ത്തി; കത്തിയുമായി ഭീകരാവസ്ഥ സൃഷ്ടിച്ച സിദ്ദിഖ് പൊലീസ് പിടിയില്‍. മൂന്ന് കുട്ടികളുള്ള സിദ്ധീക്കും , താജുന്നീസയും  ഭർത്താവിന്റെ സംശയ രോഗവും പീഡനവും മൂലം വേർ പിരിഞ്ഞ്‌ കഴിയുകയായിരുന്നു..അതിനിടയിൽ ആണ്‌ സംഭവം. കുത്തേറ്റ ഉടൻ ബോധരഹിതയായ താജുന്നീസയെ ഉടൻ നാട്ടുകാർ ആശുപത്രിയിൽ ആക്കി. സിദ്ധീഖിനെ പോലീസ്‌ കസ്റ്റഡിയിൽ എടുത്തു.


🅾 തിരക്കുള്ള സ്ഥലങ്ങളില്‍ വ്യത്യസ്ത വേഷങ്ങളിലെത്തി മോഷണം നടത്തുന്ന തമിഴ് സ്ത്രീകള്‍ ഒടുവില്‍ പൊലീസിന്റെ വലയിലായി; പിടിയിലായത് വമ്ബന്‍ മോഷണ ലോബിയില്‍പ്പെട്ട സ്ത്രീകള്‍.തമിഴ്‌നാട്‌ മധുര സ്വദേശികളായ ദേവസേന (35) , ജ്യോതി (22) എന്നിവരാണ്‌ തിരൂരിൽ പിടിയിൽ ആയത്‌. മുസ്ലിം വേഷത്തിൽ തട്ടം ഇട്ട്‌ വന്നാണ്‌ ഹോസ്പിറ്റലിൽ കുട്ടിയുടെ പാദസരം മോഷ്ടിച്ചത്‌. സംഭവം സി സി ടു വി യിൽ പതിഞ്ഞിരുന്നു.


🅾 ചെറുതായി കണ്ണുകള്‍ തുറന്ന് ബാലഭാസ്‌കര്‍; ശസ്ത്രക്രിയ വിജയമായതിനാല്‍ 48 മണിക്കൂറിനകം പൂര്‍ണ്ണ ബോധം തിരിച്ചു കിട്ടുമെന്ന് ഡോക്ടര്‍മാര്‍; മരുന്നുകളോട് അതിവേഗം പ്രതികരിക്കുന്നതും ആശ്വാസം; ഭാര്യയുടെ ആരോഗ്യവസ്ഥ പഴയ നിലയിലേക്ക്; അച്ഛനേയും അമ്മയേയും അവസാനമായി കാണിക്കാന്‍ തേജസ്വിയുടെ മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കും; മകളുടെ മരണം ബാലഭാക്‌സറിനേയും ഭാര്യയേയും അറിയിക്കാന്‍ തീരുമാനം.


🅾 സംസ്ഥാനത്ത് രഹസ്യമായി മൂന്ന് ബ്രൂവറികളും, ഒരു ഡിസ്റ്റലറിയും സര്‍ക്കാര്‍ അനുവദിച്ചു; ഇതിന് പിന്നില്‍ കോടികളുടെ അഴിമതിയെന്ന്‍ ചെന്നിത്തല.


🅾 സ്വപ്നങ്ങളുടെ പറുദീസയായ മലബാറിൻറെ മണ്ണിൽ ആഘോഷങ്ങൾക്ക് തിരിതെളിയിച്ചുകൊണ്ട്  മലബാർ ഫെസ്റ്റ് തുടക്കം കുറിച്ചിരിക്കുന്നു.  ഹൈലൈറ്റുമായി ചേർന്ന് കേരള കൗമുദിയും  കൗമുദി ചാനലും കോഴിക്കോട് സ്വപ്നനഗരിയിൽ  ഒക്ടോബർ 5 മുതൽ 21 വരെ സംഘടിപ്പിക്കുന്ന മലബാർ ഫെസ്റ്റിന്റെ കാൽ നാട്ടൽ കർമം കോഴിക്കോട് കോർപ്പറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഇന്നലെ നിർവ്വഹിച്ചു.


🅾 ഇ പോസ്‌ മെഷിനുകൾ പ്രവർത്തിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്ത്‌ റേഷൻ വിതരണം നിലച്ചു പ്രതിഷേധിച്ച്‌ റേഷൻ വ്യാപാരികൾ ആരംഭിച്ച കടയടപ്പ്‌ സമരം ഇന്ന് വൈകിട്ട്‌ വരെ തുടരും.


🅾 ഓൺലൈൻ മരുന്നു വ്യാപാരത്തിനെതിരായ പ്രതിഷേധം; സംസ്ഥാനത്ത്‌ നാളെ മരുന്ന് കടകൾ അടച്ചിടും


🅾 പ്രവാസി ഭാരതീയ സമ്മാൻ അവാർഡ്‌ നിർണ്ണയ സമിതിയിലേക്ക്‌ പ്രമുഖ വ്യവസായി എം എ യൂസഫലിയെയും പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്തു.


🅾 ചേർത്തലയിൽ നിന്ന് പത്താം ക്ലാസ്‌ വിദ്യാർത്ഥിയെയും ടീച്ചറെയും കാണാതായ സംഭവം ; തമിഴ്‌നാട്ടിലും തിരച്ചിൽ ആരംഭിച്ചു.


🅾 കൊച്ചിയിൽ രാസവസ്തു  സ്പ്രെ ചെയ്ത്‌ കാറുകളുടെ ഗ്ലാസ്‌ പൊടിച്ച്‌ മോഷണം നടത്തിയ സംഭവം; കാറുകളുടെ ഗ്ലാസ്‌ രാസ പരിശോധനക്ക്‌ അയച്ചു.


🅾 സംസ്ഥാനത്ത്‌ 30 വരെ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു


🅾 ലോകസഭ സ്ഥാനാർത്ഥികളെ യു ഡി എഫ്‌  മുൻകൂട്ടി പ്രഖ്യാപിക്കും എന്ന് രമേശ്‌ ചെന്നിത്തല.


🅾 യു ഡി എഫ്‌ നേതൃയോഗം ഇന്ന് മൂന്നിന്‌ കന്റോൺമന്റ്‌ ഹൗസിൽ ചേരും. ബെന്നി ബെഹനാൻ ഔദ്യോഗികമായി യു ഡി എഫ്‌ കൺവീനേ ആയി ചുമതലയേൽക്കും.


🅾 സേലത്ത്‌ നിന്ന് ട്രെയിനിൽ ലഹരി മരുന്നുമായി എത്തിയ എഞ്ചിനീയറിംഗ്‌ വിദ്യാർത്ഥി നടുവട്ടം സ്വദേശി ശ്രീദർശ്‌ (23) പോലീസ്‌ പിടിയിൽ ആയി.


🅾 തൃപ്പൂണിത്തുറ വടക്കേക്കോട്ടയിൽ ടിപ്പർ ഇടിച്ച്‌ കാൽനട യാത്രികൻ ജെ ഗണേഷ്‌ (62) അന്തരിച്ചു


🅾 കൊച്ചി പള്ളുരുത്തിയിൽ ബസിൽ നിന്ന് വീണ്‌ ഏറനാട്‌ സ്വദേശി എം എസ്‌ മുകേഷ്‌ (56) മരണപ്പെട്ടു.


🅾 ബോട്ട്‌ ഷോക്ക്‌ കൊച്ചി ബോൾഗാട്ടിയിൽ തുടക്കം ആയി


🅾 ചെങ്ങന്നൂരിലെ പ്രചരണച്ചൂടിനിടെ തെന്മലയില്‍ ഉല്ലാസയാത്ര; വിവാഹിതരായ സിപിഎം നേതാവും ഡിവൈഎഫ് ഐ വനിതാ നേതാവും കറങ്ങിയത് ജീവിതം അടിച്ചു പൊളിക്കാന്‍; ലോക്കല്‍ കമ്മറ്റി അംഗങ്ങളുടെ കറക്കം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച്‌ ഏര്യാകമ്മറ്റി; ചേര്‍ത്തലയില്‍ ചര്‍ച്ചയാകുന്ന സിപിഎം വിവാദം ഇങ്ങനെ .


🅾 ആഘോഷങ്ങളില്ലാതെ മാതാ അമൃതാനന്ദമയിക്ക് ഇന്ന് 65-ാം പിറന്നാള്‍; അമ്മയുടെ പിറന്നാളില്‍ പങ്കെടുക്കാന്‍ പതിനായിരങ്ങള്‍ ആശ്രമത്തിലെത്തി.


🅾 ഫാ ജെയിംസ് എര്‍ത്തയിലും കന്യാസ്ത്രീകളും അഴിക്കുള്ളിലാകുന്നില്ലെന്ന് സര്‍ക്കാര്‍ തന്നെ ഉറപ്പാക്കും; അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറുന്നത് അന്വേഷണം അട്ടിമറിക്കാനാണെന്ന് ആരോപണം; കരുതലോടെ പ്രതികരിച്ച്‌ സിസ്റ്റര്‍ അമലയും; ഡി വൈ എസ് പി സുഭാഷ് തന്നെ വേണമെന്ന് സമരസമിതിയും; ഫ്രാങ്കോയുടെ അറസ്റ്റിന് ശേഷവും അട്ടിമറി നീക്കങ്ങള്‍ സജീവം.


ദേശീയം


🅾 ഇൻഷുറൻസ്‌ കമ്പനികൾ വാഹനത്തിന്റെ തേഡ്‌ പാർട്ടി ഇൻഷുറൻസ്‌ പ്രീമിയം കുത്തനെ കൂട്ടി. 75 സി സി യിൽ താഴെ 563 രൂപ ഉണ്ടായിരുന്നത്‌ 1389 രൂപയായും 150 സി സി വരെ 908 രൂപ ഉണ്ടായിരുന്നത്‌ 1735 രൂപയായും 150 സിസിക്ക്‌ മുകളിൽ 1221 രൂപ ഉണ്ടായിരുന്നത്‌ 2047 രൂപയായും 350 സിസി ക്ക്‌ മുകളിൽ 2800 രൂപ ഉണ്ടായിരുന്നത്‌ 3625 ആയും ആണ്‌ വർദ്ധിപ്പിച്ചത്‌.ഓട്ടൊറിക്ഷ, കാർ എന്നിവയുടെയും വർദ്ധിപ്പിച്ചു


🅾 ഛത്തീസ്‌ഗഡ് മന്ത്രി രാജേഷ്‌ മുനത്തിലിനെ  കുടുക്കാന്‍ ബിജെപി നേതാവ് കൈലാഷ്‌ മുരാർക്ക നിര്‍മ്മിച്ച അശ്ശീല വീഡിയോ പ്രചരിപ്പിച്ചത് കോണ്‍ഗ്രസ് നേതാവ് വിനോ വെർമ്മ; ദൃശ്യങ്ങള്‍ നിര്‍മ്മിക്കുന്നതിന് ബിജെപി നേതാവ് കൈലാഷ് മുരാര്‍ക 75 ലക്ഷം പ്രതിഫലം നല്‍കിയെന്നും സിബിഐ; കോണ്‍ഗ്രസിന് വീഡിയോ എങ്ങനെ കിട്ടിയെന്ന അന്വേഷണം ചെന്നെത്തിയത് ബിജെപിയില്‍ !


🅾 നിയന്ത്രണങ്ങളോടെ ആധാറിന് സുപ്രീംകോടതി അംഗീകാരം നല്‍കിയതിന് പിന്നാലെ വാഗ്വാദത്തില്‍ ജയിച്ചുകയറാന്‍ വാര്‍ത്താസമ്മേളനവും ട്വീറ്റുമായി നേതാക്കള്‍; യുപിഎ സര്‍ക്കാരിന് ആധാറിനെ ഉപയോഗിക്കാനറിയില്ലായിരുന്നുവെന്ന് അരുണ്‍ ജെയ്റ്റലി വെടിപൊട്ടിച്ചപ്പോള്‍ ബിജെപിക്ക് ജനങ്ങളെ ബുദ്ധിമുട്ടിക്കാനും നിരീക്ഷിക്കാനുമുള്ള ഉപകരണമാണ് ആധാറെന്ന് രാഹുലിന്റെ ട്വീറ്റ്; ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിയോജനവിധിയെ ചൊല്ലിയും ചര്‍ച്ച മുറുകുന്നു.


🅾 വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി; വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന 19 ഉത്പന്നങ്ങളുടെ നികുതി ഇരട്ടിയാക്കി; പുതുക്കിയ നികുതി നാളെ മുതല്‍ പ്രാബല്യത്തില്‍ ; എസി,റെഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, പാദരക്ഷകള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് നികുതി വര്‍ദ്ധിക്കുന്നത് 20ശതമാനം


🅾 'കള്ളനായ പ്രധാനമന്ത്രി മിണ്ടരുതെന്ന' ഹാഷ്ടാഗുമായി ദിവ്യ സ്പന്ദന; മോദിയുടെ ഛായാചിത്രത്തില്‍ 'കള്ളന്‍' എന്നെഴുതി ട്വീറ്റ് ചെയ്തതിന് കോണ്‍ഗ്രസിന്റെ സമൂഹ മാധ്യമ മേധാവിക്കെതിരെ കേസ് ; ഐപിസി 124എ വകുപ്പ് പ്രകാരം രാജ്യദ്രോഹവും ഐടി അമന്മെന്റ് ആക്‌ട് പ്രകാരവും കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്


🅾 ഡി​​സം​​ബ​​ര്‍ ആ​​റ്​ മ​​ത​​നി​​ര​​പേ​​ക്ഷ റി​​പ്പ​​ബ്ലി​​ക്കി​ന്റെ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ദുഃ​​ഖ​​ക​​ര​​മാ​​യ ദിവസം: മന്‍മോഹന്‍ സിങ്.സി പി ഐ ദേശീയ കൗൺസിൽ ഡൽഹിയിൽ സംഘടിപ്പിച്ച എ ബി ബർദ്ദാൻ അനുസ്മരണം ഉൽഘാടനം ചെയ്യുകയായിരുന്നു മൻമോഹൻ സിംഗ്‌


🅾 പുതിയ ടെലികോം നയം അംഗീകരിച്ചു; 40 ലക്ഷം തൊഴില്‍, ഏഴു ലക്ഷം കോടി നിക്ഷേപവും ലക്ഷ്യം ഇടുന്ന ടെലികോം നയം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.മുഴുവൻ പൗരന്മാർക്കും കുറഞ്ഞ നിരക്കിൽ 5 ജി സേവനം ഉടൻ നൽകും.


🅾 പുതിയ ഇരട്ടനിറഭേദവുമായി ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് വിപണിയില്‍. 52907  രൂപയാണ്‌ വില


🅾 ഛത്തീസ്‌ഗഡുകാരിയായ യുവതിയെ പീഡിപ്പിച്ച സംഭവം; ഫലഹാരി ബാബയ്ക്ക് ജീവപര്യന്ത്യം തടവുശിക്ഷ.


അന്താരാഷ്ട്രീയം


🅾 ടെന്നീസ്‌ താരം റാഫേൽ നദാലിന്‌ ഫേസ്ബുക്കിൽ ഇന്ത്യൻ പൊങ്കാല. റാഫേൽ വിമാന കരാറുമായി ബന്ദപെട്ടാണ്‌ പൊങ്കാല. റാഫേൽ നദാൽ ആണ്‌ റാഫേൽ കമ്പനി ഉടമ എന്ന മട്ടിൽ പോസ്റ്റ്‌ ചെയ്തതാണ്‌ അക്രമണത്തിന്‌ തുടക്കം.


🅾 അമേരിക്കയിലെ ഹാസ്യ ചക്രവർത്തി ബിൽ കോസ്ബി 81 ആം വയസിൽ ജയിലിലേക്ക്‌. 14 വർഷം മുമ്പ്‌ ആൻഡ്രിയ കോൻസ്റ്റാഡ്‌ എന്ന യുവതിയെ മയക്കുമരുന്ന് നൽകി മാനഭംഗപ്പെടുത്തിയതിനാണ്‌ തടവ്‌.10 വർഷം ആണ്‌ തടവ്‌


🅾 അവിശ്വസനീയമായ കാറ്റും കോളുമായിരുന്നു കടലില്‍; പ്രകൃതിയുടെ ശൗര്യത്തോട് പൊരുതിയാണ് ഞാനു തുരീയയും     പിടിച്ചുനിന്നത്; എന്റെ ഉള്ളിലെ സൈനികനും നാവിക പരിശീലനവുമാണ് രക്ഷയായത്; നാവികസേനയ്ക്കും രക്ഷിച്ചവര്‍ക്കും നന്ദി പറഞ്ഞ് അഭിലാഷ് ടോമി; ഗോള്‍ഡന്‍ ഗ്ലോബ് പായ് വഞ്ചിയോട്ട മല്‍സരത്തിനിടെ അപകടത്തില്‍ പെട്ട് ആംസ്റ്റര്‍ഡാം ദ്വീപില്‍ ചികില്‍സയില്‍ കഴിയുന്ന നാവികന്റെ ചിത്രവും പുറത്ത്.


കായികം


🅾 ഏഷ്യാകപ്പ്‌ ക്രിക്കറ്റ്‌ ഫൈനലി ൽ ഇന്ത്യ , ബംഗ്ലാദേശിനെ നേരിടും.


🅾 ഇന്നലെ നടന്ന അവസാന സൂപ്പർ ഫോർ മൽസരത്തിൽ ബംഗ്ലാദേശ്‌ പാകിസ്ഥാനെ 37 റൺസിന്‌ പരാജയപ്പെടുത്തി. ആദ്യം ബാറ്റ്‌ ചെയ്ത ബംഗ്ലാദേശ്‌ 239 റൺസ്‌ നേടിയപ്പോൾ പാകിസ്ഥാൻ ഇന്നിംഗ്സ്‌ 202 ൽ അവസാനിച്ചു. വെള്ളിയാഴ്ച്ചയാണ്‌ ഫൈനൽ


🅾 സച്ചിന്‍ കൈവിട്ട ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ഇനി ലാലേട്ടന്‍; മോഹന്‍ലാലിനെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗുഡ്‌വില്‍ അംബാസിഡറായി പ്രഖ്യാപിച്ചു; സന്തോഷവും അഭിമാനവും നിറഞ്ഞ നിമിഷമെന്ന് മോഹന്‍ലാല്‍. ടീമിന്റെ ഔദ്യോഗിക ജഴ്സി പ്രകാശന ചടങ്ങിൽ ആണ്‌ പ്രഖ്യാപനം ഉണ്ടായത്‌


🅾 കൊറിയ ഓപ്പൺ ; സൈന നെഹ്‌വാൾ പ്രീ- ക്വാർട്ടറിൽ കടന്നു


🅾 ദേശീയ ഓപ്പൺ അത്‌കറ്റിക്സിൽ പി യു ചിത്രക്ക്‌ സ്വർണ്ണം. ലോംഗ്‌ ജമ്പിൽ മലയാളി താരം നീനു പിന്റീയും സ്വർണ്ണം നേടി . രണ്ട്‌ താരങ്ങളും റെയിൽവേക്ക്‌ വേണ്ടിയാണ്‌ മൽസരിക്കുന്നത്‌. റെയിൽവേ ആണ്‌ 185 പോയന്റോടെ മുന്നിൽ 81 പോയന്റുമായി സർവ്വീസസ്‌ രണ്ടാം സ്ഥാനത്ത്‌ ഉണ്ട്‌ കേരളത്തിന്‌ ഇത്‌ വരെ മെഡൽ ഇല്ല


🅾 ബിനൊ ജോർജ്ജ്‌ വീണ്ടും ഗോകുലം എഫ്‌ സി കോച്ച്‌ ആവും


സിനിമാ ഡയറി


🅾 മണിരത്നം സംവിധാനം ചെയ്ത "ചെക്ക ചിവന്ത വാനം' ഇന്ന് പ്രദർശനത്തിന്‌ എത്തും.


🅾 സംയുക്ത മെനോൻ നായികയായ 'ലില്ലി' വിനയൻ ചിത്രം ' ചാലക്കുടിക്കാരൻ ചങ്ങാതി' എന്നിവ നാളെ എത്തും.


🅾 'മാംഗല്യം തന്തുനാനേന 'യിലെ വൈക്കം വിജയലക്ഷ്മി പാടിയ ഗാനം പുറത്തിറങ്ങി.


🅾 ലില്ലിയുടെ രണ്ടാം ട്രെയിലര്‍ പുറത്തു വിട്ട് ഫഹദ്ഫാസില്‍; സംയുക്ത മേനോന്‍ നായികയാകുന്ന ചിത്രം 28ന് തീയേറ്ററുകളിലെത്തും.


🅾 *ഫഹദ് ഫാസില്‍ നായകനാകുന്ന 'ഞാന്‍ പ്രകാശന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; പതിനാറ് വര്‍ഷങ്ങള്‍ക്ക് ശ
േഷം ശ്രീനിവാസനും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്നു.*


🅾 ദിനേഷ് പ്രഭാകരന്‍ നായകനാകുന്ന 'പ്രകാശന്റെ മെട്രോ'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്‌ വിട്ടു.


💢💢💢💢💢💢💢 


​​💰 ഇന്നത്തെ വില നിലവാരം 💰​​
______________
 

കറൻസി വിനിമയ നിരക്കുകൾ
______________
1.🇸🇦സൗദി റിയാൽ               : 19.36
2.🇦🇪യു.എ.ഇ ദിർഹം            : 19.77
3.🇶🇦ഖത്തർ റിയാൽ            : 19.94
4.🇴🇲ഒമാൻ റിയാൽ              : 188.71
5.🇧🇭ബഹ്‌റൈൻ ദിനാർ      : 192.67
6.🇰🇼കുവൈറ്റ് ദിനാർ           : 239.86
7.🇲🇾മലേഷ്യൻ റിങ്കറ്റ്            : 17.52
8.🇺🇸അമേരിക്കൻ ഡോളർ : 72.61
​​​​​​


🥇സ്വർണ്ണം (22K) & 🥈വെള്ളി വില
______________
സ്വർണ്ണം ഒരു പവൻ    : 22880 രൂപ
സ്വർണ്ണം ഒരു ഗ്രാം       : 2860 രൂപ

വെള്ളി ഒരു കിലോ     :40,600 രൂപ
വെള്ളി ഒരു ഗ്രാം          :40.60 രൂപ
​​​​​​______________
പെട്രോൾ & ഡീസൽ വില
______________
1.🌊കോഴിക്കോട്
പെട്രോൾ: 85.38       ഡീസൽ: 78.56

2.🛫മലപ്പുറം
പെട്രോൾ: 85.68       ഡീസൽ: 78.84

3.🌾പാലക്കാട്
പെട്രോൾ: 85.98       ഡീസൽ: 79.10

4.🎇തൃശൂർ
പെട്രോൾ: 85.58      ഡീസൽ: 78.72
Previous Post Next Post
3/TECH/col-right