മാ​ലി​ന്യം ത​ള്ളു​ന്ന​വ​ര്‍​ക്കെ​തി​രേ മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പും ന​ട​പ​ടി സ്വീ​ക​രി​ക്കുമെന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 27 September 2018

മാ​ലി​ന്യം ത​ള്ളു​ന്ന​വ​ര്‍​ക്കെ​തി​രേ മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പും ന​ട​പ​ടി സ്വീ​ക​രി​ക്കുമെന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍

കോ​ഴി​ക്കോ​ട്: പൊ​തു ഇ​ട​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ കൊ​ണ്ടു​വ​ന്ന് മാ​ലി​ന്യം ത​ള്ളു​ന്ന​വ​ര്‍​ക്കെ​തി​രേ പോ​ലീ​സി​നു പു​റ​മേ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പും ശി​ക്ഷാ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍. സീ​റോ വേ​സ്റ്റ് കോ​ഴി​ക്കോ​ട് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ശു​ചി​ത്വ സാ​ക്ഷ​ര​ത ബോ​ധ​വ​ത്ക​ര​ണ സി​ഡി പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. വാ​ഹ​ന​ത്തി​ന​ക​ത്തു​ള്ള വ​സ്തു​ക്ക​ള്‍ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കു​ന്ന ക്യാ​മ​റ​ക​ള്‍ ഇ​ല്ല. 
കോ​ഴി​ക്കോ​ട്ട് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ധു​നി​ക ക്യാമ​റ​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ട്. ഇ​തി​നാ​യി 30ന് ​ക​ള​ക്ട​ര്‍ , പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍, ഗ​താ​ഗ​ത വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന യോ​ഗം കോ​ഴി​ക്കോ​ട് ചേ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു

No comments:

Post a Comment

Post Bottom Ad

Nature