Trending

രാജ്യം കാത്തിരുന്ന ആയുഷ്മാൻ ഭാരത് തുടങ്ങി:കേരളം ഇല്ല

മോദിസർക്കാരിന്റെ സ്വപ്ന പദ്ധതി ആയുഷ്മാൻ ഭാരത് ഇന്നലെ തുടക്കമായി. ഛാർഖണ്ഡിലാണ് പദ്ധതി തുടക്കം കുറിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്ന പദ്ധതിയെന്ന വിശേഷണം സ്വന്തമാക്കിയ ആയുഷ്മാൻ ഭാരതിനെ മികച്ച പദ്ധതിയായിട്ടാണ് ലോകമാദ്ധ്യമങ്ങളുൾപ്പെടെ വിശേഷിപ്പിച്ചിരിക്കുന്നത്.

രാജ്യത്തെ പത്ത് കോടിയിലേറെ ദരിദ്രകുടുംബങ്ങളുടെ ആരോഗ്യം ഉറപ്പ് വരുത്തുന്ന പദ്ധതിയിൽ അഞ്ച് ലക്ഷം രൂപയുടെ ചികിത്സയാണ് കുടുംബത്തിന് ഒരു വർഷം ഉറപ്പ് വരുത്തുന്നത്.



സർക്കാർ ആശുപത്രിയ്‌ക്കൊപ്പം സ്വകാര്യ ആശുപത്രികളും ചികിത്സ ഉറപ്പ് വരുത്തുന്നുണ്ട്. അതേ സമയം കേരളമുൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ ആയുഷ്മാൻ പദ്ധതി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. 


പദ്ധതിക്കായി കേന്ദ്രവുമായി സംസ്ഥാനങ്ങൾ ധാരണപത്രത്തിൽ ഒപ്പുവയ്‌ക്കേണ്ടതുണ്ട്.എന്നാൽ കേരളം,തെലങ്കാന, ഒഢീഷ,പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടില്ല. പദ്ധതിയിൽ ചേർന്നാൽ സംസ്ഥാനത്തിന് ഭാരിച്ച സാമ്പത്തിക ബാദ്ധ്യതയുണ്ടാവുമെന്ന ന്യായമാണ് കേരളം ഉയർത്തുന്നത്.
Previous Post Next Post
3/TECH/col-right