Trending

പ്രഭാത വാർത്തകൾ - 2018 സെപ്റ്റംബർ 22 ശനി



2018 സെപ്റ്റംബർ 22 ശനി
1194 കന്നി 06
1440 മുഹറം 12

🌴 കേരളീയം 🌴
🅾 പ്രളയക്കെടുതി: ലോകബാങ്കും എ.ഡി.ബി.യും ചേര്‍ന്ന് കേരളത്തിന്‌  7000 കോടി രൂപ വായ്പ  നല്‍കിയേക്കും


🅾 ഒഡീഷ തീരത്ത്‌ രൂപപ്പെട്ട ചുഴലിക്കാറ്റ്‌ '  ഡായെ 'തെക്കോട്ട്‌ നീങ്ങുന്നതിനാൽ കേരള തീരത്ത്‌  24 വരെ ഒറ്റപ്പെട്ട മഴക്ക്‌ സാധ്യത ഉണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.


🅾 പ്രളയ ദുരന്തം ; കേന്ദ്ര സംഘം ഇന്നലെ എറണാകുളം ജില്ലയിൽ സന്ദർശനം നടത്തി.


🅾 ജയ്‌ഹിന്ദ്‌ ക്യാമറമാൻ ബിനു കുമാർ (48) ഇന്നലെ ഹോട്ടലിൽ ഹൃദയാഘാതം മൂലം മരിച്ചു . ബിഷപ്പിന്റെ അറസ്റ്റ്‌ കവർ ചെയ്ത ശേഷം വിശ്രമിക്കുമ്പോൾ ആണ്‌ മരണം


🅾 വയനാട്ടിൽ ഇന്നലെ രണ്ട്‌ പേർക്കും ആലപ്പുഴ ആറാട്ടുപുഴയിൽ ഒരാൾക്കും ഇന്നലെ സൂര്യാഘാതം ഏറ്റു.


🅾 സംസ്ഥാന ഹജ്ജ്‌ കമ്മറ്റി വഴി ഹജ്ജിന്‌ എത്തിയ 8610 ഹാജിമാർ ഇത്‌ വരെ മടങ്ങിയെത്തി 12013 പേർ ആണ്‌ കേരളത്തിൽ നിന്നും ലക്ഷദ്വീപിൽ നിന്നും ആയി പോയിരുന്നത്‌


🅾 സംസ്ഥാനത്ത്‌ ഒരു ബിയർ നിർമ്മാണ ശാല കൂടി വരുന്നു. കൊച്ചി കിൻഫ്ര പാർക്കിൽ ആണ്‌ പവർ ഇൻഫ്രാടെക്‌ കമ്പനി ബിയർ ഫാക്ടറി ആരംഭിക്കുന്നത്‌.പെരുമ്പാവൂരും. പാലക്കാടും ബിയർ ഫാക്ടറിക്ക്‌ ഈ വർഷം നേരത്തെ അനുമതി നൽകിയിരുന്നു


🅾 ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും; മരണം ഖത്തറിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കുന്നതിനിടെ; അപകടം സൗദിക്ക് പോകും വഴി. കോഴിക്കോട്‌ മുക്കം പൂളപ്പൊഴിൽ പാലാട്ടുപറമ്പിൽ വടക്കെ കണ്ടിൽ കാസിം ഹാജിയുടെ മകൻ അബ്ദുൽ മുത്തലിബ്‌  ആണ്‌ ഖത്തറിൽ നിന്ന് റോഡ്‌ മാർഗ്ഗം സൗദിക്ക്‌ പോകുന്നതിനിടെ വാഹനം ഇടിച്ച്‌   മരിച്ചത്‌,


🅾 ആലപ്പുഴയില്‍ യുവാവിന്റെ ദുരൂഹ മരണം; തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ കൈകള്‍ പുറകില്‍ കെട്ടിയ നിലയില്‍; മൃതദേഹം കണ്ടെത്തിയത് പറവൂര്‍ ഗലീലിയോ കടപ്പുറത്ത്.


🅾 പികെ ശശിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും..! അന്തിമ തീരുമാനം മുഖ്യമന്ത്രി വന്നശേഷം.


🅾 ഫ്രാങ്കോ മുളയ്ക്കലിന് നെഞ്ചുവേദന: കോട്ടയം മെഡി.കോളേജിലെത്തിച്ചു. തൃപ്പൂണിത്തുറ താലൂക്ക്‌ ആശുപത്രിയിലെ പരിശോധനക്ക്‌ ശേഷം പോലീസ്‌ ക്ലബ്ബിലേക്ക്‌ കൊണ്ട്‌ വരുമ്പോൾ ആണ്‌ ഫ്രാങ്കൊ നെഞ്ച്‌ വേദന ഉണ്ടെന്ന് അറിയിച്ചത്‌. ഉടൻ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു


🅾 സ്ഥാനവസ്ത്രങ്ങള്‍ മാറ്റി; വേഷം പാന്റും ഷര്‍ട്ടുമായി; പഞ്ചനക്ഷത്ര ഹോട്ടലിലെ സുഖവാസം കഴിഞ്ഞ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ .കോട്ടയം പൊലീസ് ക്ലബ്ബിലേക്ക്‌ കൊണ്ട്‌ പോകും വഴി നെഞ്ച്‌ വേദന ഉണ്ടെന്ന് പറയുന്നു. നേരെ മെഡിക്കൽ കോളേജിൽ


🅾 നെഞ്ചു വേദനയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ബിഷപ്പിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍; ഇസിജിയില്‍ നേരിയ വ്യതിയാനം മാത്രമേയുള്ളൂവെന്ന് കണ്ടത്തിയോടെ ഡിസ്ചാര്‍ജ്ജ് ചെയ്തു; രണ്ട് തവണ നടത്തിയ പരിശോധനയിലും വ്യക്തമായത് ഹൃദയാഘാത സാധ്യത ഇല്ലെന്ന്; ബിഷപ്പിനെ ഇന്ന് കോടതിയില്‍ ഹാജരാക്കി തെളിവെടുപ്പിനായി കൊണ്ടുപോകാന്‍ കസ്റ്റഡി അപേക്ഷ നല്‍കാന്‍ പൊലീസ്; അറസ്റ്റ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ നല്‍കാന്‍ ബിഷപ്പിന്റെ അഭിഭാഷകനും.


🅾 ഫ്രാങ്കോയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത് നാലു വകുപ്പുകള്‍ പ്രകാരം; കേസ് തെളിയിക്കാന്‍ മതിയായ തെളിവുകള്‍; തെളിവുനശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഒത്താശ ചെയ്തവരും കുടുങ്ങുമെന്ന് കോട്ടയം എസ്‌പി


🅾 പരാതി നല്‍കി 86ാം ദിവസം കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതി ശരിവെച്ച്‌ കേരളാ പൊലീസ്; ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ കുറ്റം ചെയ്തുവെന്ന് ബോധ്യപ്പെട്ടു; കൃത്യമായ തെളിവുകള്‍ കിട്ടിയിട്ടുണ്ടെനന്നും ബലാത്സംഗകുറ്റം സംശയതീതമായി തെളിഞ്ഞുവെന്ന് കോട്ടയം എസ്‌പി എസ് ഹരിശങ്കര്‍; പീഡക മെത്രാന്റെ ലൈംഗികശേഷി പരിശോധനയും നടത്തും; വൈദ്യ പരിശോധനക്ക് ശേഷം പാല കോടതിയില്‍ ഹാജരാക്കുന്നത് നാളെ.


🅾 ഫ്രാങ്കോയുടെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നുതന്നെ തുടരുന്നു; മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പൊലീസ് കാവലില്‍ ചികിത്സ തുടരുന്നു; മജിസ്‌ട്രേറ്റ് ആശുപത്രിയില്‍ എത്തി 11ന്  മുമ്പ്‌ അറസ്റ്റ് പൂര്‍ത്തിയാക്കി ആശുപത്രിയില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ടേക്കും; നിര്‍ണായകമാകുക ഹൃദയാഘാത പരിശോധനാ ഫലം; മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യാനുള്ള അന്വേഷണ സംഘത്തിന്റെ നീക്കം പൊളിയാന്‍ സാധ്യത.


🅾 വിശ്വാസികളെ ഇറക്കി സംഘര്‍ഷം സൃഷ്ടിക്കാന്‍ ഉറച്ചു സഭാധികാരികള്‍; കേരളത്തില്‍ ഇരവാദം ഏശാതെ പോയപ്പോള്‍ സംഘര്‍ഷം ഉടലെടുത്തത് ജലന്ധറില്‍; ഫ്രാങ്കോ സിന്ദാബാദും കേരള മൂര്‍ദ്ദാബാദും വിളിച്ചെത്തിയ പെയ്ഡ് സമരക്കാരെ ഓടിച്ച്‌ പഞ്ചാബ് പൊലീസ്.


🅾 ബിഷപ്പിനെ അറസ്റ്റ് ചെയ്യും വരെ എസ്‌പി അടുപ്പക്കാരോടും മേലുദ്യോഗസ്ഥരോടും പറഞ്ഞിരുന്നത് ബലാത്സംഗത്തിന് തെളിവുകള്‍ ഇല്ലെന്ന്; അവസാന നിമിഷം വരെ രക്ഷിക്കാനുള്ള ഗൂഢാലോചനകളും അരങ്ങേറി; പരാതിക്കാരിയുടെ ഉറച്ച നിലപാടും കന്യാസ്ത്രീകളുടെ സമരവും സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കിയപ്പോള്‍ നിലപാട് തിരുത്തി അറസ്റ്റ്; അറസ്റ്റിലായതോടെ ബലാത്സംഗം തെളിഞ്ഞെന്ന് നിലപാട് മാറ്റി എസ്‌പി.


🅾 അജപാലകനെ തള്ളാതെ സങ്കടത്തോടെ സിബിസിഐ; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് സങ്കടകരമായ സാഹചര്യം; ബിഷപ്പിനും കന്യാസ്ത്രീക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു; സിബിസിഐ നിലപാട് വ്യക്തമാക്കിയത് കന്യാസ്ത്രീയെ ഫ്രാങ്കോ പീഡിപ്പിച്ചെന്ന കേസില്‍ അന്വേഷണം പൂര്‍ത്തിയായതോടെ; ജലന്ധറില്‍ ഫ്രാങ്കോയ്ക്ക് അനുകൂലമുദ്രവാക്യങ്ങളുമായി ഒരുവിഭാഗം വിശ്വാസികള്‍; ബിഷപ്പിന്റെ അറസ്‌റ്റോടെ കൊച്ചിയിലെ സമരം അവസാനിപ്പിച്ച്‌ സമരസമിതി.. ഇന്ന് രാവിലെ 11 ന്‌ ആണ്‌ സമരം അവസാനിക്കു... നിരാഹാര സത്യാഗ്രഹം ആണ്‌ ഇന്നലെ അവസാനിച്ചത്‌


🅾 ഇനി ഫ്രാങ്കോമാര്‍ ഇതുപോലെ പീഡനശ്രമങ്ങളുമായി മുന്നോട്ട് വരരുത്; ഞങ്ങള്‍ കള്ളക്കേസല്ല കൊടുത്തത്; നീതിയുടെ അന്തിമ വിജയം വരെ പോരാട്ടം തുടരും; നിയമം നിയമത്തിന്റെ വഴിക്കുപോകട്ടെ; സമരം പീഡനമനുഭവിക്കുന്ന കന്യാസ്ത്രീകളടക്കമുള്ള എല്ലാ സ്ത്രീകള്‍ക്കും വേണ്ടി; സഭയുടെ തന്നെ നവീകരണമാണ് വേണ്ടത്; ബിഷപ്പിനെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നുവരുമെന്നും സിസ്റ്റര്‍ അനുപമ അടക്കമുള്ള കന്യാസ്ത്രീകള്‍.


🅾 ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ്: ജലന്ധര്‍ ബിഷപ്പ് ഹൗസിന് മുന്നില്‍ വിശ്വാസികളുടെ പ്രതിഷേധം, പ്രദേശത്ത് സംഘര്‍ഷാവസ്ഥ.


🅾 പിന്തുണച്ചവര്‍ക്കെല്ലാം നന്ദി: കള്ളക്കേസില്‍ കുടുക്കിയവരോടും ക്ഷമിച്ചിരിക്കുന്നു, സിസ്റ്റര്‍ അനുപമ.


🅾 ബിഷപ്പിന്‍റെ അറസ്റ്റില്‍ സന്തോഷമറിയിച്ച്‌ കന്യാസ്ത്രീയുടെ സഹോദരന്‍.


🅾 നാടകകൃത്തും നടനുമായ ആരോമല്‍ അന്തരിച്ചു; 1970 മുതല്‍ വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കഥയും കവിതകളും നോവലുകളുമായി സജീവമായിരുന്ന ആരോമലിന്റെ മരണം ദീര്‍ഘകാലമായുള്ള അസുഖ ബാധയെ തുടര്‍ന്ന്.



🇮🇳 ദേശീയം 🇮🇳

🅾 ഇനി വാഹനാപകടത്തില്‍ ഉടമ മരിച്ചാല്‍ കോടതിയില്‍ പോകും മുന്‍പേ ഇന്‍ഷുറന്‍സ് കമ്പനി  15 ലക്ഷം നല്‍കണം; വേറൊരാള്‍ ഓടിക്കുമ്ബോള്‍ ഉടമ മരിച്ചാലും നഷ്ടപരിഹാരം ഉറപ്പ്; വേറൊരു വാഹനവുമായി ഇടിച്ചാണ് മരണമെങ്കില്‍ നഷ്ടപരിഹാരം 30 ലക്ഷമായി ഉയരും; തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിച്ച്‌ ഉത്തരവ് പുറത്തിറങ്ങി.


🅾 ഒഡീഷ തീരത്ത്‌ 'ഡേയ്‌' കൊടുങ്കാറ്റ്‌ എത്തി പ്രളയത്തിൽ മൽഖങ്ങിരി ജില്ല മുഴുവൻ ഒറ്റപ്പെട്ടു.


🅾 യു പി ; പ്രതിപക്ഷ സഖ്യത്തിൽ സീറ്റ്‌ ചർച്ചയിൽ കല്ലുകടി. 2014 ൽ ലഭിച്ച സീറ്റ്‌ പ്രകാരം സീറ്റ്‌ വിഭജനം നടത്തണം എന്ന് എസ്‌ പി യും , ബി എസ്‌ പി യും എന്നാൽ 2009 ലെ സീറ്റ്‌ അടിസ്ഥാനമാക്കി സീറ്റ്‌ വിഭജനം നടത്തണം എന്ന്  കോൺഗ്രസ്‌

🅾 ഗുജറാത്തിൽ മുതിർന്ന കോൺഗ്രസ്‌ നേതാവ്‌  ധീരുഭായ്‌ ഗജേര കോൺഗ്രസ്‌ വിട്ടു. ബി ജെ പി യിൽ ചേരാൻ സാധ്യത.


🅾 കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലെ രാജ്യത്തെ ജനാധിപത്യ സംവിധാനം തിരിച്ച്‌ കൊണ്ടു വരാന്‍ കഴിയുകയുള്ളൂവെന്ന് ഷബ്നം ഹാഷ്മി;കന്യാസ്ത്രീകളുടെ സമരത്തിനെതിരെ സിപിഎം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ നിലപാട് അപലപനീയമെന്നും ഷബ്നം.


🅾 എല്ലാ യൂണിവേഴ്സിറ്റികളോടും സെപ്റ്റംബർ 29 സർജ്ജിക്കൽ സ്ട്രൈക്ക്‌ ഡെ ആയി ആചരിക്കാൻ യു ജി സി നിർദ്ദേശം.  യു.ജി.സി നിര്‍ദേശം രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് കോണ്‍ഗ്രസ്


🅾 നല്ല ഭാവി സ്വപ്‌നം കണ്ടാണ് ഞങ്ങള്‍ മോദിയെ പിന്തുണച്ചത്, എന്നാല്‍ മോദി ഞങ്ങളെ ചതിച്ചെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു.



🌏 അന്താരാഷ്ട്രീയം 🌍

🅾 മാലദ്വീപിൽ നാളെ നടക്കുന്ന പ്രസിഡണ്ട്‌ തിരഞ്ഞെടുപ്പ്‌ നീതി പൂർണ്ണമാക്കുവാൻ ഇന്ത്യ ഇടപെടണമെന്ന് മുൻ പ്രസിഡണ്ട്‌ മുഹമ്മദ്‌ നഷീദ്‌  അഭ്യർത്ഥിച്ചു. നഷീദ്‌ ഇപ്പോൾ ശ്രീലങ്കയിൽ പ്രവാസി ആയി കഴിയുകയാണ്‌


🅾 എണ്ണ ഉൽപാദനം വർദ്ധിപ്പിക്കണൊ എന്ന് ചർച്ച ചെയ്യാൻ നാളെ ഒപെക്‌ യോഗം ചേരും . വില കുറക്കാൻ യു എസ്‌ സമ്മർദ്ധം ഉണ്ട്‌.


🅾 റാഫേല്‍ ഇ​ട​പാ​ട്: റി​ല​യ​ന്‍​സ് ഡി​ഫെ​ന്‍​സി​നെ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ ഇ​ന്ത്യ​ന്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ബ​ന്ധി​ച്ച​താ​യി മു​ന്‍ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ്.


🅾 ഫ്രഞ്ച് സര്‍ക്കാരിനോ ഡാസാള്‍ട്ട് കമ്പനിക്കൊ   റാഫേല്‍ ഇടപാടില്‍ ഒരുപങ്കുമില്ല; എല്ലാം മോദി സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം; ഇടപാടില്‍ അംബാനിയുടെ റിലയന്‍സ് കമ്പനിയെ അവതരിപ്പിച്ചത് മോദി സര്‍ക്കാരെന്ന് ഫ്രഞ്ച് മുന്‍ പ്രസിഡന്റ്; ഫ്രാന്‍സ്വാ ഒളാന്ദിന്റെ പരാമര്‍ശം ഫ്രഞ്ച് വെബ് സൈറ്റായ മീഡിയപാര്‍ട്ടില്‍ എഴുതിയ ലേഖനത്തില്‍; വെളിപ്പെടുത്തല്‍ നിഷേധിച്ച്‌ പ്രതിരോധമന്ത്രാലയം; ആരാപണത്തിന്റെ മൂര്‍ച്ച കൂട്ടി കോണ്‍ഗ്രസ്.


🅾 ക​ട​ക്കെ​ണി​യി​ലാ​യ അ​നി​ല്‍ അം​ബാ​നി​ക്കു​വേ​ണ്ടി മോ​ദി ശ​ത​കോ​ടി ഡോ​ള​ര്‍ വി​ല​മ​തി​ക്കു​ന്ന ക​രാ​ര്‍ ന​ല്‍​കി; റാഫേല്‍ ഇ​ട​പാ​ടി​ല്‍ ആഞ്ഞടിച്ച്‌ രാ​ഹു​ല്‍.


🅾 വിയറ്റ്നാം പ്രസിഡന്റ്‌ ട്രാന്‍ ദായ്‌ ക്വാങ് (61)  അന്തരിച്ചു. 2016 ൽ ആണ്‌ വിയറ്റ്‌നാം പ്രസിഡണ്ട്‌ ആയി തിരഞ്ഞെടുക്കപ്പെട്ടത്‌


🅾 പുരുഷനൊപ്പം സ്ത്രീ ഇരുന്നു; ശരീരം മുഴുവന്‍ മറയ്ക്കുന്നതിന് പകരം മുഖം കാണിച്ചു; സൗദിയുടെ ചരിത്രത്തിലെ ആദ്യത്തെ വാര്‍ത്താ വായനക്കാരിയായി വിയം അല്‍ ദഖീല്‍ റെക്കോഡിട്ടത് ഇങ്ങനെ


⚽ കായികം 🏏
🅾 സൂപ്പർ ഫോർ പോരാട്ടങ്ങൾ ഇന്നലെ തുടങ്ങിയപ്പോൾ ഇന്ത്യക്ക്‌ വിജയത്തുടക്കം. ബംഗ്ലാ കടുവകളെ കുട്ടിലടച്ച്‌ ഇന്ത്യ; ഏഴു വിക്കറ്റിന്റെ ആധികാരിക വിജയം; ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി. ബംഗ്ലാദേശിന്റെ 173 റൺസ്‌ ഇന്ത്യ 36/2 ഓവറിൽ 3 വിക്കറ്റ്‌ നഷ്ടത്തിൽ മറികടന്നു


🅾 ഇന്നലെ നടന്ന ഏഷ്യാകപ്പ്‌ ക്രിക്കറ്റ്‌ സൂപ്പർ ഫോറിലെ മറ്റൊരു മൽസരത്തിൽ പാകിസ്ഥാൻ 3 വിക്കറ്റിന്‌ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചു. അഫ്ഗാന്റെ 257/6 പാകിസ്ഥാൻ 7 വിക്കറ്റ്‌ നഷ്ടത്തിൽ 3 പന്ത്‌ ശേഷിക്കെ ലക്ഷ്യം കണ്ടു


🅾 ഏഷ്യാ കപ്പിൽ ഇന്ന് മൽസരം ഇല്ല. നാളെ ഇന്ത്യ, പാകിസ്ഥാനെയും , ബംഗ്ലാദേശ്‌ അഫ്ഗാനിസ്ഥാനെയും നേരിടും


🅾 വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് ആദ്യ ജയം; ഒഡീഷയെ തോല്‍പ്പിച്ചത് ആറു വിക്കറ്റിന്; അക്ഷയ് ചന്ദ്രന് നാലും സക്‌സേനക്ക് മുന്നും വിക്കറ്റ്.ആദ്യ മൽസരത്തിൽ കേരളം ആന്ധ്രയോട്‌ തോറ്റിരുന്നു


🅾 ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍; തിളക്കം മങ്ങി ഇന്ത്യ..! സിന്ധുവും ശ്രീകാന്തും പുറത്ത്.


🅾 തിരുവനന്തപുരത്ത്‌ നടക്കുന്ന ദേശീയ നീന്തൽ ചാമ്പ്യൻ ഷിപ്പിൽ കേരളം മൂന്നാമത്‌ സജൻ പ്രകാശ്‌ ഇന്നലെയും രണ്ട്‌ സ്വർണ്ണം നേടി.ഇതോടെ സജന്‌ 4 സ്വർണ്ണം ആയി


🅾 ഇംഗ്ഷീഷ്‌ പ്രീമിയർ ലീഗിൽ ഇന്ന്  കാർഡിഫ്‌  മാൻ സിറ്റിയെ നേരിടും. (7.30 പി എം) ലിവർപ്പൂൾ , സതാംപ്റ്റൺ (7.30 പി എം ) മാൻ യുണൈറ്റഡ്‌, വോൾവർ ഹാമ്പ്ടൺ (7.30 പി എം) ബ്രൈട്ടൺ , ടോട്ടനം (രാത്രി 10)

Previous Post Next Post
3/TECH/col-right