Trending

ബാലുശേരിയിൽ വീണ്ടും മദ്യവേട്ട: 15 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ.

ബാലുശേരി: പതിനഞ്ച് കുപ്പി വിദേശമദ്യവുമായി യുവാവ് ബാലുശേരി പൊലിസിന്റെ പിടിയിലായി. കൊട്ടാരമുക്ക് കുഴിത്തളത്തിൽ ഉമേഷിനെയാണ് ബാലുശേരി എസ്.ഐ.സി.കെ.സുമിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഉമേഷ് സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു.എസ്.ഐ.കൂടാതെ എ എസ് ഐ കെ.സി.പ്രഥ്വിരാജ്, സീനിയർ സിവിൽ പൊലിസ ഓഫിസർ അരവിന്ദാക്ഷൻ, ഗംഗേഷ് - അനീഷ്, ബിജു, നിഖിൽ എന്നിവരുമുണ്ടായി രുന്നു.



കഴിഞ്ഞ ദിവസം വ്യാജമദ്യം വിൽപ്പന നടത്തുന്ന സംഘത്തിലെ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. ബാലുശേരിയിൽ നേരത്തെയുണ്ടായിരുന്ന വിദേശമദ്യഷാപ്പ് പൂട്ടിയതോടെയാണ് വ്യാജമദ്യ ലോബി പിടിമുറുക്കിയത്.കണ്ണാടിപ്പൊയിലിലെ വ്യാജവാറ്റും നിലച്ചതോടെ വ്യാജമദ്യ ലോബിക്ക് വളക്കൂറുള്ള മണ്ണായി ബാലുശേരി മാറുകയായിരുന്നു.
Previous Post Next Post
3/TECH/col-right