Trending

മു​ന്ന​റി​യി​പ്പി​ല്ലാ​തെ കെ​എ​സ്‌ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ വെ​ട്ടി​ക്കു​റ​യ്ക്കു​ന്നു

കോ​ഴി​ക്കോ​ട്: സിം​ഗി​ള്‍ ഡ്യൂ​ട്ടി ന​ട​പ്പാ​ക്കി​യേ​താ​ടെ കെ​എ​സ്‌ആ​ര്‍​ടി​സി ഷെ​ഡ്യൂ​ളു​ക​ള്‍ വെ​ട്ടി​ക്കു​റ​ച്ച​ത് യാ​ത്ര​ക്കാ​രെ പെ​രു​വ​ഴി​യി​ലാ​ക്കു​ന്നു.
മി​ക്ക ദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ലും കെ​എ​സ്‌ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ വെ​ട്ടി​ക്കു​റ​യ്ക്കു​ക​യാ​ണ്. ബ​സു​ക​ള്‍ എ​ത്താ​ത്ത​തു​മൂ​ലം സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്ന​യാ​ത്ര​ക്കാ​ര്‍ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ല്‍​ക്കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. 


കോഴിക്കോട്-താമരശ്ശേരി റൂട്ടിൽ കുന്നമംഗലം-പടനിലം-കച്ചേരി മുക്ക് എളേറ്റിൽ-പൂനൂർ വഴി ഒരു ബസ് ഇപ്പോൾ നിലവിലുണ്ടെങ്കിലും,നേരത്തെ  നാല് ഫുൾ  ട്രിപ്പ് ഉണ്ടായിരുന്നെങ്കിലും..ഇപ്പോൾ അത് ഒന്നര ട്രിപ്പ് മാത്രമാണ് ഉള്ളത്. ഈ റൂട്ടിൽ അതൊരു ബസ് മാത്രമേ ഉള്ളൂ.രാവിലെ 6 am താമരശ്ശേരിയിൽ നിന്നും പുറപ്പെട്ട് -  8.45ന് താമരശേശരിയിൽ തിരിച്ചെത്തി വീണ്ടും 9 മണിക് കോഴിക്കോട്ടേക്ക് പോയാൽ പിറേറന്നാണ് ആ ബസ് കാണുന്നത്. യാത്രക്കാർക്ക് വളരെ ഉപകാരപ്രദമായ മറ്റു ട്രിപ്പുകൾ കൂടി സർവീസ് നടത്തണമെന്നാണ് യാ​ത്ര​ക്കാരുടെ ആവശ്യം.

 

കഴിഞ്ഞ ദിവസം  രാ​വി​ലെ ഒ​ന്പ​തിനുശേ​ഷം മെ​ഡി​ക്ക​ല്‍ കോ​ള​ജ് വ​ഴി മാ​ന​ന്ത​വാ​ടി​ക്ക് ബ​സ് എ​ത്തി​യ​ത് 10.15നാ​ണ്. ഇ​തി​നി​ടെ ക​ല്‍​പ്പ​റ്റ​യ്ക്ക് ആ​ളി​ല്ലാ​തെ ബ​സ് പോ​കു​ക​യും ചെ​യ്തു.10. 15ന് ​ഒ​രു പോ​യി​ന്‍റ് ടു ​പോ​യി​ന്‍റ് ബ​സും ഓ​ര്‍​ഡി​ന​റി ബ​സും ഒ​രു​മി​ച്ചെ​ത്തു​ക​യും ചെ​യ്തു.ചെ​ല​വൂ​ര്‍, വെ​ള്ളി​മാ​ടു​കു​ന്ന്, മ​ലാ​പ്പ​റ​മ്ബ് , ഇ​ഖ്‌​റ തു​ട​ങ്ങി​യ സ്ഥ​ല​ത്തേ​ക്ക് നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് കു​ന്ന​മം​ഗല​ത്തും​മ​റ്റും ബ​സ് കാ​ത്തി​രി​ക്കു​ന്ന​ത്. 

രാവിലെ ആറിനും ഏഴിനും ഇടയില്‍ നാ​ല് ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് സ​ര്‍​വീ​സു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​ത് ഇ​പ്പോ​ള്‍ ഇല്ലെ​ന്ന് യാ​ത്ര​ക്കാ​ര്‍ പ​റ​യു​ന്നു. സൂ​പ്പ​ര്‍​ഫാ​സ്റ്റു​ക​ള്‍​ക്കും ടി​ടി സ​ര്‍​വീ​സു​ക​ള്‍​ക്കും ഇ​വി​ടെ സ്‌​റ്റോ​പ്പി​ല്ല​.'

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി 11.30ന് ​കോ​ഴി​ക്കോ​ട് കെ​എ​സ്‌ആ​ര്‍​ടി​സി ടെ​ര്‍​മി​ന​ലി​ല്‍ യാ​ത്ര​ക്കാ​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി ഇ​റ​ങ്ങി​യി​രു​ന്നു. മ​ല​പ്പു​റം, പെ​രി​ന്ത​ല്‍​മ​ണ്ണ, പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് രാ​ത്രി 10 മു​ത​ല്‍ ബ​സു​ക​ളി​ല്ലാ​ത്ത​താ​ണ് സ്ത്രീ​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രെ പ്ര​കോ​പി​പ്പി​ച്ച​ത്. ഇ​വ​ര്‍ മ​റ്റ് ബ​സു​ക​ള്‍ ത​ട​ഞ്ഞ​തോ​ടെ കെ​എ​സ്‌ആ​ര്‍​ടി​സി അ​ധി​കൃ​ത​ര്‍ രാ​വി​ലെ പോ​കേ​ണ്ട പാ​ല​ക്കാ​ട് ബ​സ് മ​ണ്ണാ​ര്‍​ക്കാ​ടു​വ​രെ ഓ​ടി​ക്കാ​ന്‍ ത​യാ​റാ​വു​ക​യാ​യി​രു​ന്നു. 


സം​ഗി​ള്‍ ഡ്യൂ​ട്ടി​യു​ടെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് ഡി​പ്പോ​യി​ല്‍ നി​ന്ന് സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന ഏ​താ​നും ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സു​ക​ള്‍ താ​മ​ര​ശേ​രി ഡി​പ്പോ​യി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. 


കോ​ഴി​ക്കോ​ട്ടു നി​ന്ന് രാ​വി​ലെ 6.40 ന് ​പു​റ​പ്പെ​ടു​ന്ന വ​യ​ല​ട ഓ​ര്‍​ഡി​ന​റി ബ​സ് രാ​ത്രി ഏ​ഴോ​ടെ കോ​ഴി​ക്കോ​ട്ട് ട്രി​പ്പ് അ​വ​സ​നി​പ്പി​ച്ച്‌ പാ​വ​ങ്ങാ​ട് ഡി​പ്പോ​യി​ലാ​ണ് സ്റ്റേ ​ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ല്‍ സിം​ഗി​ള്‍ ഡ്യൂ​ട്ടി​യു​ടെ ഭാ​ഗ​മാ​യി ബ​സ് താ​മ​ര​ശേ​രി​യി​ലേ​ക്കു മാ​റ്റി​യ​പ്പോ​ള്‍ സ്റ്റേ ​താ​മ​ര​ശേ​രി​യി​ലേ​ക്കു മാ​റ്റി. ബ​സ് രാ​ത്രി​‍ താ​മ​ര​ശേ​രി​ നി​ര്‍​ത്തി​യി​ടു​ന്ന വി​ധ​ത്തി​ല്‍ ക്ര​മീ​ക​രി​ക്കാന്‍ ട്രി​പ്പ് ക​ട്ട് ചെ​യ്തു.
 

ബ​സു​ക​ള്‍ ഡി​പ്പോ മാ​റി​യ​തോ​ടെ ജീ​വ​ന​ക്കാ​ര്‍​ക്കും മാ​റ്റം വ​ന്നു.നേ​ര​ത്തെ കോ​ഴി​ക്കോ​ട് ഡി​പ്പോ​യി​ലു​ള്ള ജീ​വ​ന​ക്കാ​രാ​ണ് ഈ ​ബ​സു​ക​ളി​ല്‍ ഡ്യൂ​ട്ടി​ക്കു​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ താ​മ​ര​ശേ​രി ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​രെ​യാ​ണ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.​

പു​തി​യ മാ​റ്റം സ​ര്‍​വീ​സു​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യും ചെ​യ്തു. അ​തേ​സ​മ​യം​താ​മ​ര​ശേ​രി ഡി​പ്പോ​യി​ല്‍ ഷെ​ഡ്യൂ​ള്‍ പ്ര​കാ​രം ഓ​ടി​ക്കു​ന്ന​തി​നു​ള്ള ബ​സു​ക​ളൂ​ടെ എ​ണ്ണം കു​റ​വാ​ണ്. ഒ​രു ഷെ​ഡ്യൂ​ളി​നു ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ ബ​സു​ക​ള്‍ വേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്ന് ജീ​വ​ന​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു
Previous Post Next Post
3/TECH/col-right