Trending

ഇന്ന് ലോക അല്‍ഷൈമേഴ്‌സ് ദിനം



ഇന്നും ലോകത്തിന് പിടികൊടുക്കാതെ നില്‍ക്കുന്ന ഒരു രോഗമാണ് അല്‍ഷൈമേഴ്‌സ് അഥവാ സ്മൃതി നാശം . ലോകത്തില്‍ ഏകദേശം ഒന്നര കോടിയോളം ജനങ്ങള്‍ ഈ രോഗം ബാധിച്ചവരാണ്. ഓര്‍മ്മ മുഴുവന്‍ നശിച്ചുപോകുന്നു എന്നതാണ് ഈ രോഗത്തിൻറെ ലക്ഷണം. പ്രധാനമായും പ്രായമായവരെയാണ് ഈ രോഗം ബാധിക്കുന്നത്. നിലവിൽ ചികിത്സയില്ലാത്തതും സാവധാനം മരണകാരണമാവുന്നതുമായ ഒരു രോഗമാണിത്.കുഞ്ഞുങ്ങളെ പരിപാലിക്കുന്നതുപോലെയാണ് അല്‍ഷൈമേഴ്‌സ് രോഗികളെ പരിചരിക്കേണ്ടത്. എല്ലാവര്‍ഷവും സെപ്റ്റംബര്‍ 21 ലോക അല്‍ഷൈമേഴ്‌സ്് ദിനമായി ആചരിക്കുന്നു.

ലോകത്തിൻറെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 76 അല്‍ഷെമേഴ്‌സ് ഘകങ്ങളുടെ കൂട്ടായ്മയായ അല്‍ഷെമേഴ്‌സ് ഡിസീസ് ഇൻറര്‍നാഷണല്‍ ആണ് ലോക അല്‍ഷെമേഴ്‌സ് ദിന പ്രവര്‍ത്തനങ്ങള്‍ എകോപിക്കുന്നത്. ഇന്ത്യയില്‍ , അല്‍ഷെമേഴ്‌സ് ഡിസീസ് ഇന്റര്‍നാഷണലിൻറെ വളരെ സജീവമായ ഒരു ഘടകമാണ് കേരളത്തില്‍ കുന്നംകുളം ആസ്ഥാനമായി പ്രവത്തിക്കുന്ന അല്‍ഷിമേഴ്‌സ് ആന്‍ഡ് റിലേറ്റഡ് ഡിസോര്‍ഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യ . കേരളത്തിലെ വിവിധ പട്ടണങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യുടെ വവിധ ഭാഗങ്ങളില്‍ ഈ സംഘടന പ്രവര്‍ത്തിക്കുന്നു. ജർമൻ മാനസികരോഗശാസ്ത്രജ്ഞനും ന്യൂറോപാത്തോളജിസ്റ്റുമായ അലിയോസ് -അൽഷിമർ 1906ലാണ് ഈ രോഗത്തെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയത്.

അല്‍ഷെമേഴ്‌സ് രോഗം ബാധിച്ചവരായി ഇപ്പോള്‍ (2011 ), 36 മില്യണ്‍ ആളുകള്‍ ഉണ്ട് . 2050 ആവുമ്പോഴേക്കും ഇത് 115 മില്യണില്‍ എത്തും. രോഗിയുടെ ജീവതം നാശമാക്കുന്നതോടൊപ്പം , അവരുടെ കുടുംബങ്ങളെയും , രോഗിയെ പരിചരിക്കുന്നവരുടെയും സമുഹത്തിന്റെ തന്നെയും സുസ്ഥിതി തകര്‍ക്കപ്പെടുന്നു.
Previous Post Next Post
3/TECH/col-right