Trending

പ്രഭാത വാർത്തകൾ : 2018 സെപ്റ്റംബർ 21 വെള്ളി


2018 സെപ്റ്റംബർ 21 വെള്ളി
1194 കന്നി 05
1440 മുഹറം 11

കേരള വാർത്തകൾ 

ഇന്ന് ശ്രീനാരായണ ഗുരു മഹാസമാധി

🅾 നവതിയിലേക്ക് പ്രവേശിച്ച്‌ ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി; 41 ദിവസം നീളുന്ന മണ്ഡലമഹായജ്ഞത്തിന് ശിവഗിരിയില്‍ വെള്ളിയാഴ്‌ച്ച ആരംഭം; ഒക്ടോബര്‍ 31ന് രാജ്യത്തെ വിവിധ ആശ്രമങ്ങളില്‍ നിന്നുള്ള സന്യാസ ശ്രേഷ്ഠര്‍ പങ്കെടുക്കുന്ന മഹായതി പൂജ.

🅾 വാഹന രേഖകളും ലൈസന്‍സും ഇനി ഡിജിറ്റല്‍ പതിപ്പുകള്‍ മതി; കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഡിജിലോക്കര്‍ അംഗീകൃത രേഖയായെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ സര്‍ക്കുലര്‍; നിയമലംഘനം നടന്നാലും ആ വിവരം ഡിജി ലോക്കറില്‍ ചേര്‍ക്കാനും ഉദ്യോഗസ്ഥര്‍ക്ക് സാധിക്കും.

🅾 ഉന്നതപഠനം തേടി യുവ ഐഎഎസ് ഉദ്യോഗസ്ഥര്‍ വിദേശത്തേക്ക്.കേരളത്തിൽ നിന്നുള്ള 5 ഐ എ എസ്‌ ഉദ്യോഗസ്ഥരാണ്‌ സർക്കാർ ചിലവിൽ 2 വർഷം വിദേശ പഠനത്തിനായ്‌ പോകുന്നത്‌.എം ജി രാജമാണിക്യം, ശ്രീരാം വെങ്കട്ടരാമൻ, ജി ആർ ഗോകുൽ മൃണ്മയി ജോഷി ശശാങ്ക്‌, സ്വാഗത്‌ ഭണ്ടാരി എന്നിവർ ആണ്‌ ഇവർ


🅾 ഡി.വൈ.എഫ്.ഐ നേതാവിനെതിരായ പീഡനപരാതി; പോലീസ് തെളിവെടുപ്പ് നടത്തി. ഇരിങ്ങാലക്കുടയിലെ ഡി വൈ എഫ്‌ ഐ പ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച പരാതിയിൽ ആണ്‌ ഡി വൈ എഫ്‌ ഐ നേതാവ്‌ ആർ എൽ ജീവലാലിനെ എം എൽ എ ഹോസ്റ്റലിൽ എത്തി പോലീസ്‌ തെളിവെടുപ്പ്‌ നടത്തി . ഇരിങ്ങാലക്കുട എം എൽ എ കെ യു അരുണന്റെ മുറിയിൽ വച്ചാണ്‌ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്‌


🅾 പ്ര​ള​യ​ക്കെടുതി: കേ​ന്ദ്ര​സം​ഘം വെ​ള്ളി​യാ​ഴ്ച ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കും. സംഘം 4 ടീമുകൾ ആയി പിരിഞ്ഞ്‌ 24 വരെ സംസ്ഥാനത്ത്‌ പ്രളയ സ്ഥലങ്ങൾ സന്ദർശിക്കും


🅾 കണ്ണൂരില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ക്ക്‌ ഉടന്‍ അന്തിമാനുമതി ലഭിക്കും: മന്ത്രി ഇ.പി ജയരാജന്‍. ഇന്നലെ. 189 സീറ്റുകൾ ഉള്ള ബോയിംഗ്‌ വിമാനം ഇറങ്ങി പരിശോധന നടത്തിയിരുന്നു.


🅾 കേരളത്തില്‍ നിക്ഷേപം നടത്താനാഗ്രഹിക്കുന്ന വിദേശസംരംഭകര്‍ക്ക് എല്ലാ സൗകര്യങ്ങളും വ്യവസായ വകുപ്പ് ഒരുക്കും: മന്ത്രി ഇ പി ജയരാജന്‍.ഇന്നലെ തിരുവനന്തപുരത്ത്‌ ബിസിനസ്‌ ടു ബിസിനസ്‌ മീറ്റിൽ പങ്കെടുക്കാൻ എത്തിയ കൊറിയൻ അമ്പാസഡറും പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു മന്ത്രി


🅾 പ്രളയബാധിതര്‍ക്കുള്ള ധനസഹായവും സാധനസാമഗ്രി വിതരണവും 29 നുള്ളില്‍ പൂര്‍ത്തിയാക്കും.


🅾 മലപ്പുറം - പാണമ്പ്ര ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതകം ചോരുന്നു. അപകടത്തെ തുടർന്ന് കോഴിക്കോട്‌- തൃശൂർ പാതയിൽ വാഹന ഗതാഗതം തിരിച്ചു വിട്ടു


🅾 വ​രാ​പ്പു​ഴ പീ​ഡ​ന​ക്കേ​സി​ലെ പി​ടി​കി​ട്ടാ​പ്പു​ള്ളി ഏ​ഴു​വ​ര്‍​ഷ​ത്തി​നു​ശേ​ഷം പിടിയില്‍.പാലക്കാട്‌ സ്വദേശി അബ്ദുൽ നാസർ (61) ആണ്‌ പിടിയിൽ ആയത്‌. . ദോഹയിൽ നിന്ന് നെടുമ്പാശേരിയിൽ വന്ന് ഇറങ്ങിയപ്പോൾ ആണ്‌ പിടിയിൽ ആയത്‌.


🅾 തിരുവനന്തപുരത്ത്‌ സ്വകാര്യ എഞ്ചിനീയറിംഗിന്‌ പഠിക്കുന്ന സഹപാഠിയായ യുവതിയെ സ്‌നേഹം നടിച്ച്‌ നഗ്ന ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി; ലാബില്‍ വെച്ച്‌ വസ്ത്രം ഊരി വീണ്ടും പകര്‍ത്തി; പരാതി കൊടുത്തപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു; തിരുവനന്തപുരത്തെ സ്വകാര്യ എന്‍ജിനീയറിങ് കോളേജിലെ ബിടെക്ക് വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ വെള്ളനാട്‌ കാവ്യക്കോട്‌ ആനന്ദ്ഭവനിൽ ആനന്ദ്‌ ബാബുവിനെ പിടികൂടി പൊലീസ്.


🅾 ജീവിതമാര്‍ഗമായിരുന്ന ചായക്കട നഷ്ടത്തിലായപ്പോള്‍ നാലു വര്‍ഷം  മുമ്പ്‌ കഷ്ടകാലം തുടങ്ങി; ഭര്‍ത്താവ് അര്‍ബുദം ബാധിച്ച്‌ രണ്ടു വര്‍ഷം മുമ്പ്‌  മരിച്ചപ്പോള്‍ ദുരിതം ഇരട്ടിയായി; സ്വന്തം വീട് തകര്‍ന്ന് വീണതോടെയാണ് മൂന്നു മക്കളെയുംകൊണ്ട് വാടകവീട്ടിലേക്കും; ഒടുവില്‍ വത്സലയുടെ വേദനകള്‍ അകറ്റാന്‍ 'തിരുവോണം ബംബറുമായി' ഭാഗ്യദേവത എത്തി; പേരക്കുട്ടിയെ കണ്ടു മടങ്ങുമ്പോൾ എടുത്ത   ലോട്ടറി തുണച്ചു; തൃശൂർ പള്ളത്ത് വീട്ടില്‍ വത്സല ഇനി കോടീശ്വരി


🅾 ഏഴു മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം പഞ്ചനക്ഷത്ര ഹോട്ടലില്‍ വിശ്രമിക്കാന്‍ അനുമതി നല്‍കുന്നത് തുടര്‍ച്ചയായി രണ്ടാം ദിവസം; ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായെന്ന് അറിയിച്ചിട്ടും അറസ്റ്റ് ചെയ്യാതെ വിശ്രമിക്കാന്‍ അനുവദിച്ചിരിക്കുന്നതും ചരിത്രത്തില്‍ ആദ്യം; ദിലീപിന്റെ കാര്യത്തിലെ കീഴ് വഴക്കം ലംഘിക്കപ്പെടുന്നു; മാധ്യമങ്ങളുടെ മുമ്ബില്‍ പെടാതിരിക്കാന്‍ സര്‍വ്വ സന്നാഹങ്ങളും ഒരുക്കുന്നതും പൊലീസ് തന്നെ; ഫ്രാങ്കോയുടെ കേസില്‍ പൊലീസ് അനുവര്‍ത്തിക്കുന്നതെല്ലാം ചട്ടങ്ങളും കീഴ് വഴക്കങ്ങളും മാറ്റിയുള്ള നടപടികള്‍.


🅾 ഇന്നലെ നടന്ന ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്യലില്‍ കള്ളങ്ങള്‍ നിരത്തി ഫ്രാങ്കോ മുളയ്ക്കല്‍; കള്ളങ്ങളെ തെളിവുകള്‍ നിരത്തി പൊളിച്ചടുക്കി പോലീസ്.


🅾 കന്യാസ്ത്രീകളുടെ  സമരം രാഷ്ട്രീയപ്രചാരണത്തിന്റെ ഭാഗം; തെളിവുണ്ടെങ്കില്‍ പാതിരിയായാലും പൂജാരിയായാലും രക്ഷപെടില്ലെന്ന്‍ കോടിയേരി.


🅾 തങ്ങള്‍ വഞ്ചിക്കപ്പെട്ടെന്നും സമരം ശക്തമാക്കുമെന്നും സമര സമിതി കണ്‍വീനര്‍ ഫാ. അഗസ്റ്റിന്‍ വട്ടോലി; നാളെ മുതല്‍ അഞ്ചു സ്ത്രീകള്‍ വീതം 24 മണിക്കൂര്‍ നിരാഹാരമിരിക്കുമെന്നും അറിയിപ്പ്; കന്യാസ്ത്രീ സമരത്തിന് പിന്നില്‍ ദുരുദ്ദേശമെന്നും പാതിരിയായാലും പൂജാരിയായാലും തെളിവുണ്ടെങ്കില്‍ രക്ഷപെടില്ലെന്ന് കോടിയേരി; പരാതിയില്‍ ആടിനെ ഇല കാണിച്ച്‌ കൊണ്ടുപോകുന്നത് പോലെയാണ് പൊലീസെന്ന് ജസ്റ്റിസ് കമാല്‍ പാഷ.


🅾 കന്യാസ്ത്രീക്ക്‌ എതിരായ അപകീർത്തി പരാമർശം; ഒക്ടോബര്‍ നാലിന് ഹാജരാകണമെന്ന് പി.സി ജോര്‍ജിന് വനിതാ കമ്മീഷന്‍ നോട്ടീസ്. ഇന്നലെ ഹാജരാകാൻ ആയിരുന്നു നേരത്തെ നിർദ്ദേശിച്ചിരുന്നത്‌ . അസൗകര്യം കാട്ടി പി സി ജോർജ്ജ്‌ കമ്മീഷന്‌ കത്ത്‌ നൽകിയതിനെ തുടർന്നാണ്‌ പുതിയ തീയതിയിലേക്ക്‌ നീട്ടി കൊടുത്തത്‌


🅾 ബെന്നി ബെഹനാനെ യു ഡി എഫ്‌ കൺവീനർ ആയി നിയമിച്ചു . പി പി തങ്കച്ചൻ ആയിരുന്നു. വളരെ നാളുകൾ ആയി യു ഡി എഫ്‌ കൺവീനർ ആയി പ്രവർത്തിച്ച്‌ വന്നത്‌. പെരുമ്പാവൂരിലെ വസതിയിൽ എത്തി പി പി തങ്കച്ചനെ ബെന്നി ബഹനാൻ സന്ദർശിച്ചു .


🅾 ദുരിതാശ്വാസ സഹായം നൽകില്ലെന്ന് പ്രഖ്യാപനം ; ചെങ്ങന്നൂർ നഗരസഭ സെക്രട്ടറിയെ സസ്പെൻഡ്‌ ചെയ്യുമെന്ന് മന്ത്രി ജി സുധാകരൻ.കൗൺസിൽ തീരുമാനത്തിൽ ഒപ്പ്‌ വച്ചതിനാൽ ആണിത്‌


🅾 കോൺഗ്രസ്‌ മുഖ്യധാര രാഷ്ട്രീയത്തിലേക്ക്‌ തന്നെ മടക്കി കൊണ്ട്‌ വന്നതിൽ സന്തോഷം ഉണ്ടെന്ന് പുതിയ പ്രചാരണ സമിതി അധ്യക്ഷൻ ആയ കെ മുരളീധരൻ പറഞ്ഞു.


🅾 ഐ എസ്‌ ബന്ധം ആരോപിച്ച്‌ വയനാട്‌ സ്വദേശി നഷീദുൽ ഹംസഫറിനെ (26) എൻ ഐ എ അറസ്റ്റ്‌ ചെയ്ത സംഭവത്തിൽ കൂടുതൽ സംഘടനാ ബന്ധങ്ങൾ പോലീസ്‌ അന്വേഷിക്കും. നഷീദ്‌ അഫ്ഗാനിൽ ഒരു വർഷം തടവിൽ ആയിരുന്നു. ശിക്ഷ കഴിഞ്ഞ്‌ നാട്‌ കടത്തിയ നഷീദിനെ എൻ ഐ എ അറസ്റ്റ്‌ ചെയ്യുകയായിരുന്നു


🅾 ക്യാപ്റ്റൻ രാജുവിന്റെ സംസ്കാരം ഇന്ന് നടക്കും


🅾 ആളൊഴിഞ്ഞ വഴിയില്‍ വീട്ടമ്മയുടെ മാല പൊട്ടിക്കുമ്ബോള്‍ വിരുതന്മാര്‍ സ്വപ്‌നത്തില്‍ പോലും കരുതിയില്ല കുടുങ്ങുമെന്ന്; 500 മീറ്റര്‍ മാറിയുള്ള മാതാട്രേഡേഴ്‌സിലെ സിസിടിവിയില്‍ പതിഞ്ഞ പള്‍സര്‍ എന്‍.എസ്.ബൈക്കിന്റെ ഒറ്റ ദൃശ്യം തുമ്ബാകുമെന്നും അറിഞ്ഞില്ല; പാലാ പൊലീസ് പ്രതികളെ സാഹസികമായി ചെന്നൈയില്‍ നിന്ന് പിടികൂടിയത് ഇങ്ങനെ. തോടനാൽ കവലയിൽ ബസ്‌ ഇറങ്ങി പോവുകയായിരുന്ന ആയില്യം കുന്നത്ത്‌ ഓമനയുടെ 2 പവൻ മാലയാണ്‌ മീനച്ചിൽ കുറ്റില്ലം കാഞ്ഞമലക്കുന്നേൽ പ്രതീഷ്‌ (24)വെള്ളിയേപ്പള്ളി ഭാഗത്ത്‌ വാടകക്ക്‌ താമസിക്കുന്ന ബാബുവിന്റെ മകൻ ബിബിൻ ബാബു (23) എന്നിവർ പൊട്ടിച്ചത്സഹായിയായ തൊടുപുഴ കരിങ്കുന്നം പ്ലാന്റേഷൻ അജയ്‌ സെബാസ്ത്യൻ (24) മാല വിറ്റ്‌ കൊടുത്ത കഞ്ചാവ്‌ വിൽപനക്കാരൻ രാമപുരം ജനത ബേബി എന്ന ബേബി എന്നിവർ ആണ്‌ പിടിയിൽ ആയത്‌


🅾 കൊച്ചി നഗരത്തില്‍ ഫ്ളാറ്റ് നല്‍കാമെന്ന മോഹനവാഗ്ദാനം നല്‍കി തട്ടിയെടുത്തത് 49 ലക്ഷം രൂപ; പരാതി നല്‍കിയതോടെ പൊലീസ് പൊക്കിയെങ്കിലും അറസ്റ്റ് ചെയ്യാന്‍ മടി; ഡിവൈഎഫ്‌ഐ നേതാവിന്റെ ഇടപെടലില്‍ ഒടുവില്‍ അറസ്റ്റ് ചെയ്യാന്‍ തയ്യാറായി പൊലീസ്; അറസ്റ്റിലായതോടെ ഡയറക്ടര്‍ സ്ഥാനവും തെറിച്ചു; ടിവി ന്യൂ ചാനല്‍ മുന്‍ ചെയര്‍മാനും കേരളാ ചേമ്പർ    ഓഫ് കൊമേഴ്സ് ഡയറക്ടറുമായ കെ.എന്‍ മര്‍സൂക്ക് കുടുങ്ങിയത് തിരുവനന്തപുരം സ്വദേശിയുടെ പരാതിയില്‍


🅾 ബ്ലാക്ക് ബോര്‍ഡില്‍ കുറിച്ച വരികള്‍ മലയാള ഭാഷയുടെ പ്രതിജ്ഞാ വാചകമായി; എം ടി.ക്ക് നൂറ്റിഒന്ന് നെല്‍ക്കതിരുകള്‍ സമ്മാനിച്ച്‌ അനുഗ്രഹം വാങ്ങി തിരുവനന്തപുരം പള്ളിക്കൂടം വിദ്യാര്‍ത്ഥികള്‍.തിരൂർ തുഞ്ചൻ പറമ്പിൽ ആയിരുന്നു ചടങ്ങുകൾ


🅾 സിപിഎം.പ്രവാസി സംഘത്തിന്റെ തട്ടിപ്പ് വിഹിതം ബിജെപി. നേതാവിനും; ക്ഷേമനിധിയില്‍ പേര് രജിസ്ട്രര്‍ ചെയ്യാന്‍ 215 രൂപക്ക് പകരം പ്രവാസി സംഘം വാങ്ങുന്നത് 400 രൂപ; ക്ഷേമനിധി ആനുകൂല്യങ്ങളും തട്ടിയെടുത്തെന്ന് ആരോപണം; വഞ്ചിതരായവര്‍ പ്രതിഷേധവുമായി തളിപ്പറമ്പിലെ ഓഫീസിൽ എത്തി


🅾 കോഴിക്കോട്‌  മടപ്പള്ളി കോളേജില്‍ പെണ്‍കുട്ടികളെ തെരുവില്‍ നിലത്തിട്ട് ചവിട്ടി ക്രൂരമായി മര്‍ദ്ദിച്ച സംഭവം: കുറ്റക്കാരായ എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഉരുണ്ടുകളിക്കുന്നു; ശക്തമായ നടപടി ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്.



ദേശീയ വാർത്തകൾ 

🅾 രാജ്യം വിട്ട വ്യവസായി വിജയ്‌ മല്ല്യയുടെ രണ്ട്‌ കോപ്റ്ററുകൾ ലേലത്തിൽ വിറ്റു ഡൽഹിയിലെ ചൗധരി ഏവിയേഷൻ കമ്പനിയാണ്‌ 8.75 കോടി രൂപക്ക്‌ കോപ്റ്ററുകൾ വാങ്ങിയത്‌


🅾 വിപിഐപി പരിവേഷത്തിന് ഗുഡ്‌ബൈ പറഞ്ഞ് മെട്രോ ട്രെയിനില്‍ മോദിയുടെ യാത്ര! പ്രധാനമന്ത്രിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ യാത്രക്കാരുടെ തിരക്ക് ; മോദിയുടെ എക്സ്‌പ്രസ് മെട്രോ യാത്ര ദ്വാരകയില്‍ നടക്കുന്ന ഇന്ത്യന്‍ അന്താരാഷ്ട്ര കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ.


🅾 ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ള്‍​ക്ക് ഇ​ര​യാ​കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ മാ​ധ്യ​മ​ങ്ങ​ള്‍ പ​ര​സ്യ​പ്പെ​ടു​ത്ത​രു​തെ​ന്ന് ആവര്‍ത്തിച്ച്‌ സു​പ്രീം​കോ​ട​തി.


🅾 ജമ്മു കശ്മീരിലെ ബന്ദിപോറയില്‍ വീണ്ടും ഏറ്റുമുട്ടല്‍ ; രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു.



 അന്താരാഷ്ട്ര വാർത്തകൾ

🅾 ജപ്പാനിൽ വൻ ഭൂരിപക്ഷം നേടി ഡെമോക്രാറ്റിക്‌ പാർട്ടിയിലെ ഷിൻസോ ആബെ തന്നെ വീണ്ടും 3 വർഷം കൂടി പ്രധാനമന്ത്രി ആവും


🅾 ഇന്ത്യ-പാക്‌ ചര്‍ച്ച: ഇമ്രാന്‍ ഖാന്റെ ക്ഷണം സ്വീകരിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍. അമേരിക്കയിൽ വച്ച്‌ ചർച്ച നടത്താമെന്നും ഇന്ത്യ


🅾 ഇന്ത്യ പാക്ക്‌ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച്ച ന്യുയോർക്കിൽ അടുത്ത ആഴ്ച്ച നടക്കും.


🅾 ഒപെക്കിനോട്‌ എണ്ണ വില കുറക്കണം എന്ന ആവശ്യവും  ആയി ട്രമ്പ്‌.


🅾 ഇറാനിൽ നിന്നുള്ള എണ്ണക്ക്‌ ഇന്ത്യ രൂപയിൽ പണം നൽകും . യു എസ്‌ ഉപരോധം മറി കടക്കാൻ ആണിത്‌.


🅾 മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖിനെതിരെ 25 അഴിമതിക്കേസുകള്‍ കൂടി.


കായിക വാർത്തകൾ
🅾 ഇന്നലെ നടന്ന ഏഷ്യകപ്പ്‌ ക്രിക്കറ്റിലെ അവസാന ഗ്രൂപ്പ്‌ മൽസരത്തിൽ അഫ്ഗാനിസ്ഥാന്‌  ബംഗ്ലാദേശിനെതിരെ 136 റൺസ്‌ ജയം. ആദ്യം ബാറ്റ്‌ ചെയ്ത അഫ്ഗാനിസ്ഥാൻ 7 വിക്കറ്റ്‌ നഷ്ടത്തിൽ 255 റൺസ്‌ നേടിയപ്പോൾ ബംഗ്ലാദേശ്‌ ഇന്നിംഗ്സ്‌ 119 ൽ അവസാനിച്ചു


🅾 ഏഷ്യാ കപ്പ്‌ ക്രിക്കറ്റിൽ ഇന്ന് സൂപ്പർ ഫോർ മൽസരങ്ങൾക്ക്‌ തുടക്കം . ഇന്ന് ഇന്ത്യ , ബംഗ്ലാദേശിനെയും  പാകിസ്ഥാൻ അഫ്ഗാനിസ്ഥാനെയും നേരിടും


🅾 ഇന്ത്യൻ താരങ്ങൾ ആയ പി വി സിന്ധു, കിടംബി ശ്രീകാന്ത്‌ എന്നിവർ ചൈന ഓപ്പൺ ബാഡ്മിന്റൺ ക്വാർട്ടറിൽ കടന്നു


🅾 ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്ബോളിൽ ഇന്നലെ യുവന്റസ്‌ 2-0 ന്‌ വലൻസിയയെ തോൽപിച്ചു . റൊണാൾഡൊക്ക്‌ ചുവപ്പ്‌ കാർഡ്‌. റയൽ മാഡ്രിഡ്‌ റോമയെ 3-0 ന്‌ തോൽപിച്ചു..ബയേൺ മ്യുണിക്‌ ബെൻഫിക്കയെ 2 ഗോളുകൾക്ക്‌ തോൽപിച്ചു


🅾 തിരുവനന്തപുരത്ത്‌ നടക്കുന്ന ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പിൽ ഇന്നലെ 5 റെക്കോർഡുകൾ. കർണ്ണാടകം ഒന്നാമതും  ദേശീയ നീന്തൽ ഫെഡറേഷൻ രണ്ടാമതും ഡൽഹി മൂന്നാമതും ആണ്‌ കേരളം നാലാം സ്ഥാനത്ത്‌ ഉണ്ട്‌


🅾 വമ്പന്മാരെ തകര്‍ത്ത് ഫിഫ ലോക റാങ്കിംഗില്‍ ബെല്‍ജിയം ഒന്നാമത്. ഫ്രാൻസ്‌ രണ്ടാമതും ബ്രസീൽ മൂന്നാമതും ആണ്‌ റാങ്ക്‌ പട്ടികയിൽ


🅾 ജാദവ്പുര്‍ യൂനിവേഴ്‌സിറ്റിയുടെ ഡോക്ടറേറ്റ് ബഹുമതി സച്ചിന്‍ നിരസിച്ചു. ധാർമ്മികമായ കാരണങ്ങളാൽ ആണ്‌ നിരസിക്കുന്നത്‌. പഠിച്ച്‌ നേടാത്ത ഒരു ബുരുദം വേണ്ട . നേരത്തെ ഓക്സ്ഫഡ്‌ യൂണിവേഴ്സിറ്റി നൽകിയ ഡോക്ടറേറ്റും  സച്ചിൻ നിരസിച്ചിരുന്നു
Previous Post Next Post
3/TECH/col-right