Trending

പാണമ്ബ്ര ദേശീയ പാതയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു:വാതകം ചോരുന്നു

മലപ്പുറം:മലപ്പുറം പാണമ്ബ്ര ദേശീയപാതയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞ് വാതകം ചോരുന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് പാചകവാതകവുമായി എത്തിയ ഐഒസിയുടെ ടാങ്കര്‍ ലോറി അപകടത്തില്‍പെട്ടത്.
 
അപകടം നടന്നയുടനെ സമീപത്തുള്ള വീടുകളില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിച്ചിരിക്കുകയാണ്. ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.അപകടത്തെ തുടര്‍ന്ന് കോഴിക്കോട്-തൃശൂര്‍ ദേശീയ പാതയില്‍ ഗതാഗതം തിരിച്ചുവിട്ടു



 🔺🔺🔺🔺🔺🔺🔺🔺🔺🔺

പാചകവാതക ടാങ്കര്‍ മറിഞ്ഞ് അപകടത്തെ തുടര്‍ന്നുണ്ടായ കോഴിക്കോട്-തൃശൂര്‍ ദേശീയ പാത ഗതാഗത നിയന്ത്രണം സാധാരണ നിലയിൽ ആക്കിയതായി ട്രാഫിക് പോലീസ് വിഭാഗം അറിയിച്ചു.


Previous Post Next Post
3/TECH/col-right