Trending

ELETTIL ONLINE NEWS NIGHT 20-09-2018

ELETTIL ONLINE NEWS NIGHT 20-09-2018
1194 കന്നി 04.
1440 മുഹറം 10.
വ്യാഴം.


🅾 കണ്ണൂര്‍ വിമാനത്താവളത്തിലെ പരീക്ഷണ പറക്കല്‍ വിജയകരം; 190 സീറ്റുകളുള്ള എയര്‍ ഇന്ത്യ എക്സ്‌പ്രസ് ബോയിങ് വിമാനം സുരക്ഷിതമായി ഇറങ്ങി; വ്യോമായന മന്ത്രാലയത്തില്‍ നിന്നും അന്തിമ അനുമതി ലഭിച്ചാലുടന്‍ കണ്ണൂരില്‍ നിന്നും വിമാനങ്ങള്‍ പറന്നുയരും.


🅾 വിമാനം പറന്നിറങ്ങുന്നത് കാണാന്‍ രാവിലെ മുതല്‍ കണ്ണൂര്‍ വിമാനത്താവള പരിസരത്ത് തടിച്ചു കൂടിയത് നൂറുകണക്കിന് നാട്ടുകാര്‍; വെയിലിരച്ചതോടെ തണലിലേക്ക് മാറി ക്ഷമയോടെയുള്ള കാത്തിരിപ്പ്; ഒടുവില്‍ 11.26ന് തിരുവനന്തപുരത്ത് നിന്നും വിമാനം എത്തിയപ്പോള്‍ ആര്‍പ്പു വിളികളോടെ വരവേറ്റ് ജനക്കൂട്ടം: മൊബൈലില്‍ പകര്‍ത്തി ഫേസ്‌ബുക്കില്‍ ലൈവ് ചെയ്ത് യൂത്തന്മാര്‍: കണ്ണൂര്‍ വിമാനത്താവളത്തിലെ പരീക്ഷണ പറക്കല്‍ വിജയകരം.


🅾 മലപ്പുറത്ത് സിപിഎം നേതാവിന്റെ ഭാര്യ ട്രെയിന്‍ തട്ടി മരിച്ചു.ജില്ലാ കമ്മറ്റി അംഗം പ്രൊ: എം എം നാരായണന്റെ ഭാര്യ ജയശ്രീ (59) ആണ്‌ മരിച്ചത്‌


🅾 ഒടുവില്‍ ഭാഗ്യശാലിയെ കണ്ടെത്തി, പത്തു കോടിയുടെ ബംപര്‍ എത്തുന്നത് വാടക വീട്ടിലേക്ക്. തൃശൂർ സ്വദേശിനി വൽസല വിജയന്‌ (58) ആണ്‌ 10 കോടി സമ്മാനം അടിച്ചത്‌.


🅾 സംസ്ഥാനത്ത് വീണ്ടും ഇന്ധനവില വര്‍ധന ; ആറ് പൈസയാണ് ഇന്ന് പെട്രോളിന് വര്‍ധിച്ചത്. എന്നാൽ ഡീസൽ വില വർദ്ധിച്ചിട്ടില്ല


🅾 ബിവേറജസ് കോര്‍പറേഷനിലെ പുതിയ നിയമനങ്ങള്‍ സുപ്രീംകോടതി തടഞ്ഞു.ചാരായ തൊഴിലാളികൾക്ക്‌ പരിഗണന നൽകാത്തതിനാൽ ചാരായ തൊഴിലാളികൾ നൽകിയ ഹർജിയിൽ ആണ്‌ സുപ്രീം കോടതി നിർദ്ദേശം


🅾 പ്രളയക്കെടുതി; കേരളത്തിനെ സഹായിക്കാന്‍ അഖിലേന്ത്യാ തലത്തില്‍ സെസ് പിരിവ്; സമ്മതമറിയിച്ച്‌ അരുണ്‍ ജെയ്റ്റ്‌ലി; അന്തിമ തീരുമാനം കൗണ്‍സിലില്‍ എന്ന് തോമസ് ഐസക്.


🅾 പ്രളയത്തിന്‌ ശേഷം കൊടും ചൂടിൽ വലയുന്ന കേരളത്തിന്‌ ആശ്വാസ വാർത്ത; വെള്ളിയാഴ്ച മുതല്‍ 5 ദിവസത്തേക്ക് കേരളത്തില്‍ മഴക്ക്‌ സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ ആശങ്കപ്പെടേണ്ട കാര്യം ഇല്ല


🅾 കോണ്‍ഗ്രസില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യം ഉറപ്പാക്കും; മുല്ലപ്പള്ളി രാമചന്ദ്രന്‍.അച്ചടക്കമില്ലാതെ ഒരു പ്രസ്ഥാനത്തിനും മുന്നോട്ട്‌ പോകാൻ സാധിക്കില്ല. പാർട്ടിയിൽ അച്ചടക്കം ഉറപ്പാക്കും. രാജ്യം ആപൽകരമായ ഘട്ടത്തിലൂടെയാണ്‌ കടന്ന് പോകുന്നത്‌. അതിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ കോൺഗ്രസിന്‌ മാത്രമേ കഴിയൂ; മുല്ലപ്പള്ളി പറഞ്ഞു.


🅾 മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയപ്പോള്‍ ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലക്കും പ്രതീകാത്മക ശവമഞ്ചങ്ങള്‍ വെച്ചത് തിരിച്ചടിയായി; ഗ്രൂപ്പു നേതാവിനെതിരായ നീക്കത്തോടെ വിശാല ഐ ഗ്രൂപ്പും പിന്തുണയും നഷ്ടമായി; കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തോല്‍വിയും കോര്‍പ്പറേഷനിലെ ഭരണം കൈവിട്ടതോടെ കണ്ണൂരിലെ കരുത്തനെന്ന പ്രതാപത്തിന് മങ്ങലേല്‍പ്പിച്ചു; നെഹ്റു ഗ്രൂപ്പിന് കേസൊതുക്കാന്‍ ഇടനിലക്കാരനായതും തിരിച്ചടിയായി: കെ സുധാകരന് കെപിസിസി അധ്യക്ഷ പദവി ലഭിക്കാതെ പോയത് ഗ്രൂപ്പു കൈവിട്ടതും പ്രതിച്ഛായാ നഷ്ടവും കാരണം.


🅾 കേരളത്തിലെ പുതിയ കോണ്‍ഗ്രസ് നേതൃത്വം മികച്ച ടീമെന്ന് വി എം സുധീരന്‍; വിവിധ മേഖലകളില്‍ തഴക്കവും പഴക്കവും ഉള്ള നേതൃത്വം നല്ല രീതിയില്‍ മുന്നോട്ട് പോകട്ടേയെന്നും മുന്‍ അധ്യക്ഷന്‍.


🅾 പാര്‍ട്ടിയെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കാന്‍ സാധിച്ചു എന്ന ചാരിതാര്‍ത്ഥ്യത്തോടെ പടിയിറങ്ങുന്നുവെന്ന് എം എം ഹസന്‍; കെ സുധാകരന്‍ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്ന് ചെന്നിത്തല; പാര്‍ട്ടിയുണ്ടെങ്കിലേ ഗ്രൂപ്പുള്ളൂവെന്ന് പറഞ്ഞ് ഉമ്മന്‍ ചാണ്ടി: പുതിയ കെപിസിസി ഭാരവാഹികളുടെ നിയമനത്തോട് നേതാക്കള്‍ പ്രതികരിച്ചത് ഇങ്ങനെ.


🅾 കെ.പി.സിസിയുടെ പുതിയ ഭാരവാഹികള്‍ പാര്‍ട്ടിയെ കെട്ടുറപ്പോടെ മുന്നോട്ട് കൊണ്ടുപോകും; കെ. സുധാകരന്‍ പാര്‍ട്ടിയുടെ ഈ തീരുമാനം അംഗീകരിക്കുമെന്ന വിശ്വസിക്കുന്നു; രമേശ് ചെന്നിത്തല


🅾 പ്രിയ കെ സുധാകരന്‍ജീ.. ബിജെപിയുടെ വാതില്‍ തുറന്നു നിങ്ങള്‍ ധൈര്യമായി കയറിവരൂ..! താങ്കള്‍ നയിക്കണം, ഞങ്ങള്‍ അണിചേരാം.. പക്ഷേ കോണ്‍ഗ്രസ്സിലൂടെ അല്ല, ബിജെപിയിലൂടെ..! കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായ കെ സുധാകരനെ ബിജെപിയിലേക്ക് ക്ഷണിച്ച്‌ നേതാക്കളും അണികളും; ഫേസ്‌ബുക്ക് പേജില്‍ വെല്‍ക്കം കമന്റുകള്‍ പ്രവഹിക്കുന്നു.


🅾 താന്‍ കളത്തില്‍ ഇറങ്ങുകയാണെന്ന്..കെ സുധാകരന്‍. കരുത്തായി, തണലായി കൈത്താങ്ങായി കേരളത്തിലെ യുവജനങ്ങള്‍ കൂടെ ഉണ്ടാവണം; തന്റെ തീരുമാനത്തെക്കാളേറെ പാര്‍ട്ടിയുടെ നിലനില്‍പ്പും കരുത്തുമാണ് ലക്ഷ്യം; മരിക്കുന്നത് വരെ കോണ്‍ഗ്രസിന്റെ ശ്വാസമാണ് തന്റെ ശ്വാസം; തന്റെ അവസാനത്തെ വാക്ക് എ.ഐ.സി.സിയാണ്; കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമെന്ന് വ്യക്തമാക്കി കെ സുധാകരന്‍.


🅾 അസാധു നോട്ടുകള്‍ നല്‍കി ഗുരുവായൂരപ്പനെയും പറ്റിക്കുന്നോ? ക്ഷേത്ര ഭണ്ഡാരത്തില്‍ ഇപ്പോഴും അസാധു നോട്ടുകളുടെ വരവ് തുടരുന്നു; ഏറ്റവും ഒടുവില്‍ ഭണ്ഡാരം എണ്ണിയപ്പോള്‍ കിട്ടിയത് 1,77,500 മൂല്യമുള്ളവ; നിരോധിച്ച നോട്ടുകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ ദേവസ്വം അധികൃതര്‍ കുഴയുന്നു; 99.3ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് പറയുമ്പോഴും  ഗുരുവായൂരില്‍ എത്തുന്ന അസാധു നോട്ടുകളുടെ എണ്ണത്തില്‍ കുറവ് വരാത്തതില്‍ ദുരൂഹത.


🅾 അഭിമന്യു വധക്കേസിലെ പ്രധാന പ്രതി പൊലീസില്‍ കീഴടങ്ങി; കേസില്‍ ഇനിയും പിടികൂടാനുള്ളത് എട്ട് പ്രതികളെ; കീഴടങ്ങിയത് ക്യാമ്പസ്‌  ഫ്രണ്ട് ജില്ലാ സെക്രട്ടറി ആരിഫ് ബിന്‍; കൊലപാതകത്തിന് ആളുകളെ ഏര്‍പ്പെടുത്തിയതും ആരിഫ്.


🅾 ഇണ്ടാസിറക്കിയുള്ള ഭീഷണിപ്പെടുത്തല്‍ തുടങ്ങിയതോടെ സാലറി ചലഞ്ചിനോടുള്ള നോ പറച്ചിലിന്റെ ശക്തിയും കൂടി! സെക്രട്ടറിയേറ്റില്‍ ഇതുവരെ വിസമ്മതം അറിയിച്ചത് 228 പേര്‍; വിസമ്മതം അറിയിക്കാനുള്ള അവസാന ദിവസം ശനിയാഴ്‌ച്ച; പരമാവധി പേരെ ചലഞ്ചില്‍ പങ്കെടുപ്പിക്കാനായി ചരടുവലിച്ച്‌ ഭരണകക്ഷി സംഘടന;  ശമ്പളം നല്‍കുന്നവര്‍ക്കായി ഉദാരമായ വായ്പാ പദ്ധതികളുമായി സഹകരണസംഘങ്ങള്‍.


🅾 കൊല്ലത്ത് ഒരു കാറിലിടിച്ച മറ്റൊരു കാര്‍ ഡ്രൈവറെ കണ്ട് ഞെട്ടി നാട്ടുകാരും പൊലീസും; അപകടമുണ്ടാക്കിയ വാഹനത്തിലെ ഡ്രൈവര്‍ക്ക് ഇരു കൈകളുമില്ല; ജന്മനാ ഇരു കൈകളും ഇല്ലാത്ത കുന്നിക്കോട്‌ ബോബി ഹൗസിൽ ഷിജുവാണ്‌ മദ്യപിച്ച്‌ കാൽ ഉപയോഗിച്ച്‌ കാർ ഓടിച്ചത്‌.ഷിജുവിന്‌ ലൈസൻസും ഉണ്ടായിരുന്നില്ല


🅾 ജേക്കബ് വടക്കഞ്ചേരി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി; അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ജയിലില്‍ അടച്ചത് തെറ്റായി പോയെന്ന് പറഞ്ഞ വിഎസിനെ കാണാന്‍ ജയിലില്‍ നിന്നു കവടിയാറിലേക്ക് കാല്‍നടയായി യാത്ര ചെയ്ത് വടക്കഞ്ചേരി.


🅾 സി പി എമ്മിനെയൊ സർക്കാരിനെയൊ എതിർക്കുന്നവരെ സംഘി എന്ന് വിളിച്ച്‌ ആക്ഷേപിക്കരുത്‌. പരസ്യമായി കല്ലെറിഞ്ഞു കൊന്നാലും സംഘിയെന്ന് പറഞ്ഞാക്ഷേപിക്കരുത്'; ഇടതുപക്ഷത്തെ തുറന്നെതിര്‍ക്കാനുള്ള ആവിഷ്‌കാര സ്വാതന്ത്ര്യമാണ് വേണ്ടതെന്ന് ശാരദക്കുട്ടി.


🅾 പ്രളയത്തിന്റെ മറവില്‍ അഴിമതിക്കാര്‍ അഴിഞ്ഞാടിയപ്പോള്‍ അനുപമ  വീണ്ടും കളത്തിലിറങ്ങി; അര്‍ഹതയില്ലാതെ 10,000 രൂപ കൈപ്പറ്റിയ 500 പേരില്‍ നിന്നും പണം തിരിച്ചു പിടിച്ച്‌ അനുപമ ഐഎസ്; പ്രളയ ബാധിതര്‍ക്കുള്ള അടിയന്തിര സഹായം കൈപ്പറ്റിയ അനര്‍ഹരെയെല്ലാം പിടികൂടാന്‍ ഉറച്ച്‌ തൃശൂര്‍ കളക്ടര്‍.


🅾 ചെമ്പഴന്തി അണിയൂരിൽ യുവാവിനെ അക്രമിസംഘം മര്‍ദ്ദിച്ചു കൊന്നു; ഓട്ടോ ഡ്രൈവറായ അനീഷിനെ കൊന്നത് വാക്കു തര്‍ക്കത്തിനൊടുവില്‍ പിന്തുടര്‍ന്ന് ചെന്ന്. പ്രതികൾക്കായി അന്വേഷണം തുടങ്ങി


🅾 കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ ആരും വിരമിക്കുന്നില്ല; ജോലി ചെയ്യുന്നവരില്‍ യുജിസി അംഗീകാരമില്ലാത്ത അറുപതോളം പി.എച്ച്‌.ഡി ബിരുദധാരികളെന്ന് ആരോപണം; വിരമിച്ചിട്ടും സര്‍വ്വീസിലിരുന്ന് ലക്ഷങ്ങളുടെ യുജിസി  ശമ്പളവും  ആനുകൂല്യവും കൈപ്പറ്റുന്നവരില്‍ മൂന്ന് അദ്ധ്യാപകരും രണ്ട് ലൈബ്രേറിയന്മാരും; സ്ത്രീപീഡന കേസ്സില്‍ പ്രതി ചേര്‍ക്കപ്പെട്ടവനും ധനകാര്യ വകുപ്പിന്റെ അന്വേഷണം നേരിടുന്നവനും വിരമിച്ചിട്ടും സര്‍വ്വീസില്‍ തന്നെ.


🅾 ഫ്രാങ്കോ ബിഷപ്പിന്റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലും പൂർത്തിയായി . .. ഇന്നും അറസ്റ്റ്‌ ഇല്ല.. നേരത്തെ മാധ്യമങ്ങൾ മുഴുവൻ ഇന്ന് ഉച്ച മുതൽ ഫ്രാങ്കോയുടെ അറസ്റ്റ്‌ ഇന്ന് ഉണ്ടാകും എന്ന രീതിയിൽ ആണ്‌  വാർത്തകൾ നൽകി കൊണ്ടിരുന്നത്‌. .  ഇനിയും ചോദ്യം ചെയ്യണമൊ അതൊ നാളെ അറസ്റ്റിലേക്ക്‌ പോകണമോ എന്ന കാര്യങ്ങൾ ഇന്ന് രാത്രി ഐ ജി യുടെ നേതൃത്വത്തിൽ ചേരുന്ന ഉന്നത തല യോഗം പരിശോധിക്കും. അതേ സമയം രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ കഴിഞ്ഞിട്ടും ഫ്രാങ്കൊയെ അറസ്റ്റ്‌ ചെയ്യാത്തതിൽ പ്രതിഷേധം ഉയരുന്നുണ്ട്‌


🅾 ബിഷപ്പിനെ ചുമതലയില്‍ നിന്ന് നീക്കിയത് വിജയസൂചനയെന്ന് കന്യാസ്ത്രീകള്‍.വത്തിക്കാന്റെ  നിലപാടിൽ സന്തോഷമെന്നു. കന്യാസ്ത്രീകൾ


🅾 ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയെന്ന് വത്തിക്കാന്‍. ബിഷപ്പിന്റെ ചുമതല മുംബൈ രൂപതയിലെ മുൻ സഹായ മെത്രാൻ ആയിരുന്ന ആഗ്നോ റൂഫിനൊ ഗ്രേഷ്യസിന്‌ നൽകി വത്തിക്കാൻ .


🅾 തൃപ്പൂണിത്തുറയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ എഐവൈഎഫ് പ്രതിഷേധം.ഫ്രാങ്കൊ മുളക്കലിന്റെ കോലം കത്തിച്ച്‌ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച്‌ ഓഫീസിലേക്ക്‌ ആണ്‌ പ്രതിഷേധം സംഘടിപ്പിച്ചത്‌. ഇന്നലെയും എ ഐ വൈ എഫ്‌ പ്രതിഷേധം സംഘടിപ്ലിച്ചിരുന്നു.


🅾 മരടിലെ ആഡംബര ഹോട്ടലില്‍ നിന്നും ഒരേസമയം സ്റ്റാര്‍ട്ടു ചെയ്തത് രണ്ട് കാറുകള്‍; ഇന്നലെ കയറിയ വോക്സ് വാഗണ്‍ കാറിനെ ഫോക്കസ് ചെയ്ത ചാനല്‍ ക്യാമറകളെ പിന്നെയും കബളിപ്പിച്ചു ബിഷപ്പ്; എല്ലാവരുടേയും കണ്ണ് വെട്ടിച്ച്‌ 11ാം നിലയില്‍ നിന്ന് ഫ്രാങ്കോ നേരെ എത്തിയത് അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിങ് ലോഞ്ചില്‍; അവിടെ നിന്നു കാറില്‍ കയറി സേഫായി; മെത്രനെ ഒളിപ്പിച്ച്‌ കടത്താന്‍ ഒത്താശയും ചെയ്ത് ഏമാന്മാരും.


🅾 ബിഷപ്പിനെതിരായ സമരത്തില്‍ പ്രതിപക്ഷത്തിന്റെ നിലപാട് അത്ഭുതപ്പെടുത്തി! ഇങ്ങനെയൊരു സമരത്തിന് പിന്തുണ ആവശ്യപ്പെട്ടിട്ടാണോ പ്രതിപക്ഷം രംഗത്തിറങ്ങുക എന്നും കന്യാസ്ത്രീകള്‍; കൊച്ചിയിലുണ്ടായിട്ടും ഉമ്മന്‍ ചാണ്ടി തിരിഞ്ഞു നോക്കിയില്ലെന്നും ആക്ഷേപം; സിപിഎം എംഎല്‍എമാര്‍ പോലും പിന്തുണയറിയിച്ചിട്ടും മിണ്ടാട്ടമില്ലാതിരുന്ന കോണ്‍ഗ്രസിനെതിരെ സമരമിരിക്കുന്ന കന്യാസ്ത്രീകള്‍.


🅾 ബിഷപ്പിന്റെ അറസ്റ്റ് അന്വേഷണ സംഘം തീരുമാനിക്കും; ഡിജിപി.


🅾 അഴിക്കുള്ളിലാവും  മുമ്പേ നാണക്കേടൊഴിവാക്കാന്‍ ധൃതി പിടിച്ച്‌ നടപടി; തൃപ്പൂണിത്തുറ ഹൈടെക്ക് സെല്ലില്‍ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നതിനിടെ ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളില്‍ നിന്ന് വത്തിക്കാന്‍ നീക്കി; മുംബൈ അതിരൂപതാ മുന്‍സഹായ മെത്രാന്‍ ആഗ്നലോ റൂവിനോ ഗ്രേഷ്യസിന് പകരം ചുമതല; ചോദ്യം ചെയ്യല്‍ അവസാനിച്ചാല്‍ ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തും; തൃപ്പൂണിത്തുറയില്‍ നിന്നും ഏറ്റുമാനൂരിലേക്ക് കൊണ്ടു പോകുക പൊലീസ് ജീപ്പില്‍; ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം കോട്ടയം സബ് ജയിലിലേക്ക് മാറ്റാന്‍ സാധ്യത.


🅾 സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം തെളിഞ്ഞെങ്കിലും ബലാത്സംഗത്തിന് തെളിവില്ലെന്ന നിലപാടില്‍ ഉറച്ചു പൊലീസ്; മെത്രാന്റെ പദവി ദുരുപയോഗം ചെയ്തതിന്റെ പേരില്‍ ജാമ്യമുള്ള വകുപ്പ് ചാര്‍ജ്ജ് ചെയ്തു കോടതിയില്‍ ഹാജരാക്കി വിട്ടയക്കാന്‍ നീക്കം; ഏതു തീരുമാനവും പൊലീസിന്റെ സ്വന്തം ഉത്തരവാദിത്തത്തില്‍ എടുക്കാന്‍ നിര്‍ദ്ദേശിച്ചു എം വി ജയരാജന്‍: ഫ്രാങ്കോയെ അറസ്റ്റു ചെയ്യണോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കുന്നത് പൊലീസ്.


🅾 ബിഷപ്പ് ഫ്രാങ്കോ രണ്ടാം ദിനവും ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നിലെത്തി; ഡിജിപിയുമായി അന്വേഷണ സംഘം സംസാരിച്ചതോടെ അറസ്റ്റ് ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് ഉച്ച മുതൽ കിംവദന്തി.  പ്രതിഷേധം കണക്കിലെടുത്തുകൊച്ചിയില്‍ വന്‍ പൊലീസ് സന്നാഹം.ഇന്നും അറസ്റ്റ്‌  ഒഴിവാക്കി ഫ്രാങ്കൊ. നാളത്തെകാര്യങ്ങൾ തീരുമാനിക്കാൻ ഉന്നതതല യോഗം തുടരുന്നു


🅾 മാധ്യമപ്പടയുടെ കാത്തിരിപ്പ് നാളെയും തുടരും; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വ്യാഴാഴ്ചയുമില്ല; വെള്ളിയാഴ്ചയും ചോദ്യം ചെയ്യല്‍ തുടരും; 10 ശതമാനം കാര്യങ്ങളില്‍ കൂടി വ്യക്തത തേടാന്‍ അന്വേഷണസംഘം; രാവിലെ 10.30 ന് വീണ്ടും ഹാജരാകാന്‍ ബിഷപ്പിന് നിര്‍ദ്ദേശം; ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി അവലോകനയോഗത്തിന് ശേഷം അറസ്റ്റില്‍ തീരുമാനമെന്ന് കോട്ടയം എസ്‌പി ഹരിശങ്കര്‍; നാണക്കേട് ഒഴിവാക്കാന്‍ ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധര്‍ രൂപതയുടെ ചുമതലകളില്‍ നിന്ന് നീക്കി വത്തിക്കാന്‍


ദേശീയം


🅾 മുംബൈ - ജയ്‌പൂർ ജെറ്റ് എയര്‍ വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ യാത്രക്കാരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം; അപകടമുണ്ടായത് മര്‍ദ്ദം നിയന്ത്രിക്കുന്ന സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ ക്യാബിന്‍ ക്രൂ മറന്നതോടെ; വിമാനം തിരിച്ചിറക്കി യാത്രക്കാര്‍ക്ക് നല്‍കിയത് അടിയന്തര ചികിത്സ; കൃത്യവിലോപം കാട്ടിയ ജീവനക്കാരെ ജോലിയില്‍ നിന്ന് നീക്കി


🅾 പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ നിര്‍മ്മിച്ച വീടുകളില്‍ മോദിയുടെ ചിത്രം എന്തിനെന്ന് മധ്യപ്രദേശ് ഹൈക്കോടതി; പി.എം.എ.വൈ ഭവനങ്ങളില്‍ ഒരു രാഷ്ട്രീയ നേതാവിന്റേയും പേരുകള്‍ വേണ്ടെന്നും കോടതി; ചിത്രങ്ങള്‍ പതിപ്പിച്ച സ്ഥലങ്ങളില്‍ മൂന്ന് മാസത്തിനകം മാറ്റാനും നിര്‍ദ്ദേശം.


🅾 ഉത്തര്‍പ്രദേശില്‍ അജ്ഞാത പനി ബാധിച്ച്‌ 79 പേര്‍ മരിച്ചു; സംസ്ഥാനത്ത് കനത്ത ജാഗ്രത.ആറ്‌ ആഴ്ച്ചക്കിടയിൽ ആണ്‌ ഇത്രയും മരണം


🅾 പിഎന്‍ബി ഉള്‍പ്പടെ മൂന്ന് ബാങ്കുകള്‍ കൂടി ലയിപ്പിക്കുന്നു; പിഎന്‍ബിയില്‍ ലയിക്കുക ഓറിയന്റലും ആന്ധ്ര ബാങ്കും; 2018-19ല്‍ ലയനം പൂര്‍ത്തിയാകും.


🅾 ഗോവയിലെ രാഷ്രീയ പ്രതിസന്ധി; ബിജെപി ഉപമുഖ്യമന്ത്രിയെ നിയമിക്കും എന്ന് സൂചന.


🅾 ബിജെപിയും യെദ്യൂരപ്പയും എല്ലാ പരിധിയും ലംഘിച്ചിരിക്കുകയാണ്; എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ 5 കോടി വീയ്ഹം വാഗ്ദാനം ചെയ്ത  ബിജെപി സൈനിക വിമാനം ഏര്‍പ്പാടാക്കിയെന്നും കുമാരസ്വാമി.


🅾 ട്രെയിനിലെ ചായക്കും കാപ്പിക്കും വില കൂടും; നിലവിലെ ഏഴു രൂപയില്‍ നിന്നും പത്ത് രൂപയാക്കി ഉയര്‍ത്താന്‍ നീക്കം.


🅾 മകള്‍ക്കൊപ്പം കിടക്ക പങ്കിട്ട കൗമാരക്കാരന്റെ ജനനേന്ദ്രീയം കത്രികയ്ക്ക് മുറിച്ച്‌ അച്ഛനും സഹോദരങ്ങളും; സംഭവം ഹരിയാനയിലെ ഗൊരഖ്പൂരില്‍; ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ നില അതീവ ഗുരുതരം; പ്രണയത്തിലായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാതാപിതാക്കള്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും പ്രദേശവാസികള്‍.


🅾 ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രിക്ക് വാഹനമേള ഇ വി എക്സ്‌പോ നാളെമുതല്‍ ബാംഗളൂരിൽ ആരംഭിക്കും. ചന്ദ്രഗുപ്ത മയൂര ഗ്രൗണ്ടിൽ 3 ദിവസങ്ങളിൽ മേള ഉണ്ടാകും. മേളയിൽ ടയോട്ട, സുസുക്കി, മാരുതി, വോൾവൊ , മഹിന്ദ്ര തുടങ്ങിയ നിർമ്മാതാക്കൾ പങ്കെടുക്കും. ഇ സൈക്കിൾ, ഇ സ്കൂട്ടർ, ഇ ബൈക്ക്‌, ഇ കാർ, ഇ റിക്ഷ തുടങ്ങി പല തരം ഇലക്ട്രിക്‌ വാഹനങ്ങൾ ഉണ്ടാകും


🅾 പശുക്കളെ സ്വന്തം വീട്ടില്‍ വളര്‍ത്തിയാല്‍ മതി! ഗോസംരക്ഷണത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുന്നത് അംഗീകരിക്കാനാകില്ല; തെരഞ്ഞെടുപ്പ് അടുത്തതോടെ മോഹന്‍ ഭാഗവതിന് നിലപാട് മാറ്റം.ആർ എസ്‌ എസ്‌ കോൺക്ലേവിൽ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നുഭഗവത്‌


🅾 കമല്‍ ഹാസന്റെ പാർട്ടിയായ മക്കള്‍ നീതി മയ്യം ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കും


🅾 ചൗക്കിദാര്‍ പദവിയില്‍ സ്വയം അവരോധിച്ച മോദി കള്ളന്‍ ആണെന്ന് ഇപ്പോൾ ഇന്ത്യക്കാർക്ക്‌ മനസ്സിലായെന്ന് രാഹുൽ.രാജസ്ഥാനിലെ ദുംഗർപൂരിൽ കോൺഗ്രസ്‌ റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.ചൗക്കിടാർ (കാവൽക്കാരൻ) ആകണമെന്ന ആഗ്രഹം മോഡി മുമ്പ്‌ പറഞ്ഞിട്ടുണ്ട്‌. .എന്നാൽ ചൗക്കിടാർ തന്നെ കള്ളൻ ആണെന്ന കാര്യം ഇപ്പീൾ നമുക്ക്‌ അറിയാം. ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച്‌ രാഹുല്‍ ഗാന്ധി


🅾 രാജ്യത്ത് കുരുന്നിന്റെ നിലവിളി വീണ്ടും; പട്‌നയില്‍ അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ചതിന് പ്രിന്‍സിപ്പലും ക്ലാര്‍ക്കും അറസ്റ്റില്‍; പീഡന വിവരം പുറത്തറിഞ്ഞത് കുട്ടിക്ക് വയറുവേദനയും ചര്‍ദ്ദിയുമുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍; പീഡന ദൃശ്യങ്ങള്‍ പ്രതികള്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചെന്നും പൊലീസ്.


അന്താരാഷ്ട്രീയം

🅾 രണ്ടാമത് ഒരു റഫറണ്ടം ഇല്ല....മാര്‍ച്ചില്‍ തന്നെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടിരിക്കും...വ്യാപാരക്കരാറിനെ കുറിച്ച്‌ ഇനി ചര്‍ച്ച രണ്ട് മാസം കൂടി മാത്രം...തീരുമാനമായില്ലെങ്കില്‍ ഒന്നും വേണ്ടെന്ന് വച്ച്‌ വിട്ട് പോകും; യൂറോപ്യന്‍ രാജ്യങ്ങളിലെ തലവന്മാരുടെ യോഗത്തില്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി തെരേസ മെയ്‌.


🅾 സൗദിയില്‍ സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ മലയാളി യുവ എഞ്ചിനീയര്‍ക്ക് അഞ്ചു വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും; ആലപ്പുഴ സ്വദേശി വിഷ്ണു ദേവിനെതിരെ ചുമത്തിയത് മതനിന്ദയും പ്രവാചന നിന്ദാ കുറ്റങ്ങളും; സൗദിയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എത്രയും വേഗം ഡിലീറ്റ് ചെയ്താല്‍ പുലിവാലുകള്‍ കുറയ്ക്കാം..!


🅾 നരേന്ദ്ര മോദിയെ ചര്‍ച്ചയ്ക്കു ക്ഷണിച്ച്‌ ഇമ്രാന്‍ ഖാന്‍; പ്രതികരിക്കാതെ ഇന്ത്യ.


കായികം


🅾 ഏഷ്യാ കപ്പ്‌ ക്രിക്കറ്റ്‌ ; ഇന്നത്തെ അഫ്ഗാൻ, ബംഗ്ലാദേശ്‌ മൽസരത്തിൽ ടോസ്‌ നേടിയ അഫ്ഗാൻ ബാറ്റിംഗ്‌ തിരഞ്ഞെടുത്തു. അവസാനം വിവരം ലഭിക്കുമ്പോൾ അഫ്ഗാൻ 35 ഓവറിൽ  5 വിക്കറ്റ്‌ നഷ്ടത്തിൽ  145 റൺസ്‌ എടുത്തിട്ടുണ്ട്‌


🅾 ഏഷ്യാ കപ്പ്: സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം, മത്സരക്രമം പുറത്തിറങ്ങി.

മൽസരക്രമം :

സെപ്റ്റംബർ 21 :
ഇന്ത്യ - ബംഗ്ലാദേശ്‌
പാകിസ്ഥാൻ - അഫ്ഗാനിസ്ഥാൻ

സെപ്റ്റംബർ 23 :
ഇന്ത്യ - പാകിസ്ഥാൻ
അഫ്ഗാനിസ്ഥാൻ - ബംഗ്ലാദേശ്‌

സെപ്റ്റംബർ 25 :
ഇന്ത്യ - അഫ്ഗാനിസ്ഥാൻ

സെപ്റ്റംബർ 26 :
പാകിസ്ഥാൻ- ബംഗ്ലാദേശ്‌

സെപ്റ്റംബർ 28. :  ഫൈനൽ


🅾 വലൻസിയക്കെതിരായ മൽസരത്തിൽ  രണ്ട് ഗോളുകള്‍ക്ക് യുവന്റസിന് വിജയം: റോണാള്‍ഡോയ്ക്ക് ചുവപ്പ് കാര്‍ഡ് . മൽസരത്തിന്റെ 29 ആം മിനിൽ വലൻസിയ പ്രതിരോധ താരം ജെയ്സൻ മുറിലോയെ മുടിയിൽ പിടിച്ച്‌ വലിച്ചതിനാണ്‌ ചുവപ്പ്‌ കാർഡ്‌. ഒരു മൽസരത്തിൽ നിന്ന് റൊണാൾഡൊക്ക്‌ പുറത്ത്‌ ഇരിക്കേണ്ടി വരും


🅾 കായിക പുരസ്‌കാരങ്ങളില്‍ മലയാളി തിളക്കം; ജിന്‍സണ്‍ ജോണ്‍സന് അര്‍ജുന പുരസ്‌കാരവും ബോബി അലോഷ്യസിന് ധ്യാന്‍ ചന്ദ് പുരസ്‌കാരവും; രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം വിരാട് കോഹ്ലിക്കും മീരാഭായി ചാനുവിനും; ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിന്റെ അഭിമാനമായ ജിന്‍സണ് പുറമേ 19 പേര്‍ക്ക് കൂടി അര്‍ജുന പുരസ്‌കാരം; ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ച്‌ കേന്ദ്രകായിക മന്ത്രാലയം പട്ടിക പുറത്തിറക്കി.


സിനിമാ ഡയറി


🅾 ഇളയരാജയുടെ പാട്ടുകളില്‍ താനും ഒട്ടേറെ സംഭാവനകള്‍ നല്കിയിട്ടുണ്ട്; ആ പാട്ടുകള്‍ വേദിയില്‍ പാടും; കേസ് നിലനില്ക്കുന്നത് തന്റെ മകന്റെ കമ്ബനിയും ഇളയരാജയും തമ്മില്‍; റോയല്‍റ്റി വിവാദത്തില്‍ നിലപാട് വ്യക്തമാക്കി ബാലസുബ്രഹ്മണ്യം.


🅾 ബോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ഇടംപിടിച്ച്‌ സണ്ണി ലിയോണും; ഡല്‍ഹിയിലെ മാഡം തുസാഡ്‌സ് മ്യൂസിയത്തില്‍ ഹോട്ടായി സണ്ണി ലിയോണിന്റെ മെഴുക് പ്രതിമയും; മറക്കാനാവാത്ത അനുഭവമെന്ന കുറിപ്പോടെ ചിത്രങ്ങള്‍ പങ്ക് വച്ച്‌ താരം.


🅾 സിനിമയിലെ മറ്റ് സീനുകളെ പോലെ മാത്രമാണ് ചുംബന സീനിനെ കണ്ടിട്ടുള്ളത്; ലിപ്‌ലോക്കിന്റെ സമയത്ത് ചമ്മലൊന്നും തോന്നിയിട്ടില്ല; ടോവിനോയിമായുള്ള ചുംബന സീനിനെക്കുറിച്ച്‌ തീവണ്ടി നായിക സംയുക്ത മെനോന്‌  പറയാനുള്ളത്


🅾 സാരിയില്‍ അതീവ ഗ്ലാമറസായി എത്തുന്ന അനുപമ പരമേശ്വരന്റെ ഹോട്ട് ലുക്കുമായി തെലുങ്ക് ചിത്രത്തിന്റെ ടീസര്‍; ഹലോ ഗുരു പ്രേമ കൊസാമെയുടെ ടീസര്‍ വൈറലാകുന്നു.


🅾 പുതിയ ദൗത്യവുമായി ജോണ്‍ ഡോണ്‍ ബോസ്‌കോ എത്തുന്നു; 'പ്രേതം ടു' ക്രിസ്മസിന്.


🅾 സിനിമയില്‍ മത്സരിക്കാന്‍ ഇല്ല; പരീക്ഷണങ്ങള്‍ നടത്തി പരിശ്രമിക്കാനാണ് ആഗ്രഹിക്കുന്നത്; കഷ്ടപ്പാടുമില്ലാതെ സിനിമയിലെത്തിയ തനിക്ക് സിനിമക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹം; എന്റര്‍ടെയ്നര്‍ ചിത്രങ്ങള്‍ വിട്ട് പരീക്ഷണങ്ങളുടെ പിന്നാലെ പോകുന്നതെന്തു കൊണ്ടാണെന്ന ചോദ്യത്തിന് പൃഥിരാജിന്റെ മറുപടി ഇങ്ങനെ.


🅾 മാസ്‌ അല്ല ഇത്‌ കൊലമാസ്‌; വരത്തന്‍ വേറെ ലെവലാണ്! കൊലമാസായി ഫഹദ്..ഒന്നാന്തരം ക്യാമറ..ചടുലമായ ആഖ്യാനം വേറിട്ട കഥ; ഒടുവില്‍ നന്മ നിറഞ്ഞ നാട്ടിന്‍പുറങ്ങളില്‍നിന്ന് മലയാള സിനിമയും മോചനം നേടുന്നു; ഗ്രാമങ്ങളുടെ വയലന്‍സും സദാചാര പൊലീസിങും വഷളത്തരങ്ങളുമൊക്കെ റിയലിസ്റ്റിക്കായി ചിത്രീകരിക്കുന്നു; ഇത് നമ്മുടെ മാനസിക വൈകൃതങ്ങള്‍ക്കുനേരെ തുറന്നുവെച്ച കണ്ണാടി; പേര്  എഴുതി കാണിക്കുമ്പോൾ  ഉയരുന്ന കൈയടികള്‍ സാധൂകരിച്ച്‌ അമല്‍ നീരദ്.


Previous Post Next Post
3/TECH/col-right