Trending

നാളുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍.


നാളുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് ബിഷപ്പിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തെളിവുകളും മൊഴികളും അടക്കം കേസില്‍ ബിഷപ്പിന് എതിരായ സാഹചര്യത്തിലാണ് അനിവാര്യമായ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലില്‍ ബിഷപ്പിന്റെ മൊഴികള്‍ പലതും പരസ്പര വിരുദ്ധമാണെന്നും കള്ളമാണെന്നും പോലീസിന് ബോധ്യമായിരുന്നു. ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേ കൂടിയാണ് അറസ്റ്റുണ്ടായിരിക്കുന്നത്. നീതി ആവശ്യപ്പെട്ട് കൊച്ചിയില്‍ സമരത്തിലിരിക്കുന്ന കന്യാസ്ത്രീകളുടെ വിജയം കൂടിയാണ് ബിഷപ്പിന്റെ അറസ്റ്റ്. സമരപ്പന്തലില്‍ ആഘോഷവും മുദ്രാവാക്യങ്ങളും ഉയര്‍ന്ന് കഴിഞ്ഞു.

മൂന്ന് ദിവസം, 18 മണിക്കൂര്‍
മൂന്ന് ദിവസം, 18 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍, ഒടുവില്‍ അനിവാര്യമായ അറസ്റ്റ്. ചോദ്യം ചെയ്യല്‍ മൂന്നാം ദിവസത്തിലേക്ക് നീങ്ങാതെ രണ്ടാം ദിനം വൈകിട്ട് തന്നെ ഉണ്ടായേക്കും എന്ന് അഭ്യൂഹം പരന്നിരുന്നു. എന്നാലത് ഉണ്ടായില്ല. ഒരു ഘട്ടത്തില്‍ അറസ്റ്റ് ഉണ്ടായേക്കില്ല എന്നുള്ള പ്രചാരണങ്ങളും നടക്കുകയുണ്ടായി. എല്ലാ കണ്ണുകളും തൃപ്പൂണിത്തുറയിലെ പോലീസ് ഹൈടെക് സെല്ലിലേക്ക് നീണ്ടു.

സമരപ്പന്തലില്‍ ആഹ്‌ളാദ പ്രകടനങ്ങള്‍
മൂ്ന്നാം ദിവസം രാവിലെ പത്ത് മുപ്പതോടെ വീണ്ടും ചോദ്യം ചെയ്യല്‍ ആരംഭിച്ചു. കുറച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കാര്യങ്ങള്‍ അറസ്റ്റിലേക്കാണ് എന്നുള്ള സൂചനകള്‍ പുറത്തേക്ക് വന്നു തുടങ്ങി. കൊച്ചിയിലെ കന്യാസ്ത്രീകളുടെ സമരപ്പന്തലില്‍ ആഹ്‌ളാദ പ്രകടനങ്ങള്‍ തുടങ്ങി. അറസ്റ്റ് ഔദ്യോഗികമായി പോലീസ് പ്രഖ്യാപിക്കുന്നതിനുള്ള കാത്തിരിപ്പായി പിന്നെ.

എല്ലാവര്‍ക്കും വിവരം നല്‍കി
ചോദ്യം ചെയ്യുന്ന മുറിയില്‍ വെച്ച്‌ അറസ്റ്റ് അനിവാര്യമാണെന്ന് ബിഷപ്പിനെ വൈക്കം ഡിവൈഎസ്പി അനൗദ്യോഗികമായി അറിയിച്ചു. റിമാന്‍ഡ് റിപ്പോര്‍ട്ട് തയ്യാറാക്കാനുളള നടപടികള്‍ തുടങ്ങി. ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്ന് പഞ്ചാബ് പോലീസിനേയും പഞ്ചാബിലുള്ള അഭിഭാഷകനേയും അന്വേഷണ സംഘം അറിയിച്ചു. അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന് ബിഷപ്പിന്റെ കുടുംബത്തിനും വിവരം നല്‍കി.


ജാമ്യത്തിന് നീക്കം
ബിഷപ്പിന്റെ കൂടുതല്‍ വസ്ത്രങ്ങള്‍ എത്തിക്കാനും പോലീസ് നിര്‍ദേശം നല്‍കി. അറസ്റ്റുണ്ടാകുമെന്ന് ഉറപ്പായതോടെ പുറത്ത് ബിഷപ്പിന്റെ അഭിഭാഷകര്‍ ജാമ്യത്തിനുള്ള ശ്രമവും തുടങ്ങി. പോലീസ് ബിഷപ്പിനെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പട്ടേക്കും എന്നാണ് സൂചനകള്‍. ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കുമ്ബോള്‍ അഭിഭാഷകര്‍ ജാമ്യാപേക്ഷയും നല്‍കും.
Previous Post Next Post
3/TECH/col-right