Trending

ഖത്തറിൽ വാഹനാപകടത്തിൽ ഓമശ്ശേരി സ്വദേശി മരണപ്പെട്ടു.

ഓമശ്ശേരി: പൂളപ്പൊയിൽ പാലാട്ടുപറമ്പിൽ വടക്കേക്കണ്ടി കാസിം ഹാജിയുടെയും പരേതയായ റുഖിയയുടെയും മകൻ അബ്ദുൽ മുത്തലിബ് (26) ഖത്തറിൽ വാഹനാപകടത്തിൽ മരണപ്പെട്ടു.



ഖത്തറിൽ വിസിറ്റിലായിരുന്നു മുത്തലിബ്.മൂന്ന് ദിവസം മുമ്പ് സൗദിറോഡിൽ അബൂ നക്കലിൽ വെച്ച് ഉർവാൻ മറിഞാണ് അപകടമുണ്ടായത്.മൂന്നു ദിവസമായി ദോഹയിലെ ഹമദ് ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.

സഹോദരങ്ങൾ അയ്യൂബ് ഖാൻ,ഹിബ.മൃതദേഹം ദോഹ ഹമദ് അശുപത്രിയിലാണ് .മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നു വരുന്നു.

💢💢💢💢💢💢

കഴിഞ്ഞ ദിവസം ഖത്തറി മരണപ്പെട്ട പൂളപ്പൊയിൽ  സ്വദേശി മുത്തലിബിന്റെ മയ്യിത്ത് നിസ്ക്കാരം നാളെ  (22-09-2018 ശനിയാഴ്ച)  രാവിലെ 7. 30ന് പൂളപ്പൊയിൽ ജുമാമസ്ജിദിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.





Previous Post Next Post
3/TECH/col-right