Trending

റോഡുകളുടെ അരികിലുള്ള വെള്ളവര പാർക്കിങ്ങിനുള്ള ഇടമോ...? എളേറ്റിൽ അങ്ങാടി റോഡരികിലെ പാർക്കിങ്ങിൽ വീര്പ്പ്മുട്ടുന്നു.





റോഡുകളുടെ അരികിലുള്ള വരകൾക്കപ്പുറത്ത് പാർക്കിങ് പാടില്ലെന്നു പൊലീസ്. ഈ സ്ഥലം പാർക്കിങ്ങിനുള്ള ഇടമാണെന്നു തെറ്റിദ്ധരിച്ച് ഒട്ടേറെപ്പേർ വാഹനങ്ങൾ നിർത്തിയിട്ടശേഷം പോകുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. 

എളേറ്റിൽ അങ്ങാടിയിൽ നരിക്കുനി റോഡ്, ബസ്സ്റ്റാൻഡ് പരിസരം, ജുമാ മസ്ജിദ് പരിസരം, നെല്ലാങ്കണ്ടി റോഡ് ജംഗ്ഷൻ തുടങ്ങിയവീതി കുറഞ്ഞ ഇടങ്ങളിലെ വാഹന പാർക്കിങ്   വലിയ വാഹനങ്ങൾ കടന്നു പോവുമ്പോൾ ഗതാഗത കുരുക്കിന് കാരണമാവുന്നു.  

എളേറ്റിൽ അങ്ങാടിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് കാര്യമായ സൗകര്യങ്ങൾ ഇല്ലാത്ത വിധമാണ് ഷോപ്പിംഗ് സ്ഥാപനങ്ങൾ പണിതത്  എന്നതും ഈ ദുരവസ്‌ഥതക്ക് ആക്കം കൂട്ടുന്നു.കൂടാതെ പരിധിയിൽ കഴിഞ്ഞുള്ള ഓട്ടോ പാർക്കിങ്ങും പല സമയങ്ങളിലും ഗതാഗതകുരുക്ക് ഉണ്ടാക്കുന്നു.




 

രാത്രികാലങ്ങളിൽ റോഡിന്റെ വീതി മനസ്സിലാക്കാനാണ് റോഡുകൾക്ക് അരികിൽ വെളുത്ത വരകളുള്ളത്.ഇത് പാർക്കിങ്ങിനുള്ള ഇടമല്ല. 
 



തിരക്കുള്ള ജംക്‌ഷനുകളുടെ സമീപത്ത് വരകൾക്കപ്പുറം വാഹനങ്ങൾ പാർക്കു ചെയ്യുന്നതു കർശനമായി നിയന്ത്രിച്ചിട്ടുണ്ട്.

അനധികൃത പാർക്കിങ്ങ് ചെയ്യുന്നവർക്കു പിഴ ചുമത്താൻ ട്രാഫിക് പോലീസ് തീരുമാനം എടുക്കുന്നുണ്ട്.

Previous Post Next Post
3/TECH/col-right