Trending

"കൗമാരഭൃത്യം"ജില്ലാ തല ഉദ്ഘാടനം:പന്നിക്കോട്ടൂർ ഗവ: എൽ.പി. സ്കൂളിൽ

പന്നിക്കോട്ടൂർ:കുട്ടികളുടെ ആരോഗ്യ പരിപാലനത്തിനായി നടപ്പിലാക്കുന്ന "കൗമാരഭൃത്യം" പദ്ധതിയുടെ കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം ഈ വരുന്ന ശനിയാഴ്ച (22/09/2018) പന്നിക്കോട്ടൂർ ഗവ: എൽ.പി. സ്കൂളിൽ നടക്കും.




ഉദ്ഘാടനത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പും,പന്നിക്കോട്ടൂർ ഗവ: എൽ.പി. സ്കൂൾ പി.ടി.എ.,എ.സി.ഷൺമുഖദാസ് മെമ്മോറിയൽ ചൈൽഡ്&അഡോളസെന്റ് സെന്റർ പുറക്കാട്ടേരി,പന്നിക്കോട്ടൂർ ഗവ: ആയുർവേദ ആശുപത്രി എന്നിവയുടെ സഹകരണത്തോടെ കുട്ടികളുടെ ആരോഗ്യ പരിശോധന,മെഡിക്കൽ ക്യാമ്പ്,ബോധവത്ക്കരണ ക്ലാസുകൾ എന്നിവ രാവിലെ 10 മണി മുതൽ സ്കൂളിൽ വെച്ച് നടക്കും.


പരിപാടിയുടെ ഉദ്ഘാടനം കൊടുവള്ളി എം.എൽ.എ. ബഹു:കാരാട്ട് റസാഖ് അവർകൾ നിർവഹിക്കും.നരിക്കുനി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ:പി.പി.അബ്ദുൽ ജബ്ബാർ മാസ്റ്ററുടെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ:ബാബു പറശ്ശേരി മുഖ്യാതിഥിയായി പങ്കെടുക്കും.  


Previous Post Next Post
3/TECH/col-right