താമരശേരി: കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ ചമല്‍ പൂവന്മല ലീലയ്ക്കും മക്കള്‍ക്കും താമരശേരി പോലീസ് സ്നേഹ വീട് നിര്‍മിച്ചു നല്കി. താമരശേരി എസ്ഐ സായൂജ് കുമാറിന്റെ നേതൃത്വത്തിലാണ് വീട് നിര്‍മിച്ചത്. ഭര്‍ത്താവ് ഉപേക്ഷിച്ച ലീലയും വിദ്യാര്‍ഥികളായ മക്കള്‍ ടിനുവും ട്രിനുവുംമാളവികയും സുരക്ഷിതത്വമില്ലാതെ പ്ലാസ്റ്റിക് കൊണ്ട് മറച്ച കുടിലിലായിരുന്നു താമസിച്ചിരുന്നത്. പണി പൂര്‍ത്തീകരിച്ച അടച്ചുറപ്പുള്ള വീട്ടില്‍ ഇനി ലീലയും മക്കളും ആരേയും ഭയപ്പെടാതെ അന്തിയുറങ്ങും.
പ്രദേശവാസിയായ സാമൂഹ്യ പ്രവര്‍ത്തക കെ.സരസയാണ് കുടുബത്തിന്റെ ദയനീയാവസ്ഥ എസ്ഐയെയും കട്ടിപ്പാറ പഞ്ചായത്ത് അധികൃതരെയും അറിയിച്ചത്.
എസ്ഐ ഇവരുടെ വീട്ടിലെത്തി നിജസ്ഥിതി മനസിലാക്കിയതോടെയാണ് അന്തിയുറങ്ങാന്‍ ഒരു വീടെന്ന ഇവരുടെ സ്വപ്നം യാഥാര്‍ത്ഥ്യമായത്. സഹപ്രവര്‍ത്തകരോടും സിഐ ടി.എ. അഗസ്റ്റിന്, ഡിവൈഎസ്പി യായിരുന്ന പി.സി. സജീവന് എന്നിവരെ എസ്ഐ കാര്യങ്ങള്‍ ധരിപ്പിച്ചു. അവരും പിന്തുണയും സഹായങ്ങളും ചെയ്ത് ഒപ്പം നിന്നു.
വിവരം അറിഞ്ഞ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് അധികൃതര്‍ അടിയന്തരമായി നടപടി സ്വീകരിച്ചെങ്കിലും ഇവര്‍ക്ക് റേഷന്‍ കാര്‍ഡ് ഇല്ലാതിരുന്നത് വീടെന്ന മോഹത്തിന് തടസമായി. അധികൃതര്‍ ജില്ലാ കളക്ടറുമായി ബന്ധപ്പെടുകയും താത്ക്കാലിക കാര്‍ഡ് ലഭിക്കുകയുമായിരുന്നു.
പിന്നീട് പോലീസും ഗ്രാമപഞ്ചായത്ത് അധികൃതരും വീട് നിര്‍മാണം പ്രവൃത്തി വേഗത്തിലാക്കി. അഞ്ച് സെന്റ് ഭൂമിയില്‍ പണി പൂര്‍ത്തീകരിച്ച വീടിന് ടൈല്‍സ് പാകിയ രണ്ട് മുറികളും സിറ്റ്ഔട്ട്, അടുക്കള ,ടോയ് ലറ്റ് സൗകര്യങ്ങളുമുണ്ട്.
കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന്റെ ഇടപെടല്‍മൂലം നാല് ലക്ഷം രൂപ പട്ടിക ജാതി വികസന വകുപ്പും വീട് നിര്‍മാണത്തിന് അനുവദിച്ചതോടെയാണ് തേപ്പും വൈദ്യുതീകരണവും ജലസൗകര്യവും പെയിന്റിംഗുമെല്ലാം പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്.
തിങ്കളാഴ്ച്ച നടന്ന ചടങ്ങില്‍ എസ്ഐ സായൂജ് കുമാര്‍ വീടിന്റെ താക്കോല്‍ ലീലയ്ക്കു കൈമാറി. കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്, വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട്,അംഗങ്ങളായ പി.സി. തോമസ്, ബേബി ബാബു, വല്‍സമ്മ അനില്‍, കെ. സരസ, ടി.സി. വാസു , അനന്തന് എന്നിവര്‍ പ്രസംഗിച്ചു.

Tags:
THAMARASSERY