കലോത്സവത്തിന് ഉദ്ഘാടന, സമാപന സമ്മേളനങ്ങള്‍ ഒഴിവാക്കും. വര്‍ഷങ്ങളായുള്ള സദ്യരീതി ഒഴിവാക്കി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഭക്ഷണം തയാറാക്കും. മുന്‍ വര്‍ഷങ്ങളില്‍ റവന്യു ജില്ലാതലം വരെയുണ്ടായിരുന്ന എല്‍പി, യുപി മത്സരങ്ങള്‍ ഇത്തവണ സ്കൂള്‍ തലത്തില്‍ ഒതുക്കും.
കായിക മേള തിരുവനന്തപുരത്തും ശാസ്ത്രോത്സവം കണ്ണൂരിലും സ്പെഷല്‍ സ്കൂള്‍ കലോത്സവം കൊല്ലത്തും നടത്തും. കലോത്സവത്തില്‍ പ്രധാന പന്തല്‍ ഒഴിവാക്കും. വിജയികള്‍ക്കു വ്യക്തിഗത ട്രോഫികള്‍ ഒഴിവാക്കും. കലോത്സവ ദിവസങ്ങളുടെ എണ്ണം കുറയ്ക്കുന്നതും പരിശോധിക്കും. മത്സരങ്ങള്‍ രാത്രിയിലേക്കു നീളുന്നതൊഴിവാക്കാന്‍ വേദികളുടെ എണ്ണം കൂട്ടാനും ശ്രമം നടത്തും. വിജയികള്‍ക്ക് ഗ്രേസ് മാര്‍ക്കും നല്‍കും.
Tags:
KERALA