Trending

News Night: 2018 സെപ്റ്റംബർ 12, ബുധൻ

2018 സെപ്റ്റംബർ 12, ബുധൻ
1194 ചിങ്ങം 27
1440 മുഹറം 02

🌴 കേരള വാർത്തകൾ  🌴

🅾 ലോകസഭ തിരഞ്ഞെടുപ്പ്‌; സി പി എം സർവെ നടത്തുന്നു.  രണ്ട്‌ മാസം മുമ്പ്‌ തുടങ്ങിയ സർവേ പ്രളയം മൂലം താളം തെറ്റിയിരുന്നു .വ്യക്തികളുടെ മതവും ജാതിയും എന്നതിനൊപ്പം ജാതിസംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നുള്ള വിവരവും ശേഖരിക്കും;സമൂഹമാധ്യമങ്ങളില്‍ അംഗമാണോ, വിദ്യാഭ്യാസം, മൊബൈല്‍ നമ്പർ ഇ-മെയില്‍ വിലാസം, ക്ഷേമപെന്‍ഷന്‍ ലഭിക്കുന്നുണ്ടെങ്കില്‍ ഏത് എന്നിങ്ങനെയുള്ള വിവരങ്ങളും ശേഖരിക്കുന്നു; ലോക്‌സഭാ പരീക്ഷ ജയിക്കാന്‍ കേരളത്തില്‍ സിപിഎം സര്‍വേ ഇങ്ങനെ


🅾 കണ്ണൂർ ജില്ലയിലെ നടുവിലിൽ മൽസ്യ തൊഴിലാളി ആയ  സിപിഎം പ്രവര്‍ത്തകൻ അമ്പഴത്തിനാൽ പ്രജീഷിന്‌ (21)  വെട്ടേറ്റു; പിന്നില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകരെന്ന് ആരോപണം. ടൗണിൽ മൽസ്യ വിൽപനക്കിടെ ആണ്‌ അക്രമണം. പ്രജീഷിനെ തളിപ്പറമ്പ്‌ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


🅾 കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ യുവ ഡോക്ടര്‍ മരിച്ച നിലയില്‍.ഡെഹ്‌റാഡൂൺ സ്വദേശി പ്രിയാങ്ക്‌ (32) ആണ്‌ ഹോട്ടൽ മുറിയിൽ വിഷം കഴിച്ച്‌ മരിച്ചത്‌


🅾 കബനി നദിയില്‍ തോണിയില്‍ നിന്ന് വീണ് ഒരാളെ കാണാതായി.പെരിക്കല്ലൂർ സ്വദേശി ജിഷിനെ ആണ്‌ കാണാതായത്‌.


🅾 ടി പി ചന്ദ്രശേഖരനെ വെട്ടിനുറുക്കി കൊന്ന കിര്‍മാണി മനോജ് വിവാഹിതനായി; 11 ദിവസത്തെ പരോളില്‍ പുറത്തിറങ്ങിയ രണ്ടാം പ്രതിയുടെ വധു ഒരു കുട്ടിയുടെ മാതാവും ടിപിയുടെ നാട്ടുകാരിയും; അതീവ രഹസ്യമായി പോണ്ടിച്ചേരി ക്ഷേത്രത്തില്‍ വെച്ചു പൂജാരിയുടെ സാന്നിധ്യത്തില്‍ വിവാഹം; മാഹി പന്തക്കലിലെ വീട്ടില്‍ വെച്ച്‌ വിവാഹ സത്ക്കാരത്തിനും ഒരുക്കങ്ങള്‍.


🅾 പ്രളയം തകര്‍ത്ത പത്തനംതിട്ടയെ ഞെട്ടിച്ച്‌ ഇന്ന് രാവിലെ പത്തരയോടെ  ഭൂചലനം; അനുഭവപ്പെട്ടത് അടൂര്‍ പഴകുളം മേഖലകളില്‍: നാല്‍പ്പതോളം വീടുകള്‍ക്ക് കേടുപാട്: ഭൂമി പിളര്‍ന്നു; പ്രദേശവാസികള്‍ തുടര്‍ ചലന ഭീതിയില്‍


🅾 കേന്ദ്ര സര്‍ക്കാരിന് മെമോറാണ്ടം നല്‍കാന്‍ പോലും കഴിയാത്ത വിധത്തില്‍ ഭരണ സ്തംഭനം; സംസ്ഥാനത്ത് ഭരണ അരാജകത്വം, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തകിടം മറിഞ്ഞു; സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ രമേശ് ചെന്നിത്തല.


🅾 ദുരിതാശ്വാസത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഗുണ്ടാ പിരിവ് നടത്തുന്നത് അവസാനിപ്പിക്കണം; സ്വമേധയാ പണം നല്‍കാന്‍ തയാറുള്ളപ്പോള്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് ശരിയല്ല; പ്രളയ ദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും തുക നിര്‍ബന്ധിച്ച്‌ പിരിക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് ചെന്നിത്തലയുടെ കത്ത്.


🅾 തൃശൂര്‍ ആര്യസമാജത്തില്‍ വച്ച്‌ ഹിന്ദു ആചാരം പ്രകാരം സിമോണ തുളസിയെന്ന പേര് സ്വീകരിച്ചു; പിന്നെ ബ്രാഹ്മണ കുടുംബത്തിന്റെ ദത്തെടുക്കല്‍;അതിന് ശേഷം ലളിതമായ വിവാഹം; സ്ലൊവേക്യന്‍ പെണ്‍കുട്ടിയെ അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാടിന്റെ മകന്‍ വേളിയാക്കിയത് ഇങ്ങനെ.


🅾 രാജ്യത്തെ പൊലീസ് സംവിധാനത്തെ ഒറ്റ ശൃംഖലയിലാക്കാന്‍ ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച സി.സി.ടി.എന്‍.എസ് സംസ്ഥാനത്ത് പ്രവര്‍ത്തനക്ഷമമായി; ലക്ഷ്യം പൊലീസ് സേവനങ്ങള്‍ ഡിജിറ്റലാക്കാനും കുറ്റകൃത്യങ്ങളുടെയും കുറ്റവാളികളുടെയും ഡിജിറ്റല്‍ വിവരശേഖരണവും.


🅾 കണ്ണൂര്‍ ബൈപാസ് കുടിയിറക്കലിനെതിരെ സമരം ശക്തമാവുന്നു; വി.ഐ.പികള്‍ക്കു വേണ്ടി ജനവാസ കേന്ദ്രത്തിലൂടെ അലൈന്മെന്റ് മാറ്റിയെന്ന് ആരോപണം: ടോൾ കമ്പനിക്ക്‌ ലാഭമുണ്ടാക്കാന്‍ വേണ്ടിയുള്ള സര്‍ക്കാര്‍ നയം തിരുത്തണമെന്ന് സമരക്കാര്‍.കെ എം ഷാജി അടക്കമുള്ള നേതാക്കൾ സംസാരിച്ചു


🅾 കണ്ണൂര്‍, കരുണാ ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കി; നടപടി ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്: കണ്ണൂര്‍, കരുണാ ഓര്‍ഡിനന്‍സില്‍ സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി.


🅾 കോഴിക്കോട്‌ ജില്ലയിലെ കുന്ദമംഗലത്ത് പ്രളയ ദുരിതം ബാധിച്ച 3781 കുടുംബങ്ങള്‍ക്ക് 3.78 കോടി രൂപയുടെ ധനസഹായം ലഭ്യമാക്കും; വെള്ളം കയറിയ മണ്ഡലത്തിലെ എല്ലാ റോഡുകളും ഉയര്‍ത്തി നിര്‍മ്മിക്കും:പട്ടികയില്‍ ഉള്‍പെടാത്ത അര്‍ഹരായവര്‍ തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കണം


🅾 നവകേരള നിര്‍മ്മാണത്തിലേക്കുള്ള പ്രത്യേക വിഭവ സമാഹരണം വടകരയിലും കുറ്റ്യാടിയിലും പൂര്‍ത്തിയായി; ഇന്ന് ഫറോക്കിലും കോഴിക്കോട് കളക്റ്റ്രേറ്റിലും: ഇന്നലെ ലഭിച്ചത് ഒരു കോടിയിലധികം രൂപ.


🅾 പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട് വാട്സാപ്പിലൂടെ മുഖ്യമന്ത്രിയെ അവഹേളിച്ചു; എംഎസ്‌എഫ് ജില്ലാ കമ്മിറ്റിയംഗം അറസ്റ്റില്‍. ചാപ്പനങ്ങാടി വെർക്കോട്ട്‌ അബ്ദുൽ വഹാബിനെയാണ്‌ അറസ്റ്റ്‌ ചെയ്തത്‌. മലപ്പുറം ജില്ലയിലെ സി പി എം ചാപ്പനങ്ങാടി ബ്രാഞ്ച്‌ കമ്മറ്റി നൽകിയ പരാതിയിൽ ആണ്‌ അറസ്റ്റ്‌


🅾 തച്ചങ്കരി അഞ്ച് ബസ് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി പത്ത് ബസ് അനുവദിച്ചു; ഇല്ക്‌ട്രിക് ബസ് ഓടിക്കാന്‍ പ്ലാനുണ്ടോ എന്ന് ഹൈക്കോടതിയും; എന്നിട്ടും മന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പ് ഇറക്കിയത് വാടകയ്‌ക്കെടുത്ത ബസ് ശബരിമലയ്‌ക്കോടിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ വിലക്കിയെന്ന്! മന്ത്രി നിഷേധിക്കുമ്ബോഴും പത്ത് ഇലക്‌ട്രിക് ബസുകള്‍ ശബരിമലയ്‌ക്കോടിച്ച്‌ വരുമാനം കൂട്ടാന്‍ ഉറച്ച്‌ തച്ചങ്കരി.


🅾 സോളാര്‍ വിവാദത്തിന് പിന്നാലെ 'കാറ്റാടിയില്‍ കുരുങ്ങി' സരിത; കാറ്റാടി യന്ത്രത്തിന്റെ വിതരണാവകാശം വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതിന് സരിതയ്ക്ക് അറസ്റ്റ് വാറണ്ട്; മുന്‍പ് 40 ലക്ഷം തട്ടിയ കേസിന് പിന്നാലെ തിരുവനന്തപുരം സ്വദേശിയുടെ പരാതി.


🅾 കോടതിവിധി ലംഘിച്ച്‌ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയെന്ന് യുവതിയുടെ പരാതി; സ്ത്രീധനം നല്‍കിയില്ലെന്നാരോപിച്ച്‌ മര്‍ദ്ദനം പതിവെന്നും വയറ്റില്‍ ചവിട്ടി ഭര്‍ത്താവ് ഗര്‍ഭം കലക്കിയെന്നും തൃക്കരിപ്പൂർ സ്വദേശിനി  20കാരി റമീസ; ഗാര്‍ഹിക പീഡന പരാതി നിലനില്‍ക്കേ മൂന്നു തലാഖും ഒന്നിച്ചു ചൊല്ലിയ ഭര്‍ത്താവ് മുഹസിന്‍ മുഹമ്മദിനും രണ്ടാം ഭാര്യക്കുമെതിരേ കേസെടുത്ത് പയ്യന്നൂര്‍ കോടതി.


🅾 നാല് മാസമായി പണിയെടുത്തിട്ടും ശമ്പളം  നല്‍കിയില്ല; സഹികെട്ട് ചോദിച്ചപ്പോള്‍ പറ്റുമെങ്കില്‍ വാങ്ങിക്കെടാ എന്ന് ഭീഷണിയും മര്‍ദ്ദനവും; ക്ഷമ നശിച്ച ജീവനക്കാര്‍ എറണാകുളം കലൂരിൽ ഉള്ള പപ്പടവട മുതലാളിയെയും റസ്റ്റോറന്റും തല്ലി തകര്‍ത്തു; ഇരു കൂട്ടരുടേയും പരാതിയില്‍ കേസെടുത്ത് എറണാകുളം നോര്‍ത്ത് പൊലീസ്;  ശമ്പളം നല്‍കാതെ ഭീഷണിപ്പെടുത്തുന്നത് മിനു പൗളിന്റേയും ഭര്‍ത്താവ് അമലിന്റേയും സ്ഥിരം പരിപാടിയെന്ന് നാട്ടുകാരും.


🅾 കേസെടുത്തിട്ടും തരികിട സാബുവിനെതിരെ ഒരു നടപടിയുമില്ല; പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ചോദിച്ചെത്തിയപ്പോള്‍ കിട്ടിയില്ലെന്ന് മറുപടി; ഒരു മാസം മുന്‍പേ റിപ്പോര്‍ട്ട് കൈമാറിയെന്ന് കണ്ണൂര്‍ പൊലീസ്; ബിഗ്‌ബോസ് താരം തരികിട സാബുവിനെതിരായ കേസില്‍ സൈബര്‍ റിപ്പോര്‍ട്ട് വാങ്ങാന്‍ വനിതാ കമ്മീഷന്റെ മുന്നില്‍ ലസിതാ പാലയ്ക്കലിന്റെ കുത്തിയിരിപ്പ് സമരം; ഗത്യന്തരമില്ലാതെ റിപ്പോര്‍ട്ട് നല്‍കി തടിയൂരി കമ്മീഷന്‍

___________

ഫ്രാങ്കോ- വിവാദം
____________

🅾 കന്യാസ്ത്രീയുടെ മൊഴിയില്‍ വൈരുദ്ധ്യം; ബിഷപ്പിനെതിരായ ആരോപണം ഗൂഢാലോചനയെന്ന് ജലന്ധര്‍ രൂപത; അന്വേഷണം തെളിയും വരെ മാധ്യമ വിചാരണയില്‍ മിതത്വം വേണം; രാജിവയ്ക്കുന്ന കാര്യം താന്‍ ആലോചിച്ചിരുന്നു: സഹ വൈദികരുടെ പിന്തുണ മൂലമാണ് രാജിവെക്കാതിരുന്നതെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍.


🅾 നീതി തേടിയുള്ള കന്യാസ്ത്രീകളുടെ സമരം ദേശീയ ശ്രദ്ധയിലേക്ക്; ദേശീയ ചാനല്‍ ക്യാമറകളും എറണാകുളത്ത് സമരപന്തലിന് മുമ്പിൽ ; സമരപന്തലില്‍ എത്തിയ കന്യാസ്ത്രീകള്‍ക്ക് കരഘോഷത്തോടെ വരവേല്‍പ്പ്; നേതാക്കളും സംഘടനാ പ്രതിനിധികളും സാംസ്‌കാരിക നായകരും പന്തുണയുമായി രംഗത്ത്; സെക്രട്ടറിയേറ്റ് നടയിലേക്കും ഇന്നു മുതല്‍ സമരം.


🅾 എല്ലാവരും നല്ലത് മാത്രം പറയുന്നത് കേട്ട് ശീലിച്ച പോപ്പ് ഫ്രാന്‍സിസും വത്തിക്കാനും മലയാളികളുടെ പൊങ്കാല കണ്ടു ഞെട്ടി; 32ലക്ഷം ലൈക്‌സ് ഉള്ള വത്തിക്കാന്‍ ന്യൂസിലെ ഒരോ പോസ്റ്റിന് കീഴേയും ഡൗണ്‍ ഫ്രാങ്കോ പോസ്റ്റുകള്‍ മാത്രം;പോപ്പിനെ വിവരം ധരിപ്പിക്കാതെ മെത്രാന്മാര്‍ ഫ്രാങ്കോയെ  കാക്കുമ്പോൾ സോഷ്യല്‍ മീഡിയയുടെ കരുത്ത് ഉപയോഗിച്ച്‌ നേരിട്ട് വിശ്വാസികള്‍.


🅾 ബംഗളുരു നഗരത്തില്‍ നാലേക്കര്‍ സ്ഥലത്ത് പൂന്തോട്ടത്തിന് നടുവില്‍ ബംഗ്ലാവ്; പല അന്താരാഷ്ട്ര വിമാനത്താവളങ്ങളുടേയും സമീപം ഭൂമി; കൊട്ടാര സദൃശ്യമായ അരമനയും സമ്പൂർണ്ണമായി  എസി ചെയ്ത സെമിനാരിയും; ഡല്‍ഹിയില്‍ സ്വകാര്യ ബസ് സര്‍വ്വീസും പഞ്ചാബില്‍  സാമ്പത്തിക ഇടപാടുകളും;  മഠം സ്ഥാപിച്ചത് ലൈംഗിക ആവശ്യത്തിനും സാമ്പത്തിക  ഇടപാടുകള്‍ക്കുമായി;ബെങ്കയിലെ സെമിനാരിയുടെ ചുമതല  സാമ്പത്തിക  ക്രമത്തിന് പുറത്താക്കിയ വൈദികന്; ഫ്രാങ്കോയുടെ രഹസ്യ ജീവത്തിന്റെ ഞെട്ടിക്കുന്ന കഥകള്‍.


🅾 അവരെ താന്‍ കന്യാസ്ത്രീയായി പരിഗണിക്കുന്നില്ല; കോട്ടയം പ്രസ് ക്ലബില്‍ വച്ച്‌ നടത്തിയ 'വേശ്യ' എന്ന പദപ്രയോഗം തെറ്റായിപ്പോയി; എത്ര മോശം സ്ത്രീയാണെങ്കിലും അങ്ങിനെ പറയാന്‍ പാടില്ലായിരുന്നു; എല്ലാറ്റിനും ഗതികെട്ട് മാപ്പു പറഞ്ഞെന്ന ചാനല്‍ വ്യാഖാനങ്ങള്‍ തെറ്റ്; ഖേദം പ്രകടിപ്പിച്ചത് ആ വാക്പ്രയോഗത്തില്‍ മാത്രം; നിലപാട് വീണ്ടും ആവര്‍ത്തിച്ച്‌ പി സി ജോര്‍ജ്ജ് എംഎല്‍എ.


🅾 മെത്രാന്‍ ഒന്നും ചെയ്തില്ല, ഏതാണ്ടൊക്കെ കാണിച്ചു വെന്നാണ് പരാതി.. മെഡിക്കല്‍ നടത്തിയപ്പോള്‍ കന്യകത്വമില്ല.. അപ്പോള്‍ ബലാത്സംഗം ചെയ്തെന്ന പരാതിയാക്കി.. അഞ്ചാം തീയ്യതി ബലാത്സംഗം ചെയ്ത മെത്രാനുമായി എന്തിനാണ് ആറാം തീയ്യതി വിരുന്നുണ്ടത്? ഇത്രയും മോശം സ്വഭാവമുള്ള മെത്രാന്റെ മുറിയില്‍ രാത്രി പത്തരയ്ക്ക് മുട്ടി വിളിക്കേണ്ട കാര്യമെന്തായിരുന്നു? കോടനാട് നാല്‍പ്പത് സെന്റ് സ്ഥലം ഇവരുടെ സഹോദരങ്ങള്‍ക്കുണ്ട്: ലൈംഗിക പീഡനത്തിന് ഇരയായ കന്യാസ്ത്രീക്കെതിരെ ആഞ്ഞടിച്ച്‌ പി സി ജോര്‍ജ്ജ്


🅾 ഫ്രാങ്കൊ തെറ്റുകാരൻ ആണെന്ന് തെളിയിക്കുന്നത്‌ വരെ സഭക്ക്‌ ഇക്കാര്യത്തിൽ ഒരു നിലപാടില്ല... എന്നാൽ ഇപ്പോൾ കാണുന്നത്‌ കുറ്റാരോപിതന്‍ ഒരു വൈദികനോ കത്തോലിക്ക മെത്രാനോ ആണെങ്കില്‍ നിരപരാധിയെന്നു തെളിയിക്കുന്നതുവരെ അയാള്‍ കുറ്റവാളിയെന്നു കണക്കാക്കപ്പെടും! സത്യം അറിയാതെ നിലപാടെടുക്കാന്‍ കഴിയില്ല: ബിഷപ് ഫ്രാങ്കോയെ പിന്തുണച്ച്‌ ചങ്ങനാശേരി രൂപത സഹായ മെത്രാൻ ബിഷപ്‌ തോമസ്‌ തറയിൽ


🅾 റിമ കല്ലിങ്കല്‍ സമരപ്പന്തലില്‍; കന്യാസ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ ഡബ്ല്യൂസിസിയും.


🅾 ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസ്; സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമെന്ന് ഇപി ജയരാജന്‍.


🅾 ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ താമസിച്ചതുകൊണ്ട് ബിഷപ്പിനേയും അറസ്റ്റ് ചെയ്യാന്‍ താമസിക്കും എന്ന വാദത്തില്‍ ശരികേടുണ്ട്'; 'പള്‍സര്‍ സുനിയാണ് ഫ്രാങ്കോ, ഇനി ഫ്രാങ്കോയ്ക്ക് ക്വട്ടേഷന്‍ കൊടുത്തവരുണ്ടെങ്കില്‍ വഴിയേ പിടിക്കാം'; ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ ആഞ്ഞടിച്ച്‌ നടി മാല പാര്‍വ്വതി.


🅾 ഫ്രാങ്കോ മുളയ്ക്കന്‍ 19ന് മൊഴി നല്‍കാന്‍ അന്വേഷണ സംഘത്തിന് മുമ്ബില്‍ ഹാജരാകണമെന്ന് ഐജി; സാക്ഷികളുടെ അടക്കം മൊഴികളില്‍ വൈരുദ്ധ്യമുണ്ട്, അത് പരിഹരിച്ചു വരികയാണ്; അല്ലാതെ അറസ്റ്റു ചെയ്താല്‍ അത് കുറ്റാരോപിതനെ സഹായകരമാകുമെന്നും വിജയ് സാഖറെ; സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമെന്നും ബിഷപ്പിനെതിരായ പരാതിയില്‍ കുറ്റമറ്റ അന്വേഷണമെന്നും വിശദീകരിച്ച്‌ ഇ പി ജയരാജനും.


🅾 ഇങ്ങനെ പോയാല്‍ ഇടത്പക്ഷത്തിനായി പ്രസംഗിക്കാന്‍ പോകുമ്പോൾ  ജനം മുഖത്ത് തുപ്പും; ഈ ഗവണ്‍മെന്റിനോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്! ജനം എതിരാകുന്നതിന് മുന്‍പ് ഈ ബിഷപ്പിനെ അറസ്റ്റ് ചെയ്യണം; ഫ്രാങ്കോ മുളയ്ക്കനെതിരെ സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ബാലചന്ദ്രന്‍ ചുള്ളിക്കാട്.


🅾 ജലന്ധര്‍ ബിഷപ്പ് നേരത്തെ തന്നെ രാജിവെക്കണമായിരുന്നു; ബിഷപ്പിനെതിരെ കെആര്‍എല്‍സി ( കേരള റീജിയണൽ ലാറ്റിൻ കാത്തലിക്‌ കൗൺസിൽ )


🅾 'ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സംരക്ഷിക്കുന്നത് കത്തോലിക്ക സഭ !!! ബലാത്സംഗ പരാതിയില്‍ ബിഷപ്പിനെതിരെ നടപടി വൈകുമ്പോൾ  കത്തോലിക്ക സഭയെ രൂക്ഷമായി വിമര്‍ശിച്ച്‌ ലത്തീന്‍ സഭ; ബിഷപ്പ് ഫ്രാങ്കോയാണ് സഭയെന്ന വ്യാഖ്യാനം തെറ്റാണ്, അദ്ദേഹം നേരത്തെ രാജിവയ്ക്കണമായിരുന്നെന്നും കെആര്‍എല്‍സിസി.



🇮🇳 ദേശീയം 🇮🇳


🅾 മധ്യപ്രദേശിലെ ഇൻഡോറിൽ പെട്രോൾ പമ്പിൽ സ്ഥാപിച്ചിരുന്ന പ്രധാനമന്ത്രിയുടെ ചിത്രം കറുത്ത മഷിയൊഴിച്ച്‌ അപമാനിച്ചു; മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍.


🅾 ജമ്മുകാശ്മീരിനും ഹരിയാനയ്ക്കും പിന്നാലെ ആസാമിലും പശ്ചിമ ബംഗാളിലും നേരിയ ഭൂചലനം. ആസാമിൽ 5.5 തീവ്രത രേഖപ്പെടുത്തിയപ്പോൾ ജമ്മുവിലും ഹരിയാനയിലും 4.6 രേഖപ്പെടുത്തി ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല


🅾 സിഗ്നൽ തകരാറിനെ തുടർന്ന് തുടര്‍ച്ചയായ രണ്ടാം ദിവസവും ചെന്നൈ മെട്രോ റെയില്‍ ഗതാഗതം തടസപ്പെട്ടു.


🅾 ദിവസങ്ങള്‍ നീണ്ട നിരാഹാര സമരം അവസാനിപ്പിച്ച്‌ ഹാര്‍ദിക് പട്ടേല്‍.അനുയായികളുടെ പ്രേരണ മൂലം ആണ്‌ സത്യാഗ്രഹം അവസാനിപ്പിച്ചതെന്ന് ഹാർദ്ദിക്‌ പട്ടേൽ പറഞ്ഞു. കൂടുതൽ ശക്തമായ സമരങ്ങൾക്ക്‌ താൻ ജീവനോടെ ഉണ്ടാവണം എന്ന് അനുയായികൾ ആവശ്യപ്പെട്ടു.


🅾 പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് കൈത്താങ്ങായി ആന്ധ്രപ്രദേശ്; 35 കോടി രൂപയും 15 കോടിയോളം രൂപയുടെ അവശ്യ സാധനങ്ങളും എത്തിച്ചു.


🅾 രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നു .ഇന്ന്  72.92ലേയ്ക്ക് താഴ്ന്നു.


🅾 പൊലീസ് സ്റ്റേഷനില്‍ വച്ച്‌ പ്രതി പൊലീസുകാരനെ പിക്കാസ് വച്ച്‌ അടിച്ചു കൊന്നു; സംഭവം മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയില്‍; ഒപ്പമുണ്ടായിരുന്ന പൊലീസുകാരനും ഗുരുതര പരുക്ക്; പ്രതി പുറത്തിറങ്ങിയത് സുഹൃത്ത് കാണാനെത്തിയപ്പോള്‍; അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പൊലീസ്.



🌍 അന്താരാഷ്ട്ര വാർത്തകൾ 🌎


🅾 ലോകത്തിന്റെ ഏതുകോണിലുമെത്തുന്ന മിസൈലുകള്‍; ഒറ്റ ക്ലിക്കില്‍ ലോകത്തെ ഭസ്മമാക്കുന്ന ആണവായുധങ്ങള്‍; എണ്ണിയാല്‍ തീരാത്തത്ര പട്ടാളക്കാര്‍; ചൈനയ്‌ക്കൊപ്പം ചേര്‍ന്ന് റഷ്യ നടത്തിയത് ലോകചരിത്രത്തിലെ ഏറ്റവും വലിയ സൈനികാഭ്യാസം; അമേരിക്കയ്ക്ക് നേരിട്ട് വെല്ലുവിളി ഉയര്‍ത്തി റഷ്യ-ചൈന സഖ്യം.


🅾 വിവാഹനിശ്ചയ ദിനത്തില്‍ നിക്ക് ജോനാസ് പ്രിയങ്കയെ അണിയിച്ചത് രണ്ട് കോടിയുടെ വജ്ര മോതിരമോ; പ്രിയതമന്‍ അണിയിച്ച മോതിരം ധരിച്ച്‌ പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന പ്രിയങ്കയുടെ വീഡിയോ വൈറല്‍.


🅾 വ്യാപാര മേഖലയില്‍ സ്വദേശിവത്കരണം ശക്തമാകുന്ന സൗദിയില്‍ കാണുന്നത് കടകള്‍ അടഞ്ഞ് കിടക്കുന്ന കാഴ്‌ച്ച ! ; വിദേശികള്‍ ജോലി ചെയ്യുന്ന തുണിക്കടകള്‍ മുതല്‍ വാഹന ഷോറൂമുകള്‍ വരെ ഷട്ടറിട്ട നിലയില്‍; കച്ചവടം ആശങ്കയിലായതോടെ കിട്ടുന്ന വിലയ്ക്ക് സ്‌റ്റോക്കുകള്‍ വിറ്റഴിക്കാന്‍ വ്യാപാരികളുടെ ശ്രമം; 70 ശതമാനം നിതാഖത്ത് നടപ്പിലാക്കിയതോടെ എന്ത് ചെയ്യുമെന്നറിയാതെ പ്രവാസി സംരംഭകര്‍.


🅾 ഭാര്യ കുത്സുമിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ നവാസ്‌ ഷരീഫിന്‌ അനുവദിച്ചിരുന്ന  പരോള്‍ മൂന്ന് ദിവസത്തേക്ക് നീട്ടി.



⚽ കായിക വാർത്തകൾ 🏏


🅾 ഇന്ത്യ വനിത ടീമും ശ്രീലങ്കൻ വനിതാ ടീമും തമ്മിൽ ഉള്ള രണ്ടാം ഏകദിനം നാളെ നടക്കും ആദ്യ മൽസരത്തിൽ ഇന്ത്യ ജയിച്ചിരുന്നു. മൂന്ന് ഏകദിനവും 5 ട്വന്റി 20 യും ആണ്‌  പരമ്പരയിൽ  ഉള്ളത്‌


🅾 അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ ; ബ്രസീല്‍ എല്‍ സാല്‍വഡോറിനെ തകര്‍ത്തു.(3-0). നെയ്മർ, കുട്ടീഞ്ഞൊ  , മാർക്ക്വിനോസ്‌ എന്നിവർ ഗോൾ നേടി


🅾 ഇംഗ്ലണ്ട് പരമ്പര; ഇന്ത്യയെ എഴുതിത്തള്ളരുതെന്ന് നായകന്‍ വിരാട് കൊഹ്‌ലി. അടുത്ത പരമ്പരയിൽ ഇന്ത്യ ശക്തമായി തിരിച്ച്‌ വരും


🅾 സാഫ് കപ്പ് സെമിയില്‍ ഇന്ത്യ-പാക് പോരാട്ടം ഇന്ന് രാത്രി 7 ന്‌ തുടങ്ങി


Previous Post Next Post
3/TECH/col-right