Trending

വയനാട്‌ കോട്ടത്തറക്കാരൻ മൊയ്തുക്കായും എളേറ്റിൽ എംജെ സ്കൂളും തമ്മിൽ ഒരു ബന്ധമുണ്ട്

വയനാട്‌ ജില്ലയിലെ കോട്ടത്തറ പഞ്ഞായത്തിൽ മെയിലാടിയിൽ താമസിക്കുന്ന മൊയ്തു ക്കാ ജീവിതത്തിൽ ഇതു വരെ എളേറ്റിൽ വട്ടോളി കണ്ടിട്ടില്ല.പക്ഷേ എളേറ്റിൽ എംജെ സ്കൂളിനെയും അവിടെയുള്ള കുട്ടികളെയും മൊയ്തുക്കാക്ക്‌ മറക്കാനും കഴിയില്ല.അതെന്തായിരിക്കും കാരണം...

കേരളം പ്രളയക്കെടുതിയിലായ ദിന രാത്രങ്ങൾ.വയനാട്‌ വെള്ളത്തിൽ ഒറ്റപ്പെട്ടു പോയ ദിനങ്ങൾ. ബാണാസുര ഒഴുകുന്ന സ്‌ത്ഥലത്തായിരുന്ന വീട്‌ ഏകദേശം 4 ദിവസം വെള്ളത്തിലായി മുങ്ങിപ്പോയി.ആ കാരണം കൊണ്ട്‌ ഇഷ്ടിക കൊണ്ട്‌ നിർമ്മിച്ച വീട്‌ തകർന്നു തരിപ്പണമായി. ആകെ ബാക്കിയായത് പുറക്ഭാഗത്തുള്ള ഭാഗത്തുള്ള ഒരു ചുമർ മാത്രം. വീട്ടു സാധനങ്ങളെല്ലാം ഒഴുകിപ്പോയി. ന്യൂസ്‌ പേപ്പർ വിതരണം ചെയ്ത്‌ കുടുംബം പോറ്റുന്ന മൊയ്തുക്കയുടെ ജീവിതം കൊണ്ട്‌ ഉണ്ടാക്കിയ വീട്‌ അലിഞ്ഞില്ലാതായി പോയി. മൊയ്തുക്കയും ഭാര്യയും മകളും എന്തു ചെയ്യണമെന്നറിയാതെ അന്തിച്ചു നിന്നു പോയ നിമിഷങ്ങൾ..


വെള്ളം ഇറങ്ങിയതോടെ തകർന്ന വീട്‌ കാണാൻ സന്ദർശ്ശകരുടെ തിരക്ക്‌ കൂടി,എല്ലാവരും ആശ്വാസ വാക്കുകൾ പറയും, അവസ്‌ഥയിൽ പരിതപിച്ച്‌ മടങ്ങും.സർക്കാർ സംവിധാനങ്ങൾ റിപ്പോർട്ട്‌ ചെയ്തു,മൊയ്തുക്കാക്ക്‌ വീട്‌ കിട്ടാനോ നഷ്ടപരിഹാരം കിട്ടാനോ ഉള്ള എല്ലാ അർഹതയുമുണ്ട്‌.പക്ഷെ അതിനൊക്കെ സമയമെടുക്കും. അയൽവാസിയുടെ വീട്ടിൽ തൽക്കാലം താമസിക്കുന്ന മൊയ്തുക്കായുടെ ദയനീയ കഥ വീസെറ്റിലെ ജോസഫ്‌ സാറാണു എം ജെ ഹയർ സെക്കണ്ടറിയിലെ അധ്യാപകരോട്‌ പറഞ്ഞത്‌. അവർ അത്‌ വിദ്യാർത്ഥികളോട്‌ പറഞ്ഞു. 

പിന്നെ നടന്നത്‌ അത്ഭുതമായിരുന്നു. വിദ്യാർത്ഥികളും അധ്യാപകരും പണം കണ്ടെത്തി. വെറും 4 ദിവസം കൊണ്ട്‌ തൽക്കാലം താമസിക്കാനുള്ള രണ്ട്‌ റൂമും ബാത്ത്‌ റൂമും അടുക്കളയുമുള്ള  ഒരു ചെറിയ കൂര റെഡിയായി.


എം.ജെ ഹയർ സെക്കണ്ടറിയിലെ SCOUT, NSS വിദ്യാർത്ഥികളാണു ഈ സംരംഭത്തിനു നേതൃത്വം നൽകിയത്‌. മൊയ്തുക്കാക്ക്‌ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം.. നിങ്ങളെ ഞാനൊരിക്കലും മറക്കില്ലെന്നു സംസാരത്തിനിടയിലൊക്കെ ആവർത്തിക്കുന്നുണ്ടായിരുന്നു. വെള്ളത്തിൽ മുങ്ങിത്താഴുന്നവനു രക്ഷയായി കയർ എറിഞ്ഞു കൊടുത്തവരെ മറക്കാൻ കഴിയില്ലല്ലോ.. 



വണ്ടിയിൽ കയറി തിരിച്ചു വരുമ്പോൾ മൊയ്തുക്കാ പറഞ്ഞ വാക്കുകളിതാണു.. കുട്ടികളോട്‌ എന്റെ നന്ദി പറയണം. അവർക്ക്‌ വേണ്ടി ഞാൻ മരിക്കും വരെ പ്രാർതഥിക്കും.










ശാഹിദ് എളേറ്റിൽ 
9946961182 
Previous Post Next Post
3/TECH/col-right