എളേറ്റിൽ ചോല ടീമിന് വയനാട് കോളിച്ചാലുകാരുടെ നന്ദി പ്രകടനം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 13 September 2018

എളേറ്റിൽ ചോല ടീമിന് വയനാട് കോളിച്ചാലുകാരുടെ നന്ദി പ്രകടനം

എളേറ്റിൽ: ചോലയിൽ പ്രദേശത്തെ സംഘടനയുടെയോ രാഷ്ട്രീയത്തിന്റെയോ മതിൽ കെട്ടുകളില്ലാത്ത ഒരു കൂട്ടം മനുഷ്യ സ്നേഹികൾ - ടീം ചോല, നിങ്ങളോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു...
 

പ്രായം മൂലം ദുരന്തഭൂമിയിൽ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ച് നിന്ന ഞങ്ങളുടെ സഹോദരങ്ങൾക്ക് കൈതാങ്ങായി തിരുവോണത്തിനും ഹർത്താൽ ദിവസവും വന്ന് സഹായിച്ച നിങ്ങൾക്ക് നന്ദി വാക്കിലോ എഴുത്തിലോ തീരില്ല. ഞങ്ങളുടെ ഹൃദയത്തിൽ ഉണ്ടത്....ആരുമില്ലാത്തഅലീമത്താന്റെ വീടിന്റെ ഷീറ്റ് മാറ്റി, ഗാന്ധിയുടെ വീടിന്റെ ഒരു ഭാഗം തകർന്ന പ്രേദശത്തെ മണ്ണ് മാറ്റി.ഗംഗാധരേട്ടൻ, കുഞ്ഞാ ച്ചത്താന്റെ, ശിയാ ബിന്റെ എല്ലാം വീടിന്റെ പിറകിൽ പൊട്ടിവീണ മണ്ണ് നിങ്ങൾ എത്ര റിസ്ക് എടുത്താണ് മാറ്റിയത്. മനുഷ്യ അഡ്വാനം കൊണ്ട് കഴിയില്ലന്ന് മനസിലാക്കിയ നിങ്ങൾ ഇറ്റാച്ചി വിളിച്ചു മാറ്റി തന്നു..... പ്രയാസമനുഭവിക്കുന്ന വീട്ടുകാരെ ഒട്ടും ബുദ്ധിമുട്ടിക്കരുതെന്ന് കരുതി ഭക്ഷണം പോലും അവിടുന്ന് കൊണ്ട് വന്നു.കിണറുകൾ നന്നാക്കി രണ്ട് കുടുംബങ്ങൾക്കുള്ള കുടിവെള്ളം ലഭ്യമാക്കി .നിങ്ങടെ നന്മ നിറഞ്ഞ ഈ പ്രവർത്തനം നാഥൻ കാണാതെ പോകില്ല. നാഥൻ നിങ്ങൾക്ക് തുണയായുണ്ടാകും....

കോളിച്ചാലുകാർക്ക് വേണ്ടി
യുസുഫ് കുന്നുമ്മൽ
Mob - 9544696860

No comments:

Post a Comment

Post Bottom Ad

Nature