Trending

News Night 19-09=2018


2018 സെപ്റ്റംബർ 19 ബുധൻ
1194 കന്നി 03
1440 മുഹറം 09

കേരള വാർത്തകൾ 
🅾 മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗം നയപരമായ തീരുമാനങ്ങളെടുക്കാതെ പിരിഞ്ഞു.

🅾 പ്രളയാനന്തര ശുചീകരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍; ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരും വൃത്തിയാക്കലിന് ഇറങ്ങും; കേന്ദ്രം അനുവദിച്ച അധിക അരിവിഹിതം ഉടന്‍ വിതരണം ചെയ്യാനും നിര്‍ദ്ദേശം; ശബരിമലയില്‍ ശുദ്ധജല വിതരണത്തിന് പ്രത്യേകമായി 6 കോടി; മന്ത്രിസഭ തീരുമാനങ്ങള്‍ ഇങ്ങനെ


🅾 ഓണം ബംപര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു; പത്ത് കോടിയുടെ ഭാഗ്യശാലിയായ തൃശൂര്‍ക്കാരനെ തിരഞ്ഞ് മാധ്യമങ്ങളും നാട്ടുകാരും.തൃശൂർ ജില്ലയിൽ വിറ്റ ടി ബി 128092 എന്ന ടിക്കറ്റിനാണ്‌ 10 കോടി രൂപ സമ്മാനം അടിച്ചിരിക്കുന്നത്‌


🅾 അമേരിക്കയിലെ ചികിത്സ പൂര്‍ത്തിയായി; മുഖ്യമന്ത്രി 24ന് തിരിച്ചെത്തും.


🅾 ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗികാതിക്രമ പരാതി; സിപിഎം അന്വേഷണ കമ്മീഷന്‍ പി.കെ ശശിയുടെ മൊഴി എടുത്തു. ഉച്ചക്ക്‌ 2 മണിക്ക്‌ എ കെ ജി സെന്ററിൽ വച്ചാണ്‌ മൊഴി എടുത്തത്‌


🅾 മൂന്നാര്‍ ട്രിബ്യൂണല്‍ ഓഫീസ്‌ കയ്യേറിയെന്ന ആരോപണം; എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ കേസ്; എംഎല്‍എ ഒന്നാം പ്രതിയും തഹസീല്‍ദാര്‍ രണ്ടാം പ്രതിയും; കേസ് എടുത്തിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത്; ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യം ഒരുക്കിയതാണെന്ന് എംഎല്‍എ.


🅾 കെ. കരുണാകരന്‍ മരിച്ചത് നീതി കിട്ടാതെയെന്ന് നമ്പി   നാരായണന്‍; അദ്ദേഹത്തെ എതിരാളികള്‍ രാജ്യദ്രോഹിയായി മുദ്രകുത്തിയത് എന്തിനായിരുന്നുവെന്നും ഐഎസ്‌ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍.


🅾 സ്ത്രീകളെ സംസാരിച്ചുവശത്താക്കാന്‍ അസാമാന്യ വിരുത്; അത്ഭുതസിദ്ധിയുള്ള തങ്ങളെന്ന് നാട്ടുകാരെ പറഞ്ഞുപാട്ടിലാക്കി; തട്ടിപ്പിനിരയായത് കുട്ടികളില്ലാത്തവരും ബിസിനസ് തകര്‍ന്നവരും മക്കളുടെ വിദ്യാഭ്യാസം നന്നാക്കാന്‍ വഴി തേടിയവരും; 12 പവന്‍ സ്വര്‍ണം മുതല്‍ 20 ലക്ഷം രൂപ നഷ്ടപ്പെട്ടവരുമടക്കം പരാതിക്കാരുടെ വന്‍നിര; കോഴിക്കോട് പുള്ളന്നൂരില്‍ കൊട്ടാരസമാനമായ വീട്ടില്‍ നിന്ന് വ്യാജ സിദ്ധന്‍ പിടിയില്‍.വളാഞ്ചേരി സ്വദേശി അബ്ദുൽ ഹക്കീം ആണ്‌ പിടിയിൽ ആയത്‌. പുള്ളന്നൂർ വടക്കും വീട്ടിൽ മുഹമ്മദ്‌ ഭാര്യ സാബിറ നൽകിയ പരാതിയിൽ ആണ്‌ അറസ്റ്റ്‌


🅾 ഭാര്യയെ തലയ്ക്കടിച്ച്‌ കൊന്ന് ഭര്‍ത്താവ്; കൊലപാതകത്തിന് ശേഷം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍.തൃശൂർ കൊടകര പുലിപാറക്കുന്നിൽ സുബ്രു ആണ്‌ ഭാര്യയെ അടിച്ച്‌ കൊന്നത്‌. കുടുംബ വഴക്ക്‌ ആണ്‌ കാരണം


🅾 ബിജെപിയിലേക്ക് ചേക്കേറുമെന്ന് പിഎസ് ശ്രീധരന്‍ പിള്ള ആവര്‍ത്തിച്ചു പറയുന്ന ആ കോണ്‍ഗ്രസ് പ്രമുഖന്‍ ആരാണ്? കണ്ണൂരിലെ ചര്‍ച്ച അത്രയും കെ സുധാകരനെ ചുറ്റിപ്പറ്റി; തിരുവനന്തപുരത്ത് എത്തുമ്പോൾ  നായകന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍; വേണ്ടി വന്നാല്‍ ചെന്നിത്തലയെ പോലും കൊണ്ടു വരുമെന്ന് അവകാശപ്പെട്ട് ഒരു വിഭാഗം ബിജെപിക്കാര്‍; തെരഞ്ഞെടുപ്പ് അടുക്കും തോറും നേതാക്കളുടെ ബിജെപി ബന്ധം ചര്‍ച്ചയാകുന്നു.


🅾 സര്‍വത്ര പിരിവ് കൊണ്ട് പൊറുതി മുട്ടി നാട്ടുകാര്‍! ഈ പിരിവ് ഇവിടെ വേണ്ടെന്ന് പ്രളയ ബാധിത മേഖലയിലുള്ളവര്‍; കണ്ണില്‍ ചോരയില്ലേയെന്നും സര്‍ക്കാരിനോട് ചോദ്യം; ഭീഷണിപ്പെടുത്തി പിരിക്കുന്നത് തടയാന്‍ പ്രളയപ്രദേശ കൂട്ടായ്മ; കോടതിയെ സമീപിക്കാന്‍ തീരുമാനം. പത്തനംതിട്ട ജില്ലയിലെ വിവിധ പ്രദേശത്ത്‌ നിന്ന് ഉള്ളവർ ആണ്‌ കൂട്ടായ്മ ഉണ്ടാക്കിയത്‌


🅾 ടാപ്പിങുകാരന്‍ കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ചു; പന്നിയും സമീപത്ത് ചത്ത നിലയില്‍; മൃതദേഹവം മാറ്റാന്‍ സമ്മതിക്കാതെ റാന്നി തെക്കോപ്പുറത്ത് നാട്ടുകാരുടെ ഉപരോധം. റാന്നി തെക്കേപ്പുറം മേലേപുരയിൽ മാത്തുക്കുട്ടി (65) ആണ്‌ പന്നിയുടെ കുത്തേറ്റ്‌ മരിച്ചത്‌


🅾 ഏഴ്‌ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു . ശിവഗിരി മഠത്തിന്‌ കീഴിലെ കൊറ്റനല്ലൂർ ബ്രഹ്മനന്ദാലയത്തിലെ കാര്യദർശി സ്വാമി ശ്രീനാരായണ ധർമ്മ വൃതൻ എന്ന് താമരാക്ഷനെ (52) ആളൂർ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. മക്കളെ പോലെ കാണേണ്ട ബാലന്മാരെ കണ്ടത് കള്ളക്കണ്ണോടെ; പൂജയും ആത്മീയകാര്യങ്ങളും നിര്‍വഹിക്കുന്നതിനിടെ പ്രകൃതി വിരുദ്ധ പീഡനം; ഇരയാക്കിയത് പ്രായപൂര്‍ത്തിയാകാത്ത ഏഴുകുട്ടികളെ; അന്തേവാസികളെ പീഡിപ്പിച്ച ശേഷം മുങ്ങിയപ്പോള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ട് ആളൂര്‍ പൊലീസില്‍ പരാതി; ശിവഗിരി മഠത്തിന് കീഴില്‍ തൃശൂര്‍ കൊറ്റനല്ലൂര്‍ ബ്രഹ്മാനന്ദാലയത്തിലെ കാര്യദര്‍ശി ധര്‍മവൃതനെ പിടികൂടിയത് രണ്ടുമാസത്തെ അന്വേഷണത്തിനൊടുവില്‍.


🅾 പിവി സാമി അവാര്‍ഡ് കല്യാണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ടിഎസ് കല്യാണരാമന്.


🅾 മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധി ഗ്ലോബൽ ഫൗണ്ടേഷന്റെ  ഗാന്ധിദര്‍ശന്‍ അവാര്‍ഡ് കേരള മുഖ്യമന്ത്രി പിണറായി വിജയന്..!. അരുൺ ജെയ്റ്റ്‌ലിക്കാണ്‌ മികച്ച പാർലമെന്റേറിയനുള്ള അവാർഡ്‌ , മാർ ക്രിസ്റ്റോസം മെത്രപ്പൊലീത്ത, ശ്രീ ശ്രീ രവിശങ്കർ, ലക്ഷ്മിക്കുട്ടിയമ്മ, എം എ യൂസഫലി , ബി ആർ ഷെട്ടി, ജോസഫ്‌ പുലിക്കുന്നേൽ മുതലായവരും വിവിധ അവാർഡുകൾക്ക്‌ അർഹരായി.


🅾 ആലുവയില്‍ അനധികൃതമായി മണല്‍വാരിയ പന്ത്രണ്ട്  പേര്‍ പിടിയില്‍ . ഇതര സംസ്ഥാനക്കാർ പിടിയിൽ . 500 രൂപ കൂലിക്ക്‌ ആണ്‌ ഇവർ മണൽ വാരിയിരുന്നത്‌. ഇവരെ ജോലി ഏൽപ്പിച്ചവരെ തേടി പോലീസ്‌


🅾 സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു.ഇന്ന് 80 രൂപയാണ്‌ വർദ്ധിച്ചത്‌. പവന് 22. 960 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു.


🅾 സാലറി ചലഞ്ചിനെയും ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള ധനസമാഹരണത്തെയും പരാജയപ്പെടുത്തിയേ അടങ്ങൂ എന്ന വാശി മനോരമക്കുണ്ടോ; കേരളത്തിനു വിദേശ സഹായം നിഷേധിക്കപ്പെടുന്നതില്‍ ക്രൂരമായൊരു സംതൃപ്തി മനോരമ അനുഭവിക്കുന്നുണ്ടോ? 490 രൂപ കുടുക്കപൊട്ടിച്ച്‌ സംഭാവന ചെയ്ത മൂന്നു വയസുകാരിയും നടത്തിയത് സാലറി ചലഞ്ചു തന്നെയാണ്; മനോരമ പത്രാധിപര്‍ക്ക് തോമസ് ഐസക്കിന്റെ തുറന്ന കത്ത്.


🅾 'സാലറി ചലഞ്ച് എന്ന പേരിലുള്ള നിയമമാക്കപ്പെട്ട പിടിച്ചുപറിയില്‍ നിന്നും പിണറായി വിജയന്‍ സര്‍ക്കാര്‍ അടിയന്തരമായി പിന്മാറണം'; 'ഞങ്ങളിതാ ശമ്ബളം പിടിക്കാന്‍ പോകുന്നു ധൈര്യമുള്ളവര്‍ പറ്റില്ലാ എന്ന് പറ എന്ന മട്ടിലുള്ള ഉത്തരവ് കേട്ടുകേള്‍വി ഇല്ലാത്തതാണ്'; സാലറി ചലഞ്ചില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് വി.ടി ബല്‍റാം എംഎല്‍എ.


🅾 ഐജി ശ്രീജിത്തിനെതിരെ ആഞ്ഞടിച്ച്‌ രശ്മി നായര്‍; ശ്രീജിത്തിനെതിരെ ഞാന്‍ ഏതെങ്കിലും രീതിയില്‍ സംസാരിച്ചിട്ടുള്ള സമയത്തെല്ലാം സംഭവിക്കുന്ന ഒരു പ്രത്യേക പ്രതിഭാസം ഉണ്ട്; തന്റെ നഗ്‌ന വീഡിയോകള്‍ പ്രചരിക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളുമായി ഊരുംപേരും ഇല്ലാത്ത മാധ്യമങ്ങള്‍ രംഗത്ത് എത്തും.


🅾 അനിശ്ചിതത്വം അവസാനിപ്പിച്ച്‌ നാടകമായി ബിഷപ്പ് ഫ്രാങ്കോയുടെ രംഗപ്രവേശം; 11 മണിയോടെ സഹായികള്‍ക്കൊപ്പം കാറില്‍ അന്വേഷണ സംഘത്തിന്  മുമ്പാകെ  ഹാജരായി; ചാനല്‍ ക്യാമറകള്‍ക്ക്  മുമ്പിൽ പെടാതെ പീഡക മെത്രാനെ ഒളിപ്പിച്ചു കടത്തി സഹായം ചെയ്ത് പൊലീസ്; തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെ ഹൈടെക്ക് ചോദ്യം ചെയ്യല്‍ മുറിയില്‍ ഇരിപ്പിടം ഒരുക്കിയ ബിഷപ്പിനെ വിശദമായി ചോദ്യം ചെയ്തു


🅾 പത്രക്കാരെ പറ്റിക്കാന്‍ സഹോദരന്റെ വാഹനം തൃപ്പൂണിത്തുറ ലക്ഷ്യമാക്കി ആദ്യം നീങ്ങിയപ്പോള്‍ ചാനല്‍ കാമറക്കാര്‍ തത്സമയ സംപ്രേഷണവുമായി പിന്നാലെ; എല്ലാ ചാനലുകളും റിപ്പോര്‍ട്ടര്‍മാരുടെ പടയെ ഇറക്കിയിട്ടും ഫ്രാങ്കോ എത്തിയത് എല്ലാവരുടെയും കണ്ണുവെട്ടിച്ച്‌; കൃത്യസമയത്ത് ത്തിയ മെത്രാന്റെ പിറകുവശം മാത്രം പകര്‍ത്തി നിര്‍വൃതി അടഞ്ഞ് ക്യാമറ സംഘം:  അതീവ നാടകീയമായി ഫ്രാങ്കോ മുളക്കലിന്റെ രംഗപ്രവേശം.


🅾 ഒരു രാവും പകലും മാധ്യമങ്ങളുടെ കണ്ണില്‍ പെടാതെ കാത്തു സൂക്ഷിക്കാന്‍ തിരക്കഥയൊരുക്കിയത് പൊലീസ്; സഹോദരനെ സ്വന്തം ഇന്നോവയില്‍ നേരത്തെ അയച്ചത് കണ്ണുവെട്ടിക്കാന്‍; പ്രധാന വഴിയിലേക്ക് പൊലീസിനെ നിര്‍ത്തിയതും തെറ്റിദ്ധാരണ ഉണ്ടാക്കാന്‍; എളമക്കരയിലെ ചോയിസ് വില്ലയില്‍ നിന്നും കാര്‍ സ്റ്റാര്‍ട്ടു ചെയ്തതും പോലും പൊലീസിന്റെ ഗ്രീന്‍ സിഗ്നല്‍ ലഭിച്ച ശേഷം; വഴികാട്ടിയായി  മുമ്പേ ബൈക്കില്‍ പോയതും പൊലീസുകാരന്‍.


🅾 പീഡന മെത്രാനെ ചോദ്യം ചെയ്യുന്നത് സ്‌കോട്ലാന്‍ഡ് യാര്‍ഡ് മാതൃകയില്‍; അള്‍ട്രാ മോഡേണ്‍ ചോദ്യം ചെയ്യല്‍ മുറിയില്‍ പ്രവേശിച്ച ബിഷപ്പിന്റെ ഭാവവ്യത്യാസങ്ങളടക്കം നിരീക്ഷിച്ച്‌ പറയുന്നത് നുണയാണോ എന്ന് പരിശോധിക്കും; ഒരേസമയം നാല് ഉദ്യോഗസ്ഥര്‍ വരെ ചോദ്യങ്ങള്‍ ചോദിക്കും; ചോദ്യം ചെയ്യുന്നതാരെന്ന് മനസിലാകാതിരിക്കാന്‍ ഉദ്യോഗസ്ഥന്റെ ശബ്ദമടക്കം മാറ്റും: ഫ്രാങ്കോയെ ചോദ്യം ചെയ്യുക വൈക്കം ഡിവൈഎസ്‌പി സുഭാഷിന്റെ നേതൃത്വത്തിലുള്ള രണ്ട് സംഘങ്ങള്‍.


🅾 കന്യാസ്ത്രീയുടെ മൊഴിയും ബിഷപ്പിന്റെ മറുപടികളും ഒത്തുനോക്കുമ്ബോള്‍ മൂന്നിലധികം വൈരുദ്ധ്യം തെളിഞ്ഞാല്‍ കുരുക്കുമുറുകും; ചോദ്യപ്പട്ടികയിലെ ഒന്നിലധികം ചോദ്യങ്ങളോട് പ്രതികരിക്കാതിരുന്നാലും മുള്‍മുനയിലാകും; പീഡനം നടന്ന നാളില്‍ കുറവിലങ്ങാട് മഠത്തില്‍ താമസിച്ചിട്ടില്ലെന്നും നിരപരാധിയെന്നും ആവര്‍ത്തിച്ച്‌ ഫ്രാങ്കോ മുളയ്ക്കല്‍; തൃപ്പുണിത്തുറ ഹൈടെക് സെല്ലില്‍ മാരത്തണ്‍ ചോദ്യം ചെയ്യല്‍ പുരോഗമിക്കുമ്ബോള്‍ അറസ്റ്റിലേക്ക് നീങ്ങുമോയെന്ന ആകാംക്ഷയോടെ മാധ്യമപ്പട.


🅾 നിരാഹാര സമരമിരിക്കുന്ന കന്യാസ്ത്രീയുടെ സഹോദരി ആശുപത്രിയില്‍; നിരാഹാര സമരത്തിനിടയില്‍ ആരോഗ്യ സ്ഥിതി മോശമായി.


🅾 ബീജം കൊണ്ടു വാ ... ഇല്ലെങ്കില്‍ ലൈംഗിക ബന്ധത്തിന്റെ വീഡിയോ കൊണ്ടു വാ എന്നൊക്കെയാണ് അവര്‍ ആവശ്യപ്പെടുന്നത്; ഇതൊന്നും ഞങ്ങള്‍ സൂക്ഷിച്ചിട്ടില്ല; ധ്യാനം കൂടാന്‍ പോയതിന് വ്യക്തമായ തെളിവുകള്‍ കൊടുത്തു; ലൈംഗികചൂഷണം സൂചിപ്പിക്കുന്ന ഫോണ്‍ സംഭാഷണങ്ങളുടെ ശബ്ദരേഖയും നല്‍കി'; നിരപരാധിയെന്ന് ചോദ്യം ചെയ്യലില്‍ ബിഷപ്പ് ആവര്‍ത്തിക്കുമ്ബോള്‍ നീതി നിഷേധിക്കുന്നുവെന്ന പരാതിയുമായി കന്യാസ്ത്രീയുടെ ബന്ധു.


🅾 അധികാര പദവികളില്‍ ഇരിക്കുന്ന സത്രീകളെ ഓര്‍ത്ത് സഹതപിക്കുന്നു; സര്‍ക്കാരിനെതിരെ ശാരദകുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; ഫ്രാങ്കോയെ ചോദ്യം ചെയ്യുന്നതിലെ ഒരുക്കങ്ങളില്‍ കാണുന്ന ആര്‍ഭാടങ്ങള്‍ ആശങ്കയുണ്ടാക്കുന്നുവെന്നും എഴുത്തുക്കാരി; പോസ്റ്റ് ചര്‍ച്ചയാക്കി സൈബര്‍ ലോകം.


🅾 ഏഴ് മണിക്കൂര്‍ പിന്നിട്ട ചോദ്യം ചെയ്യല്‍; നിരപരാധിയെന്ന് ആവര്‍ത്തിച്ച്‌ ബിഷപ്പ്.104 ചോദ്യങ്ങൾ ആണ്‌ ഇന്ന് ചോദിച്ചത്‌. ചോദ്യം ചെയ്യൽ നാളെയും തുടരും


🅾 എല്ലാ ആരോപണങ്ങളും തള്ളി കൂസലില്ലാതെ ഫ്രാങ്കോ മുളയ്ക്കല്‍; കന്യാസ്ത്രീയുടെ തെളിവുകള്‍ മിക്കതും എഡിറ്റ് ചെയ്തതെന്ന് പറഞ്ഞ് വാദിയെ പ്രതിയാക്കാന്‍ ശ്രമം; പീഡിപ്പിച്ചുവെന്ന് പറയുമ്പോൾ   തൊട്ടടുത്ത ദിവസം അടുത്തിടപഴകിയത് എങ്ങനെയെന്നും അന്വേഷണ സംഘത്തോട് മെത്രാന്‍; സഹോദരിയുടെ കുട്ടിയുടെ ചടങ്ങില്‍ പങ്കെടുത്ത ദൃശ്യങ്ങളും കൈമാറി; ഫ്രാങ്കോ മുളയ്ക്കലിന്റെ ചോദ്യം ചെയ്യല്‍ ഇന്നത്തേക്ക് അവസാനിച്ചു; ബിഷപ്പിന് നേരെ കരിങ്കോടി; ചോദ്യം ചെയ്യല്‍ നാളെയും തുടരും; ഒന്നും പറയാറായിട്ടില്ലെന്ന് എസ്‌പി.

ദേശീയ വാർത്തകൾ 
🅾 മുത്തലാഖ് ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; മുത്തലാഖ് ചൊല്ലിയാല്‍ മൂന്നു വര്‍ഷം വരെ തടവ് ; ഓര്‍ഡിനന്‍സ് ഇറക്കിയത് രാജ്യസഭ ബില്ല് പാസാക്കാത്ത സാഹചര്യത്തില്‍.


🅾 ബി.എസ്.എഫ് ജവാനെ വെടിവച്ചു കൊന്ന ശേഷം പാക്കിസ്ഥാന്‍ സൈനികര്‍ കഴുത്തറത്തു; ജമ്മുകാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നും ഒരു കണ്ണില്ലാത്ത ക്രൂരത.ഹെഡ്‌ കോൺസ്റ്റബിൾ നരേന്ദ്രകുമാറിന്റെ മൃതദേഹം ആണ്‌ അതിർത്തിയിൽ നിന്ന് കണ്ടെത്തിയത്‌


🅾 'നിങ്ങള്‍ അവിടെ നിന്നും അനങ്ങിയാല്‍ കാലു ഞാന്‍ തല്ലിയൊടിക്കും എന്നിട്ട് ഒരു ഊന്നു വടി തരും'; ഭിന്നശേഷിക്കാരുടെ പരിപാടിയില്‍ പങ്കെടുക്കവേ കേന്ദ്ര മന്ത്രി നടത്തിയ ഭീഷണി വിവാദത്തിലേക്ക് ; മന്ത്രി ബാബുല്‍ സുപ്രിയോ വിവാദ പ്രസ്താവന നടത്തിയത് ഭിന്നശേഷിക്കാര്‍ക്കായി വീല്‍ചെയര്‍ വിതരണം ചെയ്യുന്നതിനിടെ !ബംഗാളിലെ അസനോളിൽ ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. പ്രസംഗത്തിനിടെ ഒരാൾ എഴുനേറ്റ്‌ പോയതാണ്‌ മന്ത്രിയെ പ്രകോപിപ്പിച്ചത്‌


🅾 ഇത്ര നാൾ കടുത്ത ശത്രുക്കൾ ആയിരുന്ന കോണ്‍ഗ്രസ്സും തെലുഗുദേശവും ചേര്‍ന്നാല്‍ ബിജെപിയെയും ടിആര്‍എസിനെയും തറപറ്റിക്കുമോ? ഈ ബന്ധത്തിന് എത്രനാള്‍ ആയുസ്സുണ്ടാകും; ചരിത്രം ഓര്‍മ്മപ്പെടുത്തുന്നത് കാശ്മീരിലെ ബിജെപി-പിഡിപി ബന്ധവും തമിഴ്‌നാട്ടിലെ ബിജെപി-ഡിഎംകെ ബന്ധവും; മോദി വിരുദ്ധ സഖ്യത്തിന് തുടക്കം കുറിക്കുമ്ബോള്‍ മുന്നില്‍ നില്‍ക്കുന്നത് ഇവയൊക്കെ തന്നെ.


🅾 മധ്യപ്രദേശില്‍ മാത്രമല്ല,  രാജ്യം എമ്പാടും കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളും; മോദി തുടങ്ങിയ ജിഎസ്ടി റദ്ദു ചെയ്ത് ജനങ്ങള്‍ക്ക് ഗുണകരമായ ജിഎസ്ടി തുടങ്ങും; ഭോപ്പാലില്‍ തിരഞ്ഞെടുപ്പ് റാലിക്ക് തുടക്കം കുറിച്ച്‌ കത്തിക്കയറി രാഹുല്‍ ഗാന്ധി


🅾 വാരണാസിയിലെത്തിയ പ്രധാനമന്ത്രിയെ കാണാന്‍ കഴിഞ്ഞില്ല; മനംനൊന്ത യുവതി ബസ്സിന് തീകൊളുത്തി: ഉത്തര്‍ പ്രദേശിനെ വിഭജിക്കണമെന്നും പൂര്‍വാഞ്ചല്‍ സംസ്ഥാനം രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് ബസിന് തീ കൊളുത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വന്ദന രഘുവംശി എന്ന യുവതിയാണ്‌ ബസിന്‌ തീ വച്ചത്‌. പൂർവ്വാഞ്ചൽ രൂപീകരിക്കണമെന്ന ആവശ്യവുമായി യുവതി ആഗസ്റ്റ്‌ 15 മുതൽ ഉപവാസം ഇരിക്കുകയായിരുന്നു


🅾 അച്ഛനോടൊപ്പം കട്ടിലില്‍ കിടന്നുറങ്ങിയ നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത സംഭവം; മധ്യപ്രദേശില്‍ സ്‌കൂള്‍ അദ്ധ്യാപകന് വധശിക്ഷ: 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവരെ വധശിക്ഷയ്ക്ക് വിധേയമാക്കണമെന്ന നിയമം ആദ്യം പാസാക്കിയ മധ്യപ്രദേശ് ആദ്യ വധശിക്ഷയ്ക്ക് ഇരയാക്കുന്നത് 23കാരനെ.


🅾 ഗോമാതാക്കള്‍ക്ക് 'മോദിയുടെ വക' കൂട്ടക്കുരുതി! പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സിന് വേണ്ടി മധ്യപ്രദേശിലെ രാജ്‌ഗറിലെ  ഗോശാല ഒഴിപ്പിച്ചതിനെത്തുടര്‍ന്ന് നിരവധി പശുക്കള്‍ പട്ടിണി കിടന്ന് ചത്തു; പശുക്കള്‍ക്ക് വേണ്ട ഭക്ഷണമോ വെള്ളമോ എത്തിക്കാന്‍ തയ്യാറാവാതെ അധികൃതര്‍; ബിജെപിയുടെ പശു സ്നേഹത്തിന്റെ കപടത വെളിപ്പെട്ടെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ്.


🅾 ത്രിപുര മുഖ്യന് വധഭീഷണിയെന്ന് ബിജെപി; ത്രിപുരയെ മയക്കുമരുന്ന് രഹിത സംസ്ഥാനമാക്കി മാറ്റാനുള്ള ബിപ്ലവ്കുമാറിന്റെ പ്രവര്‍ത്തനങ്ങളാണ് മയക്കുമരുന്ന് മാഫിയയെ പ്രകോപിപ്പിച്ചതെന്നും ബിജെപി നേതാക്കള്‍; പ്രതികരിക്കാന്‍ തയാറാകാതെ പൊലീസ് വൃത്തങ്ങള്‍.


🅾 മോഡിയുടെ അതിരുവിട്ട പരിഷ്‌കാരങ്ങള്‍; ജനങ്ങള്‍ക്ക് രാജ്യത്തെ  സമ്പദ്‌ വ്യവസ്ഥയിലുള്ള ആത്മവിശ്വാസം 27% ഇടിഞ്ഞു; തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കിടെ ആശങ്കയില്‍ ബിജെപി.


🅾 രൂപയുടെ മൂല്യമിടിവ് പിടിച്ചുനിര്‍ത്താന്‍ സ്റ്റീലിന്റെ ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കുന്നു.


🅾 ഗുജറാത്തില്‍ എംഎല്‍എമാരുടെ ശമ്പളത്തിൽ വർദ്ധനവ്‌. 70727 ആയിരുന്ന. എം എൽ എ മാരുടെ ശമ്പളം 1,16,316 ആയാണ്‌ വർദ്ധിപ്പിച്ചത്‌


🅾 വീരപ്പന്‍ രാജ്കുമാറിനെ തട്ടിക്കോണ്ട് പോയ കേസ്; വാദിയും പ്രതിയും മരിച്ച്‌ പതിറ്റാണ്ടുകള്‍ കഴിഞ്ഞ് വിധി അടുത്തയാഴ്ച!.


🅾 ഐഡിയയും വോഡഫോണും ലയിച്ചു! ജീവനക്കാര്‍ തൊഴില്‍ നഷ്ടമാകുമെന്ന ആശങ്കയില്‍. 18000 ജോലിക്കാരാണ്‌ 2 കമ്പനികളിലും കൂടി ഉള്ളത്‌. അതിൽ നാലിൽ ഒന്ന് വീതം പിരിച്ച്‌ വിടും എന്നാണ്‌ സൂചന


🅾 സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരകം തകര്‍ന്നത് ലോറിയിടിച്ച്‌; തകര്‍ത്തത് സാമൂഹ്യവിരുദ്ധരല്ലെന്നും പോലീസ്‌.


🅾 മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ നന്ദന്‍ നിലേക്കനിയെ സുപ്രിം കോടതി നിയമിച്ചു.


🅾 തെലങ്കാന ദുരഭിമാനക്കൊല: യുവതിയുടെ പിതാവും അഞ്ചു പേരും പൊലീസ് പിടിയില്‍; മാരുതി റാവുവിനേയും സഹോദരന്‍ ശ്രവണേയുമടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുഖ്യപ്രതി റാവുവെന്ന നിഗമനത്തില്‍ പൊലീസ് ; ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് പിതാവാണെന്ന വാദത്തില്‍ ഉറച്ച്‌ അമൃതവര്‍ഷിണി.



അന്താരാഷ്ട്ര വാർത്തകൾ 
🅾 അഴിമതി കേസ്; നവാസ് ഷെരീഫിന്റെയും മകളുടേയും ശിക്ഷ മരവിപ്പിച്ചു . നവാസ്‌ ഷരീഫിന്‌ 10 വർഷവും മകൾക്ക്‌ 7 വർഷവും ആണ്‌ ശിക്ഷ വിധിച്ചിരുന്നത്‌.

🅾 കഞ്ചാവിന്റെ ഔഷധശേഷി പ്രയോജനപ്പെടുത്തി പുതിയ പാനീയം വിപണിയിലെത്തിക്കാന്‍ കൊക്കക്കോള ! ശാരീരിക അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചേരുവ ചേര്‍ന്ന പാനീയമാണ് വിപണിയിലെത്തിക്കുന്നതെന്നും റിപ്പോര്‍ട്ട് ; ഹാനീകരമായ ചേരുവകള്‍ കോളയിലുണ്ടെന്ന വിശദീകരണം നിലനിന്നിട്ടും പുത്തന്‍ പരീക്ഷണത്തിനൊരുങ്ങി കമ്പനി


🅾 കടുത്ത നിയമങ്ങളോടെ കുടിയേറ്റക്കാര്‍ക്കുനേരെ ട്രംപ് പിടി മുറുക്കുമ്പോഴും  അമേരിക്കന്‍ പൗരത്വം എടുക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധന തുടരുന്നു; കഴിഞ്ഞവര്‍ഷം അമേരിക്കന്‍ പൗരത്വം എടുത്തത് 50,000-ലധികം ഇന്ത്യക്കാര്‍; ചൈനീസ് പൗരന്മാര്‍ക്കുപോലും ഇന്ത്യയോട് കിടപിടിക്കാനാവുന്നില്ല.


🅾 ട്രംപുമായിട്ടുള്ള നീലച്ചിത്ര നടിയുടെ ബന്ധം പുസ്തകമായിരുന്നു; 'ഫുള്‍ ഡിസ്‌ക്ലോഷര്‍' എന്ന പുസ്തകത്തില്‍ ചിത്രങ്ങളും ഉള്‍പ്പെടുത്തും.നീലച്ചിത്ര നടി സ്റ്റോമി ഡാനിയൽ ആണ്‌ ട്രമ്പുമായുള്ള തന്റെ ബന്ധത്തെ കുറിച്ച്‌ പുസ്തകം ഇറക്കുന്നത്‌


🅾 ശിശുമരണ നിരക്കില്‍ ഇന്ത്യ ഒന്നാമത്; ഒരോ പത്ത് മിനിറ്റിലും മൂന്ന് കുട്ടികള്‍ വീതം മരിക്കുന്നു; ഐക്യരാഷ്ട്ര സഭയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്.


🅾 വില പത്തുകോടി; ഒറ്റ സീറ്റുവേണോ രണ്ടുസീറ്റു വേണോ എന്ന് വാങ്ങുന്നവര്‍ക്ക് തീരുമാനിക്കാം; മഴയും വെയിലും കൊള്ളാതിരിക്കാന്‍ നിവര്‍ത്തിയില്ല; വാങ്ങാന്‍ ഭാഗ്യം വെറും 500 പേര്‍ക്ക്; ഫെരാരിയുടെ ഏറ്റവും പുതിയ കാര്‍ കണ്ട് ഞെട്ടി വാഹനപ്രേമികള്‍.



കായികം 
🅾 ഏഷ്യാകപ്പ്‌ ക്രിക്കറ്റിൽ ഇന്ന് നടക്കുന്ന ഇന്ത്യ , പാകിസ്ഥാൻ മൽസരത്തിൽ ടോസ്‌ നേടിയ പാകിസ്ഥാൻ ബാറ്റിംഗ്‌ തിരഞ്ഞെടുത്തു.  പാകിസ്ഥാൻ 162 ന്‌ ഓൾ ഔട്ട്‌ ആയി.


🅾 ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന ക്ലാസിക് പോരാട്ടത്തില്‍ പാക്കിസ്ഥാന് ബാറ്റിങ്; ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍; ബുംറയും പാണ്ഡ്യയും തിരിച്ചെത്തിയപ്പോള്‍ ഖലീലിനും ഷാര്‍ദുലിനും ഇടമില്ല; തിങ്ങി നിറഞ്ഞ ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയം ക്രിക്കറ്റ് ലഹരിയില്‍.


🅾 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് എന്താ കൊമ്പുണ്ടോ?  എല്ലാ ടീമുകളേയും ഒരുപോലെ കാണാന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പഠിക്കണം; കടുത്ത ചൂടില്‍ ഇന്ത്യ മാത്രം അബുദാബിയില്‍ കളിക്കാത്തത് എന്തുകൊണ്ടെന്ന് ചോദിച്ച്‌ പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്.


🅾 കുറച്ച്‌ ദിവസത്തേക്ക് സമൂഹ മാധ്യമത്തില്‍ നിന്നും സൈന്‍ ഔട്ട് ചെയ്യുന്നതാണ് നല്ലത്, ഇനി കാണാനും കേള്‍ക്കാനും പോകുന്ന കാര്യങ്ങള്‍ സാധാരണക്കാരനെ പോലും അസുഖ ബാധിതനാക്കും അപ്പോള്‍ ഗര്‍ഭിണിയുടെ കാര്യം പറയേണ്ടതില്ലല്ലോ'; ഇന്ത്യ- പാക്ക് മത്സരത്തിന് മുന്‍പ് ഭര്‍ത്താവ് ഷൊയൈബ് മാലിക്കിനെ ട്രോളുന്നവര്‍ക്ക് ചുട്ട മറുപടി നല്‍കി സാനിയ മിര്‍സ.


🅾 കേരള ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ മൂന്നു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്നതു രജിസ്ട്രേഷന്‍ കൂടാതെയെന്നു രജിസ്ട്രാര്‍!; അസോസിയേഷന്‍ 28 വര്‍ഷങ്ങളായി നടത്തി വന്നിരുന്ന ടൂര്‍ണമെന്റുകള്‍ അടക്കമുള്ളവ ചോദ്യം ചെയ്യപ്പെടാനും സാധ്യത.


🅾 മെസ്സിക്ക് ഹാട്രിക്;ബാഴ്സലോണ വരവറിയിച്ചു.ഡച്ച്‌ ക്ലബ്‌ പി എസ്‌ വി ഐന്തോവനെ ആണ്‌ ബാഴ്സ 4-0 ന്‌ പരാജയപ്പെടുത്തിയത്‌

സിനിമാ ഡയറി
🅾 നാല് വര്‍ഷത്തെ ഗവേഷണത്തിന് ശേഷമാണ് സ്ഫടികം 2 അനൗണ്‍സ് ചെയ്തത്; പഴയ സ്ഫടികവുമായി താരതമ്യം വരാതിരിക്കാനാണ് പുത്തന്‍ റെയ്ബാനെന്ന ആശയം കൊണ്ട് വന്നത്;  ഇരുമ്പന്റെ  കഥ പറയുന്ന ചിത്രത്തില്‍ സണ്ണിയെത്തുക സില്‍ക്ക് സ്മിത അവതരിപ്പിച്ച ലൈലയുടെ മകളായി; ചിത്രം പുറത്തിറങ്ങുമെന്ന് വ്യക്തമാക്കി സംവിധായന്‍ ബിജു കട്ടക്കല്‍


🅾 ഇഷ്ടമുള്ള നായകനാരെന്ന ചോദ്യത്തിന് കാവ്യയുടെ മറുപടി കുഞ്ചാക്കോ ബോബനെന്ന്; ഉത്തരം കേട്ട ദിലീപ് ഞാന്‍ നിന്റെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞു; ദീലിപ് പേടിപ്പിച്ചതോടെ കാവ്യ സിനിമയില്‍ കാണാന്‍ ഇഷ്ടം കുഞ്ചാക്കോയെനും നേരിട്ട് കാണാന്‍ ചേട്ടനെയാണ ഇഷ്ടമെന്നും തിരുത്തി; ചന്ദ്രനുദിക്കുന്ന ദിക്കിലെ രസകരമായ അനുഭവം പങ്ക് വച്ച്‌ ലാല്‍ ജോസ്.


🅾 മുണ്ട് മടക്കി കുത്തി സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ തല അജിത്ത്; റാമോജി റാവു ഫിലിം സിറ്റിയില്‍ നടക്കുന്ന വിശ്വാസം എന്ന ചിത്രത്തിന്റെ   ഷൂട്ടിങ് രംഗങ്ങള്‍ ചോര്‍ന്നു; പുറത്തായത് ആക്ഷന്‍ രംഗങ്ങള്‍.


🅾 പടച്ചട്ടയണിഞ്ഞ് കൈയില്‍ വാളുമേന്തി കടല്‍പോരാളിയായ ഖുദാബക്ഷായി അമിതാഭ് ബച്ചന്‍; തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനിലെ ബിഗ് ബിയുടെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്ത്.


🅾 മറച്ചുവെയ്ക്കാന്‍ ഒന്നുമില്ല...തനിക്കുള്ളത്‌ ആസ്ത്മ രോഗം. അതിനെ ഞാൻ കീഴ്പ്പെടുത്തുക തന്നെ ചെയ്യും.തന്റെ രോഗവിവരം വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര


🅾 വിജയ് ചിത്രം സര്‍ക്കാരിലെ ആദ്യഗാനം പുറത്തിറങ്ങാനൊരുങ്ങുന്നു.സെപ്റ്റംബർ 24 ന്‌ ഗാനം പുറത്തിറക്കും. എ ആർ റഹ്മാൻ ആണ്‌ സംഗീതം. കീർത്തി സുരേഷ്‌ ആണ്‌ ചിത്രത്തിൽ നായികയായി എത്തുന്നത്‌


🅾 വരത്തന് യു/എ സര്‍ട്ടിഫിക്കറ്റ്; ചിത്രം സെപ്റ്റംബര്‍ 20ന് (നാളെ) തിയേറ്ററുകളിലേക്ക്


🅾 ജ്യേഷ്ഠന്‍ മുടി പറ്റേ വെട്ടി എക്‌സിക്യൂട്ടീവ് സ്‌റ്റൈലില്‍; അനുജന്‍ മുടി നീട്ടി വളര്‍ത്തി ഒരു ഹിപ്പി സ്‌റ്റൈലിലും; ആ കൊച്ചു പയ്യന്‍ ബസില്‍ കയറിയാല്‍ കൂക്കുവിളിയും വര്‍ത്തമാനവും ഒക്കെയായി ഭയങ്കര ബഹളം: മോഹന്‍ലാലിനെ കുറിച്ചുള്ള കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ പങ്കുവെച്ച്‌  എംആര്‍ ഗോപകുമാര്‍ (വിധേയൻ ഫെയിം)


🅾 കോമഡി മാത്രമല്ല, മറ്റേത് സംവിധായകരെക്കാളും സാങ്കേതിക തികവോടെ ആക്ഷന്‍ സിനിമ ചെയ്യാന്‍ തനിക്ക് പറ്റുമെന്ന് പ്രിയദര്‍ശന്‍ ഉറക്കെ വിളിച്ച്‌ പറഞ്ഞ സിനിമ; മോഹന്‍ലാലിന്റെ കിടിലന്‍ പെര്‍ഫോമന്‍സ്; ടി ദാമോദരന്‍ എന്ന തീപ്പൊരി എഴുത്തുക്കാരന്റെ തിരക്കഥ; ഒരു കൈയില്‍ പൂജാമണിയും മറുകൈയില്‍ തോക്കുമേന്തി (ആര്യൻ) ദേവനാരായണന്‍ വന്നിട്ട് ഇന്നേക്ക് 30 വര്‍ഷങ്ങള്‍
Previous Post Next Post
3/TECH/col-right