Trending

കേരളം എ​ലി​പ്പ​നി ഭീതിയില്‍: ഇന്നു മാത്രം അഞ്ച് മരണം, രണ്ടു മാസത്തിനിടെ മരിച്ചവരുടെ എണ്ണം 56 ആയി


പ്രളയത്തെ തുടര്‍ന്ന് പടരുന്ന എലിപ്പനിക്കെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്ബോഴും ദിനം പ്രതി പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്. സം​സ്ഥാ​ന​ത്ത് ഇ​ന്ന് എ​ലി​പ്പ​നി ബാ​ധി​ച്ചു അ​ഞ്ച് പേ​ര്‍ മ​രി​ച്ചു. ക​ഴി​ഞ്ഞ മാ​സം 20 മു​ത​ല്‍ എ​ലി​പ്പ​നി ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​തോ​ടെ 56 ആ​യി. ഇ​ന്നു മ​രി​ച്ച​വ​രി​ല്‍ ഒ​രാ​ളു​ടെ മ​ര​ണം എ​ലി​പ്പ​നി മൂ​ല​മാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. നാ​ലു പേ​ര്‍ എ​ലി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​വ​രാ​ണ്.

എ​ലി​പ്പ​നി മൂ​ലം മ​ല​പ്പു​റ​ത്ത് ര​ണ്ടു പേ​ര്‍ മ​രി​ച്ച​പ്പോ​ള്‍ കൊ​ല്ലം, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ ഓ​രോ​രു​ത്ത​ര്‍ വീ​ത​മാ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച 115 പേ​ര്‍​ക്ക് എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. 141 പേ​ര്‍ എ​ലി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ തേ​ടി.
ഇ​ന്ന് ഡെ​ങ്കി​പ്പ​നി മൂ​ലം ഒ​രാ​ള്‍ മ​രി​ച്ചു. 12 പേ​ര്‍​ക്ക് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. 38 പേ​ര്‍ ഡ​ങ്കി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളോ​ടെ സം​സ്ഥാ​ന​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടു​ക​യും ചെ​യ്തു.
എ​ലി​പ്പ​നി ത​ട​യാ​ന്‍ ശ​ക്ത​മാ​യ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​മ്ബോ​ഴും ദി​നം പ്ര​തി പ​നി ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന യു​ണ്ടാ​ക്കു​ന്ന​ത് ആ​ശ​ങ്ക പ​ട​ര്‍​ത്തു​ന്നു
Previous Post Next Post
3/TECH/col-right